HEAD LINES Kerala

നിയമന തട്ടിപ്പ്: ഗൂഢാലോചന വെളിപ്പെടുത്തണം, പിന്നിൽ മാധ്യമ പ്രവർത്തകരും ഉണ്ട്; വീണാ ജോർജ്

നിയമനത്തട്ടിപ്പ് വിവാദത്തിലെ ഗൂഢാലോചന വെളിപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോപണം ഉന്നയിച്ചവർ ഗൂഢാലോചന എന്തിനെന്ന് വെളിപ്പെടുത്തട്ടെ. ഗൂഢാലോചനയ്ക്ക് പിന്നിൽ മാധ്യമ പ്രവർത്തകരും ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി.വെളിപ്പെടുത്തിയില്ലെങ്കിൽ താൻ തന്നെ എല്ലാം തുറന്നുപറയുമെന്ന് മന്ത്രി പറഞ്ഞു.(Recruitment scam, Conspiracy to be exposed -veena george) അതേസമയം നിയമന തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ലെനിൻ രാജിന്‍റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി. തിരുവനന്തപുരം ഏഴാം അഡീഷനല്‍ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. ഹരിദാസിന്‍റെ മരുമകൾ ഓഫീസർ തസ്തികയിൽ ജോലി […]

HEAD LINES National

ജെഡിഎസ് കേരളഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ച പിണറായി വിജയന് നന്ദി; എച്ച്.ഡി കുമാരസ്വാമി

ജെഡിഎസ് കേരള ഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയെന്ന് കർണാടക ജെഡിഎസ് അധ്യക്ഷൻ പാർട്ടിനേതാവ് എച്ച് ഡി കുമാരസ്വാമി. പിണറായി വിജയൻ ജെഡിഎസ് – ബിജെപി സഖ്യത്തിന് അനുമതി നൽകിയെന്ന് ദേവഗൗഡ പറഞ്ഞിട്ടില്ല. കേന്ദ്രനേതൃത്വവുമായി അഭിപ്രായ ഭിന്നതകൾ ഉള്ള ജെഡിഎസ് കേരള ഘടകം എൽഡിഎഫിനൊപ്പം തുടരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ജെ.ഡി.എസ് എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കും. കേരളത്തിലേയും കർണാടകയിലേയും സ്ഥിതി വ്യത്യസ്തമാണ്. ബി.ജെ.പി സഖ്യം കർണാടകയിൽ മാത്രമാണ്. കേരളത്തിൽ എൽ.ഡി.എഫിനൊപ്പം നിന്നാണ് ജെ.ഡി.എസ് രാഷ്ട്രീയപ്രവർത്തനം […]

HEAD LINES Kerala

ഡോ.ബി.അനന്തകൃഷ്ണൻ കേരള കലാമണ്ഡലത്തിന്റെ പുതിയ വൈസ് ചാൻസലർ

കേരള കലാമണ്ഡലം പുതിയ വിസി ആയി ഡോ. ബി. അനന്തകൃഷ്ണൻ നിയമിതനായി.ചാൻസിലർ മല്ലികാ സാരാഭായ് ആണ് സെർച്ച് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ച് അനന്ത കൃഷ്ണനെ നിയമിച്ചത്.ഹൈദ്രബാദ് കേന്ദ്ര സർവ്വകലാശാല തീയറ്റർ വിഭാഗം മേധാവിയായിരുന്നു അനന്തകൃഷ്ണൻ.(dr b ananda krishnan appointed as kerala kalamandalam vice chancellor) ഡോ ജെ പ്രസാദ്, ഡോ. കെ ജി പൗലോസ്, ഭരണസമിതി അംഗം ടികെ വാസു തുടങ്ങിയവർ അടങ്ങിയ സെർച്ച് കമ്മിറ്റിയെ രണ്ടുമാസം മുൻപാണ് ചാൻസിലർ മല്ലികാ സാരാഭായ് നിയമിച്ചത്. […]

