മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ മൂന്ന് ദിവസംമാത്രം ശേഷിക്കെ നടപടിക്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറക്കുന്നത് രണ്ട് ദിവസത്തിനകം പൂര്‍ത്തിയായേക്കും. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ ബോധവത്കരണ പരിപാടികള്‍ തുടരും.മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിനുള്ള പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. ആദ്യം പൊളിക്കുന്ന ഹോളിഫെയ്ത്ത് എച്ച് ടു ഒ ഫ്‌ളാറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ നിറക്കുന്നതുള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ജെയ്ന്‍ കോറല്‍ കോവില്‍ ഇന്നലെ സ്‌ഫോടക വസ്തുക്കള്‍ നിറച്ചുതുടങ്ങി. രണ്ട് ദിവസത്തിനകം ഇത് പൂര്‍ത്തിയാവും. ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന സമയക്രമത്തില്‍ മാറ്റം […]
Kerala
നാളത്തെ പണിമുടക്കിൽ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
നാളത്തെ പണിമുടക്കിൽ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകൾ തുറക്കുന്നതിന് സർക്കാർ സഹകരണമുണ്ടാകണം, വ്യാപാരികളെ ബാധിക്കാത്ത വിഷയത്തിൽ പ്രതിഷേധത്തിനില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി നസറുദ്ദീന്‍ പറഞ്ഞു. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിക്കുന്നത്. തൊഴിലാളികളുടെ മിനിമം വേതനം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ദേശീയ പണിമുടക്ക്; പരീക്ഷകള്‍ മാറ്റി
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയന് സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബുധനാഴ്ച അര്‍ധരാത്രി വരെ. ദേശീയ പണിമുടക്കില്‍ കേരളം നിശ്ചലമാകുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്. ചന്ദ്രശേഖരനും അവകാശപ്പെട്ടു. അവശ്യ സര്‍വീസുകളായ പാല്, പത്രം, ആശുപത്രി എന്നിവയെയും ടൂറിസം മേഖലയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടന വാഹനങ്ങളെയും ഒഴിവാക്കി. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല. കടകമ്ബോളങ്ങള്‍ അടഞ്ഞുകിടക്കും. സിഐടിയു, ഐഎന്‍ടിയുസി, […]
വൈക്കത്ത് ബസ് കാറിന് മുകളില്‍ പാഞ്ഞുകയറി; നാല് പേര്‍ മരിച്ചു
കോട്ടയം വൈക്കത്ത് വാഹനാപകടത്തില്‍ നാല് മരണം. വൈക്കം ചേരുംചുവട് കാറും ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉദയംപേരൂർ സ്വദേശികളായ സൂരജ്, അച്ഛൻ വിശ്വനാഥൻ, അമ്മ ഗിരിജ, ബന്ധു അജിത എന്നിവരാണ് മരിച്ചത്. ബസിലുണ്ടായിരുന്ന 10 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബസ് അമിത വേഗതയില്‍ കാറിന് മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ മതിലില്‍ ബസ് ഇടിച്ചുനിന്നു. ബസ് കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു. നാല് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ സഹോദരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഭാര്യ മേരി ചാണ്ടി
കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടിയുടെ കത്ത്. തനിക്കോ മക്കള്‍ക്കോ സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലെന്ന് കത്തില്‍ മേരി ചാണ്ടി പറയുന്നു. മുഖ്യമന്ത്രി, എന്‍.സി.പി നേതാക്കള്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എന്നിവര്‍ക്കാണ് കത്തയച്ചത്. കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇടതുമുന്നണിയില്‍ പുരോഗമിക്കുമ്പോഴാണ് തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ അഭിപ്രായം വരുന്നത്. നേരത്തെ കുട്ടനാട് സീറ്റില്‍ ആര് മത്സരിക്കണമെന്ന് കാര്യത്തില്‍ തോമസ് ചാണ്ടിയുടെ കുടുംബത്തിന്‍റെ അഭിപ്രായം ആരായാണം […]
പി.എസ്.സി പരീക്ഷക്ക് തിരിച്ചറിയലിന് ബയോമെട്രിക് പരിശോധന
