India Kerala

പ്രതിപക്ഷം വിട്ടുനില്‍ക്കുമ്പോള്‍ ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുലിന്റെ കത്ത്

ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധിയുടെ കത്ത്. രാഹുലിന്റെ കത്ത് മുഖ്യമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു. രാഹുലിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. പ്രതിപക്ഷം ലോക കേരള സഭയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോഴാണ് രാഹുലിന്റെ കത്ത്. പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം നാളെയാണ് സമാപിക്കുന്നത്. ഇന്ത്യയടക്കം 47 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ലോക കേരള സഭ പരാജയമാണെന്നാരോപിച്ചാണ് യു.ഡി.എഫ് പരിപാടി ബഹിഷ്ക്കരിച്ചിരിക്കുന്നത്.

India Kerala

എറണാകുളത്ത് കുടിവെള്ള ടാങ്കർ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു

എറണാകുളത്ത് കുടിവെള്ള ടാങ്കർ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. കലക്ടറുമായി നടത്തി വന്ന ചർച്ചയിലാണ് തീരുമാനം. എന്നാൽ കുടിവെള്ള വിതരണത്തിന്റെ കാര്യത്തില്‍ ചർച്ചയിൽ ധാരണ ആയില്ല. നിലവിൽ കുടിവെള്ളമായി വിതരണം ചെയുന്ന വെള്ളം കെട്ടിട അവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കണം എന്നാണ് കലക്ടറുടെ നിർദേശം. കെട്ടിട ആവശ്യത്തിനുള്ള വെള്ളം എന്ന് ടാങ്കറിനു പുറത്ത് രേഖപ്പെടുത്തണം. ഈ നിർദേശങ്ങൾ ടാങ്കർ ഉടമകൾ അംഗീകരിച്ചു. ടാങ്കറുകൾ നിറം മാറ്റം വരുത്താൻ 20 ദിവസം സമയം നൽകി. എന്നാൽ കുടിവെള്ളം വിതരണം […]

India Kerala

മരട് പ്രദേശവാസികളുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്

ജനങ്ങളുടെ ആശങ്കയകറ്റാതെ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ പരിസരവാസികൾ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. സമരസമിതി അംഗങ്ങളുമായി മന്ത്രി എ.സി മൊയ്തീന്‍ ഇന്ന് ചര്‍ച്ച നടത്തും. ഇൻഷുറൻസിന്റെ കാര്യത്തില്‍ വ്യക്തത വരുത്തി ആശങ്ക പരിഹരിക്കുന്നത് വരെ സമരം തുടരാനാണ് പ്രദേശവാസികളുടെ തീരുമാനം. മരടിലെ ഫ്ലാറ്റുകൾക്ക് സമീപത്തുള്ളവരുടെ വീടുകൾക്കും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കുന്നതിൽ ഇപ്പോഴും അവ്യക്തത തുടരുന്നതിൽ പ്രതിഷേധിച്ചാണ് പുതുവത്സരദിനത്തിൽ തന്നെ അനിശ്ചിതകാല നിരാഹാര സമരം ആരഭിച്ചത്. ഫ്ലാറ്റുകളുടെ ചുമരുകൾ നീക്കി തുടങ്ങിയപ്പോൾ തന്നെ സമീപത്തെ വീടുകളിൽ […]

India Kerala

രാഷ്ട്രപതി ശബരിമല സന്ദർശനം ഒഴിവാക്കി

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദർശനം ഒഴിവാക്കി. രാഷ്ട്രപതി ഭവനിൽ നിന്ന് സർക്കാരിന് ലഭിച്ച യാത്രാപരിപാടിയിൽ ശബരിമല സന്ദർശനം ഉൾപ്പെടുത്തിയിട്ടില്ല. ശബരിമലയിലെ ഹെലിപാഡ് അസൗകര്യം ചൂണ്ടിക്കാട്ടി പത്തനംതിട്ട ജില്ലാ കലക്ടർ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. തിങ്കളാഴ്ച രാഷ്ട്രപതി ശബരിമലയിലെത്തിയേക്കുമെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം ഹെലിപാഡ് സൗകര്യം, സുരക്ഷാ ക്രമീകരണം എന്നിവ സംബന്ധിച്ച് രാഷ്ട്രപതിഭവൻ സംസ്ഥാന സർക്കാരിനോട് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ശബരിമലയിലെ ഹെലിപാഡിന്റെ അഭാവം ജില്ലാ കളക്ടർ സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇക്കാര്യം […]