HEAD LINES Kerala Latest news

തിരുവനന്തപുരത്തെ മലയോര മേഖലയിൽ പെരുമ്പാമ്പ് ശല്യം രൂക്ഷം

തിരുവനന്തപുരത്തെ മലയോര മേഖലയിൽ പെരുമ്പാമ്പ് ശല്യം രൂക്ഷം. ആര്യനാട് ഉഴമലയ്ക്കലിൽ ഇന്നലെ രാത്രി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പെരുമ്പാമ്പ് കയറി.ഉഴമലയ്ക്കൽ പരുത്തിക്കുഴിയിൽ, റോഡിൽ നിന്നും സമീപത്തെ പുരയിടത്തിലേക്ക് കയറിയത് 12 അടി നീളവും 25 കിലയോളം വരുന്ന പെരുംമ്പാമ്പ്. പെരുംമ്പാമ്പിനെ കണ്ട് രാത്രി 10.30 യോടെ നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചു.(Python nuisance In the hilly region of Thiruvananthapuram) തുടർന്ന് വനംവകുപ്പിൻ്റെ ആർ ആർ ടി അംഗം രോഷ്ണി ജി.എസ് എത്തി പെരുമ്പാമ്പിനെ […]

HEAD LINES Kerala

‘മൂന്നാറിൽ 17 വൻകിട കൈയ്യേറ്റങ്ങളുണ്ട്; പട്ടികയിൽ സാധാരണക്കാരെ ഉൾപ്പെടുത്തരുത്’; സി വി വർഗീസ്

മൂന്നാറിൽ 17 വൻകിട കൈയ്യേറ്റങ്ങളുണ്ടെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്. കോൺഗ്രസ് നേതാക്കളുടെ ഉൾപ്പടെ പേര് പറഞ്ഞാണ് ആരോപണം. മറ്റ് ഭൂമിയില്ലാത്ത ഉപജീവനമാർഗമില്ലാത്തവരെ കുടിയൊഴിപ്പിക്കാൻ സിപിഐഎം അനുവദിക്കില്ലന്നും സി വി വർഗീസ് കോൺഗ്രസ് നേതാക്കളായ ബാബു കുര്യാക്കോസ്, പി പി തങ്കച്ചൻ, എ കെ മണി എന്നിവരുടേത് ഉൾപ്പെടെ 17 വൻ കിട കൈയ്യേറ്റങ്ങളുണ്ടെന്നാണ് സി വി വർഗീസ് പറയുന്നത്. കോൺഗ്രസ് നേതാക്കളെ പ്രതിരോധത്തിൽ ആക്കുന്ന പ്രസ്താവനയാണ് സിപിഐഎം ജില്ലാ […]

HEAD LINES Kerala

വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ; ക്രെയ്‌നുകൾ ഇറക്കി

വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15 ൽ നിന്ന് ക്രെയ്‌നുകൾ ഇറക്കി. ആദ്യ യാർഡിലേക്കുള്ള ക്രെയ്‌നുകളാണ് ഇറക്കിയത്. കടൽ ശാന്തമാകാത്തതും, ചൈനീസ് ജീവനക്കാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്നും ആഘോഷപൂർവം സ്വീകരണം നൽകി നാലു ദിവസമായിട്ടും ക്രെയിനുകൾ ഇറക്കാനായിരുന്നില്ല. ( vizhinjam first set of crane unloaded ) രണ്ടു ജീവനക്കാർക്ക് ബർത്തിൽ ഇറങ്ങാൻ ഇന്നലെയാണ് എഫ്ആർആർഒ അനുമതി നൽകിയത്. സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഒക്ടോബർ 15നാണ് വിഴിഞ്ഞം […]

