സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടേറിയറ്റിനുമുന്നില്‍ ഇന്നു മുതല്‍ അനിശ്ചിതകാല നില്‍പ്പ് സമരം തുടങ്ങും. ശമ്പള വര്‍ധനവിലും ആനുകൂല്യങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ കടുത്ത അവഗണനയാണ് തങ്ങളോട് കാണിക്കുന്നതെന്നും കെജിഎംഒഎ ആരോപിക്കുന്നു കൊവിഡ് കാലത്ത് ന്യായമായി ലഭിക്കേണ്ട റിസ്‌ക് അലവന്‍സ് നല്‍കിയില്ലെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കിയപ്പോള്‍ ആനുപാതിക വര്‍ധനവിന് പകരം ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചെന്നുമാണ് കെജിഎംഒഎ ആരോപിക്കുന്നത്. രോഗീപരിചരണം മുടങ്ങാതെയാകും സമരമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് […]
Health
രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു; 12 പേരുടെ ജനിതക ശ്രേണീകരണ ഫലം ഇന്ന്
ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ വർധിക്കുന്നു. ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറു പേരുടെയും വിദേശത്തു നിന്ന് തെലങ്കാനയിലെത്തി കൊവിഡ് സ്ഥിരീകരിച്ച 12 പേരുടെയും ജനിതക ശ്രേണീകരണ പരിശോധനാഫലം ഇന്ന് വരും. മഹാരാഷ്ട്ര ഡൽഹി ഗുജറാത്ത് രാജസ്ഥാൻ കർണാടക എന്നിവിടങ്ങളിലായി 21 കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. ആർക്കും കാര്യമായ രോഗലക്ഷണങ്ങൾ ഇല്ല. ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച ജയ്പൂർ അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തെ സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുകയാണ്. കൊവിഡ് വാക്സീൻ ബൂസ്റ്റർ ഡോസും […]
ഒമിക്രോണ്‍: പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; വീണാ ജോർജ്
വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഒന്നാം ഡോസ് എടുക്കാനുള്ളവരേയും കണ്ടെത്തി വാക്‌സിനെടുപ്പിക്കുകയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.https://03885b16ef641e5aea6d75fa30a060bb.safeframe.googlesyndication.com/safeframe/1-0-38/html/container.html […]
സംസ്ഥാനത്ത് ഇന്ന് 5987 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 9.04
സംസ്ഥാനത്ത് ഇന്ന് 5987 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5094 പേർന്ന് ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,165 സാമ്പിളുകൾ പരിശോധിച്ചു. ടിപിആർ ഇന്നും പത്തിൽ താഴെയാണ്. 9.04% ആണ് ടിപിആർ. ( kerala reports 5987 covid cases ) എറണാകുളം 963, തിരുവനന്തപുരം 863, കോഴിക്കോട് 664, കോട്ടയം 555, തൃശൂർ 450, മലപ്പുറം 414, കൊല്ലം 377, കണ്ണൂർ 373, ഇടുക്കി 277 വയനാട് 275, പത്തനംതിട്ട 253, ആലപ്പുഴ 215, […]
കൊവിഡ് പരിശോധന കുറയുന്നതില്‍ ആശങ്ക; കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു
കൊവിഡ് പരിശോധന കുറയുന്നതില്‍ ആശങ്കയറിയിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളം ഉള്‍പ്പെടെ 11സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കത്തയച്ചു. ഈ മാസം 22 വരെ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ശരാശരി 10,000 ആയിരുന്നു. പ്രതിദിന കൊവിഡ് ടെസ്റ്റുകള്‍ കുറയുന്നു എന്നതിനുദാഹരണമാണ് ഇത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. നാഗാലാന്റ്, സിക്കിം, മഹാരാഷ്ട്ര, കേരളം, ഗോവ, മണിപ്പൂര്‍, മേഘാലയ, മിസോറാം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചത്. കൊവിഡ് […]
കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ്; ശാസ്ത്രീയ തെളിവില്ലെന്ന് ഐസിഎംആർ
കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കുന്നതിൽ ശാസ്ത്രീയമായ തെളിവില്ലെന്ന് ഐസിഎംആർ. ഐസിഎംആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവയാണ് ഇക്കാര്യം അറിയിച്ചത്. പൗരന്മാരുടെ രണ്ടാം ഡോസ് വാക്സിനാണ് ഇപ്പോൾ സർക്കാരിൻ്റെ മുഖ്യ പ്രധാന്യം എന്നും അദ്ദേഹം വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. (scientific evidence booster Covid) “കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ് എടുക്കുന്നതിൽ ശാസ്ത്രീയ തെളിവൊന്നും ഇല്ല. ഇക്കാര്യത്തിൽ സർക്കാരിന് നേരിട്ട് തീരുമാനം എടുക്കാനാവില്ല. ഐസിഎംആർ ടീം ബൂസ്റ്റർ ഡോസ് നൽകേണ്ടതിൻ്റെ ആവശ്യകതയുണ്ടെന്ന് സർക്കാരിനെ […]
ക്യൂ നിന്ന് വലയേണ്ട: വീട്ടിലിരുന്ന് ഒപി ടിക്കറ്റെടുക്കാം; ഇ ഹെല്‍ത്ത് പോര്‍ട്ടലുമായി ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) ഉപയോഗിച്ച് വീട്ടിലിരുന്നും ഒപി ടിക്കറ്റെടുക്കാൻ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇ ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കും. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിംഗ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്‌മെന്റ് അതുപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയല്‍ നമ്പരും […]
സംസ്ഥാനത്ത് ആകെ വാക്‌സിനേഷന്‍ 60 ശതമാനം പിന്നിട്ടു
സംസ്ഥാനത്ത് ആകെ സമ്പൂര്‍ണ കൊവിഡ്‌വാക്സിനേഷന്‍ 60 ശതമാനം പിന്നിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95.74 ശതമാനം പേര്‍ക്ക് (2,55,70,531) ആദ്യ ഡോസ് വാക്സിനും 60.46 ശതമാനം പേര്‍ക്ക് (1,61,48,434) രണ്ടാം ഡോസ് വാക്സിനും നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,17,18,965 ഡോസ് വാക്സിനാണ് നല്‍കിയതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്സിനേഷന്‍ 81.22 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന്‍ 41.94 ശതമാനവുമാകുമ്പോഴാണ് കേരളം 60 ശതമാനം പിന്നിട്ടത്. പത്തനംതിട്ട, […]
കൊവിഡ് ഗുളികയ്ക്ക് ലോകത്താദ്യമായി അംഗീകാരം നൽകി ബ്രിട്ടൻ
കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൻ. ‘മോൽനുപിറാവിർ’ എന്ന ആൻഡി വൈറൽ ഗുളികയ്ക്കാണ് വ്യാഴാഴ്ച ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്ട്‌സ് റഗുലേറ്ററി അതോറിറ്റി (എം.എച്ച്.ആർ.എ) അംഗീകാരം നൽകിയത്.(covid-19) ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവർക്കും മെർക്ക് ആൻഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അത്തരം സാധ്യതകളെ ഗുളിക പകുതിയായി കുറയ്ക്കുമെന്നും കണ്ടെത്തിയിരിക്കുകയാണ്. എന്നാൽ മരുന്നിന് കൂടുതൽ അംഗീകാരം ലഭിക്കുന്നതിന് […]
സംസ്ഥാനത്ത് സമ്പൂർണ വാക്‌സിനേഷൻ 50 ശതമാനം കഴിഞ്ഞു; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് കൊവിഡ് 19 വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധം പേർ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്ത് സമ്പൂർണ വാക്‌സിനേഷൻ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 94 ശതമാനത്തിലധികം പേർക്ക് ആദ്യ ഡോസ് നൽകാനുമായി. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. കൊവിഡിനെതിരായ വലിയ പോരാട്ടം നടക്കുന്ന ഈ വേളയിൽ ഇത്രയും പേർക്ക് സമ്പൂർണ വാക്‌സിനേഷൻ നൽകി സുരക്ഷിതരാക്കാൻ കഴിഞ്ഞ കഴിഞ്ഞത് വലിയ നേട്ടമാണ്. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്‌സിനേഷൻ 77.37 ശതമാനവും രണ്ടാം ഡോസ് […]