കോട്ടയത്ത് മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ വീണ്ടും സമരാനുകൂലികളുടെ ആക്രമണം. ക്രൌണ്‍പ്ലാസയിലെ മുത്തൂറ്റ് ശാഖയിലെ ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സുരക്ഷ നല്‍കാനെത്തിയ പൊലീസുകാര്‍ക്ക് നേരെയും കയ്യേറ്റം ഉണ്ടായി. കോട്ടയം ക്രൌണ്‍ പ്ലാസയിലുള്ള മുത്തൂറ്റ് ശാഖയില്‍ നിന്ന് ജോലി കഴിഞ്ഞ് ജീവനക്കാര്‍ പുറത്തേക്ക് പോകവേയാണ് സമരാനുകൂലികളുടെ ആക്രമണം ഉണ്ടായത്. സുരക്ഷയ്ക്ക് വേണ്ടി വാനിലാണ് വനിതകളടക്കമുള്ള 8 ജീവനക്കാര്‍ വീട്ടിലേക്ക് പോകാന്‍ ഇറങ്ങിയത്. എന്നാല്‍ പുറത്ത് നിന്നിരുന്ന സമരാനുകൂലികള്‍ വാഹനം തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ജീവനക്കാര്‍ മുന്‍കൂട്ടി അറിയിച്ചതിനെ തുടര്‍ന്ന് […]
Kerala
പിഴത്തുകയിലും കയ്യിട്ടുവാരി കേരള പൊലീസ്
വാഹനങ്ങളുടെ അമിതവേഗത്തിന് ഈടാക്കിയ പിഴത്തുകയും സ്വന്തം അക്കൌണ്ടിലേക്ക് വകമാറ്റി പൊലീസിന്‍റെ തട്ടിപ്പ്. സര്‍ക്കാരിലേക്ക് അടയ്ക്കാതെ 31 കോടി രൂപയാണ് വകമാറ്റിയതെന്ന് സി.എ.ജി കണ്ടെത്തി. കാമറകള്‍ സ്ഥാപിച്ചതിനെന്ന പേരില്‍ കെല്‍ട്രോണിന് കൈമാറിയ തുകയിലും പൊരുത്തക്കേടുണ്ട്. വാഹനങ്ങള്‍ അമിതവേഗത്തിലോടുന്നത് കണ്ടെത്താന്‍ മോട്ടോര്‍വാഹന വകുപ്പിന് പുറമെ പൊലീസും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി നിയമലംഘനത്തിന് നാല് വര്‍ഷത്തിനിടെ പിഴയായി പിരിച്ചെടുത്തത് 45.83 കോടി രൂപ. എന്നാല്‍ ഇതില്‍ നിന്ന് സര്‍ക്കാരിലേക്ക് അടച്ചത് 14.7 കോടി മാത്രമാണ്. 31.13 കോടി രൂപ വക മാറ്റി. […]
പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ കവളപ്പാറ
പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾ അനിശ്ചിതമായി നീളുകയാണ് നിലമ്പൂർ കവളപ്പാറയിൽ. 59 പേരുടെ ജീവനെടുത്ത ദുരന്തം നടന്ന് മാസങ്ങൾക്കിപ്പുറവും ഭൂമി കണ്ടെത്താൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ല. 24 ആദിവാസി കുടുംബങ്ങളുമുൾപ്പടെ 97 വീടുകളാണ് കവളപ്പാറയിൽ മാത്രം നഷ്ടപ്പെട്ടത്. ദുരന്തം കഴിഞ്ഞ് ആറുമാസം പിന്നിടുമ്പോഴും, മണ്ണും വീടുമുൾപ്പടെ എല്ലാം നഷ്ടപ്പെട്ട കവളപ്പാറ നിവാസികളുടെ പുനരധിവാസം സംബന്ധിച്ച് അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. സ്ഥലമേറ്റെടുക്കൽ നടപടി പോലും പ്രാരംഭ ഘട്ടത്തിലാണ്. ഇക്കഴിഞ്ഞ ജനുവരി 31 നാണ് ഭൂമി ഏറ്റെടുക്കാൻ സർകാർ പുതിയ വിജ്ഞാപനം […]
പാലാരിവട്ടം പാലം അഴിമതി; വി.കെ. ഇബ്രാഹിംകുഞ്ഞിന് വിജിലൻസിന്‍റെ നോട്ടിസ്
