കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനം. പൊതുജനങ്ങളുടെ ഭയാശങ്കയും ക്രമസമാധാന പ്രശ്നങ്ങളും കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. ഗവർണർ ഒപ്പിടാൻ വിസമ്മതിച്ച വാർഡ് വിഭജന ഓർഡിനൻസിന് പകരമുള്ള കരട്ബില്ലിനും മന്ത്രിസഭ യോഗം അംഗീകാരം നൽകി. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാനത്ത് നടത്താനോ ഇതുമായി സഹകരിക്കാനോ നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറെ അറിയിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് […]
Kerala
മുഖ്യമന്ത്രിയും ഗവർണറും സംയമനം പാലിക്കണം: വിമര്‍ശനവുമായി ഒ. രാജഗോപാല്‍
ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കത്തില്‍ ഗവര്‍ണറെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍. മുഖ്യമന്ത്രിയും ഗവർണറും സംയമനം പാലിക്കണം. പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി കൊടുക്കുന്നതിനു മുൻപ് ഗവർണറെ അറിയിക്കേണ്ടതായിരുന്നുവെന്നും രാജഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു..
കോഴിക്കോട് ഇന്ന് ഓട്ടോറിക്ഷ പണിമുടക്ക്
കോഴിക്കോട് നഗരത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. ഇന്നലെ ആരംഭിച്ച പണിമുടക്ക് ഇന്ന് അര്‍ധരാത്രി അവസാനിക്കും. തൊഴിൽ സംരക്ഷണം, പെർമിറ്റ് ഇല്ലാത്ത ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ ഓടാൻ അനുവദിക്കരുത് എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് പണിമുടക്ക് നടത്തുന്നത്. 9 തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്
പാലക്കാട്ട് ഫുട്‌ബോള്‍ ഗാലറി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്
പാലക്കാട് സെലിബ്രിറ്റി ഫുട്ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്. അന്തരിച്ച ഫുട്ബോൾ താരം ധനരാജിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നതിനായി സംഘടിപ്പിച്ച മത്സരത്തിനിടെയാണ് ഗാലറി തകർന്നുവീണത്. മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പായിട്ടാണ് സംഭവം. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരങ്ങളായ ബൈചുങ് ബൂട്ടിയ, ഐ.എം വിജയൻ തുടങ്ങിയവർ മത്സരിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സരം കാണുന്നതിനായി തയ്യാറാക്കിയ ഗാലറി 30 മീറ്ററിലേറെ തകർന്നു വീഴുകയായിരുന്നു. ആയിരത്തിലധികം പേർ ഉണ്ടായിരുന്നുവെന്നാണ് സൂചന. മത്സരത്തിനായി ഇന്നലെ […]
തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ്: കരട് വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലെ കരട് വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും ഫെബ്രുവരി 14 വരെ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 28 ന്. 2015 ലെ വോട്ടര്‍ പട്ടിക മാനദണ്ഡമാക്കുന്നതിനെതിരെ പ്രതിപക്ഷം നിയമനടപടിക്ക് ഒരുങ്ങുന്നതിനിടെയാണ് കരട് വരുന്നത്. 941 ഗ്രാമപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ വോട്ടര്‍പട്ടികയുടെ കരടാണ് പുറത്തിറങ്ങുന്നത്. 2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. തിരുത്തലുകള്‍, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കും അവസരം […]
