പൌരത്വ നിയമ ഭേദഗതിക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ അഭിനന്ദിച്ച് അഭിഭാഷക ദീപിക സിംഗ് രജാവത്. കാസര്‍കോട് ബദിയടുക്കയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ദീപിക സിംഗ്. ആയിരക്കണക്കിന് ആളുകളാണ് ബദിയടുക്കയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്. പൌരത്വ ഭേദഗതിക്കെതിരെ ബദിയടുക്കയിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തവരെ ആവേശത്തിലാഴ്ത്തിയായിരുന്നു അഭിഭാഷക ദീപിക സിംഗ് രജാവതിന്‍റെ പ്രസംഗം. പൌരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനാവില്ലെന്ന് പറഞ്ഞ ദീപിക സിംഗ് രജാവത് നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം […]
Kerala
പ്രതിഷേധം നിരത്തില്‍ വേണ്ട, മൈതാനത്ത് മതിയെന്ന് മലപ്പുറം കലക്ടര്‍
പ്രതിഷേധങ്ങൾ അതിരു കടക്കരുതെന്നും സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കുമെന്നും മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്. പൊതുനിരത്തുകളിലെ പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്നും മൈതാനങ്ങൾ തെരഞ്ഞെടുക്കുമെന്നും ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് കലക്ടറുടെ നിർദേശം. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള റോഡുകളിൽ ഗതാഗത തടസമുണ്ടാക്കുന്ന തരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ ഒഴിവാക്കണം. പൊതുനിരത്തുകളിൽ പ്രതിഷേധങ്ങൾ ഒഴിവാക്കുകയും പകരം മൈതാനങ്ങൾ തെരഞ്ഞെടുക്കുമെന്നുമാണ് കളക്ടറുടെ അഭ്യർത്ഥന. പ്രതിഷേധത്തിന് അനുമതി നൽകുമ്പോൾ ഇപ്പോൾ നിലവിലുള്ള നിബന്ധന […]
മൂലമറ്റം പവര്‍സ്റ്റേഷനില്‍ പൊട്ടിത്തെറി; വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു
ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തിലെ രണ്ടാം നമ്പർ ജനറേറ്ററിന്റെ എക്‌സിറ്റർ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു. ആളപായമില്ല. ഇന്നലെ രാത്രി 9.15 ഓടുകൂടിയാണ് അപകടം. രണ്ടാം നമ്പർ ജനറേറ്റർ പ്രവർത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഭൂഗർഭ നിലയമായതിനാൽ പുക നിറഞ്ഞിരുന്നു. പുക ശ്വസിച്ച രണ്ടു ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയുണ്ടായ ഉടൻ തന്നെ നിലയത്തിന്റെ പ്രവർത്തനം നിർത്തി വച്ച് ജീവനക്കാരെ പുറത്തെത്തിച്ചു. മൂലമറ്റം അഗ്നിശമന സേന എത്തി പുലർച്ചയോടെ നിലയത്തിനുള്ളിലെ പുക പൂർണ്ണമായും നീക്കം ചെയ്തു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. രാത്രി […]
കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം 75ലേക്ക്; പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
കെ.പി.സി.സി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഭാരവാഹികളുടെ എണ്ണം 75ല്‍ നിജപ്പെടുത്താനുള്ള ചർച്ചകൾ അർധരാത്രി വരെയും നീണ്ടു. സി.പി മുഹമ്മദ് അടക്കം 6 വര്‍ക്കിങ് പ്രസിഡന്റുമാർ പട്ടികയിലുണ്ടാകും. കെ.പി.സി.സി പുനഃസംഘടന ചർച്ചകൾ ഒരാഴ്ച പിന്നിട്ട സാഹചര്യത്തിൽ ഇന്നു തന്നെ ഭാരവാഹി പട്ടിക പുറത്തിറക്കാനാണ് നീക്കം. പട്ടിക സംബന്ധിച്ച് ഇന്നലെ അർധരാത്രി വരെയും കെ.പി.സി.സി, പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാലുമായും മുകുൾ വാസ്നിക്കുമായും ചർച്ച നടത്തി. ഭാരവാഹികളുടെ എണ്ണം 75ലേക്ക് ചുരുക്കാനുളള അവസാനവട്ട […]
തദ്ദേശ തെരഞ്ഞെടുപ്പിന് 2019ലെ പട്ടിക ആധാരമാക്കണം: കോണ്‍ഗ്രസിന്റെ ഹരജി ഇന്ന് ഹൈക്കോടതിയില്‍
2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരെയുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തണം. 2015ലെ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ സ്റ്റേ ചെയ്യണം എന്നീ ആവശ്യങ്ങളാണ് ഹരജിയിലുള്ളത്. കോൺഗ്രസ് നേതാക്കളായ എൻ വേണുഗോപാൽ, എം മുരളി, കെ സുരേഷ്ബാബു എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തേ സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് നൽകിയ ഹരജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഈ മാസം 30 നകം […]
