കവിയൂർ കേസിൽ സി.ബി.ഐയുടെ നാലാം തുടരന്വേഷണ റിപ്പോർട്ടും കോടതി തളളി. പെൺകുട്ടിയെ പീഡിപ്പിച്ചതാരാണെന്ന് കണ്ടെത്താനാകത്ത റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. അഞ്ചാമതും തുടരന്വേഷണം നടത്താൻ കോടതി നിർദേശിച്ചു. കവിയൂർ കേസിൽ 16 പേജ് വരുന്ന നാലാം തുടരന്വേഷണ റിപ്പോർട്ട് കഴിഞ്ഞ വർഷം ആദ്യമാണ് പ്രത്യേക സി.ബി.ഐ കോടതി മുമ്പാകെ സി.ബി.ഐ സമർപ്പിച്ചത്. റിപ്പോർട്ടിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയിരുന്നെങ്കിലും ആര് പീഡിപ്പിച്ചുവെന്നതിന് വ്യക്തത വരുത്തിയിരുന്നില്ല. ഇതാണ് റിപ്പോർട്ട് തളളാൻ കാരണം. അപൂർണ്ണമായ റിപ്പോർട്ട് തളളണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കാളാണ് കോടതിയെ […]
Kerala
പാലാരിവട്ടം പാലം അഴിമതി കേസില്‍ ഗവര്‍ണര്‍ എ.ജിയുടെ അഭിപ്രായം തേടി
പാലാരിവട്ടം പാലം അഴിമതി കേസില്‍ ഗവര്‍ണര്‍ എ.ജിയുടെ അഭിപ്രായം തേടി. കൂടിക്കാഴ്ചക്കായി രാജ്ഭവനിലെത്താനും ഗവര്‍ണര്‍ എ.ജിയോട് ആവശ്യപ്പെട്ടു. കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഗവര്‍ണറുടെ അനുമതി തേടിയിരുന്നു. അഴിമടി നിരോധന നിയമത്തിലെ 17 എ. വകുപ്പ് പ്രകാരമാണ് ഇത്തരത്തില്‍ അനുമതി തേടുന്നത്. പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണ വേളയില്‍ ഇബ്രാഹിംക്കുഞ്ഞായിരുന്നു മന്ത്രി. അതുകൊണ്ട് തന്നെ പൊതുപ്രവര്‍ത്തരെ ഇത്തരമൊരു കേസില്‍ ചോദ്യം ചെയ്യുകയോ പ്രതിചേര്‍ക്കുകയോ ചെയ്യണമെങ്കില്‍ ഗവര്‍ണറുടെ അനുമതി തേടേണ്ടതുണ്ട്. അതിനാലാണ് ഗവര്‍ണറുടെ അനുമതിക്കായി സര്‍ക്കാര്‍ […]
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിയന്ത്രണം നിലവില്‍ വന്നു
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിയന്ത്രണം നിലവില്‍ വന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനാണ് നിരോധനം. നിയമലംഘനങ്ങൾക്ക് 10000 രൂപ മുതൽ 50000 രൂപ വരെ പിഴ ചുമത്തും. നിയന്ത്രണം ശക്തമാക്കുന്നതിനെതിരെ വ്യാപാരികള്‍ രംഗത്തെത്തി. പുതുവര്‍ഷത്തോടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനോട് കേരളം വിടപറയുകയാണ്. എല്ലാത്തരം പ്ലാസ്റ്റിക് സഞ്ചികളും പ്ലാസ്റ്റിക് ആവരണമുള്ള പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്ട്രോ എന്നിവയും ഇന്ന് മുതൽ സംസ്ഥാനത്ത് ഉപയോഗിക്കാനാവില്ല. പ്ലാസ്റ്റിക് അലങ്കാര സാധനങ്ങളും അരലിറ്ററിന് താഴെയുള്ള കുടിവെള്ള കുപ്പികളും നിരോധിക്കപ്പെട്ടു. അര ലിറ്ററിന് മുകളിലുള്ള കുപ്പികള്‍ വ്യാപാരികള്‍ […]
ആടിയും പാടിയും പുതുവത്സരത്തെ വരവേറ്റ് മലയാളികൾ
