India Kerala

കെ.പി.സി.സി പുനസംഘടന: മുതിര്‍ന്ന നേതാക്കള്‍ മടങ്ങി; ഹൈക്കമാന്‍ഡിന് അതൃപ്തി

കെ.പി.സി.സി പുനസംഘടന ചർച്ചകൾ പൂർത്തിയാക്കാതെ മുതിർന്ന നേതാക്കൾ നാട്ടിലേക്ക് മടങ്ങിയതിൽ ഹൈക്കമാന്‍ഡിന് അതൃപ്തി. ജംബോ പട്ടികയാണെന്ന വിവരങ്ങൾ പുറത്തു വന്നതോടെ കോൺഗ്രസിനകത്ത് വ്യാപക പരാതിയാണ് ഉയർന്നിരിക്കുന്നത്. യുവ പ്രാതിനിധ്യം കുറവാണെന്ന പരാതി യൂത്ത് കോൺഗ്രസ് സോണിയ ഗാന്ധിയെ അറിയിച്ചു. ഹൈക്കമാന്‍ഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അതൃപ്തിയുണ്ട്. അഞ്ച് വർക്കിങ് പ്രസിഡന്റുമാർ, 10 വൈസ് പ്രസിഡന്റുമാർ, 30 ജനറൽ സെക്രട്ടറിമാർ, 50 സെക്രട്ടറിമാർ എന്നിങ്ങനെ നൂറോളം വരുന്ന ഭാരവാഹികളുടെ ജംബോ പട്ടികയാണ് അന്തിമ ചർച്ചകളിൽ […]

India Kerala

പൗരത്വ നിയമ ഭേദഗതിയിലും ദേശീയ പൗരത്വ പട്ടികയിലും മുഖ്യമന്ത്രി കള്ളക്കളി നടത്തുകയാണെന്ന് ചെന്നിത്തല

പൌരത്വനിയമ ഭേദഗതിയിലും ദേശീയ പൌരത്വ പട്ടികയിലും മുഖ്യമന്ത്രി കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൌരത്വ നിയമഭേദഗതിക്കെതിരെ പുറത്ത് പറയുകയും അകത്ത് നടപ്പാക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അമിത് ഷാക്ക് മുന്നിൽ നല്ലപിള്ള ചമയാനാണ് പിണറായി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.സെൻസസിനൊപ്പം എന്‍.പി.ആര്‍ നടപ്പാക്കാൻ സംസ്ഥാനം നവംബറില്‍ ഇറക്കിയ ഉത്തരവ് ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പ് നടപടികളെ സര്‍ക്കാ‍ര്‍ കുളമാക്കിയെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വോട്ടേഴ്സ് ലിസ്റ്റ് സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നു. അധികാരമില്ലാതെ വാര്‍ഡ് […]

India Kerala

സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍

സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൌരത്വ നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതിന് മുഖ്യമന്ത്രിയോട് വിശദീകരണം തേടും. ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. കേന്ദ്രബന്ധത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ഗവര്‍ണറോട് ചര്‍ച്ച ചെയ്യണമെന്നാണ് ചട്ടമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഗവർണറുടെ പദവി ഭരണഘടനയിൽ വ്യക്തമാണ്. നിയമം എല്ലാവരെക്കാളും മീതെയാണ്. ഗവർണറുടെ ഒപ്പില്ലാതെ ഒരു ഉത്തരവും ഇറക്കാനാകില്ലെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു. പൌരത്വ ഭേദഗതി നിയമത്തില്‍ […]

India Kerala

ട്രഷറി നിയന്ത്രണത്തിൽ ഇളവ് നല്‍കി ധനവകുപ്പ്

ട്രഷറി നിയന്ത്രണത്തിൽ ഇളവ് നല്‍കി ധനവകുപ്പ്.5 ലക്ഷം വരെയുള്ള ബില്ലുകൾ മാറാൻ ട്രഷറികൾക്ക് ധനമന്ത്രി നിര്‍ദേശം നല്‍കി. ഇതിനായി 700 കോടി അനുവദിച്ചു. 500 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വിവിധ വകുപ്പുകളുടെ ബില്ലുകൾ മാറാൻ 200 കോടി രൂപയും നൽകും. നവംബർ, ഡിസംബർ മാസങ്ങളിൽ സമർപ്പിച്ച ബില്ലുകൾ മാറുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.

India Kerala

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ഐ.വി ബാബു അന്തരിച്ചു

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ഐ.വി ബാബു അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിലവില്‍ തത്സമയം പത്രത്തിലെ ഡപ്യൂട്ടി എഡിറ്ററാണ്. ദേശാഭിമാനി ദിനപത്രത്തില്‍ സഹപത്രാധിപരായും മലയാളം വാരിക അസിസ്റ്റന്റ് എഡിറ്റര്‍, മംഗളം ദിനപത്രത്തിന്‍റെ ഡെപ്യൂട്ടി എഡിറ്റര്‍ തുടങ്ങി വിവിധ മാധ്യമസ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു. കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും എന്ന പുസ്തകത്തിന്റെ രചയിതാവാണ്. വടകര സ്വദേശിയാണ്.