സര്‍ക്കാര്‍ കൊടുക്കാനുള്ളത് 200 കോടി; പാഠപുസ്തക പ്രിന്റിങ് നിര്‍ത്തിവെക്കാനൊരുങ്ങി കെ.ബി.പി.എസ്
കുടിശ്ശിക നല്‍കിയില്ലെങ്കില്‍ പാഠപുസ്തക അച്ചടി നിര്‍ത്തിവേക്കേണ്ടിവരുമെന്ന് കെബിപിഎസ്. 148 കോടി ലഭിക്കാനുണ്ടെന്ന് കെബിപിഎസ് എം ഡി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും കത്ത് നല്‍കി. സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി നടക്കുന്ന കേരള ബുക്ക് ആന്റ് പബ്ലിഷിങ് സൊസൈറ്റിയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രിന്റിങ്ങിനുള്ള തുകയും കഴിഞ്ഞ വര്‍ഷത്തെ പേപ്പറിന്റെ ചിലവുമടക്കമാണ് 148 കോടി രൂപയുടെ കുടശ്ശിക വന്നത്. ഈ വര്‍ഷത്തെ പാഠപുസ്തക അച്ചടി തുടങ്ങിയത് കെ ബി പി എസ് സ്വന്തം ഫണ്ടില്‍ നിന്ന് സാമഗ്രികള്‍ വാങ്ങിയാണ്. ഈ […]
ഒരു വിശദീകരണവും തൃപ്തിപ്പെടുത്തില്ല, ചെയ്തത് നിയമവിരുദ്ധം; സര്‍ക്കാരിനെതിരെ വീണ്ടും ഗവര്‍ണര്‍
സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാരിന്റേതായ ഒരു വിശദികരണവും തൃപ്തിപ്പെടുത്തില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്നെ അറിയിക്കാതെ കോടതിയില്‍ പോയത് നിയമ വിരുദ്ധം തന്നെയാണ്. തന്നെ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടായിരുന്നുവെന്നും ഗവര്‍ണര്‍ പറയുന്നു. നിയമം ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ല. താനും സര്‍ക്കാരും തമ്മിലുള്ള പ്രശ്നമെന്ന രീതിയില്‍ ഈ പ്രശ്നത്തെ ചിത്രീകരിക്കരുത്. നിയമങ്ങളും ചട്ടങ്ങളും ആരും മറികടക്കരുത്. നിയമസഭ തന്നെ പാസാക്കിയ ചട്ടം മറികടന്നാണ് പ്രമേയം പാസാക്കിയതെന്നും […]
കേരള പി.എസ്.സിയുടെ പിടിവാശി; പരീക്ഷയെഴുതാനാകാതെ ആയിരക്കണക്കിന് നഴ്‌സുമാര്‍
പി.എസ്.സിയുടെയും സംസ്ഥാന ആരോഗ്യവകുപ്പിന്റെയും പിടിവാശിയെ തുടര്‍ന്ന് സംസ്ഥാനത്തെ ആയിരക്കണക്കിന് നഴ്‌സുമാര്‍ക്ക് ഇത്തവണയും പി.എസ്.സി പരീക്ഷ എഴുതാനാവില്ല. പ്ലസ്ടുവിന് സയന്‍സ് ഗ്രൂപ്പ് നിര്‍ബന്ധമാണെന്ന നിലപാടിനെ തുടര്‍ന്നാണ് സംസ്ഥാനത്തിനകത്തും പുറത്തും നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ നഴ്‌സുമാര്‍ക്ക് പരീക്ഷക്ക് അപേക്ഷിക്കാനാവാത്തത്. കേരളത്തിന് പുറത്ത് ജനറല്‍ നഴ്‌സിങ് പ്രവേശനത്തിന് ഹയര്‍സെക്കന്ററിയില്‍ സയന്‍സ് ഗ്രൂപ്പ് പഠിച്ചിരിക്കണമെന്ന നിബന്ധന നേരത്തെ ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് ആന്ധ്ര, തമിഴ്‌നാട്, കര്‍ണാകടം തുടങ്ങിയ സംസ്ഥാനങ്ങളെ നഴ്‌സിങ് പഠനത്തിനായി ആശ്രയിച്ചിരുന്നത്. മൂന്ന് വര്‍ഷം മുമ്പ് […]
കളിയിക്കാവിള കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ വിധി നാളെ
കളിയിക്കാവിള കൊലപാതക കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ നാളെ വിധി പറയും. കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം കോടതിയില്‍ എതിര്‍ത്തു. കസ്റ്റഡിയില്‍ വിട്ടാല്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ വാദം.
പൗരത്വ നിയമം; ഗവര്‍ണറോടുള്ള നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രിം കോടതിയെ സമീപിച്ച വിഷയത്തില്‍ ഗവര്‍ണറോടുള്ള നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍. വിഷയത്തില്‍ മനപ്പൂര്‍വം അവഗണിക്കാനല്ല സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ചീഫ് സെക്രട്ടറി ഗവര്‍ണറെ നേരിട്ട് കണ്ട് വിശദീകരിച്ചു. പൌരത്വ ഭേദഗതി നിയമത്തില്‍ വ്യക്തത തേടിയാണ് സുപ്രിം കോടതിയെ സമീപിച്ചതെന്നും ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനില്‍ നേരിട്ടെത്തിയാണ് സര്‍ക്കാരിന്റെ നിലപാട് ഗവര്‍ണറെ അറിയിച്ചത്. എഴുതിത്തയാറാക്കിയ വിശദീകരണത്തിന് പകരം വാക്കാല്‍ ഗവര്‍ണറെ അറിയിക്കുകയായിരുന്നു. സുപ്രീം കോടതിയില്‍ പോയത് വ്യക്തതക്ക് വേണ്ടിയാണ്. […]












