കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി. കൊള്ളയടി സംഘത്തിന്റെ പിടിയിലായവർ കാസർകോട് സ്വദേശികളാണ്. മൃഗീയ മർദ്ദനത്തിന് ശേഷം വസ്ത്രങ്ങൾ അഴിച്ച് ദേഹപരിശോധന നടത്തുകയും കൈയിലുണ്ടായിരുന്ന പണവും സ്വർണവും കൊള്ളയടിക്കുകയും ചെയ്തു. കരിപ്പൂരിൽ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ തട്ടിക്കൊണ്ടുപോകല്‍ കേസാണിത്.
Kerala
വെടിയുണ്ടകള്‍ കാണാതായ സംഭവം; ഗണ്‍മാനെതിരെയുള്ള ആരോപണങ്ങള്‍ തള്ളി കടകംപള്ളി സുരേന്ദ്രന്‍
വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ആരോപണങ്ങള്‍ തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് മന്ത്രി പറഞ്ഞു. ഗണ്‍മാനെ പ്രതിചേര്‍ത്ത സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടുവെന്ന് കരുതി കുറ്റക്കാരൻ ആകില്ലെന്നും മന്ത്രിയുടെ വിശദീകരണം. കുറ്റക്കാരനാണെന്നു തെളിയുംവരെ സനില്‍കുമാര്‍ തന്‍റെ സ്റ്റാഫായിരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന വാഹനം വാങ്ങിയത് പൊലീസ് ഫണ്ടുപയോഗിച്ചെന്ന് ആരോപണം
ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്ന വാഹനം വാങ്ങിയതും പൊലീസ് ഫണ്ടുപയോഗിച്ചെന്ന് ആരോപണം. ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ജീപ് കോമ്പസ് എന്ന ആഡംബര വാഹനമാണ്. മോട്ടോർ വാഹന രേഖകളിൽ ഇരു വാഹനങ്ങളുടെയും ഉടമ ഡിജിപിയാണ്. സാധാരണ ചീഫ് സെക്രട്ടറിമാർ ഉപയോഗിക്കുന്നത് ടൂറിസം വകുപ്പ് വാങ്ങുന്ന വാഹങ്ങളാണ്.
ട്രെയിനിറങ്ങി നേരെ കാറിലേക്ക്; റെന്റ് എ കാര്‍ പദ്ധതിയുമായി റെയില്‍വേ
റെന്റ് എ കാർ പദ്ധതിയുമായി റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ. തെരഞ്ഞെടുത്ത നാല് സ്റ്റേഷനുകളിലാണ് പുതിയ സംവിധാനം നിലവിൽ വന്നത്. ഇൻഡ്സ് മോട്ടോഴ്സുമായി സഹകരിച്ചാണ് പദ്ധതി. ഡ്രൈവർ സേവനമില്ലാതെ സ്വന്തമായി വാടക കാർ ഓടിച്ചു യാത്ര ചെയ്യാൻ ഇഷ്ടപെടുന്നവർക്കായാണ് റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ റെന്റ് എ കാർ സംവിധാനം ഒരുക്കിയത്. തിരുവനന്തപുരം സെൻട്രൽ, എറണാകുളം നോർത്ത്, സൌത്ത്, തൃശൂർ സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കിയത്. ഓരോ സ്റ്റേഷനുകളിലും 5 കാറുകൾ തയ്യാറാക്കി നിർത്തുകയും യാത്രക്കാരുടെ ആവശ്യാനുസരണം വാടകക്ക് […]
തദ്ദേശ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ കമ്മീഷന്‍ അപ്പീല്‍ പോയേക്കും
തദ്ദേശ തെരഞ്ഞെടുപ്പില്‍ 2019 വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനിക്കും. വിധിപ്പകര്‍പ്പ് ഇന്ന് ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച തീരുമാനം താമസിക്കാതെ എടുക്കാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാലുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടുന്നതിനെ കുറിച്ച് കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. ഒക്ടോബര്‍ മാസത്തില്‍ നടത്താനാലോചിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാനുള്ള കമ്മീഷന്‍ തീരുമാനത്തെ തള്ളിയാണ് ഹൈക്കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്. […]
സി.എ.ജി റിപ്പോര്‍ട്ട്; പൊലീസിന്‍റെയും സര്‍ക്കാരിന്‍റെയും വിശദീകരണം ഉടന്‍ വന്നേക്കും
സി.എ.ജി റിപ്പോര്‍ട്ട്; പൊലീസിന്‍റെയും സര്‍ക്കാരിന്‍റെയും വിശദീകരണം ഉടന്‍ വന്നേക്കും സി.എ.ജി റിപ്പോര്‍ട്ടില്‍ പൊലീസിന്‍റെയും സര്‍ക്കാരിന്‍റെയും വിശദീകരണം വൈകാതെ ഉണ്ടായേക്കും. റിപ്പോര്‍ട്ട് ഓരോ ദിവസവും വിവാദമാകുന്ന പശ്ചാത്തലത്തില്‍ ആരോപണങ്ങളില്‍ വ്യക്തത വരുത്തണമെന്ന ആലോചനയാണ് സര്‍ക്കാര്‍ തലത്തിലുള്ളത്. ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭയോഗത്തിലും വിഷയം പരാമര്‍ശിക്കപ്പെട്ടേക്കാം. സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉണ്ടായി രണ്ട് ദിവസം കഴിഞ്ഞിട്ടും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.വിവാദങ്ങള്‍ ഒരോ ദിവസവും കൂടി വരുന്ന പശ്ചാത്തലത്തില്‍ നിലപാട് വിശദീകരിച്ച് പൊലീസ് […]
