കെപിസിസി പുനസംഘടനയില്‍ തീരുമാനമായില്ല. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി നടത്തിയ ചര്‍ച്ചയിലും ധാരണയിലെത്താനായില്ല. ചര്‍ച്ച നടത്തിയെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്ന് അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു. എന്നാല്‍ വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ഒഴിയില്ലെന്നും തന്നെയും മുല്ലപ്പള്ളിയേയും ഒരുമിച്ചാണ് നിയമിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
Kerala
അലനെയും താഹയെയും ത്യശൂരിലെ അതി സുരക്ഷാ ജയിലിലേക്ക് മാറ്റി
പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതികളായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയും ത്യശൂരിലെ അതി സുരക്ഷാ ജയിലിലേക്ക് മാറ്റി. തങ്ങൾ മാവോയിസ്റ്റുകളല്ലന്നും സി.പി.എം പ്രവർത്തകരാണന്നും അലനും താഹയും പറഞ്ഞു. കൊച്ചി എന്‍.ഐ.എ കോടതിയാണ് ഫെബ്രുവരി 14 വരെ പ്രതികളെ റിമാൻറ് ചെയ്ത് തൃശൂരിലെ ജയിലേക്കയച്ചത്. തങ്ങൾ സി.പി.എമ്മിന് വേണ്ടി പ്രവർത്തിച്ചവരാണെന്നും മാവോയിസ്റ്റുകളല്ലെന്നും അലനും താഹയും പ്രതികരിച്ചു. പ്രതികളെ കസ്റ്റഡിയിൽ കിട്ടണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എയുടെ അപേക്ഷ നൽകി. എന്‍.ഐ.എയുടെ അപേക്ഷ കോടതി നാളെ പരിഗണിക്കും. കഴിഞ്ഞ നവംബർ 2നാണ് കോഴിക്കോട് പന്തീരാങ്കാവിൽ […]
വെള്ളാപ്പള്ളി നടേശൻ 1600 കോടി തട്ടി; വിശദ അന്വേഷണം വേണമെന്ന് ടി.പി സെന്‍കുമാര്‍
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര തട്ടിപ്പ് ആരോപണവുമായി മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. വെള്ളാപ്പള്ളി നടേശൻ 1600 കോടി രൂപ തട്ടിയെന്നും ഇതിനൊന്നും രസിപ്റ്റില്ലായെന്നും ഇത് റവന്യൂ ഇന്റലിജൻസും ആദായ നികുതി വകുപ്പും അന്വേഷിക്കണമെന്നും ടി.പി. സെൻകുമാർ പറഞ്ഞു. മൈക്രോ ഫിനാൻസ് വഴി വാങ്ങിയ അധിക പലിശ എവിടെപ്പോയെന്നും സെൻകുമാർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. എതിർക്കുന്നവരെ കള്ളക്കേസിൽ പ്രതികളാക്കുകയാണെന്നും പണമാണ് ദൈവം, പണമാണ് ഗുരു എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്കെന്നും ടി.പി സെൻകുമാർ […]
ശബരിമല തീര്‍ത്ഥാടനം: ഇത്തവണത്തെ നടവരവ് 234 കോടി; ഇനി അഞ്ചു ദിവസത്തെ വരുമാനം കൂടി വരും
ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനം മകരവിളക്ക് പിന്നിടുമ്ബോള്‍ ആകെ നടവരവ് 234 കോടി രൂപ. മണ്ഡലകാലത്ത് 163.67 കോടിയും മകരവിളക്കുകാലത്ത് 69.74 കോടിയുമാണ് നടവരവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ 167 കോടിയായിരുന്നു നടവരവ്. 2017-18ല്‍ മണ്ഡലകാലത്ത് 173.38 കോടിയും മകരവിളക്ക് കാലത്ത് 87.4 കോടിയുമായിരുന്നു വരുമാനം. ആകെ 260 കോടിയിലേറെയായിരുന്നു ആ സീസണിലെ വരുമാനം. ജനുവരി 14 വരെയുള്ള കണക്കാണിത്. നടയടയ്‌ക്കാന്‍ അഞ്ചുദിവസംകൂടിയുണ്ടെന്നിരിക്കെ 20 […]
പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം സ്റ്റേ ചെയ്യണം; മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍
ദേശീയ പൗരത്വ രജിസ്റ്റര്‍ കണക്കെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍. എന്‍പിആര്‍ നടപടികള്‍ സ്റ്റേ ചെയ്യണം. എന്‍പിആറിന് എന്‍ആര്‍സിയുമായി ബന്ധമുണ്ടോയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ലീഗ് കോടതിയില്‍ നല്കിയ അപേക്ഷയില്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ തീര്‍പ്പാകുംവരെ ഇതുമായി ബന്ധപ്പെട്ട നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് തടയണമെന്നാണ് ആവശ്യം. പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും മറ്റൊരു ഹര്‍ജിയില്‍ ലീഗ് ആവശ്യപ്പെട്ടു. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ഇതിനകം യുപി സര്‍ക്കാര്‍ കൊക്കൊണ്ട നടപടികളും സ്റ്റേ […]
മുട്ടിലിഴഞ്ഞ് റോഡിലിറങ്ങിയ ഒമ്ബത് മാസം പ്രായമായ കുഞ്ഞ് കാര്‍ ഇടിച്ച് മരിച്ചു
