India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്.ഐ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതി എസ്.ഐ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു .കൊച്ചിയിൽ വെച്ചാണ് സാബുവിനെ അറസ്റ്റ് ചെയ്തത്. സാബുവിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. നെടുങ്കണ്ടത്ത് നടന്ന സാമ്പത്തിക തട്ടിപ്പിന്‍റെ പേരില്‍ അറസറ്റ് ചെയ്യപ്പെട്ട രാജ്കുമാര്‍ പീരുമേട് സബ്ജയിലില്‍ വെച്ച് ജൂണ്‍ 21നാണ് മരിച്ചത്. രാജ്കുമാറിന്‍റെ മരണം പൊലീസിന്‍റെ മര്‍ദ്ദനം മൂലമാണെന്ന് ആരോപണം അന്ന് തന്നെ ഉയര്‍ന്നിരുന്നു. ഇതോടെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കുടുംബം തൃപ്തി രേഖപ്പെടുത്തിയിരിന്നില്ല. ഇതേതുടര്‍ന്നാണ് സംഭവത്തില്‍ […]

India Kerala

ഭൂമി വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നീക്കം

ഭൂമി വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നീക്കം. ഭൂമിയുടെ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിക്ക് റവന്യു വകുപ്പിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഓരോ ഭൂവുടമകള്‍ക്കും ആധാര്‍ അധിഷ്ഠിത യൂണിക് തണ്ടപ്പേര്‍ നല്‍കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതോടെ ഓരോ വ്യക്തിക്കും കേരളത്തിലെവിടെയുമുള്ള ഭൂമിയുടെ അളവ് കണ്ടെത്താനാകുമെന്നും വ്യക്തികള്‍ അധിക ഭൂമി കൈവശം വെക്കുന്നത് തടയാനാകുമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

India Kerala

ഗ്രൂപ്പ് കാരണം തമ്മിലടി; ഭാരവാഹികളെ നിശ്ചയിക്കാനാവാതെ ബി.ജെ.പി

ഗ്രൂപ്പ് പോരിനിടയിൽ ബി.ജെ.പിയിലെ പുതിയ സംസ്ഥാന ഭാരവാഹികൾക്കായുള്ള ചർച്ചകൾ ആരംഭിക്കാനാകാതെ കുഴയുന്നു. മുതിര്‍ന്ന നേതാക്കൾ അതൃപ്തി അറിയിച്ചതോടെ തമ്മിലടി പുറത്താകുകയും ചെയ്തു. എം.ടി രമേശും എ.എൻ രാധാകൃഷണനും സംസ്ഥാനത്ത് ഭാരവാഹിയാകാനില്ലെന്നറിയിച്ചതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. ഇതോടെ സഹ ഭാരവാഹികൾക്കായുള്ള പുതിയ അധ്യക്ഷന്റെ ശ്രമങ്ങൾക്ക് തുടക്കത്തിലെ അടിയേറ്റു. ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ ഉടൻ ഉണ്ടാവാനാണ് സാധ്യത. പുതിയ നേതൃത്വത്തെ വയ്ക്കണമെങ്കിലും ഗ്രൂപ്പ് പോര് ഉറപ്പാണ് അതാണ് ഭയക്കുന്നത്. കൃഷ്ണദാസ് വിഭാഗം തങ്ങളുടെ അതൃപ്തി പരസ്യപ്പെടുത്തിക്കഴിഞ്ഞു. എല്ലാവരെയും ഒരുമിപ്പിച്ച് നിർത്തി […]

