Entertainment Kerala

‘സമ്മത പ്രകാരമുള്ള ബന്ധം ബലാത്സംഗമാക്കുന്നതില്‍ ജാഗ്രത വേണം’;വിജയ് ബാബു കേസില്‍ ഹൈക്കോടതി പരാമര്‍ശം

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് വിജയ് ബാബുവും പരാതിക്കാരിയും തമ്മില്‍ അടുത്ത ബന്ധമായിരുന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍. ഇരുവരും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നെന്ന് സന്ദേശങ്ങളില്‍ നിന്നും പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഓരോന്നായി പരിശോധിച്ച് കൊണ്ടായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. തെളിവുകളുടെ സൂക്ഷമ പരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും ഉഭയ സമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത ആവശ്യമാണെന്ന് […]

Entertainment

ബൈക്കിൽ യൂറോപ്പ് ചുറ്റികറങ്ങി അജിത്; ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യൻ താരം അജിത് താനൊരു യാത്രാ പ്രേമിയാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ യാത്രയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ബൈക്കിൽ യൂറോപ്പിൽ ചുറ്റിക്കറങ്ങുകയാണ് താരം. അജിത്തിന്റെ യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. “പാഷന്‍ പിന്തുടരുന്നതിൽ ഒരിക്കലും പരാജയപ്പെടാത്ത താരം,” എന്നാണ് അജിത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് ആരാധകർ കുറിക്കുന്നത്. ഇതിനുമുമ്പ് ഹൈദരാബാദ്-സിക്കിം-ചെന്നൈ എന്നിവിടങ്ങളിൽ 4500 കിലോമീറ്റര്‍ ബൈക്ക് ട്രിപ്പ് നടത്തിയ താരത്തിന്റെ വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. സൂപ്പര്‍ബൈക്കുകളോട് ഏറെ ഇഷ്ടമുള്ള അജിത് കുമാര്‍ പലപ്പോഴും […]

Entertainment

ഷിബു ബേബി ജോണിന്റെ സിനിമയില്‍ നായകനായി മോഹന്‍ലാല്‍

ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ പുതിയ സിനിമാ നിര്‍മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവില്‍ നടന്‍ മോഹന്‍ലാലും ഒന്നിക്കുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. മൂന്നര പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ് ഷിബു ബേബി ജോണുമായിട്ട്. യുവ സംവിധായകനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായിട്ടാണ് താന്‍ എത്തുകയെന്നും മോഹന്‍ലാല്‍ അറിയിച്ചു. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്; ‘ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോള്‍ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന […]

Entertainment

ഞാനിപ്പോഴും ഡെപ്പിനെ സ്നേഹിക്കുന്നു: ആംബർ ഹേഡ്

താനിപ്പോഴും ജോണി ഡെപ്പിനെ സ്നേഹിക്കുന്നു എന്ന് മുൻ ഭാര്യ ആംബർ ഹേഡ്. ഹൃദയം കൊണ്ടാണ് താൻ അദ്ദേഹത്തെ സ്നേഹിച്ചത്. അതുകൊണ്ട് അദ്ദേഹത്തോട് തനിക്ക് മോശം വികാരങ്ങളില്ല. അത് മറ്റുള്ളവർക്ക് മനസ്സിലാവണമെന്നില്ലെന്നും ഹേഡ് പറഞ്ഞു. താൻ മറ്റുള്ളവരാൽ ഇഷ്ടപ്പെടുന്ന ഒരു മികച്ച ഇരയല്ലെന്നും അവർ കൂട്ടിച്ചേർത്തു. ഹേഡിനെതിരായ മാനനഷ്ടക്കേസിൽ ഡെപ്പ് വിജയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹേഡിൻ്റെ പരാമർശം. ഒരു അമേരിക്കൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഹേഡ് മനസുതുറന്നത്. കേസ് പരാജയപ്പെട്ട ആംബർ ഹേഡ് ജോണി ഡെപ്പിന് നഷ്ടപരിഹാരമായി 15 […]

Entertainment

‘ഞങ്ങൾ പിരിയുന്നു’; സംഗീതലോകത്ത് നിന്ന് ദീർഘമായ ഇടവേള എടുക്കുന്നുവെന്ന് ബിടിഎസ്

ലോകമെങ്ങുമുള്ള സംഗീത ആരാധകരുടെ ഹരമാണ് ദക്ഷിണകൊറിയൻ മ്യൂസിക്ക് ബോയ് ബാൻഡ് ബിടിഎസ്. കെ പോപ്പ് മേഖലയിൽ നിന്ന് ലോകോത്തര തലത്തിൽ ഉയർന്നു വന്ന ആദ്യ ബാൻഡാണിത്. ഇപ്പോഴിതാ ബിടിഎസ് സംഗീതലോകത്തു നിന്നു ദീർഘമായ ഇടവേളയെടുക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത് . സംഘാംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിനു തുടക്കം കുറിക്കുകയാണെന്ന് ബാൻഡ് ഔദ്യോഗികമായി അറിയിച്ചു. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം. ആർഎം, ജെ-ഹോപ്പ്, ജിൻ, […]

