ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിയമിച്ചു. ദേശിയഅധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്. അധ്യക്ഷനായിരുന്ന ശ്രീധരൻ പിള്ള മിസോറാം ഗവർണറായി പോയി ആറ് മാസത്തിന് ശേഷമാണ് പുതിയ അധ്യക്ഷനെ നിയമിച്ചിരിക്കുന്നത്. ശബരിമല യുവതി പ്രവേശന വിധിക്കെതിരെ നടത്തിയ പ്രതിഷേധവും ജയിൽ വാസവും ഉയർത്തി കാട്ടിയായിരുന്നു വി.മുരളീധര പക്ഷം കെ. സുരേന്ദ്രന് വേണ്ടി വാദിച്ചത്. ഒടുവിൽ ദേശീയ നേതൃത്വം സുരേന്ദ്രനെ തെരെഞ്ഞെടുത്തു. കഴിഞ്ഞ പത്തുവര്‍ഷമായി ബി.ജെ.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കെ.സുരേന്ദ്രന്‍. കോഴിക്കോട് ഉള്ളിയേരിയിലെ കര്‍ഷകകുടുംബമായ കുന്നുമ്മല്‍ […]
Kerala
കുപ്പിവെള്ളത്തിന്റെ പരമാവധി വില 13 രൂപ; വിജ്ഞാപനം ഉടൻ
സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ പരമാവധി വില 13 രൂപയായി നിജപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. വൻകിട കമ്പനിക്കാർ തീരുമാനത്തോട് സഹകരിക്കണമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. വില കൂട്ടി വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. തോന്നുന്ന വിലയ്ക്ക് കുപ്പിവെള്ളം വിൽക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് സർക്കാർ ഇടപെടൽ. 20 രൂപയ്ക്ക് വരെ വിൽക്കുന്ന കുപ്പിവെള്ളം 13 രൂപയായി നിജപ്പെടുത്തി. ആവശ്യ വസ്തുക്കളുടെ പട്ടികയിൽ ഇനി കുപ്പിവെള്ളവും ഉൾപ്പെടും. ഉൾപ്പാദന ചെലവ് ചൂണ്ടിക്കാട്ടി ചില വൻകിട കമ്പനികൾ […]
തദ്ദേശ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും
തദ്ദേശ തെരഞ്ഞെടുപ്പില്‍ 2019 വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ഇന്ന് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാലുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ സുപ്രീം കോടതിയെ അറിയിക്കാനാണ് നീക്കം. ഒക്ടോബര്‍ മാസത്തില്‍ നടത്താനാലോചിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാനുള്ള കമ്മീഷന്‍ തീരുമാനത്തെ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അടുത്താഴ്ച ആദ്യം അപ്പീല്‍ സമര്‍പ്പിക്കാനാണ് […]
മത്സ്യം കിട്ടാനില്ല; മത്സ്യതൊഴിലാളികള്‍ പ്രതിസന്ധിയില്‍
സംസ്ഥാനത്തെ മത്സ്യ ബന്ധന മേഖല വന്‍ പ്രതിസന്ധിയില്‍. മീന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് കടലില്‍ പോകാന്‍ മടിക്കുകയാണ് മത്സ്യതൊഴിലാളികള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് മത്സ്യതൊഴിലാളികള്‍ നീങ്ങുന്നത്. ലഭ്യതകുറഞ്ഞതോടെ മത്സ്യവിലയും കുതിച്ചുയര്‍ന്നു. മത്സ്യബന്ധന തുറമുഖങ്ങളില്ലെല്ലാം ആളും ആരവവും ഒഴിഞ്ഞിരിക്കുന്നു. കടലില്‍ പോയവരൊക്കെ മടങ്ങുന്നത് വെറും കൈയോടെയാണ്. ഡീസലിനുള്ള പണം പോലും ലഭിക്കാത്തതിനാല്‍ കടലില്‍ പോകാന്‍ മടിക്കുകയാണ് പലരും. പരമ്പരാഗത മത്സ്യതൊഴിലാളികളെയാണ് പ്രതിസന്ധി കൂടുതല്‍ ബാധിച്ചിരിക്കുന്നത്. വീട് പണയം വെച്ച് വള്ളം വാങ്ങിയവര്‍ പോലുമുണ്ട് ഇവര്‍ക്കിടയില്‍. കേരള തീരത്ത് ചൂട് കൂടിയതാണ് മത്സ്യലഭ്യത […]
സംസ്ഥാനത്ത് ഈ വർഷം വരൾച്ച രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഈ വർഷം വരൾച്ച രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. വേനല്‍ മഴയിലുണ്ടായ കുറവും കടുത്ത ചൂടുമാകും പ്രധാന കാരണം. അതിനൊപ്പം തന്നെ പ്രളയത്തിൽ മേൽമണ്ണ് ഒലിച്ചുപോയതുമാണ് വരൾച്ചയുടെ പ്രധാനകാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.കൂടാതെ പ്രളയത്തിൽ മണ്ണും വെള്ളവും കുത്തിയൊലിച്ച് പോയതും ഭൂഗർഭ ജലവിതാനം കുറയാൻ കാരണമായി . ജനുവരിയിലും ഫെബ്രുവരി ഇതുവരെയും മഴയുടെ അളവില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഈ കുറവ് വരള്‍ച്ചയ്ക്ക് കാരണമാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ദ്ധര്‍ നല്കുന്നത്. മറ്റ് വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തെ തന്നെ ഭൂഗര്‍ഭജലം കുറഞ്ഞ് തുടങ്ങി. […]
