തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച അനധികൃത ഫാറ്റ് സമുച്ചയങ്ങളെല്ലാം പൊളിച്ച് നീക്കിയതിന് പിന്നാലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ഉടനെ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശവുമായി സുപ്രീം കോടതി രംഗത്ത്. മരടിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും കായലില്‍ വീണ അവശിഷ്ടങ്ങളും ഉടന്‍ നീക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടിവന്നത് വേദനാജനകമാണെന്നും തീരദേശ നിയമം ലംഘിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകണമെന്നും പറഞ്ഞു. നഷ്ട പരിഹാരം സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ അപേക്ഷ നല്‍കണമെന്നും നാലാഴ്ച്ചയ്ക്കകം കേസില്‍ […]
Kerala
കൂടത്തായി; സിനിമയ്ക്കും സീരിയലിനും സ്റ്റേ ഇല്ല; എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ്
കൂടത്തായി കേസ് അടിസ്ഥാനമാക്കിയുള്ള സിനിമയ്ക്കും സീരിയലിനും കോടതി സ്റ്റേ അനുവദിച്ചില്ല. കൂടത്തായി കൊലപാതക പരന്പയുമായി ബന്ധപ്പെട്ട സിനിമയും സീരിയലും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതിയായ ജോളിയുടെ മക്കള്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി തീരുമാനിച്ചു. ജോളി, നിര്‍മാതാവ് ആന്റണി പെരുന്പാവൂര്‍, സീരിയല്‍ സംവിധായകന് ഗിരീഷ്കോന്നി എന്നിവരടക്കം എട്ടുപേരാണ് എതിര് കക്ഷികള്‍. ഈ മാസം 25ന് ഇവരോട് ഹാജരാകാന്‍ താമരശേരി മുന്‍സിഫ് കോടതി ആവശ്യപ്പെട്ടു. മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി കൂടത്തായി എന്ന പേരില്‍ സിനിമയൊരുക്കുമെന്ന് […]
പൗരത്വ നിയമം: പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഡി.ജി.പി
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അത്തരത്തിലുള്ള ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. ക്രമസമാധാനപ്രശ്നമുണ്ടായാല്‍ നടപടിയെടുക്കാനാണ് നിര്‍ദേശം നല്‍കിയത്. മാധ്യമ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും ഡി.ജി.പി പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സി.പി.എം നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ഭരണഘടനാ സംരക്ഷണ സംഗമത്തിന്റെ അനൗൺസ്‌മെന്റ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തതായി ആരോപണമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സംഗമത്തിനു വേണ്ടി അനൗൺസ്‌മെന്റ് നിർവഹിച്ച വാഹനം, അനുമതിയെടുത്തില്ലെന്ന പേരില്‍ എലത്തൂർ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. […]
മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചതിലൂടെ അന്തരീക്ഷ മലിനീകരണം ഉണ്ടായിട്ടില്ലെന്ന് പഠനം
രടിലെ ഫ്ലാറ്റുകള്‍ പൊളിച്ചതിലൂടെ അന്തരീക്ഷ മലിനീകരണം ഉണ്ടായിട്ടില്ലെന്ന് എം.ജി സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. 4 ഫ്ലാറ്റുകളുടെയും 200 മീറ്റർ പരിധിക്ക് പുറത്ത് നടത്തിയ പഠനത്തിലാണ് വിലയിരുത്തൽ. സ്ഫോടന സമയത്തെ പ്രകമ്പനം 25 മില്ലീ മീറ്റർ എന്ന് ചെന്നൈ ഐ.ഐ.ടിയുടെ പഠനത്തില്‍ കണ്ടെത്തി. എം.ജി യൂണിവേഴ്സിറ്റി എൻവയോൺമെന്റൽ സയൻസ് വിഭാഗം ആണ് പഠനം നടത്തുന്നത്. ആദ്യത്തെ ദിവസം കാറ്റു പല ദിശയിലേക്ക് വീശിയത് ഗുണകരം ആയി എന്നാണ് കണ്ടെത്തല്‍. ആദ്യത്തെ സ്ഫോടനം നടന്ന ദിവസം പിഎം 10 […]
മരട് ഫ്ലാറ്റുകൾ പൊളിക്കേണ്ടി വന്നതില്‍ സങ്കടമുണ്ടെന്ന് സുപ്രീം കോടതി
മരട് ഫ്ലാറ്റുകൾ പൊളിക്കേണ്ടി വന്നതില്‍ സങ്കടമുണ്ടെന്ന് സുപ്രീം കോടതി. മറ്റ് വഴികളില്ലാത്തതിനാലാണ് പൊളിക്കാന്‍ തീരുമാനിച്ചത്. അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്യണമെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. മരട് ഫ്ലാറ്റുകൾ പൊളിച്ചെന്ന് കാണിച്ച് കോടതിയിൽ സർക്കാർ റിപ്പോർട്ട് സമർപ്പിച്ചു. ഫ്ലാറ്റ് ഉടമകളുടെ നഷ്ട പരിഹാരം, നിയമം ലംഘിച്ച് ഫ്ലാറ്റുകൾ കെട്ടിപ്പൊക്കിയ നിർമാതാക്കൾക്കും ഉദ്യോഗസ്ഥർക്കും എതിരായ നിയമ നടപടി എന്നിവയിലാണ് കോടതി വാദം കേട്ടത്. നഷ്ടപരിഹാരം സംബന്ധിച്ച് ഇതു വരെയുള്ള വിവരം നിർമാതാക്കൾക്കെതിരെ സ്വീകരിച്ച നിയമ നടപടി എന്നിവ കോടതിയെ […]
