Entertainment

ഇന്ത്യയില്‍ തകര്‍ച്ച; അന്താരാഷ്ട്ര ബോക്‌സോഫീസില്‍ തകര്‍ത്ത് വാരി ‘ലാല്‍ സിംഗ് ഛദ്ദ’

ഇന്ത്യയില്‍ തകര്‍ന്ന് വീണപ്പോള്‍ അന്താരാഷ്ട്ര ബോക്‌സോഫീസില്‍ തകര്‍ത്ത് വാരി ആമിര്‍ ഖാന്‍ ചിത്രം ‘ലാല്‍ സിംഗ് ഛദ്ദ’. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇപ്പോള്‍ ഏറ്റവുമധികം കുതിപ്പ് തുടരുന്ന ഹിന്ദി ചിത്രമാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ഗംഗുഭായി കത്തിയവാടി, ഭൂല്‍ ഭുലായ്യ2, ദ കശ്മീര്‍ ഫയല്‍സ് എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ആമിര്‍ ഖാന്‍ ചിത്രത്തിന്റെ കുതിപ്പ്. റിലീസിന് ശേഷം അന്താരാഷ്ട്രതലത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ലാല്‍ സിംഗ് ഛദ്ദ നേടിയത് 7.5 മില്യണ്‍ ഡോളറാണ്. (59 കോടി രൂപ). ഗംഗുഭായി കത്തിയവാടി 7.47 […]

Entertainment

അവതാർ വീണ്ടുമെത്തുന്നു; 4കെ എച്ച്‌ഡിആർ ത്രീഡി റീ-റിലീസ് സെപ്തംബർ 23ന്

വിഖ്യാത സംവിധായകൻ ജെയിംസ് കാമറൂൺ അണിയിച്ചൊരുക്കിയ ഇതിഹാസ സിനിമ ‘അവതാർ’ വീണ്ടും തീയറ്ററുകളിലേക്ക്. അവതാർ രണ്ടാം ഭാഗമായ ‘അവതാർ; ദി വേ ഓഫ് വാട്ടർ’ എന്ന സിനിമ റിലീസാവുന്നതിനു മുന്നോടി ആയാണ് അവതാർ വീണ്ടും തീയറ്ററുകളിലെത്തുക. ചിത്രത്തിൻ്റെ 4കെ എച്ച്‌ഡിആർ ത്രീഡി വേർഷൻ സെപ്തംബർ 23ന് ലോകവ്യാപകമായി റീ റിലീസ് ചെയ്യും. ഇന്ത്യയിലെ പരിമിത എണ്ണം തീയറ്ററുകളിലും സിനിമ റിലീസാവും.  റീ-റിലീസിനു മുന്നോടിയായി ചിത്രത്തിൻ്റെ പുതുക്കിയ ട്രെയ്‌ലറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംവിധായകൻ ജെയിംസ് കാമറൂൺ തന്നെ […]

Entertainment

കാമാഖ്യ ക്ഷേത്രത്തിലേക്കൊരു യാത്ര; മനോഹരമായ അനുഭവക്കുറിപ്പ് പങ്കുവച്ച് മോഹന്‍ലാല്‍

