ഇടുക്കി കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളുടെ പേരില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. മൂന്നാര്‍ ദൗത്യത്തിന്റെ പേരില്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാടുണ്ടാക്കാന്‍ കളക്ടര്‍ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം. വന്‍കിട കയ്യേറ്റക്കാരെ സംരക്ഷിക്കുന്നു. ചെറിയ സ്ഥലങ്ങളില്‍ ഉപജീവനമാര്‍ഗമായി കൃഷി ചെയ്യുന്നവരെയാണ് ഒഴിപ്പിച്ചത്. 300 ഏക്കര്‍ കയ്യേറിയവര്‍ക്കെതിരെ ഒഴിപ്പിക്കല്‍ നടപടി ഉണ്ടാകാത്തത് എന്തുകൊണ്ടെന്നും സി വി വര്‍ഗീസ് ചോദിച്ചു. ചെറുകിടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (CV […]
Kerala
ഹൃദയത്തില്‍ ഹോളുള്ള മൂന്നുമാസമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ കുടുംബം; ഇനി പ്രതീക്ഷ സുമനസുകളുടെ കനിവില്‍
ഹൃദയത്തിന് തകരാറുള്ള മൂന്നുമാസം പ്രായമുള്ള കുഞ്ഞിനായി ചികിത്സാസഹായം തേടി കുടുംബം. എറണാകുളം തേവക്കല്‍ സ്വദേശികളായ ശ്യാമും നന്ദിനിയുമാണ് തങ്ങളുടെ ആദ്യ കണ്‍മണിയുടെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നത്. (heart patient 3 months old baby seeking medical help) ജനിച്ച് 25 ദിവസം കഴിഞ്ഞപ്പോള്‍ മാറാതെ വന്ന പനിയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് കുട്ടിയുടെ ഹാര്‍ട്ടിന് ജന്മനാ ഹോള്‍ ഉള്ളതായി അറിയുന്നത്. പിന്നീട് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. ഒരു ദിവസം തന്നെ ചികിത്സക്കും മറ്റുകാര്യങ്ങള്‍ക്കുമായി […]
പ്രാർത്ഥനാ ഹാളിൽ ഭാര്യാമാതാവ് ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്ന് ഡൊമിനിക്ക്; മൊഴി പുറത്ത്
യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവർ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും കളമശേരി സ്ഫോടനക്കേസിലെ പ്രതിയുടെ മൊഴി. ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളിലാണെന്നാണ് തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ വെളിപ്പെടുത്തി. സ്ഫോടന ശേഷം വ്യാപ്തി കൂടുന്നതിനാണ് പ്രതി ബോംബിനൊപ്പം പെട്രോളും വച്ചത്. 4 കവറുകളിലായി ബോംബ് സ്ഥാപിക്കുകയായിരുന്നുവെന്നും ടിഫിൻ ബോക്സിൽ അല്ല ബോംബ് സ്ഥാപിച്ചതെന്നും ഡൊമിനിക് മൊഴി നൽകി. എല്ലാ കവറുകളും കസേരയുടെ അടിഭാഗത്താണ് വച്ചത്. ഫോർമാനായതിനാൽ സാങ്കേതിക കാര്യങ്ങളിൽ പ്രതിക്ക് […]
‘അടുത്ത ജന്മത്തിൽ ബ്രാഹ്മണനോ സ്ത്രീയോ ഏത് രീതിയിലും ജനിച്ചോളൂ, പക്ഷെ ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണ് സാറേ’; ഷുക്കൂർ വക്കീൽ
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിയെ വിമർശിച്ച് നടനും വകീലുമായ അഡ്വ ഷുക്കൂർ. ഒരു സ്ത്രീ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണെന്ന് ഷുക്കൂർ വക്കീൽ ഫേസ്ബുക്കിൽ കുറിച്ചു.(actor shukoor vakeel against suresh gopi) പത്രക്കാരോട് സംസാരിക്കുമ്പോൾ സ്ത്രീ പത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ മുൻ എംപി സുരേഷ് ഗോപി ചെയ്തത് ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 354 പ്രകാരമാണ് കുറ്റമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ജന്മത്തിൽ ബ്രാഹ്മണനോ സ്ത്രീയോ ഏത് രീതിയിലും ജനിച്ചോളൂ, […]
മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മത്സ്യബന്ധന ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ തീരദേശ റോഡ് ഉപരോധിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് ഇടിച്ച് മത്സ്യത്തൊഴിലാളികളുടെ വള്ളം തകർന്നുവെന്നും ആക്ഷേപം. ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ വിശദീകരിച്ചു. ഇന്ന് രാവിലെയാണ് ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് മത്സ്യബന്ധന ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടിയത്. മത്സ്യബന്ധനം ചോദ്യം ചെയ്തപ്പോൾ സംഘം മുതലപ്പൊഴിയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ പിന്തുടർന്നാണ് പിടികൂടിയതെന്നും മറൈൻ എൻഫോഴ്‌സ്‌മെന്റ് പറയുന്നു. ഒരു ചെറുവള്ളം […]