ശബരിമല; വിശാല ബെഞ്ചിനു വിട്ട വിഷയങ്ങൾ പുനഃക്രമീകരിക്കാൻ സുപ്രീം കോടതി നിർദേശം
ശബരിമല യുവതീ പ്രവേശനമുള്‍പ്പെടെ വിശാല ബെഞ്ചിനു വിട്ട വിഷയങ്ങൾ പുനക്രമീകരിക്കാൻ അഭിഭാഷകരുടെയും കക്ഷികളുടെയും യോഗം വിളിക്കാൻ സുപ്രീം കോടതി നിർദേശം. ഇതിനായി മുതിർന്ന അഭിഭാഷകരായ രാജീവ് ധവാൻ, അഭിഷേക് മനു സിങ്‍വി, ഇന്ദിര ജെയ്സിങ് എന്നിവരെ കോടതി ചുമതലപ്പെടുത്തി. 9 അംഗ ബഞ്ചിന്റെ പരിഗണന വിഷയങ്ങൾക്ക് അന്തിമ രൂപം നൽകാൻ മൂന്നാഴ്ച സമയവും കോടതി അനുവദിച്ചു. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് മുന്നോട്ടുവെച്ച ചോദ്യങ്ങൾ പുനഃക്രമീകരിക്കേണ്ടതുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ […]
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ ഇനി പ്രക്ഷോഭം വേണ്ട
ഭേദഗതി ചെയ്ത പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി കേരളത്തിൽ തെരുവിലിറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി ഡി.ജി.പി ലോക്നാഥ് ബെഹ്‌റ. ജില്ലാ പൊലീസ് മേധാവികൾക്ക് നൽകിയ നിർദേശത്തിലാണ് പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവർക്കെതിരെ കേസെടുക്കാൻ ഡി.ജി.പി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയോടും സംഘടനയോടും മൃദുസമീപനം വേണ്ടെന്നും മുഖം നോക്കാതെ നടപടിയെടുക്കണമെന്നുമാണ നിർദേശം. ജില്ലാ പൊലീസ് മേധാവികൾ വയർലെസ് വഴി എല്ലാ സ്റ്റേഷനിലേക്കും ഈ നിർദേശം കൈമാറിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, രാഷ്ട്രീയ പാർട്ടികൾ […]
കൂടത്തായി കൊലപാതകം; രണ്ടാമത്തെ കുറ്റപത്രം ഈ മാസം അവസാനം സമര്‍പ്പിക്കും
കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാമത്തെ കുറ്റപത്രം ഈ മാസം അവസാനത്തോടെ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. സിലി വധക്കേസിലാണ് അടുത്ത കുറ്റപത്രം സമര്‍പ്പിക്കുക. കൂടത്തായി കൊലപാതക പരമ്പരയില്‍ റോയ് തോമസ് വധ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ അടുത്ത കേസുകളിലും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ജോളിയുടെ ഭര്‍ത്താവായ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതക കേസിലെ കുറ്റപത്രം ഈ മാസം അവസാനത്തോടെ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുറ്റപത്രം തയ്യാറാക്കുന്ന […]
റോയി തോമസിന്റെ സഹോദരിയും മക്കളും നല്‍കിയ ഹരജി ഇന്ന് കോടതി പരിഗണിക്കും
കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കി സിനിമയും സീരിയലും നിര്‍മ്മിക്കുന്നതിനെതിരെ പൊന്നാമറ്റം റോയി തോമസിന്റെ സഹോദരിയും മക്കളും നല്‍കിയ ഹരജി ഇന്ന് കോടതി പരിഗണിക്കും. താമരശ്ശേരി കോടതിയാണ് ഹരജി പരിഗണിക്കുന്നത്. സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്ന സ്വകാര്യ ചാനൽ മേധാവിക്കും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ഇന്ന് ഹാജരാവണമെന്ന് കാട്ടി കോടതി നോട്ടീസ് നല്‍കിയിരുന്നു. കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കി സിനിമയും സീരിയലും നിര്‍മ്മിക്കുന്നതിനെതിരെ റോയി തോമസിന്റെ സഹോദരി രഞ്ജി തോമസും റോയി തോമസിന്റെ മക്കളുമാണ് കോടതിയെ സമീപിച്ചത്. പൊന്നാമറ്റം വീട്ടിലുണ്ടായ […]
ആര്‍.എസ്.എസിന്റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ല
ആര്‍.എസ്.എസിന്റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടെ ഒരാളും ജനന സർട്ടിഫിക്കറ്റും തേടി പോവേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണ ഘടന സംരക്ഷണ മഹാറാലി കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആർ.എസ്.എസിന്റെ അജണ്ട നടപ്പിലാക്കാനല്ല കേരളത്തിലെ സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ ജനസംഖ്യ രജിസ്റ്ററിനെ അടിസ്ഥാനപ്പെടുത്തിയാണ് ദേശീയ പൗരത്വ രജിസ്റ്ററ്റുണ്ടാക്കുക. ഇതിലൂടെ മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു വിഭാഗത്തിന്റെ പൗരത്വം ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തിൽ എൻ.പി. ആർ നടപ്പിലാക്കില്ലെന്ന് […]