ആസാമില്‍ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട താന്ത്രിക ക്ഷേത്രമാണ് കാമാഖ്യ ക്ഷേത്രം. താന്ത്രികാരാധനയുടെ കേന്ദ്രമായാണ് കാമാഖ്യ ദേവി ക്ഷേത്രത്തെ തീര്‍ത്ഥാടകര്‍ കാണുന്നത്. കാമാഖ്യയിലേക്കുള്ള യാത്രാ വിവരണ അനുഭവം പങ്കുവയ്ക്കുകയാണ് നടന്‍ മോഹന്‍ലാല്‍. കാമാഖ്യ സന്ദര്‍ശനത്തിന് ശേഷം ബ്രഹ്മപുത്രയിലെ ചെറുദ്വീപിലേക്കും യാത്രയുണ്ടാകുമെന്ന് മോഹന്‍ലാല്‍ പറയുന്നു. യാത്രയുടെ ചിത്രങ്ങളും കുറിപ്പിനൊപ്പം ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഈ യാത്ര ഞങ്ങള്‍ എന്നോ ആഗ്രഹിച്ചതാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ആര്‍. രാമാനന്ദിനൊപ്പമാണ് യാത്രകള്‍. മോഹന്‍ലാലിന്റെ യാത്രാക്കുറിപ്പ്:കേട്ടു കേള്‍വി കൊണ്ടല്ലല്ലോ ഒരിടം എന്താണെന്നറിയുന്നത്. ഞാന്‍ കാമാഖ്യയെ കുറിച്ച് കേട്ടത് […]

Entertainment

‘സിനിമയിലെ വിഷയം തമിഴ്നാട്ടിലെ കുഴി’; പരസ്യം സർക്കാരിനെതിരെയല്ലെന്ന് കുഞ്ചാക്കോ ബോബൻ

‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കുഞ്ചാക്കോ ബോബൻ. പരസ്യം സർക്കാരിന് എതിരെയല്ല. ഒരു സാമൂഹിക പ്രശ്നം ഉന്നയിക്കുകയാണ്. കേരളത്തിലെ അല്ല തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ആരെയും ദ്രോഹിക്കാനല്ല പരസ്യം എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. പരസ്യം കണ്ടപ്പോൾ ചിരിച്ചു ആസ്വദിച്ചു. കേരളത്തിലെ അല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. പരസ്യം […]

Entertainment

പത്തൊമ്പതാം നൂറ്റാണ്ട് ഓണത്തിന്; റിലീസ് പ്രഖ്യാപിച്ചു

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് റിലീസ് പ്രഖ്യാപിച്ചു. സംവിധായകന്‍ വിനയന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് പ്രഖ്യാപനം നടത്തിയത്. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ വേഷമിടുന്ന ചിത്രത്തില്‍ വന്‍ താരനിയാണുള്ളത്. ഒന്നര നൂറ്റാണ്ട് മുന്‍പുള്ള കേരളത്തിന്റെ സാമൂഹിക ജീവിതവും അക്കാലത്തെ സാമൂഹിക നേതാവായിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരുടെ അനാചാരങ്ങള്‍ക്കെതിരെയുള്ള ഇടപെടലുകളും സിനിമയില്‍ അനാവരണം ചെയ്യുന്നു. […]

Entertainment

‘ഉടലി’ലെ മികച്ച പ്രകടനം; പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാരം ദുര്‍ഗ കൃഷ്ണയ്ക്ക്

‘ഉടല്‍’ സിനിമയിലെ മികച്ച പ്രകടനത്തിന് പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാരം ദുര്‍ഗ കൃഷ്ണയ്ക്ക്. അന്തരിച്ച നടന്‍ മുരളിയുടെ പേരില്‍ ഭരത് മുരളി കള്‍ച്ചറല്‍ സെന്റര്‍ ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.(durga krishna receives bharath murali award for udal movie) 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഈ മാസം 30ന് കൊല്ലം പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ കെ പി കുമാരന്‍ സമ്മാനിക്കും. സംവിധായകന്‍ ആര്‍ ശരത്, മാധ്യമ പ്രവര്‍ത്തകന്‍ എം […]

Entertainment

കാത്തിരിപ്പുകൾക്ക് വിരാമം, ‘ജോക്കർ: ഫോളി എ ഡ്യൂക്സ്’ 2024ൽ

‘ജോക്കർ’ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകന്മാരുള്ള വില്ലൻ. വില്ലനിസത്തിൽ ഈ കഥാപാത്രത്തെ വെല്ലാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. 2019 ൽ ലോകമെമ്പാടും ചർച്ചയായ ചിത്രങ്ങളിൽ ഒന്നായിരുന്നു ജോക്കർ. ചിത്രത്തിന്റെ അലയൊലികൾ ഇതുവരെ മാറിയിട്ടില്ല. ജോക്വിൻ ഫീനിക്സിന് മികച്ച നടനുള്ള ഓസ്കർ അവാർഡും ഈ കഥാപാത്രം നേടിക്കൊടുത്തു. ഇപ്പോഴിത ജോക്കറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ജോക്കർ: ഫോളി എ ഡ്യൂക്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024 ലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒക്ടോബർ നാലാം […]

Entertainment

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം; നാളെ മുഖ്യമന്ത്രി നിർവ്വഹിക്കും

2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടക്കുക. സഹകരണ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവന്നാണ് ചടങ്ങിന്റെ അദ്ധ്യക്ഷത വഹിക്കുന്നത്. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേൽ അവാർഡ് സംവിധായകൻ കെ.പി കുമാരന് സമ്മാനിക്കും. മികച്ച നടനുള്ള അവാർഡിന് അർഹരായ ബിജു മേനോൻ, ജോജു ജോർജ്, നടി-രേവതി, സംവിധായകൻ-ദിലീഷ് പോത്തൻ, മികച്ച ചിത്രത്തിന്റെ സംവിധായകൻ- കൃഷാന്ദ് ആർ.കെ, ജനപ്രീതി നേടിയ […]

Entertainment

Emergency: ഇന്ദിരാ ഗാന്ധിയായി കങ്കണ, അടല് ബിഹാരി വാജ്പേയായി ശ്രേയസ് തല്പാഡെ

കങ്കണ റണാവത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമായ എമർജൻസിയിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയായി ശ്രേയസ്‌ തൽപാഡെ എത്തും. ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ താരം തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കുവച്ചത്. ചിത്രത്തിൽ ഇന്ദിരാഗാന്ധിയായി കങ്കണയും ജയപ്രകാശ് നാരായണനായി അനുപം ഖേറും എത്തുന്നു. “ഏറ്റവും പ്രിയപ്പെട്ട, ദർശനമുള്ള, യഥാർത്ഥ രാജ്യസ്‌നേഹി, ബഹുജനങ്ങളുടെ മനുഷ്യൻ… സന്തോഷവും അഭിമാനവുമാണ് ഈ വേഷം എനിക്ക് ലഭിച്ചതിൽ, ചിത്രത്തിൽ ഭാരതരത്‌ന അടൽ ബിഹാരി വാജ്‌പേയി ജി.ആയി ഞാൻ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കുമെന്ന് ഞാൻ […]

Entertainment Kerala

‘ഒടിടി പ്ലാറ്റ്‍ഫോമുകളെ നിയന്ത്രിക്കണം’; തീയറ്റർ റിലീസിന് പിന്നാലെ സിനിമകൾ ഒടിടിയ്‌ക്ക് നൽകരുതെന്ന് ഫിയോക്

ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ച് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ചിത്രം ഒടിടിയ്‌ക്ക് നൽകുന്ന സമയപരിധി വർദ്ധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇന്ന് കൊച്ചിയിൽ ചേരുന്ന യോ​ഗത്തിൽ ഇക്കാര്യം തീയറ്റർ ഉടമകൾ അവതരിപ്പിക്കും. തീയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 42 ദിവസങ്ങൾക്ക് ശേഷം ഒടിടിക്ക് നൽകുന്ന പ്രവണത അവസാനിപ്പിക്കണം. തീയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസം കഴി‍ഞ്ഞാൽ ഉടൻ ഒടിടി പ്ലാറ്റ്‍ഫോമിന് നൽകുകയാണ്. കരാർ ലംഘിച്ച് പല ചിത്രങ്ങളും ഇതിന് മുമ്പായും ഒടിടിയിൽ എത്തുന്നു. ഒടിടിയുമായി […]