റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ബംഗാളിനും മഹാരാഷ്ട്രയ്ക്കും പുറമെ കേരളത്തെയും ഒഴിവാക്കി. മൂന്നാം റൌണ്ടിലാണ് കേരളത്തിന്റെ നിശ്ചല ദൃശ്യം തഴഞ്ഞത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് കേരളത്തെ ഒഴിവാക്കുന്നത് . ഇന്നലെ ബംഗാളിന്റെ നിശ്ചല ദൃശ്യാവതരണത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത്. ജനുവരി 26ന് ദില്ലിയില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ നിശ്ചല ദൃശ്യം അവതരിപ്പിക്കുന്നതിനുള്ള ബംഗാളിന്റെ നിര്‍ദേശമാണ് പ്രതിരോധ മന്ത്രാലയം നിഷേധിച്ചത്. രണ്ട് തലങ്ങളായി നടന്നയോഗത്തിന് ശേഷമാണ് നിര്‍ദേശം നിരാകരിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. 56 അപേഷകളില്‍ നിന്ന് […]
Kerala
ടി.പി ചന്ദ്രശേഖരനെ സി.പി.എം ഇപ്പോഴും ഭയക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി
ടി.പി ചന്ദ്രശേഖരനെ സി.പി.എം ഇപ്പോഴും ഭയക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതികളെ സി.ബി.ഐ അന്വേഷണത്തിൽ നിന്ന് രക്ഷിക്കാനാണ് സി.പി.എം ഖജനാവിലെ പണം ഉപയോഗിക്കുന്നത്. വടകര ഓർക്കാട്ടേരിയിലെ ടി.പി സ്മൃതി സംഗമം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ആർ.എം.പിയുടെ ആസ്ഥാന മന്ദിരമായ ടി.പി ഭവന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ടി.പി സ്മൃതി സംഗമം നടന്നത്. മാർകിസ്റ്റ് പാർട്ടി അധികാരം കിട്ടിയിട്ടും അക്രമ രാഷ്ട്രീയം ഉപേക്ഷിക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ടി.പി ചന്ദ്രശേഖരനെ ഇപ്പോഴും ഭയക്കുന്നത് കൊണ്ടാണ് ടി.പി ഭവൻ ഉദ്ഘാടന […]
ലോക കേരളസഭ ഇന്നവസാനിക്കും
രണ്ടാമത് ലോക കേരളസഭ ഇന്നവസാനിക്കും. ലോക കേരളസഭയ്ക്ക് നിയമ പരിരക്ഷ നല്‍കുന്നതിനുള്ള കരട് ബില്ല് ഇന്ന് അംഗീകരിക്കും. പ്രവാസികൾ ഉന്നയിച്ച വിഷയങ്ങളിൽ മുഖ്യമന്ത്രി ഉച്ചക്ക് മറുപടി നൽകും. ലോക കേരളസഭ നിയമിക്കാനുള്ള കരട് ബില്ലിൻമേലുള്ള ചർച്ച പൂർത്തിയാക്കി ബില്ല് സഭ അംഗീകരിക്കും. തുടർന്ന് മന്ത്രിസഭ ചർച്ച ചെയ്ത് നിയമസഭ പാസാക്കിയാൽ മാത്രമേ നിയമമായി മാറുകയുള്ളു. മുഖ്യമന്ത്രി സഭ നേതാവും പ്രതിപക്ഷ നേതാവ് ഉപനേതാവുമാകുന്ന ലോക കേരള സഭയിൽ 351 അംഗങ്ങളായിരിക്കും ഉണ്ടാവുക. സ്പീക്കർ ചെയർമാനായ ഏഴ് അംഗ […]
കുടിലതന്ത്രം എല്ലാവരും മനസിലാക്കണമെന്ന് കെമാല്‍ പാഷ
പൗരത്വ നിയമ ഭേദഗതിക്കെതിരെ ആലപ്പുഴയിൽ വമ്പൻ റാലി. ലജ്നത്തുൾ മുഹമ്മദിയയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു. വർഗ്ഗത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിക്കാനുള്ള കുടിലതന്ത്രം എല്ലാവരും മനസിലാക്കണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് റിട്ട. ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. ലജ്നത്തുൾ മുഹമ്മദിയയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ താലൂക്കിലെ മുഴുവൻ മഹല്ല് ജമാഅത്തുകളിൽ നിന്നും സാംസ്കാരിക മേഖലകളിൽ നിന്നുളളവരുമാണ് മഹാറാലിയിൽ പങ്കെടുത്തത്. കളർകോട് ബൈപ്പാസിൽ നിന്നാരംഭിച്ച റാലി നഗരചത്വരത്തിൽ സമാപിച്ചു. ഭാരത്തിന്റെ അടിസ്ഥാന മൂല്യം മതനിരപേക്ഷതയാണ്. മതത്തിന്റെ പേരിൽ […]
