India Kerala

സംസ്ഥാനത്ത് 40,118 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ധാരണയായതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് 40,118 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലാണ് പദ്ധതികള്‍ ഒപ്പിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആബുദാബി ഇന്‍വസ്റ്റ്മെന്‍റ് അതോറിറ്റി 66,900 കോടി രൂപയുടെ നിക്ഷേപം നടത്തും. 98,708 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭ്യമായി. നിക്ഷേപ സംഗമം വിജയകരമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

India Kerala

ഫ്ലാറ്റ് പൊളിക്കല്‍; മ​ര​ടി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ 8 ​ മു​ത​ല്‍ വൈ​കി​ട്ട് 4 ​ വ​രെ നി​രോ​ധ​നാ​ജ്ഞ

മ​ര​ടി​ല്‍ ഫ്ളാ​റ്റ് പൊ​ളി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ 8 ​ മു​ത​ല്‍ വൈ​കി​ട്ട് 4 ​ വ​രെ നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ വി​ജ​യ് സാ​ക്ക​റെ. ക​ര​യി​ലും കാ​യ​ലി​ലും വാ​യു​വി​ലും നി​രീ​ക്ഷ​ണ​മു​ണ്ടാ​കും. ഫ്ളാ​റ്റു​ക​ളു​ടെ 200 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ഡ്രോ​ണും ബോ​ട്ടു​ക​ളും അ​നു​വ​ദി​ക്കി​ല്ലെന്നും അദ്ദേഹം അറിയിച്ചു. സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത​യി​ല്‍ സ്ഫോ​ട​ന​ത്തി​ന് അ​ഞ്ചു​മി​നി​റ്റ് മു​ന്‍​പ് ഗ​താ​ഗ​തം ത​ട​യു​മെ​ന്നും അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷം ക​മ്മി​ഷ​ണ​ര്‍ പ​റ​ഞ്ഞു.

India Kerala

കെ​വി​ന്‍ വ​ധ​ക്കേ​സ്: സ​സ്പെ​ന്‍​ഷ​നി​ലാ​യ എ​സ്‌ഐ​യെ തി​രി​ച്ചെ​ടു​ത്തു

കെ​വി​ന്‍ വ​ധ​ക്കേ​സി​ല്‍ സ​സ്പെ​ന്‍​ഷ​നി​ലാ​യി​രു​ന്ന എ​സ്‌ഐ​യെ തി​രി​ച്ചെ​ടു​ത്തു.​എ​സ്‌ഐ ഷി​ബു​വി​നെ​യാ​ണ് തി​രി​ച്ചെ​ടു​ത്ത​ത്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ഷി​ബു​വി​നെ ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​ന് നി​യോ​ഗി​ക്കി​ല്ല. മു​ന്‍​പും ഷി​ബു​വി​നെ തി​രി​ച്ചെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ന​ട​പ​ടി മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് റ​ദ്ദാ​ക്കി​. കോട്ടയം സ്വ​ദേ​ശി കെ​വി​ന്‍ ജോ​സ​ഫി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി അ​ച്ഛ​ന്‍ രാ​ജ​ന്‍ ജോ​സ​ഫും ഭാ​ര്യ നീ​നു​വും ന​ല്‍​കി​യ പ​രാ​തി​ക​ളി​ല്‍ ആ​ദ്യ ദി​വ​സം ഗാന്ധിനഗര്‍ എ​സ്‌ഐ ആയിരുന്ന ഷിബു അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നി​ല്ല. പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ നീ​നു​വി​നോ​ട് വി​ഐ​പി ഡ്യൂ​ട്ടി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് എ​സ്‌ഐ ക​യ​ര്‍​ത്തെ​ന്നും പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. കൊ​ച്ചി […]

India Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരെ ദേശീയ മാധ്യമങ്ങളില്‍ പരസ്യം നല്‍കി കേരള സര്‍ക്കാര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രചരണം കൂടുതല്‍ സജീവമാക്കി കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് ദേശീയ മാധ്യമങ്ങളില്‍ അടക്കം പരസ്യം നല്‍കി. ഭരണഘടനയെ സംരക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ടെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. പൌരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കുകയും, ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ദേശീയ മാധ്യമങ്ങളില്‍ അടക്കം സര്‍ക്കാര്‍ പരസ്യം നല്‍കിയിരിക്കുന്നത്. ഒന്നാണ് ഒന്നാമതാണ് നമ്മള്‍ എന്ന തലക്കെട്ടോട് കൂടിയാണ് പരസ്യം. ഭരണഘടനയെ സംരക്ഷിക്കാന്‍ കേരള […]

India Kerala

കൂടത്തായി കൂട്ടക്കൊലപാതകം; വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന് പൊലീസ് ആവശ്യപ്പെടും

