തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ലും, ക്രിസ്ത്യൻ സെമിത്തേരികളിലെ മൃതദേഹം അടക്കലിനായുള്ള അവകാശം നൽകുന്ന സെമിത്തേരി ബില്ലും നിയമസഭ ഇന്ന് പാസാക്കും. സെമിത്തേരി ബില്ലിൽ ചില മാറ്റങ്ങൾ വരുത്തിയാണ് സഭ പാസാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർധിപ്പിക്കാൻ വേണ്ടി ഓർഡിനൻസ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിടാത്തതിനെ തുടർന്നാണ് ബിൽ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണർ ബില്ല് വരുമ്പോൾ എന്തെങ്കിലും തടസ്സവാദങ്ങൾ ഉന്നയിക്കുമോ എന്ന ആശങ്ക സർക്കാർ വൃത്തങ്ങൾക്കുണ്ട്. ബിൽ പാസായതിന് പിന്നാലെ വാർഡ് […]
Kerala
പ്രളയാനന്തര ദുരിതാശ്വാസ പുനര്‍നിര്‍മാണത്തിൽ പങ്കാളികളായി WMC സ്വിസ്സ് പ്രൊവിൻസ് നിർമിച്ച രണ്ടു ഭവനങ്ങൾ കൈമാറി ..
വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസിലെ അംഗങ്ങളുടെ സന്മനസ്സും കറുകുറ്റി ക്ലാരിഷ്യൻ പ്രൊവിൻസിലെ വൈദികരുടെ കാരുണ്യസ്പർശവും ഒത്തുചേർന്നപ്പോൾ കഴിഞ്ഞ പ്രളയ കാലത്ത് വീട് നഷ്ടപ്പെട്ടു ദുരിതമനുഭവിച്ച രണ്ട് കുടുംബങ്ങൾക്ക് പ്രളയത്തെ അതിജീവിക്കുന്ന മികച്ച കെട്ടുറപ്പുള്ള ഒരു ഭവനം എന്ന സ്വപ്നം യാഥാർത്ഥ്യമായി. മികച്ച രീതിയിൽ ക്ലാരിഷ്യൻ വൈദികരുടെ മേൽനോട്ടത്തിൽ പണിപൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ദാന കർമ്മം ഇക്കഴിഞ്ഞ ഫെബ്രുവരി ആറാംതീയതി കറുകുറ്റി യിൽ വച്ച് നടന്ന ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികളുടെയും, മെമ്പർമാരുടെയും,ക്ലാരിഷ്യൻ വൈദികരുടെയും സാന്നിധ്യത്തിൽ […]
കൂടത്തായി: ആറാം കുറ്റപത്രം സമര്‍പ്പിച്ചു
കൂടത്തായി കൊലപാത പരമ്ബരയിലെ ആറാം കുറ്റുപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു. അന്നമ്മ വധക്കേസിലെ കുറ്റപത്രം താമരശേരി കോടതിയിലാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്. കേസില്‍ ജോളി മാത്രമാണ് പ്രതി. 129 സാക്ഷികളെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടത്തായി കൊലപാതക പരമ്ബരയിലെ ആദ്യ കേസാണ് അന്നമ്മയുടെ കൊലപാതകം. 2002 ല്‍ ഓഗസ്റ്റ് 22 നാണ് അന്നമ്മ കുഴഞ്ഞു വീണ് മരിച്ചത്. ഡോഗ് കില്‍ കലര്‍ത്തിയ ആട്ടിന്‍സൂപ്പ് നല്‍കിയാണ് ജോളി അന്നമ്മയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. എംകോം പഠനം പൂര്‍ത്തിയാക്കിയെന്നായിരുന്നു ജോളി അന്നമ്മയെ പറഞ്ഞു ധരിപ്പിച്ചിരുന്നത്. […]
ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ടത് ശരിയായ തീരുമാനമെന്ന് സുപ്രീം കോടതി
ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ടത് ശരിയായ തീരുമാനമെന്ന് സുപ്രീംകോടതി. ഏഴ് പരിഗണനാ വിഷയങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക. വിഷയത്തില്‍ വിശാല ബെഞ്ച് 17 മുതൽ വാദം കേൾക്കും. മതധാര്‍മ്മികതയില്‍ ഭരണഘടനാ ധാര്‍മ്മികത ഉള്‍പ്പെടുമോ എന്നതടക്കമുള്ള ഏഴ് വിഷയങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക. രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് ശബരിമല പുനഃപ്പരിശോധനാ ഹര്‍ജി വിശാല ബെഞ്ചിന് വിട്ടത്. ഈ മാസം പതിനേഴ് മുതല്‍ വിശാല ബെഞ്ച് വാദം കേള്‍ക്കും. വിശാല ബെഞ്ചുണ്ടാക്കിയതിനെ ചോദ്യംചെയ്ത് ഫാലി എസ്.നരിമാന്‍ […]
തുള്ളിതുള്ളിയായി താഴേയ്ക്ക്; ഇന്ധനവില ഇന്നും കുറഞ്ഞു
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 12 പൈസയും ഡീസലിന് 15 പൈസയുടെയും കുറവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോളിന് ലിറ്ററിന് 74.17 രൂപയും ഡീസലിന് 68.81 രൂപയുമാണ് വില. ഇന്നലെ ഇത് യഥാക്രമം 74.29 രൂപയും 68.96 രൂപയുമായിരുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75 രൂപ 55 പൈസയാണ്. 70 രൂപ 10 പൈസയാണ് തലസ്ഥാനത്ത് ഇന്നത്തെ ഡീസല്‍ വില. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 74 […]
പുത്തുമല ദുരന്തബാധിതർ ഇപ്പോഴും വാടക വീടുകളിൽ; പുനരധിവാസം കടലാസിൽ
