India Kerala

ബിനാമി സ്വത്ത് സമ്പാദനം: ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് ശുപാർശ

ബിനാമി സ്വത്ത് സമ്പാദന കേസിൽ ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ ശുപാർശ. നിര്‍ദേശം സർക്കാർ പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ബിനാമി സ്വത്ത് സമ്പാദനക്കേസിൽ ജേക്കബ് തോമസിനെതിരെ രണ്ട് പരാതികൾ ലഭിച്ചെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. കൂത്തുപറമ്പ് സ്വദേശി സത്യൻ നരവൂരിന്‍റെയും പേര് വെക്കാതെയുള്ള ഒരു പരാതിയുമാണ് ലഭിച്ചത്. പേര് വെക്കാതെയുള്ള പരാതിയിൽ തുടർ അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ് ഡയറക്ടർ നേരത്തെ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. സത്യൻ നരവൂർ സമർപ്പിച്ച പരാതിയിലാണ് അഴിമതി നിരോധന […]

India Kerala

തടങ്കല്‍കേന്ദ്രം: കേന്ദ്രത്തിന് എന്ത് മറുപടി നല്‍കിയെന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്താകുന്നവരെ താമസിപ്പിക്കാന്‍ നിര്‍മിക്കുന്ന തടങ്കല്‍ കേന്ദ്രം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടില്‍ അവ്യക്തത. തടങ്കല്‍ കേന്ദ്രത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹ്യക്ഷേമ വകുപ്പ് വിവരാവകാശ അപേക്ഷക്ക് മറുപടി നല്‍കി. തടങ്കല്‍ കേന്ദ്രം തുടങ്ങണമെന്ന കേന്ദ്ര നിര്‍ദേശത്തോട് എന്ത് മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയതെന്ന ചോദ്യത്തില്‍ നിന്ന് നിയമസഭയില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറി. അനധികൃത കുടിയേറ്റക്കാരെയും വിദേശികളെയും താമസിക്കുന്നതായി തടങ്കല്‍ കേന്ദ്രങ്ങള്‍ നടപ്പാക്കണമെന്ന പുതിയ നിര്‍ദേശം കേന്ദ്ര ആഭ്യന്തര വകുപ്പ് നല്‍കുന്ന 2019 ജനുവരി 9നാണ്. ഇതിന്‍റെ […]

India Kerala

കൊറോണ: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 3447 പേര്‍

കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 3447 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി ആരോഗ്യ വകുപ്പ്. 27 പേരാണ് ആശുപത്രിയിലുള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 25 ഓളം രാജ്യങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. വിവിധ ജില്ലകളിലായി 3447 പേരാണ് നിരീക്ഷണത്തിലുളളത്. ഇവരില്‍ 3420 പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംശയാസ്പദമായവരുടെ 380 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. ഇതില്‍ 344 സാമ്പിളുകളുടെ ഫലം […]

India Kerala

ഇരുവഴിഞ്ഞി പുഴയില്‍ വീണ്ടും പായല്‍; ബ്ലൂ ഗ്രീന്‍ ആല്‍ഗയെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട് ഇരുവഴിഞ്ഞി പുഴയില്‍ വീണ്ടും ബ്ലൂ ഗ്രീൻ ആൽഗയ്ക്ക് സമാനമായ പായല്‍. രണ്ട് വര്‍ഷം മുമ്പ് പുഴയിൽ കണ്ട ബ്ലൂ ഗ്രീന്‍ ആല്‍ഗ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. പുഴക്ക് ദോഷകരമായ പായലിനെ കുറിച്ച് പഠനം നടത്തണമെന്ന ആവശ്യവുമായി തദ്ദേശ സ്ഥാപനങ്ങളും രംഗത്ത്. ചാലിയാറിലും ഇരുവഴിഞ്ഞിപുഴയിലും രണ്ട് വര്‍ഷം മുമ്പ് ബ്ലൂ ഗ്രീന്‍ ആല്‍ഗയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത്തവണ കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായി ഇരുവഴിഞ്ഞി പുഴയില്‍ പായല്‍ മൂടിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് വെള്ളത്തിന് മുകളില്‍ പായല്‍ […]

India Kerala

നടിയെ അക്രമിച്ച കേസിൽ ഇന്നും സാക്ഷി വിസ്താരം തുടരും

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ ഇന്നും സാക്ഷി വിസ്താരം തുടരും. മുഖ്യപ്രതി പൾസർ സുനിയും സംഘവും താമസിച്ച തമ്മനത്തെ ഫ്ലാറ്റുമായി ബന്ധപ്പെട്ടവര്‍, സംഭവ ദിവസം രാത്രിയില്‍ പ്രതികളെ ഒരുമിച്ച് കണ്ടവര്‍ എന്നിവരെയാണ് ഇന്ന് വിസതരിക്കുന്നത്. ചലച്ചിത്ര താരങ്ങളായ ലാല്‍, രമ്യാ നമ്പീശൻ തുടങ്ങി പത്ത് പേരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. നിര്‍മാതാവ് ആന്‍റോ ജോസഫ്, പി.ടി തോമസ് എം.എല്‍.എ എന്നിവരെ കഴിഞ്ഞയാഴ്ച വിസ്തരിക്കാന്‍ നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ഇവരെ വിസതരിക്കേണ്ട പുതിയ തീയതി ഇന്ന് നിശ്ചയിക്കും. ഏപ്രില്‍ […]