Entertainment World

ആംബറിനെതിരായ കേസ് വിജയം; ഡെപ്പ് ആഘോഷിച്ചത് ഇന്ത്യൻ റെസ്റ്റോറന്റിൽ: വിഡിയോ

മുൻ ഭാര്യ ആംബർ ഹേഡിനെതിരായ മാനനഷ്ടക്കേസ് വിജയിച്ച ഹോളിവുഡ് സൂപ്പർ താരം ജോണി ഡെപ്പ് വിജയം ആഘോഷിച്ചത് ഇന്ത്യൻ റെസ്റ്റോറൻ്റിൽ. ഇംഗ്ലണ്ടിലെ ബിർമിങമിലുള്ള വാരണാസി എന്ന ഇന്ത്യൻ റെസ്റ്റോറൻ്റിൽ വച്ചാണ് താരം തൻ്റെ സുഹൃത്തുക്കൾക്കൊപ്പം വിജയം ആഘോഷിച്ചത്. 62,000 ഡോളറിൻ്റെ (ഏകദേശം 48.1 ലക്ഷം രൂപ) ബില്ലാണ് ഡെപ്പ് റെസ്റ്റോറൻ്റിൽ അടച്ചത്. 22 പേരാണ് ആകെ ഡെപ്പിൻ്റെ സംഘത്തിൽ ഉണ്ടായിരുന്നത്. (Johnny Depp Restaurant Amber) ബിർമിങമിലെ ഏറ്റവും വലിയ ഇന്ത്യൻ റെസ്റ്റോറൻ്റാണ് വാരണാസി. ഒരുസമയം 400 […]

Entertainment

“ഇത് ഉലകനായകൻ നൽകുന്ന വിലപ്പെട്ട സമ്മാനം”; തന്റെ ഏറ്റവും വലിയ ആരാധകനായ വിക്രം സംവിധായകന് ആഡംബര കാർ നൽകി താരം…

കമല്‍ഹാസന്‍-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ വിക്രം വലിയ ആകാംഷയോടെ പ്രേക്ഷകർ കാത്തിരുന്ന പടമാണ്. പ്രേക്ഷകരുടെ കാത്തിരിപ്പിനുള്ള സമ്മാനം തന്നെയായിരുന്നു ചിത്രം. വിജയ്‌ക്കൊപ്പമുള്ള മാസ്റ്റര്‍ വന്‍വിജയമായതിന് പിന്നാലെയാണ് ഉലകനായകനൊപ്പം ലോകേഷ് ഒന്നിച്ചത്. മള്‍ട്ടിസ്റ്റാര്‍ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയില്‍ കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേന്‍, ചെമ്പന്‍ വിനോദ് ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തു. അമ്പരപ്പിക്കുന്ന വിജയമാണ് കമൽ ഹാസൻ ചിത്രം ‘വിക്രം’ നേടിക്കൊണ്ടിരിക്കുന്നത്. ലോകത്താകമാനമുള്ള തിയേറ്ററുകളിൽ നിന്നുള്ള ഇതുവരെയുള്ള […]

Entertainment

‘ഇന്നാണാ കല്യാണം’; നയൻതാര-വിഗ്നേഷ് ശിവൻ ഇന്ന് വിവാഹിതരാകുന്നു

നടി നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതരാകും. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല. ( nayantara vignesh sivan wedding today ) ഉച്ചയോടെ വിവാഹചിത്രങ്ങൾ പുറത്തുവിടുമെന്ന് വിഘ്‌നേഷ് ശിവൻ അറിയിച്ചു. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹസത്കാരത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സൂപ്പർ താരങ്ങളായ രജനീകാന്ത്, കമൽഹാസൻ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് വിവരം. സംവിധായകൻ ഗൗതം […]

Entertainment

ബോക്സോഫീസ് ബോംബ് ആയി അക്ഷയ് കുമാറിന്റെ ‘സാമ്രാട്ട് പൃഥ്വിരാജ്’; നഷ്ടം 100 കോടിയിലധികമെന്ന് റിപ്പോർട്ട്

അക്ഷയ് കുമാർ നായകനായി പുറത്തിറങ്ങിയ ‘സാമ്രാട്ട് പൃഥ്വിരാജ്’ ബോക്സോഫീസിൽ തകർന്നടിയുന്നു. നാലാം ദിനത്തിൽ 4.85 കോടി രൂപയ്ക്കും 5.15 കോടി രൂപയ്ക്കും ഇടയിൽ മാത്രമാണ് ചിത്രം കളക്റ്റ് ചെയ്തത്. ഏകദേശം 300 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച ചിത്രം ഇതുവരെ ആകെ നേടിയത് വെറും 45 കോടി രൂപയാണ്. ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾക്ക് ലഭിച്ച തുക ഉൾപ്പെടെ കണക്കാക്കിയാൽ പോലും ചിത്രത്തിന് 100 കോടി രൂപ നഷ്ടം നേരിടുമെന്നാണ് റിപ്പോർട്ടുകളുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം […]

Entertainment

‘ഹോം’ സിനിമയില്‍ ജീവന്റെ അംശമുണ്ട്; അവഗണിച്ചതില്‍ വിഷമമുണ്ടെന്ന് മഞ്ജു പിള്ള

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ഹോം സിനിമയെ മുഴുവനായി അവഗണിച്ചതില്‍ വിഷമമുണ്ടെന്ന് നടി മഞ്ജു പിള്ള. സിനിമ പൂര്‍ണ അര്‍ത്ഥത്തില്‍ ജൂറി കാണാതെ പോയോ എന്ന് സംശയമുണ്ടെന്ന് മഞ്ജു പിള്ള ട്വന്റിഫോറിനോട് പറഞ്ഞു. സിനിമ മുഴുവന്‍ കണ്ടിട്ട് കലാമൂല്യമില്ലെന്ന് പറയുന്നത് എന്ത് അര്‍ത്ഥത്തിലാണെന്ന് മഞ്ജു പിള്ള ചോദിച്ചു. ‘ഒരു ക്ലീന്‍ മൂവി ആയിരുന്നു ഹോം. ചിത്രത്തില്‍ ജീവന്റെ അംശമുണ്ട്. വിജയ് ബാബുവിനെതിരായ കേസാണ് സിനിമയെ അവഗണിക്കാന്‍ കാരണമെങ്കില്‍ അത് ശരിയല്ല. വിജയ് ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി തീരുമാനം […]