HEAD LINES Kerala

നൂറിന്റെ നിറവിൽ വിപ്ലവ സൂര്യൻ; വിഎസ് അച്യുതാനന്ദന് ഇന്ന് ജന്മദിനം

ഒരു നൂറ്റാണ്ട് കണ്ട സമരജീവിതം. കണ്ണേ കരളേ വി.എസേ എന്നാർത്തലച്ച മുദ്രവാക്യങ്ങൾ ഉയർന്ന കേരള രാഷ്ട്രീയത്തിൽ ഇന്ന് ആ വിപ്ലവ സൂര്യന് നൂറാം ജന്മദിനത്തിലേക്ക് കടക്കുകയാണ്. അടിമുടി സമര പോരാളിയായ മനുഷ്യൻ. മലയാളി മനസിനെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകൻ. ജനങ്ങളുടെ പ്രതീക്ഷ ആയിമാറിയ വി എസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. അനാഥത്വത്തിന്റെ നൊമ്പരം പേറി നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട വിഎസ് കടുത്തദാരിദ്ര്യത്തിൽ കെട്ടിപ്പൊക്കിയതായിരുന്നു ആ പോരാട്ട […]

HEAD LINES Kerala

വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്ഥിരീകരിച്ചു; വീണാ ജോർജ്

വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മരുതോംകരയിൽ നിന്നുള്ള വവ്വാൽ സാമ്പിളുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്. (Nipah antibody confirmed in bat samples; Veena George) ഇക്കാര്യം ഐ.സി.എം.ആർ മെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും വീണാ ജോർജ് പറഞ്ഞു. ഇത് നിപയെ പ്രതിരോധിക്കുന്നതിൽ വലിയൊരു മുതൽകൂട്ടാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വിലയിരുത്തുന്നത്. Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍ 57 സാമ്പിളുകളിൽ 12 എണ്ണത്തിലാണ് ആന്റിബോഡി […]

HEAD LINES World

ഗാസയിലെ ജനങ്ങൾക്ക് നേരിയ ആശ്വാസം; ഭക്ഷണവും മരുന്നും വെള്ളവുമായി 20 ട്രക്കുകളെ റഫാ അതിർത്തി വഴി കടത്തി വിടും

തുടർച്ചയായി ബോംബുകളും മിസൈലുകളും വീഴുന്ന ഗാസയിലേക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിക്കാൻ അനുമതി. ഭക്ഷണവും മരുന്നും വെള്ളവുമായി 20 ട്രക്കുകളെ റഫാ അതിർത്തി വഴി കടത്തു വിടും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ ചർച്ചയിലാണ് തീരുമാനം. എന്നാൽ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് 20 ട്രക്കുകളിലെ സഹായം മതിയാവില്ലെന്നുറപ്പാണ്. ( Egypt president agrees to open the Rafah crossing ) ബന്ദികളെ മോചിപ്പിക്കാതെ ഇസ്രയേൽ വഴി സഹായം കടത്തിവിടില്ലെന്ന് […]

HEAD LINES Kerala

സിംഗപ്പൂർ ബാങ്കിൽ 117 കോടിയോളം നിക്ഷേപം; ഗുരുവായൂർ ദേവസ്വം ചട്ട വിരുദ്ധമായി പണം നിക്ഷേപിച്ചെന്ന് ഓഡിറ്റ് റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വം ചട്ട വിരുദ്ധമായാണ് പണം നിക്ഷേപിച്ചതെന്ന് ഓഡിറ്റ് റിപ്പോർട്ട്. പേരകം, എരിമയൂർ സഹകരണ ബാങ്കുകളിൽ ഉള്ളത് 17 ലക്ഷത്തോളം രൂപയുടെ നിക്ഷേപം. (Guruvayur Devaswom invested money against the rules) സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിൽ 117 കോടിയോളം നിക്ഷേപം. ഇസാഫിൽ ഗുരുവായൂർ ദേവസ്വം നിക്ഷേപിച്ചത് 63 കോടിയോളം രൂപ. ശേഷിക്കുന്ന തുക ഷെഡ്യൂൾഡ് ബാങ്കുകളിലും റിസർവ് ബാങ്ക്​ നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലുമാണ്​. Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; […]