India Kerala

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഇക്കൊല്ലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഇക്കൊല്ലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി. ഇതടക്കം ഈ വര്‍ഷം സര്‍ക്കാര്‍ നടപ്പാക്കാന്‍ നിശ്ചയിച്ച പരിപാടികള്‍ മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിശദീകരിച്ചു. പഞ്ചായത്തുകളിലടക്കം 12000 പൊതു ശുചി മുറി സ്ഥാപിക്കും. വഴിയോര വിശ്രമകേന്ദ്രങ്ങള്‍ വ്യാപകമാക്കല്‍, നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് താമസിക്കാന്‍ ഇടങ്ങള്‍ എന്നിവ ഇതില്‍ പെടുന്നു. കെട്ടിക്കിടക്കുന്ന പരാതികള്‍ തീര്‍പ്പാക്കും. എല്ലാ റോഡുകളും നന്നാക്കും. വിദ്യാര്‍ഥികള്‍ക്ക് പാര്‍ട് ടൈം ജോലിക്ക് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ സമരത്തിന് കോണ്‍ഗ്രസിലെ ഭിന്നത തടസമാണെന്ന് മുഖ്യമന്ത്രി […]

India Kerala

മനുഷ്യചങ്ങലയിലേക്ക് സ്വാഗതം; തടിമിടുക്ക് കാണിക്കാനുള്ള നേരമല്ല ഇതെന്നും മുഖ്യമന്ത്രി

പൗരത്വ നിയമഭേദഗതിക്കെതിരായ മനുഷ്യചങ്ങലയിലേക്ക് യു.ഡി.എഫിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. യോജിച്ച് നില്‍ക്കേണ്ട സമയങ്ങളില്‍ തടിമിടുക്ക് കാണിക്കുകയല്ല വേണ്ടതെന്ന് പിണറായി വിജയന്‍ പറഞ്ഞു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഗവര്‍ണ്ണര്‍ക്ക് അദ്ദേഹത്തിന്‍റേതായ അഭിപ്രായങ്ങള്‍ ഉണ്ടാകും. തനിക്കെതിരെ രാജ്യസഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

India Kerala

പുതുവര്‍ഷ ദിനത്തില്‍ കുടിവെള്ളമില്ലാതെ കൊച്ചിക്കാര്‍

കൊച്ചിയില്‍ കുടിവെള്ള ടാങ്കര്‍ ഉടമകള്‍ സമരം തുടങ്ങി. വാട്ടര്‍ അതോറിറ്റിയുടെ ജലം മാത്രമേ കുടിവെള്ളമായി വിതരണം ചെയ്യാവൂ എന്ന തീരുമാനത്തിനെതിരെയാണ് സമരം. ആവശ്യത്തിന് ജലം വാട്ടര്‍ അതോറിറ്റി ലഭ്യമാക്കുന്നത് വരെ സമരം തുടരുമെന്ന് കുടിവെള്ള വിതരണ ഉടമകളുടെ സംഘടന വ്യക്തമാക്കി. എറണാകുളം ജില്ലയിലെ മുന്നൂറോളം കുടിവെള്ള ടാങ്കറുകളുടെ ഉടമകളാണ് സമരം തുടങ്ങിയിരിക്കുന്നത്. ഇന്ന് മുതല്‍ ജില്ലയില്‍ വാട്ടര്‍ അതോറിറ്റി സ്റ്റേഷനുകളില്‍ നിന്ന് ശേഖരിക്കുന്ന വെള്ളമേ വിതരണം ചെയ്യാവൂ എന്ന് കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ വിതരണത്തിന് ആവശ്യമായ വെള്ളം […]

India Kerala

‘പൗരത്വ നിയമത്തില്‍ കേരളം പാസാക്കിയത് സുപ്രധാനമായ പ്രമേയം’ പിണറായി വിജയന്‍

നന്മയുടെ പക്ഷമുള്ള ഒരു കാര്യത്തിലും നാം പിന്നിലല്ല എന്ന് കാണിക്കുന്നതാണ് പൌരത്വ നിയമത്തിനെതിരായ കേരള നിയമസഭയുടെ പ്രമേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയും പുതിയ വെല്ലുവിളികള്‍ നാം ഒറ്റക്കെട്ടായി തന്നെ ഏറ്റെടുക്കുമെന്നതാണ് ഇപ്പോള്‍ എടുക്കേണ്ട പ്രതിജ്ഞയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷം ചില പുതിയ കാര്യങ്ങള്‍ കൂടി ചെയ്യണം എന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ തെരുവ് വിളക്കുകള്‍ മുഴുവന്‍ എല്‍.ഇ.ഡി ലൈറ്റുകളാക്കി മാറ്റാന്‍ തീരുമാനിച്ചു. അതോടൊപ്പം തന്നെ ഈ വര്‍ഷം ഡിസംബര്‍ ആകുമ്പോഴേക്കും സംസ്ഥാനത്തെ മുഴുവന്‍ റോഡുകളും […]

India Kerala

കവിയൂര്‍ കേസില്‍ നാലാം തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളി

കവിയൂർ കേസിൽ സി.ബി.ഐയുടെ നാലാം തുടരന്വേഷണ റിപ്പോർട്ടും കോടതി തളളി. പെൺകുട്ടിയെ പീഡിപ്പിച്ചതാരാണെന്ന് കണ്ടെത്താനാകത്ത റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. അഞ്ചാമതും തുടരന്വേഷണം നടത്താൻ കോടതി നിർദേശിച്ചു. കവിയൂർ കേസിൽ 16 പേജ് വരുന്ന നാലാം തുടരന്വേഷണ റിപ്പോർട്ട് കഴിഞ്ഞ വർഷം ആദ്യമാണ് പ്രത്യേക സി.ബി.ഐ കോടതി മുമ്പാകെ സി.ബി.ഐ സമർപ്പിച്ചത്. റിപ്പോർട്ടിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയിരുന്നെങ്കിലും ആര് പീഡിപ്പിച്ചുവെന്നതിന് വ്യക്തത വരുത്തിയിരുന്നില്ല. ഇതാണ് റിപ്പോർട്ട് തളളാൻ കാരണം. അപൂർണ്ണമായ റിപ്പോർട്ട് തളളണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കാളാണ് കോടതിയെ […]

India Kerala

പാലാരിവട്ടം പാലം അഴിമതി കേസില്‍ ഗവര്‍ണര്‍ എ.ജിയുടെ അഭിപ്രായം തേടി

പാലാരിവട്ടം പാലം അഴിമതി കേസില്‍ ഗവര്‍ണര്‍ എ.ജിയുടെ അഭിപ്രായം തേടി. കൂടിക്കാഴ്ചക്കായി രാജ്ഭവനിലെത്താനും ഗവര്‍ണര്‍ എ.ജിയോട് ആവശ്യപ്പെട്ടു. കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഗവര്‍ണറുടെ അനുമതി തേടിയിരുന്നു. അഴിമടി നിരോധന നിയമത്തിലെ 17 എ. വകുപ്പ് പ്രകാരമാണ് ഇത്തരത്തില്‍ അനുമതി തേടുന്നത്. പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണ വേളയില്‍ ഇബ്രാഹിംക്കുഞ്ഞായിരുന്നു മന്ത്രി. അതുകൊണ്ട് തന്നെ പൊതുപ്രവര്‍ത്തരെ ഇത്തരമൊരു കേസില്‍ ചോദ്യം ചെയ്യുകയോ പ്രതിചേര്‍ക്കുകയോ ചെയ്യണമെങ്കില്‍ ഗവര്‍ണറുടെ അനുമതി തേടേണ്ടതുണ്ട്. അതിനാലാണ് ഗവര്‍ണറുടെ അനുമതിക്കായി സര്‍ക്കാര്‍ […]