ശബരിമല യുവതി പ്രവേശം സംബന്ധിച്ച നിയമ പ്രശ്നങ്ങള്‍ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനക്ക് വരും. ഒമ്പതംഗ ഭരണഘടന ബെഞ്ചാണ് ഇന്നു മുതല്‍ കേസ് പരിഗണിക്കുക. മതങ്ങളുടെ ആചാര അനുഷ്ഠാനങ്ങൾ കോടതിയുടെ അധികാര പരിധിയിലാണോ എന്നതുള്‍പ്പെടെ ഏഴ് ചോദ്യങ്ങളിൽ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കും. ഇതിന് ശേഷമായിരിക്കും ശബരിമല യുവതി പ്രവേശത്തിനെതിരായ പുനപരിശോധന ഹരജികളിൽ സുപ്രീം കോടതി തീരുമാനമെടുക്കുക. ശബരിമല യുവതി പ്രവേശം സംബന്ധിച്ച നിയമ പ്രശ്നം സുപ്രീം കോടതിയിൽ ഉയർന്നപ്പോൾ […]
Kerala
മരടിലെ നാല് അനധികൃത ഫ്ലാറ്റുകളും പൊളിച്ചുവെന്ന് സർക്കാർ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും
മരടിൽ തീരദേശ പരിപാലന ചട്ടം ലംഘിച്ച് പണിത നാലു ഫ്ലാറ്റുകളും പൊളിച്ചുവെന്ന് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. ഫ്ലാറ്റുകൾ പൊളിക്കണമെന്ന ഉത്തരവ് നടപ്പിലാക്കിയ സാഹചര്യത്തിൽ തുടർനടപടികൾ സംബന്ധിച്ച് കോടതി വാദം കേൾക്കും. ഫ്ലാറ്റ് ഉടമകളുടെ നഷ്ട പരിഹാരം, നിയമം ലംഘിച്ച് ഫ്ലാറ്റുകൾ കെട്ടിപ്പൊക്കിയ നിർമാതാക്കൾക്കും ഉദ്യോഗസ്ഥർക്കും എതിരായ നിയമ നടപടി എന്നിവയിലാണ് കോടതി വാദം കേൾക്കുക. നഷ്ടപരിഹാരം സംബന്ധിച്ച് ഇതു വരെയുള്ള വിവരം നിർമാതാക്കൾക്കെതിരെ സ്വീകരിച്ച നിയമ നടപടി എന്നിവ കോടതിയെ സർക്കാർ ബോധിപ്പിക്കും.
ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു
ജെ.എൻ.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ജെ.എൻ.യുവിനൊപ്പം നിന്നതിനു കേരള സർക്കാരിനും ജനങ്ങൾക്കും നന്ദിയറിയിച്ച ഐഷി ഘോഷ് വൈസ് ചാൻസിലർ ഏകപക്ഷീയമായി പെരുമാറുകയാണെന്നും ആരോപിച്ചു. കുറച്ചു വിദ്യാർത്ഥികളെ മാത്രം വിളിച്ചു ചർച്ച നടത്തുകയാണ് വൈസ് ചാന്‍സലര്‍ ചെയ്യുന്നതെന്നും വി.സി രാജി വെക്കും വരെ സമരം തുടരുമെന്നും പോരാട്ടം തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ഐഷി ഘോഷ് പറഞ്ഞു. മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയം കൂടുതൽ ചർച്ചകൾക്കായി വിളിച്ചതായും ക്ലാസുകൾ തുടങ്ങുന്ന കാര്യത്തിൽ […]
ആക്ടിവിസ്റ്റുകളായ വിദ്യാര്‍ഥികളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ജെ.എന്‍.യു വി.സി
