നിക്ഷേപകര്‍ക്ക് ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 250 കോടി നിക്ഷേപവും 1000 പേര്‍ക്ക് ജോലിയും നല്‍കിയാലാണ് ഭൂപരിഷ്കരണത്തില്‍ ഇളവ് നല്‍കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമത് ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ് കേരള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭൂപരിഷ്കരണ നിയമത്തിൻ സംസ്ഥാന സര്‍ക്കാര്‍ ഇളവ് വരുത്താനൊരുങ്ങുന്നു. 250 കോടി നിക്ഷേപവും 1000 പേർക്ക് ജോലിയും എന്ന മാനദണ്ഡം പാലിച്ചാൽ നിക്ഷേപകര്‍ക്ക് ഭുപരിഷ്കരണ നിയമത്തിൽ ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടാമത് […]
Kerala
ശബരിമല യുവതി പ്രവേശന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന മുന്‍ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നു. ആചാര വിഷയങ്ങളിൽ ഹിന്ദു പണ്ഡിതരുടെ അഭിപ്രായം തേടണം എന്നാണ് സർക്കാരിന്റെ എപ്പോഴത്തേയും നിലപാടെന്നും പുനപരിശോധന ഹര്‍ജിയില്‍ എന്ത് നിലപാട് സ്വീകരിക്കമെന്ന് ബോര്‍ഡിന് തന്നെ തീരുമാനിക്കാമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് ശേഷം നടന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായതോടെ സിപിഎം മുന്‍ നിലപാടില്‍ അയവ് വരുത്തിയിരുന്നു.ശബരിമല യുവതീപ്രവേശന വിഷയം വീണ്ടും സുപ്രീം കോടതിയുടെ […]
ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മൂന്ന് മരണം
ശബരിമല തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മൂന്ന് പേർ മരിച്ചു. കാസർകോട് മഞ്ചേശ്വരം സ്വദേശി അക്ഷയ് , അങ്ങാടിപദവ് സ്വദേശി മോനപ്പ മേസ്ത്രി , ബെജ്ജ സ്വദേശി കിശൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന ആറ് പേർക്ക് ഗുരുതരമായ പരിക്കേറ്റു. ശബരിമല ദർശനം പൂർതിയാക്കി കൊല്ലൂർ-മൂകാംബിക ക്ഷേത്ര ദർശനത്തിനായി പോകുന്നതിനിടെയാണ് അപകടം നടന്നത്.
കാരശ്ശേരി സ്കൂളില്‍ എച്ച് വണ്‍ എന്‍ വണ്‍
കോഴിക്കോട് കാരശ്ശേരി ആനയാം കുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. പനി പടരുന്ന സാഹചര്യത്തിൽ സ്കൂളില്‍ മെഡിക്കല്‍ ക്യാമ്പ് നടക്കും. സ്കൂളിന് ഇന്നും നാളെയും അവധി നല്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്കൂളിലെ 42 കുട്ടികൾക്ക് പനി ബാധിച്ചത്. 5 ദിവസത്തിനിടെ 153 കുട്ടികൾക്കും 13 അധ്യാപകർക്കും പനി വന്നു. തുടര്‍ന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഏഴ് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചിരുന്നു. പരിശോധനയില്‍ എച്ച് വണ്‍ എന്‍ […]
ശബരിമലയിൽ ഭക്തജന തിരക്ക്; തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങി
മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച് ശബരിമലയിൽ വൻ ഭക്തജന തിരക്ക്. മകരവിളക്ക് അടുക്കുന്നതോടു കൂടി തിരക്കില്‍ വര്‍ദ്ധനവ് ഉണ്ടാകാനാണ് സാധ്യത. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ഡിസംബർ 30 മുതൽ സന്നിധാനത്ത് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളിലെക്കാൾ തീർത്ഥാടകരുടെ തിരക്ക് ഇത്തവണയുണ്ട്. മകരവിളക്ക് ദിവസങ്ങളില്‍ തീര്‍ത്ഥാടകർ തമ്പടിക്കുന്ന സ്ഥലങ്ങളിൽ സുരക്ഷാ ശക്തമാക്കും. ദേശീയ പണിമുടക്ക് ദിവസമായിരുന്ന ഇന്നലെ പമ്പ വഴിമാത്രം ദർശനത്തിനെത്തിയത് 63000 തീർത്ഥാടകരാണ്. 6 മുതല്‍ 12 മണിക്കൂര്‍ വരെ ക്യൂവില്‍ നിന്നശേഷമാണ് തീർത്ഥാടകർ […]
തിരുവനന്തപുരം കളിയിക്കാവിളയില്‍ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു
തിരുവനന്തപുരം കളിയിക്കാവിളയില്‍ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു. മാര്‍ത്താണ്ഡം സ്വദേശി വിന്‍സെന്റാണ് മരിച്ചത്. കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ ഡ്യൂട്ടിക്കിടെയാണ് സംഭവം. കൊലക്കേസ് പ്രതി രാജ് കുമാറാണ് വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായി കേരള- തമിഴ്നാട് പൊലീസ് സംയുക്തമായി തെരച്ചിൽ ആരംഭിച്ചു.
