2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടക്കുക. സഹകരണ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവന്നാണ് ചടങ്ങിന്റെ അദ്ധ്യക്ഷത വഹിക്കുന്നത്. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേൽ അവാർഡ് സംവിധായകൻ കെ.പി കുമാരന് സമ്മാനിക്കും. മികച്ച നടനുള്ള അവാർഡിന് അർഹരായ ബിജു മേനോൻ, ജോജു ജോർജ്, നടി-രേവതി, സംവിധായകൻ-ദിലീഷ് പോത്തൻ, മികച്ച ചിത്രത്തിന്റെ സംവിധായകൻ- കൃഷാന്ദ് ആർ.കെ, ജനപ്രീതി നേടിയ […]
Entertainment
Emergency: ഇന്ദിരാ ഗാന്ധിയായി കങ്കണ, അടല് ബിഹാരി വാജ്പേയായി ശ്രേയസ് തല്പാഡെ
കങ്കണ റണാവത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമായ എമർജൻസിയിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയായി ശ്രേയസ് തൽപാഡെ എത്തും. ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ താരം തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കുവച്ചത്. ചിത്രത്തിൽ ഇന്ദിരാഗാന്ധിയായി കങ്കണയും ജയപ്രകാശ് നാരായണനായി അനുപം ഖേറും എത്തുന്നു. “ഏറ്റവും പ്രിയപ്പെട്ട, ദർശനമുള്ള, യഥാർത്ഥ രാജ്യസ്‌നേഹി, ബഹുജനങ്ങളുടെ മനുഷ്യൻ… സന്തോഷവും അഭിമാനവുമാണ് ഈ വേഷം എനിക്ക് ലഭിച്ചതിൽ, ചിത്രത്തിൽ ഭാരതരത്‌ന അടൽ ബിഹാരി വാജ്‌പേയി ജി.ആയി ഞാൻ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കുമെന്ന് ഞാൻ […]
‘ഒടിടി പ്ലാറ്റ്‍ഫോമുകളെ നിയന്ത്രിക്കണം’; തീയറ്റർ റിലീസിന് പിന്നാലെ സിനിമകൾ ഒടിടിയ്‌ക്ക് നൽകരുതെന്ന് ഫിയോക്
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ച് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ചിത്രം ഒടിടിയ്‌ക്ക് നൽകുന്ന സമയപരിധി വർദ്ധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇന്ന് കൊച്ചിയിൽ ചേരുന്ന യോഗത്തിൽ ഇക്കാര്യം തീയറ്റർ ഉടമകൾ അവതരിപ്പിക്കും. തീയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 42 ദിവസങ്ങൾക്ക് ശേഷം ഒടിടിക്ക് നൽകുന്ന പ്രവണത അവസാനിപ്പിക്കണം. തീയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസം കഴിഞ്ഞാൽ ഉടൻ ഒടിടി പ്ലാറ്റ്‍ഫോമിന് നൽകുകയാണ്. കരാർ ലംഘിച്ച് പല ചിത്രങ്ങളും ഇതിന് മുമ്പായും ഒടിടിയിൽ എത്തുന്നു. ഒടിടിയുമായി […]
ജ്യോതികയ്ക്ക് നന്ദി, അവാർഡ് ദിയക്കും ദേവിനും കുടുംബത്തിനും സമർപ്പിക്കുന്നു; മമ്മൂട്ടിക്കും മോഹൻലാലിനും നന്ദി അറിയിച്ച് സൂര്യ
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന നടൻ സൂര്യക്ക് ഇത്തവണത്തെ പിറന്നാള്‍ ഏറെ പ്രിയപ്പെട്ടതാണ്. ഇന്നലെ ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് സൂര്യയാണ്. അതിനാല്‍തന്നെ ഇത്തവണത്തെ പിറന്നാള്‍ സൂര്യക്ക് ഇരട്ടിമധുരമുള്ളതാണ്. സൂര്യയെ ദേശീയ അവാര്‍ഡിന് അഭിനന്ദിച്ചും ജന്മദിന ആശംസകള്‍ നേര്‍ന്നും മോഹൻലാലും മമ്മൂട്ടിയും രംഗത്ത് എത്തി. തിരിച്ച് അവരോടുള്ള മറുപടിയുമായി സൂര്യയും രംഗത്തെത്തി. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ട്വിറ്റർ പോസ്റ്റുകൾ റീ ഷെയർ ചെയ്തുകൊണ്ടുള്ള മറുപടിയാണ് സൂര്യ നൽകിയത്. ചില ജന്മദിന സമ്മാനങ്ങൾ വിലയേറിയ യാദൃശ്ചികങ്ങളാണ്. ഒരിക്കൽ കൂടി […]
സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരം ലഭിച്ചത് ഡബ്ബ് ചെയ്ത ചിത്രത്തിന്; മലയാളിക്ക് ലഭിച്ച ദേശീയ പുരസ്‌കാരം വിവാദത്തിൽ
ശബ്ദലേഖനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം വിവാദത്തിൽ. സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരം ലഭിച്ചത് ഡബ്ബ് ചെയ്ത ചിത്രത്തിന്. കന്നഡ ചിത്രമായ ദൊള്ളുവിലൂടെ പുരസ്‌കാരം നേടിയത് മലയാളിയായ ജോബിൻ ജയനാണ്. സ്റ്റുഡിയോയിലാണ് ഈ ചിത്രത്തിന്റെ സൗണ്ട് റെക്കോർഡിംഗ് നടന്നത്. വീഴ്ചയാരോപിച്ച് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയും ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസും രംഗത്ത് വന്നതോടെയാണ് ഈ അവാർഡ് വിവാദത്തിലായത്. സാധരണ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം വിവാദങ്ങൾ ഉണ്ടാക്കുന്നത് മറ്റ് ചിത്രത്തിലെ അണിയറപ്രവർത്തകരാണ്. എന്നാൽ നിലവിൽ ദൊള്ളു എന്ന ചിത്രത്തിന്റെ […]
ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച സഹനടൻ ബിജു മേനോൻ, മികച്ച നടി അപർണ ബാലമുരളി; കൈനിറഞ്ഞ് മലയാളം
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുകയാണ്. മികച്ച സിനിമാ ഗ്രന്ധത്തിനുള്ള പുരസ്കാരം അനൂപ് രാമകൃഷ്ണനു ലഭിച്ചു. എം.ടി. അനുഭവങ്ങളുടെ പുസ്തകം എന്ന കൃതിയ്ക്കാണ് പുരസ്കാരം. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നിഖിൽ എസ് പ്രവീണിനു ലഭിച്ചു. ജയരാജ് സംവിധാനം ചെയ്ത ‘ശബ്ദിക്കുന്ന കലപ്പ’ എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനാണ് പുരസ്കാരം. അദ്ദേഹത്തിൻ്റെ രണ്ടാം ദേശീയ പുരസ്കാരമാണിത്. ‘വാങ്ക്’ എന്ന സിനിമയിലൂടെ സംവിധായകൻ കാവ്യാ പ്രകാശിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ശോഭ തരൂർ ശ്രീനിവാസൻ മികച്ച വിവരണത്തിനുള്ള പുരസ്കാരം നേടി. മികച്ച […]
ഈ ഹിറ്റ് മലയാള സിനിമകൾ ചിത്രീകരിച്ചതിവിടെ; മലയാളക്കരയുടെ പ്രിയ ഷൂട്ടിംഗ് ലൊക്കേഷനുകൾ
ദൃശ്യഭംഗി കൊണ്ട് മനം കവരുന്നതാണ് മലയാള സിനിമകൾ. കുഞ്ഞിരാമായണം, സ്‌നേഹ വീട്, പുലി മുരുകൻ എന്നിങ്ങനെ പച്ചപ്പും ഹരിതാഭയും വേണ്ടുവോളം പകർത്തിയ ചിത്രങ്ങൾ…ചില സിനിമകളിൽ ഇത്തരം പ്രകൃതി ഭംഗിയാണ് നമ്മെ ആകർഷിച്ചതെങ്കിൽ മറ്റുചിലതിൽ ചില വീടുകളാണ്. ദേവാസുരം, മിന്നാരം പോലുള്ള ചിത്രങ്ങൾ അതിനുദാഹരണമാണ്. അത്തരം ചില ഷൂട്ടിംഗ് ലൊക്കേഷനുകൾ പരിചയപ്പെടാം. ഫേൺഹിൽസ്, ഊട്ടി 1844 ൽ പണി കഴിപ്പിച്ച ഈ കെട്ടിടം ഏറ്റവും പ്രശസ്തമായ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഒന്നാണ്. ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, മിസ്റ്റർ മരുമകൻ, […]