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് വിജിലൻസ് നോട്ടിസ് അയച്ചു. ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. പാലാരിവട്ടം മേൽപാല അഴിമതി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന്‍റെ ഭാഗമായാണ് നോട്ടീസ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം പൂജപ്പുരയിലെ വിജിലൻസ് സ്‌പെഷ്യൽ യൂണിറ്റിൽ ഹാജരാകാനാണ് നിർദേശം. പാലാരിവട്ടം പാലം അഴിമതി കേസിനായി രൂപീകരിച്ച പ്രത്യേക സംഘത്തിലെ ഡി.വൈ.എസ്.പി വി. ശ്യാംകുമാറിന്‍റെ ഓഫീസ് എന്ന നിലയിലാണ് ചോദ്യം ചെയ്യൽ പൂജപ്പുരയിലാക്കാൻ തീരുമാനിച്ചത്. മുൻമന്ത്രിക്കെതിരായ അന്വേഷണത്തിന് ഗവർണർ കഴിഞ്ഞയാഴ്ച അനുമതി നൽകിയതോടെ […]
കൊറോണവൈറസ്
കൊറോണവൈറസ് വിവിധ രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ നിരീക്ഷണത്തിലുള്ളവരെ ഒഴിവാക്കുന്നതിനുള്ള മാര്‍ഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കി. നിരീക്ഷണത്തിലുള്ളവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് എന്നീ വിഭാഗങ്ങളായി തരം തിരിച്ചാണ് പരിക്ഷ്‌ക്കരിച്ച മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിയെ ഇന്ന് ഡിസ്ചാർജ് ചെയ്യും. കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയ ദിവസം മുതല്‍ 28 ദിവസം വരെയാണ് നിരീക്ഷണ കാലാവധി. രോഗ ബാധിതരുമായി ബന്ധപ്പെട്ടവര്‍, ചികിത്സിക്കുന്ന ആശുപത്രികള്‍ സന്ദര്‍ശിച്ചവര്‍, രോഗം പടര്‍ന്ന പ്രദേശങ്ങളില്‍ യാത്ര […]
പൊലീസിനും ഡി.ജി.പിക്കുമെതിരായ സി.എ.ജി റിപ്പോര്‍ട്ട് ആയുധമാക്കാന്‍ പ്രതിപക്ഷം
പൊലീസിനും ഡി.ജി.പിക്കുമെതിരായ സി.എ.ജി റിപ്പോര്‍ട്ട് ആയുധമാക്കാന്‍ പ്രതിപക്ഷം. ഡി.ജി.പിയെ പുറത്താക്കാനുള്ള സമ്മര്‍ദ്ദം പ്രതിപക്ഷം ശക്തമാക്കും. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കാനും സാധ്യതയുണ്ട്. ആഭ്യന്തരവകുപ്പിലെ അഴിമതിയില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് തന്ത്രമൊരുക്കാനും പ്രതിപക്ഷം ആലോചിക്കുന്നു. മുഖ്യമന്ത്രിയ ഭരിക്കുന്ന പൊലീസ് വകുപ്പിനെതിരായ അഴമിതിയാരോപണം, സംസ്ഥാന പൊലീസ് മേധാവി തന്നെ അഴിമതിയാരോപണം നേരിടുന്ന സാഹചര്യം, തോക്കും വെടിയുണ്ടയും അടക്കം കാണാതാകുന്ന സുരക്ഷാപ്രശ്നം വ്യത്യസ്ത തലങ്ങളുള്ള ഈ പ്രശ്നത്തെ ഗൌരവത്തിലെടുക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. അഴിമതിയാരോപണത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുന്നതിലൂടെ സര്‍ക്കാരിനെ […]
ലോക്നാഥ് ബഹ്റ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ചെന്ന് സി.എ.ജി റിപ്പോര്‍ട്ട്