തരൂരിന് പിന്നാലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ മുഴുവന്‍ ഒഴിവാക്കാന്‍ മഹല്ല് എംപവര്‍മെന്റ് മിഷന്‍
ശശി തരൂരിന് പിന്നാലെ തിരുവനന്തപുരത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ മുഴുവന്‍ ഒഴിവാക്കാന്‍ മഹല്ല് എംപവര്‍മെന്റ് മിഷന്‍ തീരുമാനം. മത – സാമുദായിക – സാംസ്‌കാരിക നേതാക്കളെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയെന്നാണ് നിലവിലെ ധാരണ. തിങ്കളാഴ്ചയാണ് തലസ്ഥാനത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുന്നത്. ശശി തരൂരിനെയാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന്റെ ഉദ്ഘാടകനായി മഹല്ല് എംപവര്‍മെന്റ് മിഷന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോഴിക്കോട്ടെ വിവാദ പരാമര്‍ശത്തിന് പിന്നാലെ സംഘാടകര്‍ തരൂരിനെ ഒഴിവാക്കുകയും പകരം പ്രതിപക്ഷ നേതാവിനെയോ […]
‘നവകേരള സദസെന്ന് കൂപ്പൺ വച്ചോ രസീത് നൽകിയോ പണപ്പിരിവ് പാടില്ല; സ്പോൺസർമാരെ ജില്ലാ ഭരണകൂടം കണ്ടെത്തണം’; നിർദേശവുമായി സർക്കാർ
നവകേരള സദസ് നടത്തിപ്പിന് തുടർ മാർഗ നിർദേശങ്ങളിറക്കി സർക്കാർ .മണ്ഡലപര്യടത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കണം. വേദിയിൽ എ സി ഉൾപ്പെടെ വിപുലമായ സൗകര്യം വേണം. കൂപ്പൺ വച്ചോ രസീത് നൽകിയോ പണപ്പിരിവ് പാടില്ല.സ്പോൺസർമാരെ ജില്ലാ ഭരണകൂടം കണ്ടെത്തണം .മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണം.(No collection of cash by coupon or receipt on Navakerala) മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദിയിൽ എസി വേണം.യാത്രക്ക് കെഎസ്ആർടിസിയുടെ പ്രത്യേക കോച്ചുകൾ വേണം.അകമ്പടിക്ക് പൊലീസ് പൈലറ്റ് വാഹനവും ബാന്‍റ് […]
പ്രകടിപ്പിച്ചത് പിതൃ വാത്സല്യമെന്ന് സുരേഷ് ഗോപി; നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തക
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടെ വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബി ജെ പി നേതാവും സിനിമാ താരവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക നിയമനടപടി സ്വീകരിക്കും. മാധ്യമ പ്രവർത്തകയും മാധ്യമ സ്ഥാപനവും നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുന്നു. മാധ്യമ പ്രവർത്തക സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകും.(suresh gopi woman journalist issue) കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ […]
കെഎസ്ആർടിസി ശമ്പള വിതരണം; ധനവകുപ്പ് 20 കോടി അനുവദിച്ചു
കെഎസ്ആർടിസി ശമ്പളവിതരണത്തിന് 20 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. തിങ്കളാഴ്ചയോടെ തുക കെഎസ്ആർടിസിക്ക് കൈമാറുമെന്നാണ് വിവരം. ധനവകുപ്പ് പണം അനുവദിച്ചെങ്കിലും ശമ്പളം കൃത്യമായി ലഭിക്കുന്നതു വരെ സമരവുമായി മുന്നോട്ടുപോകാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. അതേസമയം, കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് ഇന്ന് വീണ്ടും കെഎസ്ആർടിസി ചീഫ് ഓഫീസ് ഉപരോധിക്കും.
ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക: ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയതിലൂടെ പ്രധാന അധ്യാപകർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകണമെന്നും തുക മുൻകൂറായി നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കെ.പി.എസ്.ടി.എ ഉൾപ്പെടെയുള്ള അധ്യാപക സംഘടനയാണ് കോടതിയെ സമീപിച്ചത്. പദ്ധതിക്ക് ഒരു വിദ്യാർഥിക്ക് 8 രൂപ നിരക്കാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും അതിൽക്കൂടുതൽ ചെലവ് വന്നാൽ ആരു വഹിക്കുമെന്നു ഹൈക്കോടതി കഴിഞ്ഞ തവണ സർക്കാരിനോട് ആരാഞ്ഞിരുന്നു. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശികയ്ക്ക് കാരണമെന്ന് സർക്കാർ അറിയിച്ചു. […]