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; ഇബ്രാംഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാംഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുക. അന്വേഷണത്തോട് സഹകരിക്കുമെന്നും മുന്‍കൂര്‍ ജാമ്യം തേടില്ലെന്നും ഇബ്രാഹിംകുഞ്ഞ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് കഴിഞ്ഞ ആഴ്ചയാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നടപടികള്‍ വേഗത്തിലാക്കി. നിയമസഭാ സമ്മേളനം പൂര്‍ത്തിയായതോടെ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. കേസില്‍ നേരത്തെ വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇബ്രാഹിംകുഞ്ഞിനെതിരെ […]
സംസ്ഥാനം ഇന്നും ചുട്ടുപൊള്ളും; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്രകാലാവസ്ഥാനിരീക്ഷണ കേന്ദ്രം. നാല് ജില്ലകളില്‍ സാധാരണ താപനിലയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ചൂട് ഉയരും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഉയര്‍ന്ന താപനില അനുഭവപ്പെടുക. ഇന്നലെ കോട്ടയത്തും ആലപ്പുഴയിലും രേഖപ്പെടുത്തിയത് 37. 3ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. ഇന്നും സാധാരണ താപനിലയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രിസെലല്‍ഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത […]
സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ യുഡിഎഫ് കാലത്തേതെന്ന് സി.പി.എം
പൊലീസിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ യുഡിഎഫ് കാലത്തേതെന്ന് സി.പി.എം. ഇതില്‍ ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയത് ഒഴികെയുള്ള കാര്യങ്ങള്‍ യു.ഡി.എഫ് കാലത്താണ് നടന്നത്. ഇപ്പോഴത്തെ വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും സിപിഎം ആരോപിച്ചു. ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി തന്നെ മറുപടി നല്‍കാനും സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലിയും സ്ഥലവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലിയും കഫ്ടീരിയയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി. സംഭവത്തിൽ രണ്ടു ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിവിധ തസ്തികകളില്‍ ജോലിയും കഫ്ടീരിയ തുടങ്ങാന്‍ സ്ഥലവും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. മാഹി പന്തക്കല്‍ സ്വദേശി രജുന്‍ ലാലാണ് പരാതിക്കാരന്‍. ഇയാളില്‍ നിന്ന് മാത്രം 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു. ഒപ്പം എട്ടു പേരില്‍ നിന്നായി 95 ലക്ഷം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തതായും […]
സിഎജി റിപ്പോർട്ടിൽ ഉയർന്ന പരാമര്‍ശങ്ങള്‍; ലോക്നാഥ് ബഹ്റ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി
സിഎജി റിപ്പോർട്ടിൽ ഉയർന്ന പരാമര്‍ശങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. നടപടി ക്രമങ്ങളിൽ വീഴ്ചയുണ്ടായില്ലെന്നാണ് ഡിജിപി നൽകിയ വിശദീകരണമെന്നാണ് സൂചന. പൊലീസിനെതിരെ ഗുരുതര പരാമര്‍ശങ്ങളടങ്ങിയ സിഎജി റിപ്പോര്‍ട്ടിന്മേല്‍ നിയസമഭയില്‍ പ്രത്യേക ചര്‍ച്ച പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. സിഎജി റിപ്പോർട്ടിൽ ഉയർന്ന ഗുരുതമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഡിജിപി ലോക്നാഥ് ബഹ്റ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നൾകിയത്. ഇന്നലെ രാജ്ഭവനിൽ നേരിട്ടെത്തിയാണ് വിശദീകരണം നൽകിയത്. പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവും അദ്ദേഹത്തോടോപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച […]