‘കേരളത്തില്‍ പൊലീസ് വകുപ്പ് കുത്തഴഞ്ഞിരിക്കുന്നു, ആഭ്യന്തര വകുപ്പിലും വന്‍ അഴിമതി’
ആഭ്യന്തര വകുപ്പിലും പൊലീസിലും വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് വകുപ്പ് കേരളത്തില്‍ കുത്തഴഞ്ഞിരിക്കുകയാണ്. തോക്കുകളും ഉണ്ടകളും കാണാതായത് ഗൌരവമുള്ള കാര്യമാണ്. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ വേണ്ടതുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെടുന്ന കാര്യമായതിനാല്‍ എന്‍.ഐ.എ അന്വേഷിക്കണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ബഹ്റക്കെതിരായ ആരോപണങ്ങള്‍ പി.ടി തോമസ് ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ബഹ്റയെ അനുകൂലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പി.ടി തോമസ് പറഞ്ഞ കാര്യങ്ങള്‍ സി.എ.ജി റിപ്പോര്‍ട്ട് ശരിവെച്ചിരിക്കുകയാണ്. ക്വാര്‍ട്ടേഴ്സിന് നല്‍കാനുള്ള പണം ബഹ്റ നേരിട്ട് ഇടപെട്ട് വകമാറ്റിയെന്നാണ് റിപ്പോര്‍ട്ട്. […]
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; 2019ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കാമെന്ന് ഹൈക്കോടതി
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 2019 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കാമെന്ന് ഹൈക്കോടതി. 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി വരുന്ന ഒക്ടോബറില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ യു.ഡി.എഫ് സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പുതിയ വിധി വരുന്നത്. ഹരജിക്കാരുടെ വാദം പ്രായോഗികമല്ല, പണചെലവേറിയതാണ് എന്നായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് പ്രസ്താവിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് യു.ഡി.എഫ് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. തീരുമാനം മാറ്റുന്നത് […]
ഡി.ജി.പി ലോക്നാഥ് ബെഹ്റ ദീര്‍ഘ അവധിയിലേക്ക്
ഡി.ജി.പി ലോക്നാഥ് ബെഹ്റ ദീര്‍ഘ അവധിയിലേക്ക് പ്രവേശിക്കുന്നു. മാര്‍ച്ച് മാസം മൂന്നാം തിയതി മുതല്‍ അദ്ദേഹം യു.കെയിലേക്ക് പോകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതിന് ശേഷം ഇന്ന് മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. സി.എ.ജി റിപ്പോര്‍ട്ടിലെ വളരെ ഗുരുതരമായ കണ്ടെത്തലുകള്‍ക്കു പിന്നാലെയാണ് പൊലീസ് മേധാവിയുടെ പുതിയ നടപടി. വെടിക്കോപ്പുകളും വെടിയുണ്ടകളും കാണാനില്ല ഡി.ജി.പി തന്നെ പൊലീസിന്‍റെ ഫണ്ട് വകമാറ്റി ചിലവഴിച്ചു തുടങ്ങി വളരെ ഗുരുതരമായ കണ്ടെത്തലുളായിരുന്നു സി.എ.ജി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ ഇതിനോട് വ്യക്തമായി ഡി.ജി.പി പ്രതികരിച്ചിരുന്നില്ല. മുഖ്യമന്ത്രിയും […]
മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ വീണ്ടും ആക്രമണം
കോട്ടയത്ത് മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ വീണ്ടും സമരാനുകൂലികളുടെ ആക്രമണം. ക്രൌണ്‍പ്ലാസയിലെ മുത്തൂറ്റ് ശാഖയിലെ ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സുരക്ഷ നല്‍കാനെത്തിയ പൊലീസുകാര്‍ക്ക് നേരെയും കയ്യേറ്റം ഉണ്ടായി. കോട്ടയം ക്രൌണ്‍ പ്ലാസയിലുള്ള മുത്തൂറ്റ് ശാഖയില്‍ നിന്ന് ജോലി കഴിഞ്ഞ് ജീവനക്കാര്‍ പുറത്തേക്ക് പോകവേയാണ് സമരാനുകൂലികളുടെ ആക്രമണം ഉണ്ടായത്. സുരക്ഷയ്ക്ക് വേണ്ടി വാനിലാണ് വനിതകളടക്കമുള്ള 8 ജീവനക്കാര്‍ വീട്ടിലേക്ക് പോകാന്‍ ഇറങ്ങിയത്. എന്നാല്‍ പുറത്ത് നിന്നിരുന്ന സമരാനുകൂലികള്‍ വാഹനം തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ജീവനക്കാര്‍ മുന്‍കൂട്ടി അറിയിച്ചതിനെ തുടര്‍ന്ന് […]












