HEAD LINES Kerala

സിനിമ– സീരിയല്‍ നടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയില്‍

സിനിമ– സീരിയൽ നടി രഞ്ജുഷ മേനോൻ തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തുപരം ശ്രീകാര്യത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.ആനന്ദരാഗം,വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 10.45 ഓടെയാണ് വിവരം ശ്രീകാര്യം പൊലീസില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.ആത്മഹത്യയുടെ കാരണം ഉള്‍പ്പെടേയുള്ള വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്. പൊലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ […]

HEAD LINES Kerala

മുഖ്യമന്ത്രി കളമശേരിയില്‍; സ്‌ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെത്തി. ഡി.ജി.പി. അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ട്. മന്ത്രിമാരായ കെ. രാജനും റോഷി അഗസ്റ്റിനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. (pinarayi vijayan visits kalamassery blast site) ഞായറാഴ്ച രാവിലെ 9.40-ഓടെയാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനങ്ങളുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിലെ സന്ദര്‍ശനത്തിനു ശേഷം കളമശേരി മെഡിക്കല്‍ കോളജിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. സർവകക്ഷിയോഗം കഴിഞ്ഞാണ് മുഖ്യമ​ന്ത്രി […]

HEAD LINES Kerala

‘സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവൻ കൊടുത്തും നിലനിർത്തും’; സർവകക്ഷിയോഗം പ്രമേയം പാസാക്കി

കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. യോഗത്തിൽ ഐകകണ്‌ഠേന പ്രമേയം പാസാക്കി. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവൻ കൊടുത്തും നിലനിർത്തും അതാണ് കേരളത്തിൻറെ പാരമ്പര്യം എന്നാണ് പ്രമേയത്തിലുള്ളത്. സമാധാന അന്തരീക്ഷം തകർക്കാൻ അസഹിഷ്ണുതയുള്ളവർ ശ്രമിക്കുന്നുണ്ട്. അവരുടെ ഒറ്റപ്പെട്ട ശ്രമങ്ങളെ കേരളം അതിജീവിക്കും. സ്പർദ്ധ വളർത്താനുള്ള ഇത്തരം നീക്കങ്ങളെ സമൂഹം മുളയിലെ നുള്ളി കളയണം. ഒറ്റപ്പെട്ട സംഭവങ്ങളെ മുൻനിർത്തി കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കാനും ശ്രമം നടക്കുന്നുണ്ട്. രാജ്യവിരുദ്ധവും സമൂഹവിരുദ്ധവുമായ ദുഷ്ടലാക്ക് […]

Kerala

മന്ത്രി വി.എൻ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

തൃശൂർ കാഞ്ഞാണിയിൽ മന്ത്രി വി.എൻ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം. രണ്ടു പേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡണ്ട് എം.വി അരുൺ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ടോളി വിനിഷ് എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കോടി കാണിച്ചത്. കാരമുക്ക് സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. മണ്ഡലം കോൺഗ്രസ് ഓഫീസിൽ നിന്ന് കരിങ്കൊടിയുമായി മന്ത്രിക്കു നേരെ ചാടി വീഴാൻ ശ്രമിച്ച അരുണിനെയും ടോളി വിനിഷിനെയും അന്തിക്കാട് […]

HEAD LINES Kerala

‘പിണറായിയുടെ കേരളത്തില്‍ തീവ്രവാദ ശക്തികള്‍ സജീവം’; കേരളത്തെ വീണ്ടും അധിക്ഷേപിച്ച് രാജീവ് ചന്ദ്രശേഖര്‍

കളമശേരി സ്‌ഫോടനത്തെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ തീവ്രവാദ ശക്തികള്‍ സജീവമാണെന്നും താന്‍ പറഞ്ഞത് ഹമാസിനെക്കുറിച്ചും ഹമാസ് അനുകൂലികളെക്കുറിച്ചുമാണെന്നും പറഞ്ഞായിരുന്നു മറുപടി. പിണറായി സര്‍ക്കാരും കോണ്‍ഗ്രസും കേരളത്തിലെ തീവ്രവാദത്തെ നോര്‍മലൈസ് ചെയ്യുന്നുവെന്ന് പറഞ്ഞ് സംസ്ഥാനത്തെ വീണ്ടും അധിക്ഷേപിച്ച കേന്ദ്രമന്ത്രി കേരളത്തിലെ യുവാക്കളില്‍ തീവ്രവാദ പ്രവണത വളരുകയാണെന്നും കുറ്റപ്പെടുത്തി. (Union Minister Rajeev Chandrasekhar on Kalamassery Blast) ഇലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് ഉള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഈ കേസിലെ പ്രതിയ്ക്ക് […]

Kerala

വിദ്യാർത്ഥികളുമായുള്ള പ്രശ്നം; ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

