ഈ പുതുവര്‍ഷത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തിക്കൊണ്ടാണ് അറബ് നാടുകള്‍ ആഘോഷിച്ചത്. യുഎഇയില്‍ പുതുവര്‍ഷം പിറന്നതിനൊപ്പം സ്വദേശികളെയും വിദേശികളെയും ഒരുപോലെ ബാധിക്കുന്ന ചില നിയമങ്ങള്‍ കൂടി നടപ്പിലാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇതിനോടകം പ്രാബല്യത്തില്‍ വന്ന ചില നിയമങ്ങള്‍ നോക്കാം. തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലും ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാല്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സാമൂഹിക സുരക്ഷ ലഭിക്കും. ഒരു ജീവനക്കാരനെ കമ്പനി പിരിച്ചുവിട്ടാല്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം മൂന്ന് മാസം വരെ […]
Gulf
പുതുവത്സരാഘോഷങ്ങൾക്കൊരുങ്ങി യുഎഇ
പുതുവത്സരാഘോഷങ്ങൾക്കൊരുങ്ങി യുഎഇ. പൊതുജനങ്ങൾക്ക് സുഗമമായി ആഘോഷപരിപാടികളിൽ പങ്കെടുക്കാനായി ഗതാഗതനിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ ദുബായ് ആർടിഎയും അബുദാബി പൊലീസും പുറത്തിറക്കി. ദുബായ് മെട്രൊ 43 മണിക്കൂർ തുടർച്ചയായി സർവീസ് നടത്തും . പുതുവത്സരാഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ സർവസജ്ജമായിരിക്കുകയാണ് രാജ്യം. ട്രാം ദുബായ് മെട്രൊ തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങൾ അധിക സമയം സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മെട്രൊയുടെ ഗ്രീൻ ലൈനിൽ ശനിയാഴ്ച രാവിലെ 5മുതൽ തുടങ്ങുന്ന സർവീസ് ജനുവരി രണ്ടിന് അർധരാത്രിവരെ തുടരും. ശനിയാഴ്ച രാവിലെ 6 മുതൽ തിങ്കളാഴ്ച പുലർച്ചെ 1 വരെ […]
മയക്കുമരുന്ന് കടത്ത്; സൗദിയിൽ ഈ മാസം പിടിയിലായത് 361 പേർ
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ ഒരു മാസത്തിനിടെ അറസ്റ്റിലായത് 361 പേർ. ഈ മാസം സൗദിയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞതായും സൗദി അധികൃതർ അറിയിച്ചു. 23 സൗദികളും 261 യെമനികളും 70 എത്യോപ്യക്കാരും ഏഴ് എറിത്രിയക്കാരും ഉൾപ്പെടെ 361 കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്തതായി ബോർഡർ ഗാർഡ്സ് വക്താവ് കേണൽ മിസ്ഫർ അൽ ഖുറൈനി പറഞ്ഞു. ഡിസംബർ 3 നും 24 നും ഇടയിൽ നജ്‌റാൻ, ജസാൻ, അസിർ, തബൂക്ക് എന്നിവിടങ്ങളിൽ മയക്കുമരുന്ന് കടത്താനുള്ള […]
സമഗ്ര വനവത്ക്കരണ പദ്ധതിയുമായി ‘ഗ്രീന്‍ റിയാദ്’
സമഗ്ര വനവത്ക്കരണ പദ്ധതി നടപ്പിലാക്കാനൊരുങ്ങി റിയാദ്. ‘ഗ്രീന്‍ റിയാദ്’ പദ്ധതിയുടെ ഭാഗമായി 6,23,000 മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. 54 പൂന്തോട്ടങ്ങള്‍, 61 സ്‌കൂളുകള്‍, 121 പള്ളികള്‍, 78 പാര്‍ക്കിങ് സ്‌പേസുകള്‍ എന്നിവിടങ്ങളിലായാണ് മരങ്ങള്‍ നടുന്നത്. ആകെ 120ലധികം റസിഡന്‍ഷ്യല്‍ ഏരിയകളിലാണ് അന്താരാഷ്ട്ര നിലവാരത്തില്‍ പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനൊപ്പം പൊതുജനങ്ങള്‍ക്ക് മരങ്ങള്‍ നടുന്നതിനുള്ള ബോധവത്ക്കരണവും ക്യാമ്പെയിനുകളും നടത്തും. ഈ മാസം 29 മുതല്‍ ജനുവരി ഏഴ് വരെ പദ്ധതിയെ കുറിച്ച് വിശദാശംങ്ങള്‍ നല്‍കുന്ന പ്രദര്‍ശനുണ്ടാകും.അല്‍ അസീസിയ, അല്‍ നസീം, […]
യുഎഇയില്‍ അതിശക്തമായ മഴ തുടരുന്നു; മുന്നറിയിപ്പുമായി അധികൃതര്‍
യുഎഇയില്‍ അതിശക്തമായ മഴ തുടരുന്നു. ചൊവ്വാഴ്ചയും എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. യാത്രക്കാര്‍ ജോലി സ്ഥലത്തേക്ക് ഉള്‍പ്പെടെ വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുകയാണ്. കനത്ത മഴയുടെയും വെള്ളക്കെട്ടിന്റെയും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷാര്‍ജയിലെ റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പലയിടങ്ങളിലും കനത്ത മൂടല്‍ മഞ്ഞും രൂപപ്പെട്ടിട്ടുണ്ട്. ഇന്നും എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ യുഎഇയിലെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ […]
സ്‌കൂള്‍ ബസുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഓട്ടോമേറ്റഡ് സംവിധാനം; പ്രഖ്യാപനവുമായി സൗദി
