India Kerala

കെപിസിസി ഭാരവാഹികളുടെ എണ്ണം പരമാവധി കുറക്കാൻ ശ്രമം

കെപിസിസി ഭാരവാഹികളുടെ എണ്ണം പരമാവധി കുറക്കാൻ ശ്രമം. 50 ആയി ചുരുക്കാനാണ് നീക്കം. എ, ഐ ഗ്രൂപ്പുകളിൽ നിന്ന് 10 വീതം ജനറൽ സെക്രട്ടറിമാരുണ്ടാകും. ഗ്രൂപ്പില്ലാത്തവരുടെ പ്രാതിനിധ്യം അഞ്ചാക്കും. ബാക്കി വിഷയങ്ങളിൽ ഹൈക്കമാന്‍റ് തീരുമാനം അനുസരിച്ചാകും പട്ടിക. കോണ്‍ഗ്രസ് നേതാക്കളും അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ച അവസാനിച്ചു.

India Kerala

പ്ലാസ്റ്റിക് നിരോധം: നാളെ മുതല്‍ പിഴ നല്‍കണം

നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ നാളെ മുതൽ പിഴ നൽകണം. ബോധവൽക്കരണത്തിന്റെ ഭാഗമായി പിഴ ഈടാക്കുന്നതിന് 15 ദിവസം നല്‍കിയ ഇളവ് ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. പിഴ ഈടാക്കി തുടങ്ങുമ്പോഴും ബദല്‍ സംവിധാനങ്ങള്‍ സംബന്ധിച്ച അവ്യക്തത തുടരുകയാണ്.. പ്ലാസ്റ്റിക് നിരോധനത്തോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍, സാധനം കൊണ്ടുപോകാന്‍ തുണിസഞ്ചി പോലുള്ളവ കയ്യില്‍ കരുതുന്നുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ബോധവത്കരണം ഇതിനകം തന്നെ ഉണ്ടായിട്ടുണ്ടെന്ന് വേണം കരുതാന്‍. […]

India Kerala

ഫാസ്ടാഗ് നാളെ മുതല്‍ നിര്‍ബന്ധം

ടോള്‍ പ്ലാസകളില്‍ നാളെ മുതല്‍ ഫാസ്ടാഗ് സംവിധാനം നിലവില്‍ വരും. ഫാസ്ടാഗുകളില്ലാത്ത വാഹനങ്ങള്‍ക്ക് യാതൊരു ഇളവും നല്‍കില്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. അതേ സമയം തദ്ദേശവാസികള്‍ക്ക് സൌജന്യപാസ് ഏര്‍പ്പെടുത്തുന്നതില്‍ ഇപ്പോഴും അവ്യക്ത തുടരുകയാണ്. ഫാസ് ടാഗ് സംവിധാനം നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് തിയ്യതി മാറ്റിവെക്കുകയായിരുന്നു. നാളെ മുതല്‍ മുഴുവന്‍ ടോള്‍ പ്ലാസകളിലും ഒരു ട്രാക്ക് ഒഴികെയുള്ള ബാക്കി ട്രാക്കുകളില്‍ ഫാസ് ടാഗ് നടപ്പിലാക്കും. ടാഗില്ലാത്ത വാഹനങ്ങള്‍ ഈ ഒരു ട്രാക്കിനെ മാത്രം ആശ്രയിക്കേണ്ടിവരും. പല ടോളുകളിലൂടെയും […]

India Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: 2015 ലെ വോട്ടര്‍പട്ടികയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി എ. സി മൊയ്തീന്‍

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി നടത്താനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം നിയമനടപടിക്ക്. 2019-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പിന്തുണയുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മന്ത്രി മൊയ്തീന്‍ രംഗത്തെത്തി. 2015ലെ പട്ടിക പ്രകാരം പുതുക്കൽ നടത്തുന്നതിനെതിരെ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി ആകരുതെന്ന […]

India Kerala

ശബരിമല മകരവിളക്ക് നാളെ ; ഇന്ന് രാത്രി നട അടയ്ക്കില്ല ; കര്‍ശന നിയന്ത്രണം

മണ്ഡല മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി സന്നിധാനം. ഒരുക്കങ്ങല്‍ അവസാന ഘട്ടത്തിലാണ്. നാളെയാണ് മകരവിളക്ക്. മകരവിളക്ക് ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളായ പമ്ബ വിളക്കും, പമ്ബാസദ്യയും ഇന്ന് നടക്കും. മകരസംക്രമസമയം പുലര്‍ച്ചെ ആയതിനാല്‍ ശബരിമലയില്‍ ഇന്ന് നടയടക്കില്ല. അതിനാല്‍ ഭക്തര്‍ക്ക് ഇന്നുരാത്രി ദര്‍ശനത്തിന് അവസരം കിട്ടും. ബുധനാഴ്ച പുലര്‍ച്ചെ 2.09 നാണ് മകരസംക്രമ പൂജ. അതിന് ശേഷം പുലര്‍ച്ചെ 2.30 ന് മാത്രമേ ഹരിവരാസനം പാടി നട അടയ്ക്കുകയുള്ളൂ. 15 ന് വൈകീട്ട് 6.30നാണ് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. ഈ സമയത്ത് […]

India Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ .നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു. ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍‌ സി.എ.എക്കെതിരെ കോടതിയെ സമീപിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടക്കം മുതലെ സര്‍ക്കാര്‍ എതിരായിരുന്നു. പ്രതിപക്ഷവും പൗരത്വ നിയമത്തിനെ പിന്തുണച്ചിരുന്നില്ല. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഭൂരിപക്ഷം ഉപയോഗിച്ച് എന്തും ചെയ്യമെന്നാണ് […]

India Kerala

തൃശൂരില്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി 4 മരണം

തൃശൂര്‍ കൊറ്റനെല്ലൂരില്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി. കൊറ്റനെല്ലൂര്‍ സ്വദേശികളായ നാല് പേര്‍ മരിച്ചു. തുമ്പൂര്‍ അയ്യപ്പന്‍കാവില്‍ ഉത്സവം കഴിഞ്ഞ് മടങ്ങിവെയാണ് അപകടം. അച്ഛനും മക്കളുമാണ് മരിച്ചത്. സുബ്രന്‍( 54) മകള്‍ പ്രജിത (23) , ബാബു (52) മകന്‍ വിപിന്‍ (29) എന്നിവരാണ് മരിച്ചത്. കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി 12 മണിയോടെയായിരുന്നു അപകടം.

India Kerala

മുത്തൂറ്റിലെ സമരം ശക്തമാക്കി സി.ഐ.ടി.യു

മുത്തൂറ്റ് ഫിനാൻസിലെ സമരം ശക്തമാക്കി സി.ഐ.ടി.യു. പിരിച്ച് വിട്ട മുഴുവൻ ജീവനക്കാരെയും തിരിച്ചെടുക്കുന്നതു വരെ സമരം തുടരും. ജനുവരി 2 മുതലാണ് സമരം ആരംഭിച്ചത്. വേതന വർധനവ് ആവശ്യപ്പെട്ട് മുത്തൂറ്റിലെ ജീവനക്കാർ സമരം നടത്തിയിരുന്നു. 52 ദിവസത്തിനു ശേഷമാണ് ഈ സമരം ഒത്തുതീർപ്പായത്. പ്രശ്നങ്ങൾ അവസാനിച്ച ഘട്ടത്തിലാണ് 43 ബ്രാഞ്ചുകൾ അടച്ചുപൂട്ടുകയും 166 പേരെ മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തത്. ഇവരെ തിരിച്ചെടുക്കുന്നതു വരെ സമരം തുടരാനാണ് തീരുമാനം. ജനുവരി 2ന് ആരംഭിച്ച സമരത്തെ തുടർന്ന് മുത്തൂറ്റിന്റെ 568 […]

India Kerala

ഫ്ലാറ്റ് പൊളിച്ചപ്പോള്‍ പൊടിശല്യം കൊണ്ട് പൊറുതിമുട്ടി മരട് നിവാസികള്‍

മരടിൽ ഫ്ലാറ്റുകൾ പൊളിച്ചുനീക്കിയതിന് ശേഷമുള്ള പൊടിശല്യം രൂക്ഷം. പൊടി നിയന്ത്രിക്കാൻ ടാങ്കറുകളിൽ വെള്ളമെത്തിച്ച് താൽക്കാലിക പരിഹാരം കാണുകയാണ് നഗരസഭ. പ്രശ്നത്തിൽ ജില്ലാ ഭരണകൂടമാണ് ശാശ്വത പരിഹാരം കാണേണ്ടതെന്ന് നഗരസഭ വ്യക്തമാക്കി. നിലം പതിച്ച പടുകൂറ്റൻ കെട്ടിടാവശിഷ്ടങ്ങളിൽ നിന്നുയരുന്ന പൊടി നിയന്ത്രിക്കുക എന്നത് ശ്രമകരമാണ്. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ ആരംഭിച്ചിട്ടുമില്ല. ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കപ്പെട്ടതിന് ശേഷം വീടുകളിലേക്ക് തിരികെ എത്തിയ പലർക്കും പൊടിശല്യം കാരണം വീടുകളിൽ താമസം തുടരാനായില്ല. ആൽഫ സെറീൻ നിന്നിരുന്നിക്കുള്ള മതപഠന സ്ഥാപനത്തിലെ […]

India Kerala

ഹജ്ജ്; കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ തീര്‍ത്ഥാടകരെ തെരഞ്ഞെടുത്തു

കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. 10834 ആണ് ഇത്തവണ കേരളത്തിന് അനുവദിച്ച ഹജ്ജ് ക്വാട്ട. 8002 പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. മന്ത്രി കെ.ടി. ജലീലിന്‍റെ സാന്നിധ്യത്തില്‍ കരിപ്പൂരിലെ ഹജ്ജ് ഹൗസിലായിരുന്നു നറുക്കെടുപ്പ്. 26081 അപേക്ഷകരാണ് ആകെ ഉണ്ടായിരുന്നത്. ഇതില്‍ ആദ്യമായി ഹജ്ജിന് അപേക്ഷിച്ച 70 വയസ് കഴിഞ്ഞ 1095 പേര്‍ക്കും 45 വയസ്സിന് മുകളിൽ പുരുഷന്മാർ കൂടെയില്ലാത്ത 1,737 വനിതകൾക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചു. ശേഷിക്കുന്ന 8002 പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. […]