ആഡംബര ബസ്സുകള്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ഓടാൻ കഴിയുന്ന വിധത്തിൽ കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യാനുളള നീക്കത്തിനെതിരെ കേരളം. തുടര്‍നടപടി സ്വീകരിക്കാന്‍ ഗതാഗതമന്ത്രി ഉന്നതതല യോഗം വിളിച്ചു. കെ.എസ്.ആര്‍.ടിസിയുടേയും സ്വകാര്യബസുകളുടേയും നിലനില്‍പ്പിന് നിയമഭേദഗതി ഭീഷണയിയാകുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ മീഡിയവണ്ണിനോട് പറഞ്ഞു. 22 സീറ്റിൽ കൂടുതലുളള ലക്ഷ്വറി ബസുകൾക്ക് സംസ്ഥാന സർക്കാറിന്‍റെ അനുമതിയില്ലാതെ റൂട്ട് ബസായി സർവീസ് നടത്താൻ അനുവാദം നൽകുന്ന നിയമഭേദഗതിക്കാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നിയമഭേദഗതിക്കുളള കരട് സംസ്ഥാനങ്ങളുടെ അഭിപ്രായമാരായുന്നതിനായി അയച്ചു കഴിഞ്ഞു. […]
Kerala
ലോട്ടറി വില വർദ്ധിപ്പിക്കുമെന്ന് തോമസ് ഐസക്
ലോട്ടറി ടിക്കറ്റ് വില വർദ്ധിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്. വലിയ വില വർദ്ധനവ് ഉണ്ടാകില്ല. വില വർദ്ധിപ്പിച്ചില്ലെങ്കിൽ വില്‍പനക്കാരുടെ വരുമാനം കുറയും. എക്സൈസ് നികുതി കൂട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂൾ അധ്യപക നിയമന കുറയ്ക്കണമെന്ന നിർദ്ദേശം പരിശോധിക്കും. അധ്യാപക – വിദ്യാർത്ഥി അനുപാതം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട വിഹിതത്തില്‍ കഴിഞ്ഞ 3 മാസത്തിൽ 15000 കോടി രൂപയുടെ കുറവുണ്ടായി. ഡാമിലെ മണൽ വാരി വരുമാനമുണ്ടാക്കാനുള്ള സാധ്യത ധനകുപ്പ് പഠിച്ച് മന്ത്രിസഭയിൽ വെയ്ക്കും. പങ്കാളിത്ത […]
കുട്ടനാട് സീറ്റിൽ സ്ഥാനാർത്ഥിയെ നിർണ്ണയിക്കാൻ ജോസ് കെ. മാണി വിഭാഗത്തിന്‍റെ ഉപസമിതിയെ
കുട്ടനാട് സീറ്റിൽ സ്ഥാനാർത്ഥിയെ നിർണ്ണയിക്കാൻ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം ഉപസമിതിയെ നിയോഗിച്ചു. തോമസ് ചാഴിക്കാടൻ എം. പി അധ്യക്ഷനായ 5 അംഗ ഉപസമിതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങാനും ചരൽകുന്നിൽ ചേർന്ന സംസ്ഥാന ക്യാമ്പിൽ തീരുമാനമായി. സീറ്റിനായി ജോസ് വിഭാഗം അവകാശവാദം ഉന്നയിച്ചതോടെയു ഡി.എഫ്. വീണ്ടും പ്രതിന്ധിയിലായിരിക്കുകയാണ്. കെ. എം മാണിക്ക് ലഭിച്ച സീറ്റാണെന്ന അവകാശവാദം ഉന്നയിച്ചാണ് സ്ഥാനാർത്ഥി നിർണ്ണയ നടപടികളുമായി ജോസ് വിഭാഗം മുന്നോട്ട് പോകാൻ തീരുമാനിച്ചത്. പാലായിൽ […]
ബി.ജെ.പി പുനഃസംഘടനയില്‍ പി.കെ.കൃഷ്ണദാസ് പക്ഷത്തിന് നേട്ടം
ബി.ജെ.പി പുനഃസംഘടനയില്‍ പി.കെ.കൃഷ്ണദാസ് പക്ഷത്തിന് നേട്ടം. സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളില്‍ കൃഷ്ണദാസ് പക്ഷത്തെ ജില്ലാ പ്രസിഡന്‍റുമാരെന്നാണ് സൂചന. തിരുവനന്തപുരം, പാലക്കാട്, കാസർകോട് ജില്ലാ പ്രസിഡന്‍റുമാർ മുരളീധരപക്ഷത്ത് നിന്നുള്ളവരാകും. തങ്ങളുടെ പക്ഷത്തുള്ളവരെ ജില്ലാ പ്രസിഡന്‍റുമാരാക്കാൻ ചേരിതിരിഞ്ഞായിരുന്നു മത്സരം. ഒടുവിൽ പട്ടിക തയ്യാറാകുമ്പോൾ മുരളീധര വിഭാഗത്തെ കൃഷണദാസ് പക്ഷം വെട്ടി. ഇതോടെ 11 ജില്ലാ പ്രസിഡന്‍റുമാർ പി.കെ കൃഷ്ണദാസിനെ പിന്തുണക്കുന്നവരാകും. തിരുവനന്തപുരത്ത് സംസ്ഥാന നേതാവായിരുന്ന വി.വി രാജേഷ് ജില്ലാപ്രസിഡന്‍റ് ആവാനാണ് ഏറെ സാധ്യത. മുരളീധരപക്ഷത്തായിരുന്ന തൃശൂർ ജില്ലാ പ്രസിഡന്‍റ് സ്ഥാനം […]