പി.എസ്.സി പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികളെ തിരിച്ചറിയാന്‍ ബയോമെട്രിക് പരിശോധന കൊണ്ടുവരുന്നു. ആദ്യഘട്ടമായി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളിലാണ് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പരിശോധന നടത്തുക. ഉദ്യോഗാര്‍ഥികളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി ബയോമെട്രിക് പരിശോധനക്ക് വിധേയമാക്കാനാണ് പി.എസ്.സി തീരുമാനം. ഉദ്യോഗാര്‍ഥിയുടെ വിരലടയാളം, കണ്ണിന്റെ ഐറിസ് എന്നിവ ആധാര്‍ വിവരങ്ങളുമായി ഒത്തുനോക്കിയാകും തിരിച്ചറിയല്‍. നേരത്തെ ഏതെങ്കിലും തിരിച്ചറിയില്‍ കാര്‍ഡ് മതിയായിരുന്നിടത്താണ് ബയോ മെട്രിക് തിരിച്ചറിയലിലേക്കുള്ള മാറ്റം. ആദ്യഘട്ടമായി ഓണ്‍ലൈന്‍ പരീക്ഷകളിലാണ് ഇത് നടപ്പാക്കുന്നത്. പി.എസ്.സിയുടെ ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, […]
പൗരത്വ നിയമത്തിനെതിരെ എം.കെ രാഘവന്‍ എം.പിയുടെ ലോങ് മാര്‍ച്ച് തുടങ്ങി
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് എം.പി എം.കെ രാഘവന്‍ നടത്തുന്ന ദേശ രക്ഷാ ലോങ് മാര്‍ച്ചിന് തുടക്കം. സി.പി.എം വഴിപാട് സമരം നടത്തി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സി.പി.എമ്മിന് ന്യൂനപക്ഷങ്ങളോട് വൈകാരിക ബന്ധമില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു. കോഴിക്കോട് കൊടുവള്ളിയിലാണ് മാര്‍ച്ച് തുടങ്ങിയത്. മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്നും പതാകയേറ്റു വാങ്ങിയ എം.കെ രാഘവന് പിന്നില്‍ പ്രവര്‍ത്തകര്‍ അണിനിരന്നു. റാലിയില്‍ വന്‍ ജനപങ്കാളിത്തമുണ്ട്. കുന്ദമംഗലത്ത് മാര്‍ച്ചിന് നല്‍കിയ […]
പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എമ്മിന്‍റെ പ്രതിരോധാഗ്നി
പൗരത്വ നിയമ ഭേദഗതിക്കെതിരെ തിരുവനന്തപുരത്ത് സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ പ്രതിരോധാഗ്നി. സി.പി.എം ചാല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗാന്ധിപാര്‍ക്കില്‍ പ്രതിരോധാഗ്നി സംഘടിപ്പിച്ചത്. സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു വൈകുന്നേരം ഏഴ് മുതല്‍ അര്‍ദ്ധരാത്രി വരെയായിരുന്നു പ്രതിഷേധം. പാട്ടും പ്രസംഗവുമായി നിരവധി പേര്‍ ഒത്തുചേര്‍ന്നു. കമലേശ്വരത്ത് നിന്ന് പന്തം കൊളുത്തി പ്രകടനമായാണ് പ്രവര്‍ത്തകര്‍ ഗാന്ധി പാര്‍ക്കിലെത്തിയത്. പാളയം ഇമാം വി.പി ശുഹൈബ് മൌലവി പ്രതിരോധാഗ്നിയെ അഭിസംബോധന ചെയ്തു. ജെ.എന്‍.യുവിലെ സമര പോരാളിയായ സൂരി കൃഷ്ണൻ കൂടി […]
ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍
സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക്. തൊഴിലാളികളുടെ മിനിമം വേതനം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അവശ്യ സര്‍വീസുകളെയും ശബരിമല, ടൂറിസം മേഖലകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21000 രൂപയാക്കുക, പൊതുമേഖല സ്വകാര്യവത്കരണം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉയർത്തിയാണ് ദേശീയ പണിമുടക്ക് നടത്തുന്നത്. സർക്കാർ, പൊതുമേഖലാ ,ബാങ്ക് – ഇൻഷുറൻസ് ജീവനക്കാർ സമരത്തില്‍ പങ്കെടുക്കും. കർഷകരും, […]
സര്‍വീസ് അവസാനിപ്പിക്കാനൊരുങ്ങി സ്വകാര്യ ബസുടമകള്‍
ദിനം പ്രതി വര്‍ധിക്കുന്ന ഇന്ധന വിലയെത്തുടര്‍ന്ന് ഓട്ടം അവസാനിപ്പിക്കാനൊരുങ്ങി സ്വകാര്യ ബസുകള്‍. കനത്ത നഷ്ടം നേരിട്ടതോടെ പെര്‍മിറ്റുകള്‍ തിരികെ നല്‍കാനാണ് പല ബസുടമകളുടേയും തീരുമാനം. അനിശ്ചിത കാല സമരം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഗതാഗത മന്ത്രിയുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് പിന്നീട് മാറ്റിവെക്കുകയായിരുന്നു. 2018 മാര്‍ച്ചിലായിരുന്നു സ്വകാര്യ ബസ് ചാര്‍ജ് അവസാനമായി വര്‍ധിപ്പിച്ചത്. ഇതിനു ശേഷം ഡീസല്‍ വില പത്തുരൂപയിലധികം വര്‍ധിച്ചു. ഇപ്പോഴും ദിനംപ്രതി വര്‍ധനവ് തുടരുകയാണ്. ഡീസലടിക്കാന്‍ മാത്രം രണ്ടായിരം രൂപയോളം പ്രതിദിനം അധികമായി കണ്ടെത്തേണ്ടി വരുന്നുണ്ട് […]











