പൗരത്വ നിയമഭേദഗതിക്ക് എതിരെ സുപ്രീം കോടതിയില്‍ പോകുന്നതിന് അനുമതി തേടണമെന്ന ഗവർണറുടെ വാദത്തെ തള്ളി സർക്കാർ. ഇതില്‍ റൂൾസ് ഓഫ് ബിസിനസിന്റെ ലംഘനമുണ്ടായിട്ടില്ലെന്നും സര്‍ക്കാരിനെതിരായ ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും നിയമന്ത്രി എ. കെ ബാലന്‍. ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് നിയമലംഘനങ്ങള്‍ ഉണ്ടായിട്ടില്ല. അങ്ങനെയൊന്ന് ഞങ്ങളുടെ അറിവില്‍ പെട്ടിട്ടില്ല. സമ്മതം വാങ്ങണം എന്ന് ഭരണഘടനയിലോ റൂള്‍സ് ഓഫ് ബിസിനസ്സിലോ നിയമസഭ നിയന്ത്രിക്കുന്ന ചട്ടങ്ങളിലോ ഒന്നുമില്ല. ഗവര്‍ണറെ അറിയിക്കണം എന്നുമാത്രമാണ്. ഗവര്‍ണറുടെ അധികാരം ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഗവർണറുടെ […]
Kerala
മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായാണ് ഗവര്‍ണര്‍ പ്രവർത്തിക്കേണ്ടതെന്ന് കബില്‍ സിബല്‍
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കബിൽ സിബൽ. ഗവർണർ നിയമത്തിനതീതനല്ലെന്നും മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും കബിൽ സിബൽ പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കപില്‍ സിബല്‍ സംവാദത്തിന് വെല്ലുവിളിച്ചു. ഗവർണറുടേത് ആലങ്കാരിക പദവി മാത്രമാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഗവർണ്ണർ നിയമത്തിനതീതമല്ല. ഗവർണ്ണർ ഭരണഘടന ഒരാവർത്തികൂടി വായിക്കണമെന്ന് ആവശ്യപ്പെട്ട കപില്‍ സിബല്‍ ഗവര്‍ണറെ സംവാദത്തിനും ക്ഷണിച്ചു. സംവാദത്തില്‍ ഭരണഘടന സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഗവര്‍ണര്‍ക്ക് തനിക്ക് പറഞ്ഞുകൊടുക്കാനാകും. ഭരണ […]
ഗവർണര്‍ സ്വന്തം സമുദായത്തിന്റെ അന്തകനാണെന്ന് കെ.മുരളീധരന്‍
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ കെ.മുരളീധരൻ. ഗവർണര്‍ സ്വന്തം സമുദായത്തിന്റെ അന്തകനാണ്. ഗവർണർ മോദിയുടെ പി.ആർ ആകുകയാണ്. ഇങ്ങനെ പോയാൽ അദ്ദേഹത്തിന് സർ സി.പിയുടെ അനുഭവമായിരിക്കും സംഭവിക്കുകയെന്നും മുരളീധരൻ പറഞ്ഞു. വയനാട് മാനന്തവാടിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിച്ച പൗരത്വ പ്രക്ഷോഭ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാട്ടിൽ ഒരേ ദിവസം രണ്ടിടങ്ങളിലായി പരിപാടി നടത്തി ജോസഫ്-ജോസ് വിഭാഗങ്ങൾ