‘രാജ്യം ആവശ്യപ്പെടുന്നത് യോജിച്ച പ്രക്ഷോഭം, ഒന്നിച്ച് നിന്നൂടെ?’ പ്രതിപക്ഷത്തോട് മുഖ്യമന്ത്രി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം ആവശ്യപ്പെടുന്നത് യോജിച്ച പ്രക്ഷോഭമാണെന്ന് പ്രതിപക്ഷം മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ നിയമത്തിനെതിരെ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. പ്രതിപക്ഷത്തോട് വീണ്ടും ആവശ്യപ്പെടുന്നത് യോജിച്ച് നിന്നൂടെ എന്നാണ്. തർക്കിക്കേണ്ട വിഷയങ്ങളിൽ തർക്കിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് ഉയർന്ന് വന്നത് ഇതുവരെയില്ലാത്ത പ്രതിഷേധമാണ്. പ്രതിഷേധത്തിന് ഇറങ്ങാത്തവർ വരെ പ്രതിഷേധത്തിന് ഇറങ്ങി. ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ നിയമം വരാൻ പാടുള്ളൂ. ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാനാണ് സർക്കാർ. ആർ.എസ്.എസ് അജണ്ട നടപ്പാക്കാനല്ല സർക്കാരുള്ളതെന്നും […]
ഗവര്‍ണര്‍ക്ക് രാജാവിനേക്കാൾ രാജഭക്തി: ഉമ്മന്‍ചാണ്ടി
രാജാവിനേക്കാൾ രാജഭക്തിയുള്ള ഗവർണറാണ് കേരളത്തിലുള്ളതെന്ന് ഉമ്മന്‍ചാണ്ടി. നിയമസഭയുടെ പ്രമേയമാണ് ഗവർണറെ ചൊടിപ്പിച്ചത്. നിയമസഭ ഐക്യകണ്ഠേന പാസാക്കിയ പ്രമേയമാണ്. അത് സ്വീകരിക്കുകയോ വേണ്ടയോ എന്നുള്ളത് കേന്ദ്ര സർക്കാരിന്റെ തീരുമാനമാണെന്നും ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുമിച്ച് പോരാടണം. ജനങ്ങളെ തമ്മിലടിപ്പിച്ച് ശ്രദ്ധ തിരിച്ച് ഭരണ പരാജയം മറച്ചുവെക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുമിച്ചുള്ള പ്രക്ഷോഭമാണ് രാജ്യം ആവശ്യപ്പെടുന്നതെന്ന് പറയുകയുണ്ടായി. പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് […]
പൗരത്വനിയമ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കിയേക്കും
പൗരത്വനിയമ വിഷയത്തിൽ ഗവർണറുടെ വിശദീകരണത്തിന് സർക്കാർ ഇന്ന് മറുപടി നൽകിയേക്കും. ഭരണഘടനാപരമായാണ് പ്രവര്‍ത്തിച്ചതെന്നും ഗവർണറുടെ അധികാരത്തിന്മേൽ കടന്നു കയറാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സർക്കാര്‍ അറിയിക്കും. ഗവർണർ ഒപ്പിടാന്‍ വിസമ്മതിച്ച വാര്‍ഡ് വിഭജന ഓർഡിനൻസിന് പകരമുള്ള ബില്ലിന് ഇന്ന് മന്ത്രിസഭായോഗം അംഗീകാരം നൽകും. പൗരത്വ നിയമത്തിനെതിരേ തന്നോട് ചോദിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് റൂള്‍സ് ഓഫ് ബിസിനസിന്റെ ലംഘനമാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നുമായിരുന്നു ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ ഇന്നലെ ആവശ്യപ്പെട്ടത്. ഗവര്‍ണറുടെ വിശദീകരണത്തിന് നിയമവിദഗ്ദരുമായി ആലോചിച്ച് സര്‍ക്കാര്‍ തയ്യാറാക്കുന്ന മറുപടി ഇന്ന് […]
കരട് വോട്ടര്‍ പട്ടിക: ആക്ഷേപങ്ങള്‍ ഫെബ്രുവരി 14 വരെ സമര്‍പ്പിക്കാം
ജനുവരി 20 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നും പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ ഫെബ്രുവരി 14 നകം സമര്‍പ്പിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബു അറിയിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാന പ്രകാരം 2019 ലോകസഭ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടികയില്‍ പേരുള്ളവരുടെ അപേക്ഷകള്‍ കേരള പഞ്ചായത്ത് രാജ് ആക്‌ട്, മുനിസിപ്പാലിറ്റി ആക്‌ട് അനുസരിച്ച് അപേക്ഷകര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ളവര്‍ ഫോട്ടോ, ഐ.ഡി […]
വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം ഉദ്ഘാടനം 21ന്
വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടനം 21ന് തുറമുഖ-പുരാരേഖ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടന്‍ എം.പി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന പുരാരേഖാ വകുപ്പിനുവേണ്ടി വൈക്കം നഗരസഭയുടെ സഹകരണത്തോടെ നോഡല്‍ ഏജന്‍സിയായ ‘കേരള മ്യൂസിയം’ ആണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരത്തിലാണ് കേരളത്തില്‍ ആദ്യമായി ഒരു പ്രത്യേക സംഭവത്തെ ആധാരമാക്കി മ്യൂസിയം നിര്‍മിക്കുന്നത്.