ജെ.എന്‍.യു വി.സി എം.ജഗതീഷ് കുമാര്‍ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി. സര്‍വകലാശാലയിലുണ്ടായ മുഴുവന്‍ പ്രശ്നങ്ങൾക്കും കാരണം ആക്ടിവിസ്റ്റുകളായ ഏതാനും വിദ്യാർഥികളാണെന്ന് വി.സി ആരോപിച്ചു. കൂടാതെ ഹോസ്റ്റലുകളിൽ അനധിക്യത താമസക്കാരുണ്ടെന്നും വി. സി പറഞ്ഞു. എന്നാല്‍ എ.ബി.വി.പി അക്രമത്തില്‍ സാരമായി പരിക്കേറ്റ ജെ.എന്‍.യു സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തില്ല. വൈസ് ചാൻസിലർ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും കുറച്ച് വിദ്യാര്‍ഥികളെ മാത്രം വിളിച്ച് ചര്‍ച്ച നടത്തുകയാണെന്നും ഐഷി ഘോഷ് പറഞ്ഞു. അതിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ […]
എസ്.ഐയുടെ കൊലപാതകം; 15 പേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം കളിയിക്കാവിളയില്‍ സ്പെഷ്യല്‍ എസ്.ഐയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 15 പേര്‍ കസ്റ്റഡിയില്‍ . പ്രതികള്‍ രണ്ടുദിവസം മുമ്പ് തന്നെ കളിയിക്കാവിളയില്‍ എത്തി എന്നതിന് പൊലീസിന് തെളിവ് ലഭിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചെന്നൈ , മധുര , കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്നായി 12 പേരെയാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എല്ലാവരും പ്രതികളായ ഷമീം, തൌഫീഖ് എന്നിവരുമായി മുമ്പ് ബന്ധം പുലര്‍ത്തിയിരുന്നവരാണ്. കേരളത്തില്‍ നിന്നും ഇന്നലെ പിടികൂടിയ 3 പേരും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. പ്രതികളുമായി അടുത്ത […]
ഫ്ലാറ്റ് പൊളിക്കല്‍ ആഘോഷമായി; കാണാനെത്തിയത് നൂറ് കണക്കിനാളുകള്‍
ഫ്ലാറ്റുകൾ തകർന്ന് വീഴുന്നത് കാണാൻ നൂറ് കണക്കിനാളുകളാണ് മരടിലെ പല ഭാഗങ്ങളിലായി തടിച്ചുകൂട്ടിയത്. ആരവങ്ങളോട് കുടിയാണ് ജനം കെട്ടിടങ്ങൾ നിലം പതിക്കുന്നതിന് സാക്ഷിയായത്. പത്ത് മണിയോട് കൂടി തന്നെ ആളുകൾ മരടിലെക്ക് എത്തി തുടങ്ങിയിരുന്നു. ഫ്ലാറ്റുകൾ തകർന്ന് വീഴുന്നത് ദ്യശ്യമാകുന്ന സ്ഥലങ്ങളിൽ നിലയുറപ്പിച്ചു. പിന്നെ കാത്തിരിപ്പ്. മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്താൻ തയ്യാറായി നിൽപ്പായിരുന്നു പലരും. കാത്തിരിപ്പുകൾക്കൊടുവിൽ ആദ്യ ഫ്ലാറ്റ് നിലം പതിച്ചു. കണ്ണ് ചിമ്മുന്ന സമയം കൊണ്ട് ഫ്ലാറ്റുകൾ തകർന്ന് വീണപ്പോൾ ചിലർക്ക് അത്ഭുതം. ആൽഫ […]
എച്ച്ടുഒ, ആല്‍ഫ ഫ്ലാറ്റുകള്‍ മണ്ണോട് ചേര്‍ന്നു