ആടിയും പാടിയും പുതുവത്സരത്തെ വരവേറ്റ് മലയാളികൾ. ഫോർട്ട് കൊച്ചിയിൽ നടന്ന പുതുവത്സര ആഘോഷത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. ഫോർട്ട് കൊച്ചിയിൽ പുതുവത്സര ആഘോഷത്തിൽ പങ്കെടുക്കാൻ ഒരു ലക്ഷത്തോളം പേരാണ് പരേഡ് ഗ്രൗണ്ടിലെത്തിയത്. ഇത്തവണ പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പ്രകാരം നിർമ്മിച്ച പപ്പാഞ്ഞിയെ കത്തിച്ചാണ് കൊച്ചി പുതുവത്സരത്തെ വരവേറ്റത്. തിരുവനന്തപുരത്ത് കോവളവും ശംഖുമുഖവും കേന്ദ്രീകരിച്ചാണ് പ്രധാനമായും പുതുവത്സരാഘോഷങ്ങള്‍ നടന്നത്. വിദേശികളടക്കം നൂറുകണക്കിന് പേര്‍ വീക്ഷിക്കാനെത്തി. കലാ സാംസ്കാരിക പരിപാടികളും പുതുവര്‍ഷത്തിന് മാറ്റുകൂട്ടി. […]
സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്ലാസ്റ്റിക് നിയന്ത്രണം നിലവില്‍ വരും
സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്ലാസ്റ്റിക് നിയന്ത്രണം നിലവില്‍ വരും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിയന്ത്രണം ശക്തമാക്കിയാല്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിടുമെന്ന ഭീഷണിയുമായി വ്യാപാരികളും രംഗത്തുണ്ട്. പുതുവര്‍ഷത്തോടെ സംസ്ഥാനത്ത് പ്ലാസ്റ്റിക്കിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്. എല്ലാത്തരം പ്ലാസ്റ്റിക് സഞ്ചികളോടും സംസ്ഥാനം ഇന്ന് അര്‍ദ്ധ രാത്രിയോടെ വിടപറയും. പ്ലാസ്റ്റിക് ആവരണമുള്ള പ്ലേറ്റ്,കപ്പ്,സ്പൂണ്‍,സ്ട്രോ എന്നിവയും നിരോധിക്കപ്പെട്ടു. പ്ലാസ്റ്റിക് അലങ്കാര സാധനങ്ങളും അര ലിറ്ററിന് താഴെയുള്ള കുടിവെള്ള കുപ്പികളും ഇനി മുതല്‍ ഉപയോഗിക്കാനാവില്ല. അര ലിറ്ററിന് […]
ഗവര്‍ണര്‍ പദവിയുടെ ഔന്നത്യം മനസ്സിലാക്കണമെന്ന് ചെന്നിത്തല
പൌരത്വ നിയമഭേദഗതിയെ എതിര്‍ത്ത് നടന്ന ചര്‍ച്ചയില്‍ പൊലീസിനേയും ഗവര്‍ണറേയും വിമര്‍ശിച്ച് പ്രതിപക്ഷം. ഗവര്‍ണര്‍ പദവിയുടെ ഔന്നത്യം മനസ്സിലാക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.പൌരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം നടത്തുന്നവരെ പൊലീസ് നേരിടുന്ന രീതിയെ എം.കെ മുനീറും വിമര്‍ശിച്ചു. പൌരത്വം നിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ഭരണ,പ്രതിപക്ഷ അംഗങ്ങള്‍ പിന്തുണച്ചു. എതിര്‍ത്തത് ഒ.രാജഗോപാല്‍ മാത്രം. നിയമത്തെ പിന്തുണച്ച് പരസ്യമായ രാഷ്ടരീയ പ്രതികരണം നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം വിമര്‍ശിച്ചു.വഹിക്കുന്ന പദവിയുടെ ഔന്നത്യം ഗവര്‍ണര്‍ മനസ്സിലാക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഷാഫി […]
സി.ബി.ഐ അന്വേഷത്തില്‍ പ്രതീക്ഷയുണ്ടെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ്
സി.ബി.ഐ അന്വേഷണത്തിലൂടെയെങ്കിലും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നെന്ന് മദ്രാസ് ഐ.ഐ.ടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ്. ചെന്നൈ കോട്ടൂർപുരം പോലീസ് തെളിവുകൾ നശിപ്പിച്ചു. ഇതിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യും. ക്രെംബ്രാഞ്ച് അന്വേഷണത്തിലൂടെ നീതി കിട്ടുമെന്നായിരുന്നു പ്രതീക്ഷ, എന്നാൽ അതുണ്ടായില്ലെന്നും അബ്ദുല്‍ ലത്തീഫ് ചെന്നൈയില്‍ പറഞ്ഞു.
ഭരിക്കാനറിയാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് പി.സി ജോര്‍ജ്ജ്
പൌരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പിന്തുണക്കുന്നുവെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ. ഭരിക്കാനറിയാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. കേന്ദ്ര ഗവണ്‍മെന്‍റിനെ വിറപ്പിക്കുന്ന തരത്തിലുള്ള സമരം നടത്തണം. എന്ത് ന്യായത്തിന്റെ പേരിലാണ് മുസ്ലിം സമുദായത്തെ ബി.ജെ.പി ഒഴിവാക്കുന്നതെന്നും പി.സി ചോദിച്ചു. മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാനാകില്ലെന്ന് കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. സമാധാനപരമായ സമരങ്ങളെ അടിച്ചമര്‍ത്താന്‍ മോദി ശ്രമിക്കുന്നു. ആര്‍എസ്എസ് അജണ്ടയാണ് രാജ്യത്ത് നടപ്പാക്കേണ്ടത്. ന്യൂനപക്ഷത്തെ ഭയപ്പെടുത്തുകയെന്നാണ് ബി.ജെ.പി സര്‍ക്കാരിന്റെ നയം. പാര്‍ലമെന്റോ മന്ത്രിസഭയോ അല്ല ഇവിടെ […]
കേരളം വെള്ളരിക്കാപ്പട്ടണമെന്ന് പി.എസ് ശ്രീധരന്‍ പിള്ള
കേരളം വെള്ളരിക്കാപ്പട്ടണമെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. ഇവിടെ എന്താണ് നടക്കുന്നത്. ഗവർണർക്കെതിരെ ആക്രമണം നടന്നിട്ട് കേസ് പോലും എടുത്തില്ല. യൂണിയന്‍ പട്ടികയില്‍ ഉള്‍പ്പെട്ട പൌരത്വ നിയമ ഭേദഗതിയെക്കുറിച്ചാണ് കേരള നിയമസഭ പ്രമേയം പാസാക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
പൌരത്വ നിയമ ഭേദഗതി മതത്തിന്റെ പേരില്‍ വിവേചനമുണ്ടാക്കില്ലെന്ന് ഒ.രാജഗോപാല്‍
ഭരണഘടനയാണ് രാജ്യത്തിന്റെ വിശുദ്ധ ഗ്രന്ഥം അതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. പൌരത്വ നിയമ ഭേദഗതി മതത്തിന്റെ പേരില്‍ വിവേചനമുണ്ടാക്കില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ ഈ നാടിനെ വെട്ടിമുറിച്ചവരാണ് ഇന്ന് നിയമത്തെ എതിര്‍ക്കുന്നത്. നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് സങ്കുചിത രാഷ്ട്രീയ നേട്ടത്തിനാണെന്നും രാജഗോപാല്‍ പറഞ്ഞു. പ്രമേയത്തെ എതിര്‍ത്ത് രാജഗോപാല്‍ സംസാരിക്കുന്നതിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു.