കൂടത്തായി കൂട്ടകൊലപാതക കേസിന്റെ വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന് പൊലീസ് ആവശ്യപ്പെടും. സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിയമനം സംബന്ധിച്ച ഉത്തരവിറങ്ങിയതിന് ശേഷമായിരിക്കും നിലപാട് കോടതിയെ അറിയിക്കുക. റോയ് തോമസ് കൊലപാതക കേസിലെ തുടര്‍നടപടികള്‍ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് വേണ്ടി, ഈ മാസം 21ന് താമരശ്ശേരി കോടതി കേസ് പരിഗണിക്കും. കൂടത്തായി കൂട്ടകൊലപാതകവുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്ട്രര്‍ ചെയ്തത്. മുഴുവന്‍ കേസുകളിലേയും പ്രതികള്‍ ഒന്ന് തന്നെ. സാക്ഷികളും സമാനം. അതുകൊണ്ട് വിചാരണ […]

India Kerala

തർക്കം തീരാതെ കേരളാ കോൺഗ്രസ്; കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസഫ് വിഭാഗം

യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി കുട്ടനാട്ടിൽ കേരള കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് ജോസഫ് വിഭാഗം. രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയെ പാർട്ടി വർക്കിംഗ് ചെയർമാൻ പ്രഖ്യാപിക്കുമെന്ന് സി.എഫ് തോമസ് പറഞ്ഞു. ജോസഫ് വിഭാഗത്തിന്റെ നേതൃയോഗം കുട്ടനാട്ടിൽ ചേർന്നു. അതേസമയം ഒറ്റയ്ക്ക് ആർക്കും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാകില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി. അച്ഛൻ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മകൻ മാറ്റണ്ട എന്നാണ് കുട്ടനാട് സീറ്റിനെ സംബന്ധിച്ച് ജോസഫ് വിഭാഗത്തിന് പറയാനുള്ളത്. 2016ൽ കെ.എം. മാണി പ്രഖ്യാപിച്ച സ്ഥാനാർത്ഥി ജേക്കബ് എബ്രഹാം തന്നെ ഇത്തവണയും സ്ഥാനാർത്ഥിയാകും. കേരള […]

India Kerala

മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ പി.ടി. മോഹനകൃഷ്ണന്‍ അന്തരിച്ചു

മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ ചെയര്‍മാനുമായ പി.ടി. മോഹനകൃഷ്ണന്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. എടപ്പാള്‍ സ്വകാര്യ ആശുപത്രിയിയില്‍ വെള്ളിയാഴ്ച രാവിലെ 8:30 ഓടെയാണ് അന്ത്യം.

India Kerala

സ്ത്രീകളെ ഇനി മുതല്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തരുത്

പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ ഇനി മുതല്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്ന ചട്ടം കര്‍ശനമായി പാലിക്കണമെന്നും ഇതിനെതിരെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളെ മൊഴിയെടുക്കാനും മറ്റും പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നിര്‍ദേശം പോലീസ് മേധാവി നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ അനുസരിച്ച്‌ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ […]

India Kerala

മരട് ഫ്ലാറ്റുകള്‍ നാളെ പൊളിക്കും

മരടിലെ അനധികൃത ഫ്ലാറ്റുകള്‍ നാളെ പൊളിക്കും. സ്ഫോടക വസ്തുക്കൾ നിറച്ച മരടിലെ ഫ്ലാറ്റുകളിൽ സുരക്ഷാ പരിശോധനകൾ അന്തിമ ഘട്ടത്തിലെത്തി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള മോക്ഡ്രിൽ ഇന്ന് നടത്തും. സുരക്ഷാ ക്രമീകരണങ്ങൾ ഇന്നലെ ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ടെത്തി വിലയിരുത്തിയിരുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച മരടിലെ ഫ്ലാറ്റുകളിൽ സുരക്ഷാ പരിശോധനകൾ പൂർത്തിയായതോടെ ഇനിയുള്ള മണിക്കൂറുകൾ നിർണായകം. നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ സ്ഫോടനങ്ങൾ നടത്തുമെന്നും സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കക്ക് അടിസ്ഥാനമില്ലെന്നും മരടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ചീഫ് […]

India Kerala

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് തോമസ് ഐസക്

സാമ്പത്തികമായി കേന്ദ്രസര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിനുള്ള ഗ്രാന്‍ഡുകളും വായ്പകളും വെട്ടിക്കുറച്ചുവെന്നും ഈയൊരു സാഹചര്യത്തില്‍ ചെലവുകള്‍ ക്രമീകരിക്കേണ്ടി വരുമെന്നും തോമസ് ഐസക് പറഞ്ഞു.10,233 കോടി രൂപയാണ് അവസാനപാദം വായ്പയായി അനുവദിക്കേണ്ടത്, എന്നാല്‍ 1900 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നും തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടി കോമ്പന്‍സേഷന്‍ ഇനത്തില്‍ കിട്ടേണ്ട 1600 കോടി കിട്ടിയില്ല, കേന്ദ്രനികുതിയുടെ 42 ശതമാനം കിട്ടേണ്ടതായിരുന്നുവെന്നും ഐസക് കൂട്ടിച്ചേര്‍ത്തു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്, ഒരു കാലത്തുമില്ലാത്ത ഞെരുക്കത്തിലാണ് ഖജനാവ്, ട്രഷറി […]