വയനാട്ടിൽ പുത്തുമല ദുരന്തത്തിന് ഇരയായവർക്ക് ഉള്ള പുനരധിവാസ പദ്ധതി ഇഴയുന്നു. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വീടും സ്ഥലവും സന്നദ്ധ സംഘടനകൾ സ്പോൺസർ ചെയ്തിട്ടും ഭൂമി ഏറ്റെടുത്ത് നൽകാൻ ഇനിയും അധികൃതർക്കായിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് വയനാട്ടിലെ പുത്തുമല ഗ്രാമത്തിലെ 57 വീടുകൾ പൂർണമായി മണ്ണെടുത്തു പോയ ദുരന്തം ഉണ്ടായത്. നിരവധി വീടുകൾ താമസ യോഗ്യമല്ലാതായിത്തീരുകയും ചെയ്തു . വൈകാതെ തന്നെ പുത്തുമല പുനരധിവാസത്തിനായി സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും എല്ലാവർക്കുമുള്ള വീടും സ്ഥലവും സ്പോൺസർ ചെയ്തു. എന്നാൽ […]
കൂടത്തായി കൂട്ടക്കൊലപാതകം; അവസാന കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. നായയെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷം ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവിന്റെ മാതാവിനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളത്തരം പുറത്ത് വരുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തല്‍. വിഷം വാങ്ങാനായി കോഴിക്കോട് ജില്ലാ മ്യഗാശുപത്രിയില്‍ നിന്ന് ജോളി കുറിപ്പടി വാങ്ങിയതിന്റെ രേഖയാണ് കേസിലെ പ്രധാന തെളിവുകളിലൊന്ന്. ഈ കേസില്‍ ജോളി […]
കൊറോണ വൈറസ്: തൃശൂരിലെ വിദ്യാര്‍ഥിയുടെ പുതിയ പരിശോധന ഫലം നെഗറ്റീവ്
കൊറോണ വൈറസ് ബാധയിൽ സംസ്ഥാനത്ത് ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത തുടരുകയാണ്. 3252 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3218 പേര്‍ വീടുകളിലും, 34 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. കൊറോണ ബാധിച്ച തൃശൂരിലെ വിദ്യാര്‍ഥിയുടെ പുതിയ പരിശോധന ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. രോഗം സംശയിച്ച 345 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതിൽ 326 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ബാക്കിയുള്ളവയുടെ ഫലം ലഭിക്കാനുണ്ട്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. വീടുകളില്‍ 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയതായി […]
മൂലമറ്റം;പൊട്ടിത്തെറികള്‍ക്ക് കാരണം യന്ത്രങ്ങളുടെ കാലപ്പഴക്കമാണെന്ന് എം.എം മണി
ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തില്‍ തുടര്‍ച്ചയായുണ്ടായ പൊട്ടിത്തെറികള്‍ക്ക് കാരണം യന്ത്രങ്ങളുടെ കാലപ്പഴക്കമാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പൊട്ടിത്തെറികളിൽ ഏഴ് കോടി രൂപയുടെ നഷ്ടം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം . പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് സംസ്ഥാനം ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കുന്നത്. ഇത് കെ.എസ്.ഇ.ബിക്ക് വലിയ സാമ്പത്തിക ബാധ്യതയാണെന്നും മന്ത്രി എം.എം മണി പറഞ്ഞു . സംസ്ഥാനത്തെ ആകെ വൈദ്യുതിയുടെ മൂന്നിലൊന്ന് ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ വൈദ്യുതി നിലയമായ മൂലമറ്റം പവര്‍ ഹൗസില്‍ പതിനൊന്ന് ദിവസത്തിനിടെ രണ്ട് […]
എസ്.എഫ്.ഐയുടെ വിലക്കിനെ തുടര്‍ന്ന് രണ്ട് മാസമായി കോളേജില്‍ പ്രവേശിക്കാനാകാതെ പ്രിന്‍സിപ്പാള്‍
കണ്ണൂര്‍ കൂത്തുപറമ്പില്‍ എസ്.എഫ്.ഐയുടെ വിലക്കിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ക്ക് കോളേജില്‍ പ്രവേശിക്കാന്‍ കഴിയാതായിട്ട് രണ്ട് മാസം. കൂത്തുപറമ്പ് എം.ഇ.എസ് കോളേജ് പ്രിന്‍സിപ്പാള്‍ എന്‍.യൂസഫിനാണ് എസ്.എഫ്.ഐ വിലക്കേര്‍പ്പെടുത്തിയത്. ഹാജരില്ലാത്തതിനാല്‍ മൂന്ന് നേതാക്കളെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതാണ് വിലക്കിന് കാരണം. കോളേജിലെത്തിയ പ്രിന്‍സിപ്പാള്‍ എന്‍. യൂസഫിനെ കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിനായിരുന്നു എസ്.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞത്. തുടര്‍ന്ന് രണ്ട് മാസം കഴിഞ്ഞിട്ടും പ്രിന്‍സിപ്പളിന് കോളേജില്‍ കാല് കുത്താനായിട്ടില്ല. ഹാജറില്ലാത്തതിന്‍റെ പേരില്‍ ജില്ലാ കമ്മറ്റി അംഗം ഷൈന്‍,വിശാല്‍പ്രേം,മുഹമ്മദ് ഫെര്‍ണസ് എന്നീ എസ്.എഫ് .ഐ […]