നിലവിലെ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് കൊല്ലപ്പെട്ട പൊലീസുകാരന്‍റെ ഭാര്യ
അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് കളിയിക്കാവിളയില്‍ കൊല്ലപ്പെട്ട വിന്‍സന്റിന്റെ ഭാര്യ എയ്‍ഞ്ചല്‍ മേരി. ഇപ്പോള്‍ നടക്കുന്ന അനേഷ്വണത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവിശ്യമില്ല. കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് പൊലീസ് കണ്ടത്തട്ടെ എന്നും എയ്‍ഞ്ചല്‍ മേരി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേസിലെ മുഖ്യപ്രതികളായ അബ്ദുൽ ഷമീം, തൌഫീഖ് എന്നിവരെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നും പിടികൂടിയിയത്. റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഷമീമും തൌഫീഖും പോലീസിന്‍റെ പിടിയിലായത്. കർണാടക പോലീസും തമിഴ്നാട് ക്യൂബ്രാഞ്ചും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. കർണാടകയിൽ പ്രതികളുണ്ടെന്ന് […]
മൂന്നാറില്‍ അതിശൈത്യം, മഞ്ഞുവീഴ്ച; താപനില മൈനസിലേക്ക് താഴ്ന്നു
മൂന്നാര്‍ കൊടുംതണുപ്പില്‍. തണുപ്പ് മൈനസ് ഡിഗ്രി വരെ താഴ്ന്നു. ഇതോടെ മഞ്ഞുപുതച്ച മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടി. കഴിഞ്ഞ ദിവസം മൂന്നാറില്‍ രേഖപെടുത്തിയ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസാണ്. മൂന്നാറില്‍ കൂടുതല്‍ തണുപ്പനുഭവപ്പെടുന്നത് ഡിസംബര്‍ ജനുവരി മാസങ്ങളിലാണ്. എന്നാല്‍ ഇത്തവണ അതി ശൈത്യമെത്താന്‍ അല്‍പം വൈകി. അല്‍പം വൈകിയെങ്കിലും മഞ്ഞ് വീഴ്ചയും മൈനസ് ഡിഗ്രി തണുപ്പും മൂന്നാറില്‍ അനുഭവപെട്ടു തുടങ്ങി. ഇതോടെ സഞ്ചാരികളുടെ ഒഴുക്കും വര്‍ധിച്ചു. അതിരാവിലെ ഉള്ള കാഴ്ചയാണ് തണുപ്പിനോടൊപ്പം മൂന്നാറിലേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. […]
കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: രണ്ടില ചിഹ്നത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മത്സരിക്കുമെന്ന് ജോസ് കെ. മാണി
കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരള കോണ്‍ഗ്രസ് -എം നേതാവ് ജോസ് കെ. മാണി എംപി. ചരല്‍ക്കുന്ന് ക്യാന്പ് സെന്ററില്‍ കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗം ദ്വിദിന ക്യാന്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രണ്ടില ചിഹ്നം ദുരുപയോഗം ചെയ്തുവെന്ന് വ്യക്തമായതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അതു മരവിപ്പിച്ചിരിക്കുന്നത്. 20ന് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. ചിഹ്നം മരവിപ്പിച്ചതോടെ വിപ്പ് നല്‍കുന്നതിലും വിലക്കുണ്ടെന്നാണ് മനസിലാക്കുന്നത്. ആര്‍ ചിഹ്നം നല്കുന്നുവോ അവര്‍ […]
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം കര്‍ശനമാകുന്നു; പിഴയിളവ് ഇന്ന് കൂടി
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട പിഴയിളവിനുള്ള കാലപരിധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ നിരോധം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സാവകാശം വേണമെന്ന വ്യാപാരികളുടെ ആവശ്യം ഇന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്തേക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് നിരോധം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും പിഴ ഈടാക്കിയിരുന്നില്ല. പകരം ബോധവല്‍ക്കരണത്തിനായിരുന്നു ഊന്നല്‍. ഈ സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്. നേരത്തെ അറിയിച്ച പ്രകാരം നാളെ മുതല്‍ നിരോധം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കിത്തുടങ്ങേണ്ടതാണ്. നിയമലംഘനം നടത്തുന്ന സ്ഥാപനത്തിന് […]
മകരവിളക്കിനൊരുങ്ങി ശബരിമല; മകര ജ്യോതിദര്‍ശനം വൈകീട്ട്
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള മകര സംക്രമപൂജ ശബരിമല സന്നിധാനത്ത് നടന്നു. ഇന്ന് വൈകിട്ട് 6:30നാണ് തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധനയും മകര ജ്യോതിദർശനവും. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പുലർച്ചെ 2.09 നായിരുന്നു ശബരിമല സന്നിധാനത്ത് മകര സംക്രമ പൂജ നടന്നത്. ദക്ഷിണായനത്തില്‍ നിന്നു സൂര്യന്‍ ഉത്തരായനത്തിലേക്ക് പ്രവേശിച്ച സമയമായിരുന്നു അത്. മകരസംക്രമ പൂജ നടന്നത് ഇന്ന് പുലര്‍ച്ചെയായിരുന്നതിനാൽ ഇന്നലെ ക്ഷേത്രനട അടച്ചില്ല. മകരസംക്രമ പൂജയ്ക്ക് ശേഷം സംക്രമാഭിഷേകവും സന്നിധാനത്ത് നടന്നു. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു ദൂതന്‍വഴി കൊടുത്തയച്ച നെയ്യാണ് സംക്രമാഭിഷേകത്തിന് […]
പൌരത്വ നിയമത്തിനെതിരായ സമരം; മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് രമേശ് ചെന്നിത്തല
പൌരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്ത സമരത്തിന് ശേഷം സിപിഎം ഏകപക്ഷീയമായി മുന്നോട്ടു പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലവിൽ എല്ലാ നേട്ടവും തങ്ങളുടേതെന്ന് സിപിഎമ്മും സർക്കാരും അവകാശപ്പെടുന്നു. മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്റിനെ മുഖ്യമന്ത്രി ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇനി സിപിഎമ്മുമായി സഹകരിച്ചുള്ള സമരത്തിനില്ലെന്നും കോണ്‍ഗ്രസിനകത്ത് പശ്നങ്ങളുണ്ടെന്ന് വിശ്വസിക്കുന്നവര്‍ വിഡ്ഡികളുടെ മൂഢ സ്വര്‍ഗത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.