India Kerala

പൊലീസ് ക്യാമ്പുകളിലെ ബീഫ് നിരോധനം; പൊലീസിന്റെ വിശദീകരണം വിവാദമാകുന്നു

പൊലീസ് ക്യാമ്പുകളില്‍ ബീഫ് നിരോധിച്ചതിന് പൊലീസ് നല്‍കിയ വിശദീകരണവും വിവാദമാകുന്നു. ലഭ്യമായതും ആരോഗ്യകരവുമായ ഭക്ഷണമാണ് മെനുവില്‍ ഉള്‍പ്പെടുത്തിയതെന്ന വിശദീകരണം നിലനില്‍ക്കുന്നതല്ലെന്നാണ് വിമര്‍ശനമുയരുന്നത്. യു.ഡി.എഫ് കാലത്തെ ബീഫ് നിരോധനത്തെ സി.പി.എം രൂക്ഷമായി എതിര്‍ത്തിരുന്നു തൃശൂർ അക്കാദമിയിലടക്കം സംസ്ഥാനത്തെ വിവിധ പോലീസ് ക്യാമ്പുകളിൽ എത്തിയ പുതിയ പൊലീസുകാര്‍ക്കായുള്ള മെനുവില്‍ നിന്നാണ് ബീഫ് ഒഴിവാക്കിയത്. സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. പ്രദേശത്ത് ലഭ്യമായതും ആരോഗ്യകരവുമായ ഭക്ഷണമാണ് മെനുവില്‍ ഉള്‍പ്പെടുത്തിയതെന്നാണ് പ്രധാന വാദം. ആവശ്യമായ ഊര്‍ജ്ജം ഭക്ഷണത്തിലൂടെ കൃത്യമായി ലഭിക്കണമെന്ന […]

India Kerala

സി.എ.ജി റിപ്പോർട്ട്; പ്രതിപക്ഷ നീക്കത്തിനെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കാന്‍ സി.പി.എം നീക്കം

പൊലീസിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സി.എ.ജി റിപ്പോർട്ടിന്‍റെ പേരിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്താനുള്ള പ്രതിപക്ഷ നീക്കത്തിനെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് സി.പി.എം നീക്കം. റിപ്പോർട്ടിൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ ക്രമക്കേടുകൾ ആണ് കൂടുതലെന്ന് പറയുക വഴി പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കളെ ലക്ഷ്യമിടുകയാണ് സി.പി.എം. സി.എ.ജി റിപ്പോർട്ടിൽ പൊലീസിനെതിരെ കണ്ടെത്തിയ ക്രമക്കേടുകൾ മുഖ്യമന്ത്രി കൂടി അറിഞ്ഞിട്ടുണ്ടായതാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രിയെ ലക്ഷ്യം വയ്ക്കുക വഴി സർക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുകയായിരുന്നു പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ തന്ത്രം.എന്നാൽ പ്രതിപക്ഷ നീക്കത്തിന് അതേ […]

India Kerala

പൊലീസ് നവീകരണ ഫണ്ടില്‍ ഡി.ജി.പിക്ക് അനുവദിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി

പൊലീസ് നവീകരണ ഫണ്ടില്‍ ഡി.ജി.പിക്ക് അനുവദിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. രണ്ട് കോടിയില്‍ നിന്നും അഞ്ച് കോടിയായാണ് ഫണ്ട് ഉയര്‍ത്തിയത്. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പരിധി കൂട്ടി ഉത്തരവിറക്കിയത്. പൊലീസിലെ നവീകരണത്തിനായുള്ള ഫണ്ട് വകമാറ്റി ചെലവഴിച്ചതു ഉള്‍പ്പെടെയുള്ള ഗുരുതര ക്രമക്കേടുകള്‍ സി.എ.ജി കണ്ടെത്തിയതിന് പിന്നാലെയാണ് ഡി.ജി.പിക്കുള്ള ഫണ്ട് കുത്തനെ ഉയര്‍ത്തിയ സര്‍ക്കാര്‍ ഉത്തരവും പുറത്താകുന്നത്. പോലീസിനുള്ള കേന്ദ്ര-സംസ്ഥാന വിഹിതം ഉൾപ്പെടുന്ന നവീകരണ ഫണ്ടെന്ന പേരിലാണ് ഉത്തരവ്. ആഭ്യന്തര […]

India Kerala

പൊലീസിന്റെ തോക്കുകൾ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് പരിശോധന ഇന്ന്

പൊലീസിന്റെ തോക്കുകൾ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് പരിശോധന ഇന്ന് . എസ്.എ.പി ക്യാമ്പിലെ ഇൻസാസ് റൈഫിളുകൾ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിച്ചാകും പരിശോധന നടത്തുക. അന്വേഷണ സംഘത്തോടൊപ്പം ക്രൈംബ്രാഞ്ച് ‌മേധാവി ടോമിന്‍ തച്ചങ്കരിയും തോക്കുകൾ പരിശോധിക്കും. രേഖകള്‍ പരിശോധിച്ച് വരികയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പൊലീസ് വകുപ്പിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയുളള സിഎജി റിപ്പോർട്ടിലാണ് തോക്കുകള്‍ കാണാതായ സംഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. എസ്എപി ക്യാമ്പിലെ 25 ഇന്‍സാസ് റൈഫിളുകള്‍ കാണാനില്ലെന്നായിരുന്നു സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് ഡി.ജി.പിയുടെ നിര്‍ദേപ്രകാരം വീണ്ടും […]

India Kerala

അനധികൃത സ്വത്ത് സമ്പാദനം: മുന്‍മന്ത്രി ശിവകുമാറിനെതിരെ എഫ്.ഐ.ആറിന് അനുമതി

മുന്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിനെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് എഫ്.ഐ.ആര്‍ ഇടുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ശിവകുമാറിനെതിരായ 23 പരാതികളുടെ അടിസ്ഥാനത്തില്‍ നേരത്തെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് എ.ഡി.ജി.പി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടിയത്. നേരത്തെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ 2016ലാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഈ ജനുവരി 20നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എ.ഡി.ജി.പി […]

India Kerala

ഗ്രൂപ്പ് പോര് കെ.സുരേന്ദ്രന് വെല്ലുവിളിയാകും

ഗ്രൂപ്പ് തര്‍ക്കത്തില്‍പെട്ട് പലവട്ടം കൈവിട്ട പദവിയാണ് ഇപ്പോള്‍ സുരേന്ദ്രനെ തേടിയെത്തിയിരിക്കുന്നത്. പുതിയ പ്രസിഡന്റിന്റെ നിയമനം മാസങ്ങളോളം വൈകിപ്പിച്ചതും ആഭ്യന്തര തര്‍ക്കമാണ്. അധ്യക്ഷപദവി ഏറ്റെടുക്കുന്ന സുരേന്ദ്രന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയും ഗ്രൂപ്പ് പോര് തന്നെയാകും. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ വക്താവായി അറിയപ്പെടുന്നയാളാണ് സുരേന്ദ്രന്‍. സംസ്ഥാന അധ്യക്ഷ പദവിയെക്കുറിച്ച് ചർച്ചകൾ നടക്കുമ്പോഴെല്ലാം ഉയർന്നു വരുന്ന പേരാണ് കെ. സുരേന്ദ്രന്റേത്.എന്നാൽ ഒടുവിൽ പാർട്ടിയിലെ ഗ്രൂപ്പ് പോരിൽ ഉടക്കി സ്ഥാനം നഷ്ടപ്പെടും. ഇക്കുറി ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ നീക്കം ഒടുവിൽ ഫലം […]

India Kerala

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നത് തുടരുന്നു

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. അന്വേഷണത്തോട് സഹകരിക്കുമെന്ന് ചോദ്യം ചെയ്യലിന് മുമ്പ് ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിന് തടസമില്ലെന്ന് സ്പീക്കറും അറിയിച്ചു. രാവിലെ 11 മണിയോടെയാണ് പൂജപ്പുര വിജിലൻസ് സ്പെഷ്യൽ സെൽ ഓഫീസിൽ വി.കെ ഇബ്രാഹിം കുഞ്ഞ് ഹാജരായത്. മൂന്ന് സെറ്റ് ചോദ്യാവലിയാണ് വിജിലൻസിന്റെ പക്കലുള്ളത്. ടി.ഒ സൂരജിന്റെ മൊഴി, കമ്പനി അധികൃതരുടെ മൊഴി, വിജിലൻസ് കണ്ടെത്തിയ തെളിവുകൾ ഇവയെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. […]