India Kerala

അലനെയും താഹയേയും മോചിപ്പിക്കുക; തിരുവനന്തപുരത്ത് സാംസ്കാരിക പ്രതിരോധം

യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലനെയും താഹയെയും ഉടന്‍ മോചിപ്പിക്കുക, യു.എ.പി.എ റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് തിരുവനന്തപുരത്ത് സാംസ്കാരിക പ്രതിരോധം. സെക്രട്ടറിയേറ്റിന് മുന്നില്‍ രാവിലെ പത്ത് മണി മുതല്‍ നാല് വരെയാണ് പരിപാടി. നാടക-സംഗീത ആവിഷ്കാരങ്ങള്‍, പുസ്തക പ്രകാശനം, യു.എ.പി.എ വിരുദ്ധ നയപ്രഖ്യാപനം തുടങ്ങി വിവിധ പരിപാടികള്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സാഹിത്യകാരന്‍ സക്കറിയ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്കര്‍, സംവിധായകരായ രാജീവ് രവി, ആഷിഖ് അബു, തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയുടെ ഭാഗമാകും.

India Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കാനുളള തീരുമാനം മാറ്റാനാവുമോയെന്ന് ഹൈക്കോടതി

തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കാനുള്ള തീരുമാനം മാറ്റാൻ ആകുമോ എന്ന്‌ ഹൈക്കോടതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറോടാണ് കോടതി നിലപാട് തേടിയത്. കോടതി ഉത്തരവിട്ടാൽ തീരുമാനം പുനഃപരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് നിലപാട് തേടിയത്. അപ്പീൽ ഹരജിയില്‍ മറ്റന്നാൾ കോടതി വിധി പറയും. വോട്ടര്‍ പട്ടിക പുതുക്കുമെങ്കിലും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുമെന്നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നത്. 2019ലെ വോട്ടര്‍ പട്ടിക വാര്‍ഡ് അടിസ്ഥാനമാക്കി […]

India Kerala

ഡല്‍ഹി ജനവിധി: 50 മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറുന്നു

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ആംആദ്മി പാര്‍ട്ട് 50 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്. ബിജെപി 20 സീറ്റിലും കോണ്‍ഗ്രസ് ഒരുസീറ്റില്‍ ലീഡ് ചെയ്തിരുന്നെങ്കിലും പുതിയ ഫല സൂചന അനുസരിച്ച് പിന്നില്‍ പോയി ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആംആദ്മി പാര്‍ട്ടി. എക്സിറ്റ് പോള്‍ ഫലങ്ങളും ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ജനം അറുപത് സീറ്റ് നല്‍കുമെന്ന് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പറയുന്നു. എന്നാല്‍ 45 സീറ്റ് ഉറപ്പാണെന്ന് ബിജെപിയും […]

India Kerala

പൗരത്വ നിയമം: അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഈശ്വര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായ നിലപാടിൽ ഉറച്ച് രാഹുൽ ഈശ്വർ. അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും അയ്യപ്പ – വാവർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാട് പിൻവലിക്കില്ലെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. മലപ്പുറം ചങ്ങരംകുളത്ത് പൌരത്വ നിയമത്തിനിരായ 24 മണിക്കൂർ നിരാഹാരം രാഹുൽ ഈശ്വർ ഉദ്ഘാടനം ചെയ്തു. അയ്യപ്പ ധർമ്മ സേനയുടെ ഉത്തര മേഖല സെക്രട്ടറി സുനിൽ വളയംകുളത്തിൻറെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിലാണ്‌ പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറം ചങ്ങരംകുളത്ത് 24 മണിക്കൂർ നിരാഹാര സമരം സംഘടിപ്പിച്ചത്. പാക്കിസ്ഥാനി ഹിന്ദുവിനെക്കാൾ പ്രാധാന്യം […]

India Kerala

ലംപി സ്കിൻ രോഗം കൂടുതൽ പശുക്കളിൽ കണ്ടെത്തി

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയില്‍ കന്നുകാലികളിൽ പടരുന്ന ലംപി സ്കിൻ ഡിസീസ് കൂടുതൽ പശുക്കളിൽ കണ്ടെത്തി. മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിലാണ് വൈറസ് രോഗ ബാധ കണ്ടെത്തിയത്. രോഗം ബാധിച്ച പ്രദേശങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് ഉടന്‍ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ക്ഷീരമേഖലയെ ആശങ്കയിലാഴ്ത്തിയ ലംപി സ്കിന്‍ ഡിസീസ് പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ വേഗത്തിലാക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. കൂടുതൽ കന്നുകാലികൾ രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ ഗുജറാത്തിൽ നിന്ന് കാൽ ലക്ഷം കന്നുകാലികൾക്ക് പ്രതിരോധ വാക്സിൻ […]