India Kerala

തദ്ദേശ വാർഡ് പുനർ വിഭജനം: നിയമ നിർമ്മാണത്തിന് സർക്കാർ ഒരുങ്ങുന്നു

തദ്ദേശ വാർഡ് വിഭജനത്തിനായി നിയമ സഭയിൽ ബില്ല് കൊണ്ട് വരാൻ സർക്കാർ തീരുമാനിച്ചെങ്കിലും കടമ്പകൾ നിരവധി കടക്കണം. വാർഡ് വിഭജന ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പുവെക്കാത്ത സാഹചര്യത്തിലാണ് നിയമ നിർമാണത്തിന് സർക്കാർ നീക്കം. എന്നാൽ ഗവർണറുടെ നിലപാട് സർക്കാരുമായുള്ള തുറന്ന പോരിന് വഴിയൊരുക്കാനും സാധ്യതയുണ്ട്. ഗവർണർ ഓര്‍ഡിനൻസ് തിരിച്ചയക്കാത്ത സാഹചര്യത്തിൽ സഭയിൽ ബില്ല് അവതരിപ്പിക്കുന്നതിൽ നിയമപ്രശ്നമുണ്ടോയെന്ന കാര്യം സർക്കാർ പരിശോധിച്ചിരുന്നു. ബില്ല് കൊണ്ടുവരുന്നതിൽ നിയമപരമായ തടസ്സമില്ലെന്നാണ് ഏജിയും നിയമസെക്രട്ടറിയും നൽകിയ നിയമോപദേശം. ഇതോടെ സർക്കാർ, വരുന്ന നിയമസഭാ സമ്മേളത്തിൽ […]

India Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

നടിയെ അക്രമിച്ച കേസിലെ വിചാരണ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹരജി സുപ്രിം കോടതിയെ ഇന്ന് പരിഗണിക്കും. ദ്യശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോർട്ട് ലഭിക്കുന്നതുവരെ വിചാരണ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം .സാക്ഷികളെ ഈ മാസം 30 മുതൽ വിസ്തരിക്കാനിരിക്കെയാണ് ദിലീപിന്റെ പുതിയ നീക്കം. പരിശോധനാ റിപ്പോർട്ട് ലഭിക്കുന്നതിന് മുൻപ് വിചാരണ കോടതി സാക്ഷി വിസ്താരത്തിനായുള്ള നടപടികൾ ആരംഭിച്ചതിനാൽ സാക്ഷികളുടെ ക്രോസ് വിസ്താരത്തിന് തടസം സൃഷ്ടിക്കുമെന്നാണ് ദിലീപിന്റെ വാദം.

India Kerala

പൗരത്വ നിയമം; ബി.ജെ.പി വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ച പൊതുയോഗം ബഹിഷ്കരിച്ച് വ്യാപാരികൾ

പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാനായി ബി.ജെ.പി വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ച പൊതുയോഗം ബഹിഷ്കരിച്ച് വ്യാപാരികൾ. കോഴിക്കോട് കുറ്റിക്കാട്ടൂരിലും മലപ്പുറം താനൂരിലും കച്ചവടക്കാർ കടകൾ അടച്ചിട്ടു. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ബി.ജെ.പി നടത്തുന്ന വിശദീകരണ യോഗങ്ങൾക്കെതിരെ പ്രതിഷേധം തുടരുകയാണ്. കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടി ആരംഭിക്കുന്നതിന്നും മണിക്കൂറുകൾ മുന്നേ കടകൾ അടച്ചിട്ടു. പെരുവയൽ കല്ലേരി മുതൽ കുറ്റിക്കാട്ടൂർ വരെയുള്ള കടകളാണ് 4 മണിയോട് കൂടെ തന്നെ അടച്ചിട്ടത്. കെ.പി ശശികലയാണ് പൗരത്വ ഭേദഗതി നിയമം […]

India Kerala

കണ്ണൂരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും

കണ്ണൂർ ചപ്പാരപ്പടവിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും. സംസ്ഥാന തലത്തിൽ യോജിച്ചുള്ള പ്രക്ഷോഭം വേണ്ടെന്ന് യു.ഡി.എഫ് തീരുമാനമെടുത്തതിന് പിന്നാലെയാണ് കണ്ണൂരിൽ യൂത്ത് ലീഗും ഡി.വൈ.എഫ്.ഐയും സമരരംഗത്ത് ഒരുമിച്ചത്. ഡി.വൈ.എഫ്.ഐ യൂത്ത് ലീഗ് പ്രവർത്തകർ തമ്മിൽ നിരന്തരം സംഘർഷങ്ങളുണ്ടാകുന്ന പ്രദേശമാണ് ചപ്പാരപ്പടവ്. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ ഇരു സംഘടനകളും തമ്മിൽ യോജിക്കുകയാണ്. മാത്രമല്ല, ഈ കൂട്ടായ്മ തുടരാനാണ് ഇവരുടെ തീരുമാനം. യുവജന സംഘടനകളുടെ കൂട്ടായ്മയിൽ പങ്കെടുക്കാൻ സി.പി.എമ്മിന്റെയും മുസ്ലിം ലീഗിന്റെയും […]

India Kerala

പൗരത്വ പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ സി.പി.എം കേന്ദ്രകമ്മിറ്റിയോഗം ഇന്ന് തിരുവനന്തപുരത്ത്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമായിരിക്കെ സി.പി. എമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ഇന്നാരംഭിക്കും. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ പ്രക്ഷോഭത്തിന് വിശാല ജനകീയ ഐക്യം ഉണ്ടാക്കുന്നതിനുളള നീക്കങ്ങൾ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഉണ്ടായേക്കും. ഈ വിഷയത്തിൽ യോജിക്കാവുന്ന എല്ലാവരുമായി ചേർന്ന് പൊതു സമരമുന്നണി കെട്ടിപ്പെടുക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ പ്രക്ഷോഭ പരിപാടികളും അതിൽ പാർട്ടി മുൻകൈ എടുക്കേണ്ട വിഷയങ്ങളും തന്നെയാണ് തലസ്ഥാനത്തെ ഇ.എം.എസ് അക്കാദമിയിൽ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി […]