India Kerala

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 11 പൈസയും ഡീസലിന് 19 പൈസയും കൂടി. കൊച്ചിയില്‍ പെട്രോള്‍ വില 77.22 രൂപയും ഡീസലിന് 71.72 രൂപയുമാണ് വില. ഒരു മാസത്തിനിടെ പെട്രോളിന് 20 പൈസയും ഡീസലിന് 2.25 രൂപയുമാണ് വര്‍ധിച്ചത്.

India Kerala

ഒരു തടങ്കല്‍ പാളയവും കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

പൌരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് ഇടയാക്കുന്ന സി.എ.എ റദ്ദാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സി.എ.എ മൗലികാവകാശമായ സമത്വ തത്വത്തിന്റെ ലംഘനമാണ്. സി.എ.എ ഭരണഘടനയുടെ മതനിരപേക്ഷ കാഴ്ചപ്പാടിന് കടക വിരുദ്ധമാണ്. പുതിയ നിയമഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നില്ല. സി.എ.എ മതനിരപേക്ഷത തകർക്കും. മതനിരപേക്ഷത സംരക്ഷിക്കാൻ കൂട്ടായ പരിശ്രമം എല്ലാ മതവിഭാഗങ്ങളിൽ നിന്നുമുണ്ടാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഒരു തടങ്കല്‍ പാളയവും കേരളത്തിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി […]

India Kerala

മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിനുളള സ്ഫോടക വസ്തുക്കള്‍ കൊച്ചിയിലെത്തിച്ചു

മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിനുളള സ്ഫോടക വസ്തുക്കള്‍ കൊച്ചിയിലെത്തിച്ചു. അങ്കമാലി മഞ്ഞപ്രയിലെ സംഭരണശാലയിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. അതേസമയം, ജനങ്ങളുടെ ആശങ്കയകറ്റാതെ പൊളിക്കല്‍ നടപടിയുമായി മുന്നോട്ട് പോകുന്നതിനെതിരെ പുതുവത്സരദിനത്തില്‍ പട്ടിണി സമരം നടത്താനൊരുങ്ങുകയാണ് പ്രദേശവാസികള്‍. സ്ഫോടകവസ്തുക്കള്‍ നിറക്കാന്‍ ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ദ്വാരങ്ങളിടുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്നതിനുള്ള ദ്വാരങ്ങൾ ഇടുന്നത് ജനുവരി മൂന്നിന് പൂര്‍ത്തിയായേക്കും. ഇതിന് ശേഷമായിരിക്കും സ്ഫോടക വസ്തുക്കള്‍ മരടിലെത്തിക്കുക. ഫ്ലാറ്റുകളിലെ അവശിഷ്ടങ്ങൾ നീക്കുന്ന ജോലിയും പുരോഗമിക്കുകയാണ്. മരടിലെ ഫ്ലാറ്റുകൾ ജനുവരി 11, 12 തിയതികളിലാണ് നിയന്ത്രിത […]

India Kerala

നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമത്

നീതി ആയോഗ് തിങ്കളാഴ്ച പുറത്തിറക്കിയ 2019-’20ലെ സുസ്ഥിര വികസന സൂചിക(എസ്.ഡി.ജി) യിൽ കേരളം ഒന്നാമത്. ആരോഗ്യം, വ്യവസായ-നൂതനത്വ-അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ മേഖലകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ വർഷത്തെക്കാൾ ഒരു പോയന്റ് വളർച്ച നേടിയാണ് (70) കേരളത്തിന്റെ നേട്ടം. രാജ്യത്തിന്റെ ശരാശരി വളർച്ചയിലും മൂന്നു പോയന്റ് മുന്നേറ്റമുണ്ട് (60). ഹിമാചൽപ്രദേശാണ് രണ്ടാമത്. വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ മേഖലകളിൽ കേരളത്തിനെ ഹിമാചൽ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളി. ആരോഗ്യരംഗത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി നിതി ആയോഗ് […]

India Kerala

നടിയെ ആക്രമിച്ച കേസ്; പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തല്‍ ഈയാഴ്ച നടന്നേക്കും

നടിയെ ആക്രമിച്ച കേസിലെ നടപടികൾ ഇന്നും വിചാരണ കോടതിയിൽ നടക്കും. പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തല്‍ ഈയാഴ്ച നടന്നേക്കും. ഇതിനു മുന്നോടിയായുള്ള പ്രാഥമിക വാദം ഇന്ന് പൂര്‍ത്തിയാക്കും. കേസിന്റെ വിചാരണ വേഗം പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതിയും ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നു സുപ്രിം കോടതിയും നിര്‍ദേശിച്ചിരുന്നു. കുറ്റകൃത്യത്തിന്റെ ദൃശ്യം കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിച്ച ശേഷം വാദം തുടരാമെന്നാണ് പ്രതിഭാഗം നിര്‍ദേശിച്ചിരുന്നത്. കോടതി ഇത് അനുവദിക്കാത്തതിനാലാണ് വാദം ചൊവ്വാഴ്ച പൂര്‍ത്തിയാക്കുന്നത്.