മാര്‍ക്ക് ദാനവിവാദം; ഗവര്‍ണര്‍ ഇന്ന് എം.ജി സര്‍വ്വകലാശാല സന്ദര്‍ശിക്കും
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് എം.ജി സര്‍വ്വകലാശാല സന്ദര്‍ശിക്കും. മാര്‍ക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വി.സി, പി.വി.സി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരില്‍ നിന്നും ഗവര്‍ണര്‍ നേരിട്ട് വിശദീകരണം തേടും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സര്‍വകലാശാലയില്‍ ഒരുക്കിയിട്ടുള്ളത്. നാനോ സയന്‍സിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയെന്നാണ് ഗര്‍വണറുടെ സന്ദര്‍ശത്തെ കുറിച്ചുള്ള സര്‍വ്വകലാശാലയുടെ വിശദീകരണം. അതുകൊണ്ട് തന്നെ മാധ്യമങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കി നിര്‍ത്താനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ വി.സി, പി.വി.സി, സിന്‍ഡിക്കേറ്റ് അംങ്ങള്‍ എന്നിവരടക്കമുള്ളവരോട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. നിയമങ്ങള്‍ […]
പിണറായിക്കെതിരെ പാര്‍ലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിയില്‍ പരാതിയുമായി ബി.ജെ.പി
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി ബി.ജെ.പി. ഇന്നു ചേരുന്ന പാർലമെന്റ് പ്രിവിലേജ് സമിതി യോഗത്തിൽ പിണറായി വിജയനെതിരായ അവകാശലംഘന പരാതി ബി.ജെ.പി ഉന്നയിക്കും. നിയമസഭ പാസാക്കിയ പൗരത്വ നിയമത്തിനെതിരായ പ്രമേയത്തിലാണ് ബി.ജെ.പി പരാതി നൽകിയിരിക്കുന്നത് .സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണ് എന്നാണു ബി.ജെ.പിയുടെ ആരോപണം. ഇന്ന് രാവിലെ 11ന് പാർലമെന്റ് മന്ദിരത്തിലാണ് സമിതി യോഗം ചേരുന്നത്. പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാവിരുദ്ധമാണെന്ന് ആണ് ബി.ജെ.പിയുടെ ആരോപണം. രാജ്യസഭാംഗമായ ജി.വി.എൽ നരസിംഹറാവു ആണ് ഇക്കാര്യത്തിൽ […]
രാജ്യത്തെ ആദ്യ ചെസ് ടൂറിസത്തിന് കേരളത്തില്‍ തുടക്കം കുറിക്കും
രാജ്യത്തെ ആദ്യ ചെസ് ടൂറിസത്തിന് തുടക്കം കുറിക്കാന്‍ കേരളം ഒരുങ്ങുന്നു. ചെസ്സും ടൂറിസവും കൂട്ടിയിണക്കിക്കൊണ്ട് സഞ്ചാരികളെയും താരങ്ങളെയും കേരളത്തിലേക്ക് ആകര്‍ഷിക്കുക യെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മുന്‍ ഇന്ത്യന്‍ താരങ്ങളായ പ്രൊഫ.എന്‍ആര്‍. അനില്‍കുമാര്‍, ഡോ.പി. മനോജ് കുമാര്‍, ജോ പറപ്പള്ളി എന്നിവരും മറ്റ് നാല് ചെസ് പ്രേമികളും ചേര്‍ന്ന ഓറിയന്റ് ചെസ് മൂവ്സ് എന്ന കൂട്ടായ്മയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പുരവഞ്ചികളിലൂടെ കായല്‍ക്കാഴ്ചകള്‍ കണ്ട്, ബീച്ചുകളെയും മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളെയും കൂട്ടിയിണക്കിയാണ് ചെസ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. ടൂര്‍ണമെന്റ് […]