സ്‌കൂള്‍ ബസുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി സൗദി അറേബ്യയില്‍ ഓട്ടോമേറ്റഡ് സംവിധാനം നിലവില്‍ വരുന്നു. സൗദിയിലെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടേതാണ് (ടിജിഎ) തീരുമാനം. ഓട്ടോമേറ്റഡ് നിരീക്ഷണ സംവിധാനം ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പിലാക്കാനാണ് ആലോചന. ലൈസന്‍സുകളുടെ കാലാവധി, ബസുകളുടെ കാലാവധി മുതലായവ കൃത്യമായി നിരീക്ഷിക്കും. സ്‌കൂള്‍ ബസുകള്‍ക്ക് പുറമേ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നടത്തുന്ന പ്രത്യേക സര്‍വീസുകളും ഈ സംവിധാനം വഴി നിരീക്ഷിക്കാനാണ് ആലോചന. ടിജിഎ നിശ്ചയിച്ച നിയമങ്ങളും ചട്ടങ്ങളും വാഹനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക, പൊതുഗതാഗത സംവിധാനത്തിന്റെ ഗുണനിലവാരം […]
യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
യുഎഇയില്‍ മഴ മുന്നറിയിപ്പ്. ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വിവിധ നഗരങ്ങളില്‍ നിന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും. അബുദാബിയില്‍ 27 ഡിഗ്രി സെല്‍ഷ്യസിലും ദുബായില്‍ 28 ഡിഗ്രി സെല്‍ഷ്യസിലും താപനില ഉയരും. എമിറേറ്റുകളില്‍ യഥാക്രമം 18 ഡിഗ്രി സെല്‍ഷ്യസും 20 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.
ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; യുഎഇയിലെ മഴ മുന്നറിയിപ്പുകള്‍ ഇങ്ങനെ
യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് അന്തരീക്ഷം പൊതുവേ മേഘാവൃതമായിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അബുദാബിയില്‍ 18 ഡിഗ്രി സെല്‍ഷ്യസിലും ദുബായില്‍ 20 ഡിഗ്രി സെല്‍ഷ്യസിലും താപനില കുറയും. വിവിധയിടങ്ങളില്‍ 27 ഡിഗ്രി സെല്‍ഷ്യസും 28 ഡിഗ്രി സെല്‍ഷ്യസും താപനില ഉയരാനും സാധ്യതയുണ്ട് കുവൈറ്റില്‍ കാലാവസ്ഥ തെളിഞ്ഞുവരികയാണ്. രാജ്യത്ത് വെള്ളിയാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ വരെ മഴ നീണ്ടുനില്‍ക്കും. നേരിയ തോതില്‍ മഴയും ഇടിമിന്നലിനും സാധ്യതയുണ്ട്. കുവൈറ്റില്‍ […]
കൊവിഡിന് ശേഷം ഉണര്‍വ്; ദുബായി നഗരത്തില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടി ദീര്‍ഘകാല താമസക്കാര്‍
കൊവിഡ് മഹാമാരിക്ക് ശേഷം ദുബായില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ദുബായി അടക്കമുള്ള നഗരങ്ങളില്‍ ദീര്‍ഘകാലമായി താമസിക്കുന്ന പ്രവാസികളാണ് വീടും കെട്ടിടങ്ങളുമായി നിരവധി ആസ്തികള്‍ സ്വന്തമാക്കുന്നതില്‍ കൂടുതലെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക വിപണിയിലേക്കുള്ള വിദേശ ഫണ്ടുകളുടെ ഒഴുക്കാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. ഗോള്‍ഡന്‍ വിസ അടക്കമുള്ളവ ദുബായില്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങിക്കുന്നതില്‍ ദീര്‍ഘകാല താമസക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. ദുബായി അടക്കമുള്ള നഗരങ്ങള്‍ കൊവിഡ് മഹാമാരിയെ വിജയകരമായി കൈകാര്യം ചെയ്തത് പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ ദുബായില്‍ […]
പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ധാനം; യുഎഇയിൽ വ്യാജ നോട്ടുകളുമായി എട്ടംഗ സംഘം പിടിയിൽ
യുഎഇയിൽ വ്യാജ നോട്ടുകളുമായി എട്ടംഗ സംഘം പിടിയിൽ. ഷാർജ പൊലീസിൻ്റെ ക്രിമിനൽ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് ആഫ്രിക്കൻ വംശജരായ എട്ട് പേരെ അറസ്റ്റ് ചെയ്തത്. സംഘം വ്യാജ നോട്ടുകൾ ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. അടുത്തിടെ രാജ്യത്തേക്കെത്തിയ ആളുകളാണ് ഇവർ. പണം ഇരട്ടിപ്പിച്ചുനൽകാം എന്ന് വാഗ്ധാനം നൽകിയ സംഘം കള്ളനോട്ട് നൽകി ആളുകളെ വഞ്ചിക്കുകയായിരുന്നു. വിദേശ കറൻസികൾക്ക് നിയമാനുസൃത എക്സ്ചേഞ്ചുകൾ നൽകുന്നതിനെക്കാൾ മൂല്യവും ഇവർ വാഗ്ധാനം ചെയ്തിരുന്നു. ഇങ്ങനെ നൽകിയ കറൻസികളൊക്കെ […]