മരടിലെ അനധികൃത ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ സുരക്ഷിതമായി പൊളിച്ചു. എച്ച് ടു ഒ , ആല്‍ഫെ സെറിനിലെ രണ്ടു ടവറുകള്‍ എന്നിവയാണ് പൊളിച്ചത്. 11.17 ഓടെ ആദ്യം എച്ച് ടു ടവര്‍ സ്ഫോടനത്തിലൂടെ തകര്‍ന്നു. തുടര്‍ന്ന് ഇതിന്റെ പൊടിപടലങ്ങള്‍ അടങ്ങിയതോടെ 11.42 ന് ആല്‍ഫെ സെറിനിലെ ഫ്ലാറ്റുകള്‍ പൊളിച്ചു. ആദ്യഘട്ടത്തില്‍ നേവിയുടെ ഹെലികോപ്ടര്‍ സമീപത്തൂടെ പറന്നത് കാരണം നേരത്തെ നിശ്ചയിച്ച സമയക്രമം പാലിക്കാന്‍ അധികൃതര്‍ക്കായില്ല. എന്നാല്‍ സുരക്ഷിതമായാണ് സ്ഫോടനങ്ങള്‍ നടന്നതെന്ന് എഡിഫൈസ് മേധാവി ഉത്കര്‍ഷ് മേത്ത പറഞ്ഞു. […]
വിദഗ്ധ ചികിത്സക്കായി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും അമേരിക്കയിലേക്ക് പോയി
ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും അമേരിക്കയിലേക്ക് പോയി. മൂന്നാഴ്ചയാണ് അദ്ദേഹം അമേരിക്കയിലുണ്ടാവുക. അമേരിക്കയിലെ ഹൂസ്റ്റണിലാണ് കോടിയേരി വിദഗ്ധ ചികിത്സയ്ക്ക് വിധേയനാവുക. നേരത്തെ ഒക്ടോബറിലും കോടിയേരി ചികിത്സയ്ക്കായി ഹൂസ്റ്റണില്‍ എത്തിയിരുന്നു. അന്ന് തുടങ്ങിയ ചികിത്സയുടെ തുടര്‍ച്ചയെന്നോണം വേണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് യാത്ര. 13 മുതല്‍ 16 വരെ തുടര്‍ പരിശോധനകള്‍ക്കും ശസ്ത്രക്രിയയ്ക്കും കോടിയേരി വിധേയനാവും. ശസ്ത്രക്രിയക്ക് ശേഷം മൂന്നാഴ്ച വിശ്രമമെടുത്താവും തിരിച്ചെത്തുക. ഭാര്യ വിനോദിനിയും അദ്ദേഹത്തിനൊപ്പമുണ്ട്. ഈ മാസം 17 മുതല്‍ നടക്കുന്ന സിപിഎം കേന്ദ്ര […]
കൊല്ലത്ത് പൊലീസുകാരൻ പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍
കൊല്ലം എഴുകോൺ പൊലീസ് സ്റ്റേഷനിൽ പൊലീസുകാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടറ കൊടുവിള സ്വദേശിയായ ഹെഡ് കോൺസ്റ്റബിൾ സ്റ്റാലിൻ (52) ആണ് മരിച്ചത്. ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ആയിരുന്നു സ്റ്റാലിൻ. രാവിലെ സഹപ്രവർത്തകരാണ് ജനറേറ്റർ റൂമിൽ തൂങ്ങിയ നിലയിൽ കണ്ടെതത്തിയത്.
തകര്‍ന്നടിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ആദ്യം പൊളിക്കുന്നത് എച്ച് ടു ഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ്
മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച് നിരോധനാജ്ഞ നിലവില്‍ വന്നു. വൈകിട്ട് 5 മണി വരെയാണ് നിരോധനാജ്ഞ. രാവിലെ 11-ന് എച്ച് ടു ഒ ഹോളിഫെയ്ത്തിലാണ് ആദ്യ സ്ഫോടനം നടക്കുക. ഇതിന്റെ പൊടിപടലങ്ങള്‍ അടങ്ങിയ ശേഷമാണ് ആല്‍ഫാ സെറിനില്‍ സ്ഫോടനം നടക്കുക. ആദ്യ സൈറണ്‍ പത്തരക്ക് മുഴങ്ങും. മരട് നഗരസഭയിലാണ് സ്ഫോടനത്തിനായുള്ള കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിരിക്കുന്നത് മരടില്‍ ഇന്നും നാളെയും നിരോധനാജ്ഞ […]