ഡി.ജി.പി ലോക്നാഥ് ബഹ്റ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ചാണെന്ന് സി.എ.ജി റിപ്പോര്‍ട്ട്. സ്റ്റോഴ്സ് പര്‍ച്ചേഴ്സ് മാന്യുവല്‍ പ്രകാരം ദര്‍ഘാസ് കൃത്യമായി പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും ബഹ്റ പാലിച്ചില്ല. നിബന്ധനകള്‍ പാലിക്കാത്തത് മൂലം വാഹനങ്ങളുടെ പണം 2018 ജൂണ്‍ വരെ നല്‍കിയിട്ടില്ലെന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ജൂണിന് ശേഷം സര്‍ക്കാര്‍ പണം നല്‍കിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 2017 ജനുവരിയിലാണ് പൊലീസ് വകുപ്പിന് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ 1.26 കോടി […]
വ്യാജ മദ്യകേസ് പ്രതികള്‍ക്കായി വ്യാജ ഫോറന്‍സിക് രേഖയുണ്ടാക്കി; അന്വേഷണത്തിന് ഹെെകോടതി ഉത്തരവ്
വ്യാജ മദ്യകേസ് പ്രതികള്‍ക്ക് വേണ്ടി വ്യാജ ഫോറന്‍സിക് രേഖയുണ്ടാക്കിയതില്‍ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. പ്രതികള്‍ കോടതിയെ കബളിപ്പിച്ചുവെന്നും ഹൈക്കോടതി പറഞ്ഞു. 2014 ലാണ് കടത്തുരിത്തി പോലിസ് 3 പേര്‍ക്കെതിരെ വ്യാജ കള്ള് കേസ് രജിസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് കള്ളിന്റെ സാമ്പിള്‍ തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്കയച്ചു. എന്നാല്‍ ആരോഗ്യത്തിന് ഹാനികരമായതല്ല കള്ളെന്നായിരുന്നു കെമിക്കല്‍ ലാബില്‍ നിന്നും 2017 ല്‍ പോലിസിനും വൈക്കം കോടതിയിലേക്കും അയച്ച റിപോര്‍ട്ട്. ഇതിന്റെ […]
യു.എ.പി.എയില്‍ സര്‍ക്കാറിനെതിരെ സി.പി.ഐ
യു.എ.പി.എ വിഷയത്തില്‍ സര്‍ക്കാരിനെതിരെ സി.പി.ഐ. ഏറ്റവും വലിയ അഴിമതിക്കാര്‍ വാഴ്ത്തപ്പെടുന്ന കാലത്താണ് രണ്ട് കുട്ടികള്‍ ശിക്ഷ അനുഭവിക്കുന്നതെന്ന് സി.പി.ഐ നേതാവ് പി പ്രസാദ് പറഞ്ഞു. ചെറുപ്പക്കാരെ ജയിലിലടച്ചതിന് ഒരു ന്യായീകരണവും ആര്‍ക്കും നല്‍കാന്‍ കഴിയുന്നില്ല. തിരുവനന്തപുരത്ത് നടക്കുന്ന സാംസ്കാരിക കൂട്ടായ്മയിലാണ് പി പ്രസാദിന്‍റെ പ്രതികരണം.
വെടിയുണ്ടകളും തോക്കുകളും കാണാനില്ല; ഡി.ജി.പിക്കെതിരെ സി.എ.ജി റിപ്പോര്‍ട്ട്
പൊലീസിനും ഡി.ജി.പിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി സി.എ.ജി റിപ്പോർട്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ ഡി.ജി.പി മാനദണ്ഡങ്ങൾ ലംഘിച്ചു എന്നാണ് പ്രധാന കണ്ടെത്തൽ. പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാട്ടേഴ്സ് നിർമാണത്തിനുള്ള ഫണ്ടിൽ 2.81 കോടി രൂപ ഡി.ജി.പിക്കും എ.ഡി.ജി.പിമാർക്കുമുള്ള വില്ലകൾക്കുമായി വകമാറ്റി ചെലവഴിച്ചതായും സി.എ.ജി കണ്ടെത്തി. തിരുവനന്തപുരം എസ്.എ.പി. ക്യാമ്പില്‍നിന്ന് 12061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായെന്നാണ് സി.എ.ജി. റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകളുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, എസ്.എ.പി. […]