കുട്ടനാട്ടിൽ ബലാബലം പരീക്ഷിച്ച് കേരള കോൺഗ്രസ് ജോസഫ്-ജോസ് വിഭാഗങ്ങൾ. ഒരേ ദിവസം രണ്ടിടത്തായി കർഷക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഉപവാസവും കൺവെൻഷനും സംഘടിപ്പിച്ചു. അതിനിടെ പി.ജെ.ജോസഫ് പങ്കെടുത്ത പരിപാടിയിൽ ഡി.സി.സി പ്രസിഡന്റ് എം ലിജു പങ്കെടുത്തത് ജോസ് വിഭാഗത്തിന് അതൃപ്തിയുണ്ടാക്കി. കുട്ടനാട് സീറ്റിനു വേണ്ടിയുള്ള പോർവിളികൾ കനക്കുന്നതിനിടെയാണ് ഇരു വിഭാഗവും കർഷക പ്രശ്നമുന്നയിച്ച് പരിപാടികൾ സംഘടിപ്പിച്ചത്. ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്ന ജേക്കബ് എബ്രഹാം രണ്ടാം കുട്ടനാട് പാക്കേജ് ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മങ്കൊമ്പിൽ ഉപവാസം നടത്തി. കർഷകർക്ക് വേണ്ടിയായിരുന്നെങ്കിലും […]
ഇന്ത്യ മതേതരരാഷ്ട്രമെന്ന് പറയുന്ന എല്ലാവരും ആര്‍.എസ്.എസിന്റെ ശത്രുക്കളാണെന്ന് കനിമൊഴി എം.പി
ഇന്ത്യ മതേതരരാഷ്ട്രമെന്ന് പറയുന്ന എല്ലാവരും ആര്‍.എസ്.എസിന്റെ ശത്രുക്കളാണെന്ന് കനിമൊഴി എം.പി. ബി.ജെ.പിയുടെ നിഴലായാണ് തമിഴ്‌നാട് സർക്കാർ പ്രവർത്തിക്കുന്നത്. ദ്രാവിഡ പാർട്ടി എന്ന് അവകാശപ്പെടുന്നവർ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചത് ഏറെ വേദനിപ്പിച്ചന്നും കനിമൊഴി കൊച്ചിയിൽ പറഞ്ഞു. പൌരത്വ ഭേദഗതി നിയമത്തിനെതിരായി എം.ഇ.എസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് സി.എ.എക്കെതിരായ തന്റെ നിലപാട് കനിമൊഴി വ്യക്തമാക്കിയത്. ഇന്ത്യയെ ഹിന്ദു-ഹിന്ദി രാജ്യമാക്കാനാണ് ബി.ജെ.പിയും ആർഎസ്എസും ശ്രമിക്കുന്നത്. മുസ്ലിംകളെ മാത്രമല്ല, ഇന്ത്യ മതേതരരാഷ്ട്രം പറയുന്ന എല്ലാവരും ആര്‍.എസ്.എസിന്റെ ശത്രുക്കളാണ്. ഇന്ത്യയില്‍ […]
പൗരത്വ നിയമത്തിനെതിരെ യു.ഡി.എഫിന്റെ മഹാറാലി ഇന്ന് കോഴിക്കോട്
പൌരത്വ നിയമ ഭേദഗതിക്ക് എതിരെ കോഴിക്കോട് ഇന്ന് യു.ഡി.എഫിന്റെ മഹാറാലി നടക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്ന് മണിക്ക് കോഴിക്കോട് മുഹമ്മദലി കടപ്പുറത്ത് നിന്ന് ആരംഭിക്കുന്ന റാലി ബീച്ചില്‍ സമാപിക്കും. ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. മത സംഘടനാ നേതാക്കളേയും റാലിയിലേക്ക് യു.ഡി.എഫ് ക്ഷണിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ,പി .കെ കുഞ്ഞാലികുട്ടി, എം.കെ മുനീര്‍, മലബാറില്‍ നിന്നുള്ള […]
ജോളിയുടെ അടുത്ത ലക്ഷ്യം ഷാജുവായിരുന്നുവെന്ന് അന്വേഷണ സംഘം
കൂടത്തായി കൊലപാതകക്കേസില്‍ ജോളിയുടെ അടുത്ത ലക്ഷ്യം ഷാജുവായിരുന്നുവെന്ന് അന്വേഷണ സംഘം. കോടതിയില്‍ സമര്‍പ്പിച്ച സിലി കൊലപാതക കേസിലെ കുറ്റപത്രത്തിലാണ് പരാമര്‍ശം. ഷാജു – സിലി ദമ്പതികളുടെ മകള്‍ ആല്‍ഫൈന്റെ കൊലപാതകകേസിലെ കുറ്റപത്രം ഈ മാസം തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് റൂറല്‍ എസ് പി.കെ.ജി സൈമണ്‍ ഐ.പി.എസ് പറഞ്ഞു. കൂടത്തായി കൊലപാതക പരമ്പരയിലെ 6 കൊലപാതകങ്ങള്‍ക്ക് ശേഷം ജോളി ലക്ഷ്യമിട്ടിരുന്നത് തന്റെ രണ്ടാം ഭര്‍ത്താവായ ഷാജുവിനെയാണെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതക കേസിന്റെ […]
പി.സി വിഷ്ണുനാഥിനെ വര്‍ക്കിങ് പ്രസിഡന്റാക്കാന്‍ ധാരണ
കെ.പി.സി.സി പുനഃസംഘടനയില്‍ പി.സി വിഷ്ണുനാഥിനെ വര്‍ക്കിങ് പ്രസിഡന്റാക്കാന്‍ ധാരണ. നിലവില്‍ എ.ഐ.സി.സി സെക്രട്ടറിയാണ് വിഷ്ണുനാഥ്. എം ഐ ഷാനവാസിന്റെ ഒഴിവിലേക്കാണ് പി.സി വിഷ്ണുനാഥ് വരുക. എം എം ഹസനെ യു.ഡി.എഫ് കണ്‍വീനറാക്കുന്ന കാര്യത്തിലും തീരുമാനമാമായിട്ടുണ്ട്. എ ഗ്രൂപ്പിന്റെ നോമിനിയായിട്ടാണ് പി.സി വിഷ്ണുനാഥ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുക. യൂത്തെന്ന പരിഗണനയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പിന്തുണയും വിഷ്ണുനാഥിന് അനൂകല ഘടകമായി.എ ഗ്രൂപ്പിനുള്ളില്‍ തമ്പാനൂര്‍ രവി അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്ന് വന്നിരുന്നെങ്കിലും ഹൈക്കമാന്റിന് മനസ്സറിഞ്ഞ ഉമ്മന്‍ചാണ്ടി […]
കൂടത്തായ് കൊലക്കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു
കൂടത്തായ് കൊലപാതക പരന്പരയില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. സിലി വധക്കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ആദ്യ ശ്രമത്തില്‍ സിലിയെ കൊല്ലാന്‍ ശ്രമിച്ചുവെങ്കിലും ജോളിക്ക് സാധിച്ചില്ലെന്നും രണ്ടാം ശ്രമത്തിലാണ് സിലിയെ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ആകെ 165 സാക്ഷികളാണുള്ളത്. കൂടത്തായി കേസിലെ ആറു കേസുകളിലും സ്പെഷ്യൽ പ്രൊസിക്യൂട്ടർ ആയി അഡ്വ. എന്‍.കെ ഉണ്ണികൃഷ്ണനെ നിയമിച്ചു.
കേരളത്തിൽ ലൗ ജിഹാദില്ലെന്ന് ഡി.ജി.പി
കേരളത്തിൽ ലൗ ജിഹാദില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. രണ്ട് വർഷത്തിനിടെ കേസ് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന സീറോ മലബാർ സഭയുടെ ആരോപണത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വിശദീകരണം തേടിയിരുന്നു. സീറോ മലബാർ സഭ സിനഡ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവിയോട് ന്യൂനപക്ഷ കമ്മീഷൻ വിശദീകരണം തേടിയത്. വിഷയത്തിൽ 21 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നായിരുന്നു ആവശ്യം. […]