വിളക്കുവയ്ക്കാന്‍ തിരിഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞ് മുട്ടിലിഴഞ്ഞ് റോഡിലിറങ്ങിയ ഒമ്ബത് മാസം പ്രായമായ കുഞ്ഞ് കാര്‍ ഇടിച്ച് മരിച്ചു. ആലപ്പുഴ കരളകം വാര്‍ഡ് കൊച്ചുതയ്യില്‍ വെളിയില്‍ രാഹുല്‍ ജി കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകള്‍ ശിവാംഗിയാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം. സനാതനം വാര്‍ഡില്‍ സായികൃപ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു രാഹുലും കുടുംബവും. ഇരുട്ടായതിനാല്‍ കുട്ടി പുറത്തിറങ്ങിയത് ആരും കണ്ടിരുന്നില്ല. ചേര്‍ന്നുള്ള വീടിന് ഗേറ്റില്ലായിരുന്നു. വഴിയുടെ വളവിലാണ് വീട്. അപകടം നടന്ന ഉടന്‍ തന്നെ കുഞ്ഞിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ […]
ഇന്ന് മുതല്‍ പിഴ: പിഴ ഈടാക്കിയാല്‍ കടകള്‍ അടക്കുമെന്ന് വ്യാപാരികള്‍
സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ സമയപരിധി അവസാനിച്ചതോടെ ഇന്ന് മുതല്‍ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ കടക്കും. 10,000 മുതൽ 50000 രൂപ വരെയാണ് പിഴ ഈടാക്കുക. ബദല്‍ മാര്‍ഗം ഒരുക്കാതെ നിരോധനം അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ആദ്യ രണ്ടാഴ്ചയിലെ ബോധവത്കരണത്തിന് ശേഷമാണ് പിഴ ഈടാക്കാനുള്ള തീരുമാനം. പ്ലാസ്റ്റിക് ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ആദ്യ തവണ 10,000 രൂപയാണ് പിഴ ഈടാക്കുക. നിയമലംഘനം തുടര്‍ന്നാല്‍ 25,000വും 50,000വുമായി പിഴ ഉയരും. തുടര്‍ച്ചയായി പിഴ ഈടാക്കിയശേഷവും നിയമലംഘനം […]
പൗരത്വ നിയമം: സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്ന് ഗവർണർ
പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതിയെ സമീപിക്കുന്നതാണ് ശരിയായ മാർഗം. സർക്കാരിന്റെ അധികാര പരിധിയിലല്ലാത്ത കാര്യത്തിൽ നിയമസഭ പ്രമേയം പാസാക്കിയതിനെയാണ് താന്‍ എതിർത്തതെന്നും ഗവർണർ കൊല്ലത്ത് പറഞ്ഞു. കേരള നിയമസഭ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയപ്പോള്‍ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ നടത്തിയത്. പൗരത്വ നിയമം പൂർണമായും കേന്ദ്ര വിഷയമാണ്. സംസ്ഥാനത്തിന്‍റെ അധികാര പരിധിയിലുള്ള കാര്യത്തിനായി സമയം ചെലവഴിക്കുകയാണ് വേണ്ടത്. തങ്ങളുടെ അധികാര പരിധിയില്‍ വരാത്ത കാര്യം […]
മകര വിളക്ക് തെളിഞ്ഞു; ദര്‍ശന സായൂജ്യമടഞ്ഞ് ഭക്തര്‍
ശബരിമല പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ദര്‍ശന സായൂജ്യമടഞ്ഞ് ഭക്തലക്ഷങ്ങള്‍. 6.50നായിരുന്നു ശ്രീകോവിലില്‍ ദീപാരാധന. ഈ സമയത്ത് പൊന്നമ്പലമേട്ടില്‍ മകര വിളക്ക് തെളിഞ്ഞു. ഭക്തജനലക്ഷങ്ങളാണ് സന്നിധാനത്തും പരിസരങ്ങളിലും മകരവിളക്ക് ദര്‍ശനത്തിന് എത്തിയിരുന്നത്. പമ്പ, സന്നിധാനം, പാണ്ടിത്താവളം തുടങ്ങി മകരവിളക്ക് ദര്‍ശനത്തിന് സാധ്യമായ സ്ഥലങ്ങളിലെല്ലാം ഭക്തര്‍ നിലയുറപ്പിച്ചിരുന്നു. നേരത്തെ പന്തളത്തു നിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം ശരംകുത്തിയില്‍ എത്തി. അവിടെ വച്ച് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ദീപാരാധനയ്ക്ക് തൊട്ടുമുമ്പായി, തിരുവാഭരണം പതിനെട്ടാംപടി കയറി. മണ്ഡല മകര […]
അനധികൃത ഫ്ളക്സ് സ്ഥാപിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി
അനധികൃത ഫ്ളക്സുകളും ബാനറുകളും നീക്കം ചെയ്യാൻ ഡി.ജി.പി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. അനധികൃത ഫ്ളക്സ് സ്ഥാപിച്ചവർക്കെതിരെ കേസെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. കോടതി ഉത്തരവുകൾ നടപ്പാക്കുന്നില്ല. രാഷ്ട്രീയ പാർട്ടിക്കാരെയും മതസംഘടനകളെയും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടെന്നും കോടതി വ്യക്തമാക്കി. ഫ്ളക്സ് നീക്കുന്നത് സംബന്ധിച്ച് ഡി.ജി.പി സർക്കുലർ ഇറക്കണമെന്നും സ്റ്റേഷൻ മേധാവികൾക്ക് നിർദേശം നൽകണമെന്നും കോടതി ഉത്തരവിട്ടു. നിരോധനത്തിന് ശേഷമുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പ്ലാസ്റ്റിക് പിടിച്ചെടുത്ത് നശിപ്പിക്കാൻ സമയ പരിധി നിശ്ചയിക്കണം. പരിസ്ഥിതി വകുപ്പുമായി ചേർന്ന് പരിശോധന […]