കെ.എസ്.ആര്‍.ടി.സി.ക്കും ഹാപ്പി ന്യൂ ഇയര്‍; ഡിസംബര്‍ വരുമാനം 213 കോടി കടന്നു
നഷ്ടത്തിലാണെങ്കിലും കെ.എസ്.ആര്‍.ടി.സി. ന്യൂ ഇയറിലേക്ക് ഓടിയത് ‘ഹാപ്പി’ ആയിട്ടാണ്. ഡിസംബറില്‍ മാത്രം വരുമാനം 213 കോടി രൂപയിലെത്തി. 2018 ഡിസംബറില്‍ 198 കോടിയായിരുന്നു വരുമാനം. അപൂര്‍വമായാണ് വരുമാനം 200 കോടി കടക്കാറുള്ളത്. കഴിഞ്ഞ മേയില്‍ ഇത് 200.91 കോടി രൂപയിലെത്തിയിരുന്നു. എന്നാല്‍, റൂട്ട് പരിഷ്‌കരണത്തിന്റെ പേരില്‍ 30 ശതമാനത്തോളം സര്‍വീസുകള്‍ നടത്താതിരിക്കുമ്ബോഴാണ് ഇപ്പോള്‍ 213 കോടി രൂപയെന്ന നേട്ടത്തിലേക്കെത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ഡിസംബറിലേത്. ഇതോടെ 2019-ലെ വരുമാനം 2,272 കോടി രൂപയിലെത്തി. ശബരിമല […]
ലോക കേരള സഭയെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തില്‍ അസ്വഭാവികതയില്ല
ലോക കേരള സഭയെ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തില്‍ അസ്വഭാവികതയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ ഗന്ധിയുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യേണ്ടതില്ല. മുഖ്യമന്ത്രി നല്‍കിയ കത്തിനു മറുപടിയായി പ്രവാസികളെ പ്രശംസിച്ച രാഹുല്‍ഗാന്ധിയുടെ അന്തസ്സാര്‍ന്ന നടപടിയെ മുഖ്യമന്ത്രി രാഷ്ട്രീയ ഗൂഢലക്ഷ്യത്തിന് ഉപയോഗിച്ചത് ശരിയായില്ല. മുഖ്യമന്ത്രിയുടെ നടപടി വിലകുറഞ്ഞതും തരംതാണതുമാണ്. രാഹുല്‍ഗാന്ധിക്ക് ആവേശകരമായ സ്വീകരണമാണ് മലയാളികളായ പ്രവാസികള്‍ ഗള്‍ഫില്‍ നല്‍കിയത്. ആ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കും രാഹുല്‍ ഗാന്ധി ലോക കേരളസഭയോട് പ്രതികരിച്ചത്. വരികള്‍ക്കിടയിലൂടെ വായിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കേണ്ട […]
പുതിയ കുടിയേറ്റ നയം കൊണ്ടുവരും; ലോക കേരള സഭ നിയമമാക്കുമെന്ന് മുഖ്യമന്ത്രി
ലോക കേരള സഭയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരളസഭ നിയമം യാഥാർത്ഥ്യമാക്കുക എന്നതാണ് സഭയുടെ രണ്ടാം സമ്മേളനത്തിന്റെ പ്രധാന അജണ്ടയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭ ആരംഭ ശൂരത്വമായിരുന്നില്ല. ലോക കേരള സഭയുടെ രണ്ടാം ദിനത്തെ പരിപാടികൾ നിയമസഭാ മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഒന്നാം ലോക കേരള സഭക്ക് ശേഷം കേരളം ഓഖിയും പ്രളയവും പോലെയുള്ള ദുരന്തങ്ങളെയാണ് നേരിട്ടത്. അതിനെ അതിജീവിക്കുന്നതിൽ കേരളത്തിന് സഹായവുമായി പ്രവാസികൾ പല അർഥത്തിലും മുൻപന്തിയിലുണ്ടായിരുന്നു. […]