‘റിയലിസ്റ്റിക് സിനിമാ ആവര്‍ത്തനങ്ങള്‍ പ്രേക്ഷകര്‍ക്ക് മടുത്തു’; തീയറ്ററുകളില്‍ ടിക്കറ്റ് വച്ച് നാടകം കളിക്കാമെന്ന് നടന്‍ ഹരീഷ് പേരടി
റിയലിസ്റ്റിക് സിനിമാ ആവര്‍ത്തനങ്ങള്‍ പ്രേക്ഷകര്‍ക്ക് മടുത്തു, തീയറ്റർ ഉടമകള്‍ക്ക് മുന്നില്‍ പുതിയ ആശയവുമായി നടന്‍ ഹരീഷ് പേരടി. പ്രേക്ഷകര്‍ എത്താത്തതിനാല്‍ നഷ്ടം നേരിടുന്ന തീയറ്റര്‍ ഉടമകള്‍ക്ക് ആഴ്ചയിൽ ഒരു ദിവസം പരീക്ഷണാർത്ഥം നിങ്ങളുടെ തീയറ്റർ ഇപ്പോഴുള്ള അതേ നിരക്കിൽ നാടകങ്ങൾക്ക് വിട്ടുകൊടുക്കാൻ തയ്യാറുണ്ടോയെന്ന് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ ചോദിച്ചു. ‘തലച്ചോറിലേക്കും ജീവിതത്തിലേക്കും ഒന്നും കൊണ്ടുപോകാനില്ലാത്ത ഈ റിയലസ്റ്റിക്ക് സിനിമാ ആവര്‍ത്തനങ്ങള്‍ കണ്ടു മടുത്ത പ്രേക്ഷകര്‍ക്ക് ഒരു സമാധാനമുണ്ടാകും. നാടകക്കാര്‍ റെഡിയാണ്. നിങ്ങള്‍ റെഡിയാണോ?’ സര്‍ക്കാരിനോട് ഇതൊക്കെ […]
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജീവിതം സിനിമ ആകുന്നു
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജീവിതം സിനിമ ആകുന്നു. ‘മെയിൻ റഹൂൻയാ നാ രഹൂൻ, യേ ദേശ് രഹ്ന ചാഹിയേ-അടൽ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉല്ലേഖ് എൻപിയുടെ ‘ദ അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തിന്റെ ആവിഷ്കാരമാണ്.ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം ചിത്രത്തിന്റെ ടീസർ ചൊവ്വാഴ്ച പുറത്തിറങ്ങി. ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ 2023 ആദ്യം മുതൽ ചിത്രീകരണം ആരംഭിക്കാനും അടുത്ത വർഷം ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യാനുമാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. അടൽ […]
നമ്പി നാരായണന്റെ ജീവിതം പറയുന്ന ‘റോക്കട്രി ദി നമ്പി എഫക്റ്റ്’; ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ പുറത്ത്
വിഖ്യാത ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിതം പറയുന്ന ‘റോക്കട്രി ദി നമ്പി എഫക്റ്റ്’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സംവിധായകന്‍ കൂടിയായ മാധവനാണ് സുപ്രഭാതത്തിന്റെ പുതിയ വേര്‍ഷന്‍ പുറത്തുവിട്ടത് . ‘ശ്രീ വെങ്കിടേശ്വര സുപ്രഭാതം’ വീഡിയോ ടീസര്‍ മാധവന്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇത് ഞങ്ങളുടെ റോക്കട്രി’ എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ സുപ്രഭാതത്തിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള പതിപ്പാണ്. സുപ്രഭാതത്തിന്റെ സ്ലോ വേര്‍ഷന്‍ എനിക്ക് എപ്പോഴും ഇഷ്ടമാണ്. പക്ഷേ, ആളുകള്‍ […]