India Kerala

പുതുവർഷം പ്രമാണിച്ച് കൊച്ചി മെട്രോ സർവീസുകൾ പുലർച്ചെ വരെ നീട്ടി

പുതുവർഷം പ്രമാണിച്ചു കൊച്ചി മെട്രോ റെയിൽ സർവീസുകൾ പുലർച്ചെ വരെ നീട്ടി. ഇന്ന് രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന സർവീസ് ജനുവരി 1 നു പുലർച്ചെ ഒന്നു വരെയുണ്ടാവും. പുതുവർഷ ദിനത്തിൽ രാവിലെ 6 നു പതിവു സർവീസ് തുടങ്ങി 2നു പുലർച്ചെ 1.30 ന് അവസാനിക്കും. 2നു രാവിലെ 6 മുതൽ രാത്രി 10 വരെ പതിവുപോലെയാണു സർവീസ്. 3 ന് രാവിലെ 5 നു സർവീസ് ആരംഭിക്കും. 3, 4, 5 തിയതികളിൽ ആലുവയിൽ […]

India Kerala

സമരങ്ങള്‍ സമാധാനപരമായി നടത്തണം; ജില്ലാ കളക്ടര്‍

ജില്ലയില്‍ സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും സമാധാനപരമായി നടത്തണമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന സമാധാന കമ്മറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ‘പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ നിയമം കൈയിലെടുക്കാതെയും പൊതുമുതല്‍ നശിപ്പിക്കാതെയും അത് നടത്തണം. പ്രതിഷേധങ്ങളും സമരങ്ങളും ജനജീവിതത്തെ ബാധിക്കരുത്.’ – അദ്ദേഹം പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാക്കറേ, ആലുവ റൂറല്‍ എസ്പി കെ.കാര്‍ത്തിക്, ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ കെ.പി.ഫിലിപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സംഘടന പ്രതിനിധികള്‍, ജനപ്രതിനിധികള്‍ […]

India Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച്‌ മഞ്ജു വാര്യരും,റോഷന്‍ ആന്‍ഡ്രൂസും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച്‌ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും, സംവിധായതന്‍ റോഷന്‍ ആന്‍ഡ്രൂസും. പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ കൈരേഖ കാണിക്കുമെന്ന് റോഷന്‍ ആന്‍ഡ്രൂസ് പരിഹസിച്ചപ്പോള്‍ ഇന്ത്യയില്‍ മതേതരത്വം നിലനില്‍ക്കണമെന്ന് മഞ്ജു വാര്യരും വ്യക്തമാക്കി. ഒരു ചാനല്‍ അഭിമുഖത്തിലാണ് ഇരുവരും ഈ കാര്യം വ്യക്തമാക്കിയത്. ഇത്രയും കാലം മതേതര ഇന്ത്യയിലാണ് ജീവിച്ചതെന്നും ഇനിയും അങ്ങനെ തന്നെയാവണമെന്നും മഞ്ജു പറഞ്ഞു. പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ പ്രതികരണവുമായി നിരവധി സിനിമാതാരങ്ങള്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ഇപ്പോഴും ശക്തമായി […]

India Kerala

ഗ​വ​ര്‍​ണ​ര്‍ ബി​ജെ​പി അ​ധ്യ​ക്ഷ​നാ​കു​ന്ന​താ​ണ് ഉ​ചി​തം: ടി.​എ​ന്‍ പ്ര​താ​പ​ന്‍

കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ടി.​എ​ന്‍ പ്ര​താ​പ​ന്‍ എം​പി. ച​രി​ത്ര കേ​ണ്‍​ഗ്ര​സ് വേ​ദി​യി​ലെ പ്ര​സം​ഗ​ത്തി​ലൂ​ടെ ഗ​വ​ര്‍​ണ​ര്‍ പ​ദ​വി​യു​ടെ അ​ന്ത​സ് ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍ ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്ന് പ്ര​താ​പ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗ​വ​ര്‍​ണ​ര്‍ ബിജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും പ്ര​താ​പ​ന്‍ പ​രി​ഹ​സി​ച്ചു. ഭ​ര​ണ​ഘ​ട​ന​പ​ദ​വി​യി​ല്‍ ഇ​രി​ക്കു​ന്ന​യാ​ള്‍ വി​ശ്വാ​സ​വും മ​ര്യാ​ദ​യും ലം​ഘി​ക്ക​രു​ത്. ക​ര​സേ​ന മേ​ധാ​വി രാ​ഷ്ടീ​യം പ​റ​ഞ്ഞ് നി​യ​മം ലം​ഘി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി​ക്കാ​യി രാ​ഷ്ട്ര​പ​തി​ക്ക് ക​ത്തു ന​ല്‍​കി​യ​താ​യും പ്ര​താ​പ​ന്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ ഇ​ട​തു​വ​ല​തു മു​ന്ന​ണി​ക​ള്‍ ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രേ രം​ഗ​ത്തു വ​ന്ന​തോ​ടെ ബി​ജെ​പി അ​ദ്ദേ​ഹ​ത്തി​ന് ശ​ക്ത​മാ​യ […]

India Kerala

പൗരത്വനിയമത്തില്‍ പ്രതിഷേധിച്ച്‌ ബിജെപിയില്‍ നിന്ന് രാജി

പൗരത്വനിയമത്തില്‍ പ്രതിഷേധിച്ച്‌ ബിജെപിയില്‍ നിന്ന് രാജിവച്ച്‌ ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം. സയ്യിദ് താഹ ബാഫഖി തങ്ങളാണ് ബിജെപിയിയില്‍ നിന്നും രാജിവച്ചത്. മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്ദു റഹിമാന്‍ ബാഫഖി തങ്ങളുടെ മകന്റെ മകനാണ് താഹ ബാഫഖി തങ്ങള്‍. ബാഫഖി തങ്ങള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടിയാണ്. മുസ്ലിം ലീഗ് അംഗത്വം രാജിവച്ച്‌ മാസങ്ങള്‍ക്ക് മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്. ന്യൂനപക്ഷങ്ങളെ കൂടുതല്‍ പാര്‍ട്ടിയിലേക്കെത്തിക്കും എന്ന പ്രഖ്യാപനവുമായി കോഴിക്കോട് സര്‍വകലാശാലാ മുന്‍ വൈസ് […]