കോഴിക്കോട് വീണ്ടും ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. വ്യാഴാഴ്ച യുണിവേഴ്സിറ്റിക്ക് സമീപം വിദ്യാർത്ഥിയെ തള്ളിവിട്ടെന്ന പരാതിൽ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പണിമുടക്ക് നടത്തുന്നത്. ബസ് ജീവനക്കാർ സമരം പ്രഖ്യാപിച്ചത് വാട്സ്അപ്പിലൂടെയാണ്. നിലവിൽ ബസ് ഓടാത്ത റൂട്ടുകൾ തൃശൂർ – കോഴിക്കോട്ഗുരുവായൂർ – കോഴിക്കോട്എറണാകുളം – കോഴിക്കോട്വേങ്ങര – കോഴിക്കോട്പരപ്പനങ്ങാടി – കോഴിക്കോട്ചെമ്മാട് – കോഴിക്കോട്കണ്ണൂർ – തലശ്ശേരിപാനൂർ – തലശ്ശേരിവടകര – തലശ്ശേരികണ്ണൂർ കോഴിക്കോട്കല്ലിക്കണ്ടി-തലശ്ശേരിതൊട്ടിൽപ്പാലം -തലശ്ശേരിസെ:പൊയിലൂർ-തലശ്ശേരിചെണ്ടയാട് -തലശ്ശേരിചെറുവാഞ്ചേരി – തലശ്ശേരികൂത്തുപറമ്പ് -പാനൂർമാഹിപ്പാലം […]

Kerala

കളമശേരി സ്ഫോടനം; വിദ്വേഷ പ്രചാരണത്തിന് റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെ ആദ്യ കേസ്

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണത്തിന് പത്തനംതിട്ടയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. മതവിദ്വേഷം വളർത്തിയതിന് റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് പത്തനംതിട്ടയിൽ കേസ് എടുത്തത്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്. റിവ തോളൂർ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈൽ നിരീക്ഷിച്ച് വരുകയാണ് പൊലീസ്. കളമശേരി സ്ഫോടനക്കേസിലെ പ്രതി മാർട്ടിൻ തന്നെയെന്ന് ഉറപ്പിക്കുകയാണ് കേന്ദ്ര ഏജൻസികൾ. എൻഎസ്ജി സംഘം കളമശേരി കൺവെൻഷൻ സെന്ററിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വീര്യം കുറഞ്ഞ സ്ഫോടക […]

HEAD LINES Kerala

ഒറ്റയ്ക്ക് ബോംബുണ്ടാക്കിയെന്ന മാര്‍ട്ടിന്റെ മൊഴി പൂര്‍ണമായി വിശ്വസിക്കാതെ പൊലീസ്;

മൂന്നുപേരുടെ മരണത്തിനിടയാക്കിയ കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ചത് ഒറ്റയ്ക്കാണെന്ന മൊഴിയില്‍ ഉള്‍പ്പെടെയാണ് പൊലീസിന്റെ സംശയം. പ്രതിയെ തീവ്രവാദ സംഘങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന സംശയവും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. സ്‌ഫോടനത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. (Kalamassery blast case accused Dominic martin statement details) സ്‌ഫോടനം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന മൊഴിയില്‍ പ്രതി ഉറച്ചുനില്‍ക്കുകയാണ്. ആസൂത്രണവും തന്റേത് മാത്രമാണ്. രാവിലെ 7.30 ന് ആദ്യം പ്രാര്‍ഥന […]

Kerala

സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി കളമശേരിയിലേക്ക് തിരിക്കും; എല്ലാ പാർട്ടി പ്രതിനിധികളേയും ക്ഷണിച്ചു

കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലുള്ള സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി കളമശേരിയിലേക്ക് തിരിക്കും. രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് സർവകക്ഷി യോ​ഗം നടക്കുക. എല്ലാ പാർട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സർവ്വകക്ഷിയോ​ഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കളമശേരിയിൽ ചികിത്സയിൽ കഴിയുന്നവരെ അടക്കം മുഖ്യമന്ത്രി സന്ദർശിക്കുമെന്നാണ് വിവരം. സാമൂഹികമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ, വര്‍ഗീയ വിദ്വേഷം എന്നിവ പരത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ നൽകുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചിട്ടുണ്ട്. ഇത്തരം […]

Kerala

തെരുവുനായ ആക്രമണം; ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർക്കും കടിയേറ്റു

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണത്തിൽ സിനിമ സീരിയൽ താരത്തിനടക്കം നായയുടെ കടിയേറ്റു. ബിഗ് ബോസ് താരവും ചലച്ചിത്ര പ്രവർത്തകനുമായ ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർക്കുമാണ് കടിയേറ്റത്. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു തെരുവ് നായ ആക്രമണം. ആക്രമണത്തിൽ പരുക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന ഒരാൾക്കും കടിയേറ്റത് പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വെച്ചാണ്. മറ്റൊരാളെ തെരുവുനായ ആക്രമിച്ചത് മലയാലപ്പുഴ ക്ഷേത്രത്തിന് അടുത്ത് വെച്ചാണ്. ഒരു ഷൂട്ടിനായാണ് […]