മരട് ഫ്ലാറ്റ് പൊളിക്കല്‍; സജ്ജീകരണങ്ങൾ പൂര്‍ത്തിയായി, ആശങ്കകള്‍ വേണ്ടെന്ന് കമ്മീഷണര്‍
മരടിൽ നിശ്ചയിച്ച പ്രകാരം നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. സുരക്ഷാ ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നു. യാതൊരു വിധത്തിലുള്ള ആശങ്കകൾക്കും അടിസ്ഥാനമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെ അറിയിച്ചു. ഗോൾഡൻ കായലോരം ഫ്ലാറ്റിലാണ് ഏറ്റവും അവസാനമായി സ്ഫോടക വസതുക്കൾ നിറച്ചത്. ഫ്ലാറ്റുകൾ സ്ഫോടനത്തിന് സജ്ജമാക്കിയതോടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഇനി മുൻഗണന. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താനായി സിറ്റി പൊലീസ് കമ്മീഷണർ ഐ.ജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ ഫ്ലാറ്റുകളിൽ പരിശോധന നടത്തി. നിശ്ചയിച്ച […]
കര്‍ണ്ണാടകയില്‍ നിന്നും ഇനി റേഷന്‍ വാങ്ങാം
സര്‍ക്കാര്‍ നടപ്പാക്കുന്ന സംയോജിത പൊതുവിതരണ സമ്ബ്രദായ നിര്‍വഹണം (ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് ഓഫ് പബ്ലിക് ഡിസ്ഡ്രിബ്യൂഷന്‍ സിസ്റ്റം) വഴി ഇനി മുതല്‍ കേരളത്തിലുള്ളവര്‍ക്ക് കര്‍ണ്ണാടകയില്‍ നിന്നും കര്‍ണ്ണാടകയിലുള്ളവര്‍ക്ക് കേരളത്തിലെ റേഷന്‍കടകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങാം. ജനുവരി ഒന്നു മുതല്‍ ഈ സൗകര്യം ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട് നേരിടുന്ന തടസ്സങ്ങള്‍ ജില്ലാ സപ്ലൈ ഓഫീസില്‍ അറിയിക്കാം. ഫോണ്‍: 04998 240089, 9188527415.
സ്വര്‍ണവില; പവന് 320 രൂപ കുറഞ്ഞ് 29,880 രൂപയിലെത്തി
സ്വര്‍ണ വില പവന് 320 രൂപ കുറഞ്ഞ് 29,880 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 3735 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസമുണ്ടായ യുഎസ്- ഇറാന്‍ സംഘര്‍ഷം സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിക്കാന്‍ ഇടയായിരുന്നു. ആഗോള വിപണിയില്‍ വിലയിടിഞ്ഞതിനെതുടര്‍ന്ന് ദേശീയ വിപണിയിലും കേരളത്തിലും സ്വര്‍ണത്തിന്റെ വില ഇടിയാന്‍ കാരണമായത്. സ്വര്‍ണ വില കുറഞ്ഞതിന് പിന്നാലെ വെള്ളിയുടെ വിലയിലും സമാനമായ കുറവുണ്ടായി. വെള്ളി വില കിലോഗ്രാമിന് 0.6 ശതമാനം കുറഞ്ഞ് 47,266 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ ട്രായ് ഔണ്‍സ് സ്വര്‍ണത്തിന്റെ […]
പ്രളയകാലത്ത് സംസ്ഥാനം വാങ്ങിച്ച അരിക്ക് പണം നല്‍കണമെന്ന് കേന്ദ്രം
2018-2019 പ്രളയകാലത്ത് സംസ്ഥാനം വാങ്ങിച്ച അരിക്ക് പണം നല്‍കണമെന്ന് കേന്ദ്രം. 205.81 കോടിയാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കേന്ദ്രം കത്തയച്ചു. പ്രളയ ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ മറ്റൊരു നീക്കം. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക‌് അധിക ധനസഹായം അനുവദിച്ചപ്പോഴാണ് കേരളത്തെ ഒഴിവാക്കിയത്. 5908 കോടി രൂപയാണ് അധിക പ്രളയ ധനസഹായമായി കേരളം ഒഴികെയുള്ള സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. 2100 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.












