പൊലീസ് മോശമായി പെരുമാറി,ഒട്ടും സുരക്ഷിതമായി തോന്നിയില്ല, കേരള പൊലീസില്‍ നിന്നും നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് നടി അര്‍ച്ചന കവി. പൊലീസ് മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും അർച്ചന ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.(Archana Kavi face a bad experience with the kerala police) Read Also: വിഭജനത്തിൽ വേർപിരിഞ്ഞു; നീണ്ട 75 വർഷത്തിന് ശേഷം ജനിച്ച മണ്ണിലേക്ക് തിരിച്ചെത്തി മുംതാസ്… സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി യാത്ര ചെയ്യവേയാണ് മോശം അനുഭവം നേരിട്ടതെന്ന് താരം […]
Entertainment
ഐശ്വര്യാ റായിയുടെ ആദ്യ മോഡലിംഗ് കോൺട്രാക്ട് പുറത്ത്; ആദ്യ തുകയുടെ വിശദാംശങ്ങളും ചർച്ചയാകുന്നു
പുതിയ വാർത്തകളും വിവരങ്ങളും നൽകുക മാത്രമല്ല, ചിലപ്പോഴൊക്കെ ആർക്കുമറിയാത്ത പഴയ ചില വിവരങ്ങൾ കൂടി കണ്ടെത്തിയെടുക്കാൻ മിടുക്കനാണ് സോഷ്യൽ മീഡിയ. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബോളിവുഡും കടന്ന് അന്താരാഷ്ട്ര താരമായി വളർന്ന ഐശ്വര്യ റായിക്ക് ലഭിച്ച ആദ്യ മോഡലിംഗ് കോൺട്രാക്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ( aiswarya rai first contract details ) 1992 ലാണ് ഐശ്വര്യ റായിക്ക് ആദ്യ മോഡലിംഗ് കോൺട്രാക്ട് ലഭിക്കുന്നത്. ഒരു മാസികയ്ക്ക് വേണ്ടിയുള്ള ഷൂട്ടായിരുന്നു അത്. […]
‘അന്വേഷണ മികവിന് അഭിനന്ദനം’; വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് മമ്മൂട്ടി
വിസ്മയ സ്ത്രീധന പീഡനക്കേസിലെ അന്വേഷണ മികവിന് സംഘത്തലവന്‍ ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറിനെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുമായും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളുമായും ഏറെ അടുപ്പം സൂക്ഷിക്കുന്ന ഓഫീസറാണ് രാജ്‌കുമാർ.തലയോലപ്പറമ്പ് സ്വദേശിയാണ് പി.രാജ്കുമാർ. ഇന്ന് രാവിലെ കൊച്ചിയിലെ ലൊക്കേഷനിലെത്തിയപ്പോഴായിരുന്നു രാജ്കുമാറിനെ മമ്മൂട്ടി അഭിനന്ദിച്ചത്.കെയര്‍ ആന്‍ഡ് ഷെയര്‍ കേരള പൊലീസുമായി ചേര്‍ന്ന് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിനുകള്‍ നയിച്ചതും അതുമായി ബന്ധപ്പെട്ട ഹ്രസ്വ സിനിമകള്‍ സംവിധാനം ചെയ്തതും പി.രാജ്കുമാറായിരുന്നു, കെയര്‍ ആന്‍ഡ് ഷെയര്‍ ഷെയര്‍ ഡയറക്ടര്‍മാരായ എസ്.ജോര്‍ജ്, […]
ഹൃത്തുക്കളുടെ കഥ; ഡിയര്‍ ഫ്രണ്ടിന്റെ ട്രെയിലർ പുറത്തിറങ്ങി
ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഡിയർ ഫ്രണ്ടിന്റെ ട്രെയിലർ പുറത്ത് വിട്ടു. ജൂൺ പത്തിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സംവിധായകൻ നടൻ വിനീത് കുമാറാണ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും, ഹാപ്പി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ബാനറില്‍ ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ എന്നിവരെ കൂടാതെ ബേസില്‍ ജോസഫ്, അര്‍ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട് […]
മലയാളത്തിന്റെ നടനവിസ്മയത്തിന് ഇന്ന് 62ാം പിറന്നാള്‍
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ഇന്ന് അറുപത്തി രണ്ടാം ജന്മദിനം. അഭിനയം മോഹനമായൊരു അനുഭവമാക്കുന്ന ലാല്‍ ഭാവങ്ങള്‍ക്ക് പക്ഷേ, ഇന്നും, എന്നും നിത്യയൗവനം തന്നെ. മോഹന്‍ലാല്‍ എന്ന പേരിന് മലയാളിക്ക് ഒരു അര്‍ത്ഥമേയുള്ളൂ… വെള്ളിത്തിരയില്‍ തങ്ങളുടെ എക്കാലത്തെയും മികച്ച പ്രതിനിധാനം… തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍, നമുക്ക് പാര്‍ക്കാം മുന്തിരി തോപ്പുകളിലെ സോളമന്‍, കീരിടത്തിലെ സേതുമാധവന്‍, ടി പി ബാലഗോപാലന്‍ എം.എയിലെ ബാലഗോപാലന്‍, ഭരതത്തിലെ ഗോപി, ഭ്രമരത്തിലെ ശിവന്‍കുട്ടി, ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍, സ്ഫടികത്തിലെ ആടുതോമ, ചിത്രത്തിലെ വിഷ്ണു, രാജാവിന്റെ മകനിലെ […]
സീനിയേഴ്‌സിന് ശേഷം വീണ്ടും മലയാളത്തിൽ ഒരു ക്യാമ്പസ് ത്രില്ലർ
സീനിയേഴ്‌സിന് ശേഷം വീണ്ടും മലയാളി പ്രേക്ഷകർക്കായി അണിയറയിൽ ഒരു ക്യാമ്പസ് ത്രില്ലർ ചിത്രം ഒരുങ്ങുന്നു. ‘ഹയ’ എന്നാണ് ചിത്രത്തിന്റെ പേര്. സിക്‌സ് സിൽവർ സോൾസ് സ്റ്റുഡിയോ ആണ് നിർമാണം. ( malayalam new campus thriller haya ) ഹയ സംവിധാനം ചെയ്യുന്നത് വാസുദേവ് സനലാണ്. ‘ഗോഡ്‌സ് ഓൺ കൺട്രി’ എന്ന സിനിമയ്ക്ക് ശേഷം വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രം […]
‘ജോസഫ്’ തെലുങ്ക് റീമേക്കിന് പ്രദർശന വിലക്കേർപ്പെടുത്തി കോടതി; ഗൂഢാലോചനയെന്ന് നടൻ
ജോസഫ്’ തെലുങ്ക് റീമേക്കിന് പ്രദർശന വിലക്കേർപ്പെടുത്തി കോടതി. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ‘ശേഖർ’ എന്ന് പേര് നൽകിയ ചിത്രം തീയറ്ററുകളിൽ റിലീസ് ആയത്. മികച്ച അഭിപ്രായം നേടി പ്രദർശനം തുടരവെയാണ് ഇപ്പോൾ കോടതി ഉത്തരവ് വന്നിരിക്കുന്നത്. ഇനിയൊരുത്തരവുണ്ടാവുന്നതുവരെ ചിത്രം പ്രദർശിപ്പിക്കരുതെന്നാണ് ഹൈദരാബാദ് കോടതി അറിയിച്ചിരിക്കുന്നതെന്ന് നടൻ രാജശേഖർ പറഞ്ഞു. മലയാളത്തിൽ ജോജു ജോർജ് നായകനായി എത്തിയ ചിത്രമാണ് ‘ജോസഫ്’. എല്ലാ പ്രദർശനങ്ങളും നിർത്തിയതിന് പിന്നാലെയാണ് ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ് രാജശേഖർ രംഗത്തെത്തിയത്. എനിക്കും എന്റെ കുടുംബത്തിനും […]
മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് ഇച്ചാക്കയും താരങ്ങളും…
താരരാജാവ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകം. പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് മമ്മൂട്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ആശംസ. ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഉണ്ണിമുകുന്ദന്‍, പൃഥ്വിരാജ് തുടങ്ങി വലിയ താരനിരയാണ് സമൂഹമാധ്യമങ്ങളിലൂടെ ആശംസകള്‍ അറിയിച്ചത്. ഗുരുനാഥന് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു ലാലേട്ടന്റെ 62ാം പിറന്നാള്‍ ദിനത്തില്‍ ജയസൂര്യ പങ്കുവച്ച വരികള്‍. ലാലേട്ടനൊപ്പമുള്ള മനോഹര ചിത്രം കുഞ്ചാക്കോ ബോബനും പങ്കുവച്ചു. സിനിമാ താരങ്ങള്‍ക്കൊപ്പം സാംസ്‌കാരി രംഗത്തെയും ഒട്ടേറെ പേര്‍ നടനവിസ്മയത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. തൂവാനത്തുമ്പികളിലെ […]
നടന്‍ ബഹദൂറിന്റെ ഓര്‍മകള്‍ക്ക് 22വയസ്
നടന്‍ ബഹദൂറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 22വയസ്. അനായാസമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ നടനായിരുന്നു ബഹദൂര്‍. ഒട്ടേറെ വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ച ബഹദൂര്‍ അരനൂറ്റാണ്ടുകാലത്തോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. ഹാസ്യനടനായും സ്വഭാവനടനായുമൊക്കെ വെള്ളിത്തിരയില്‍ നിറഞ്ഞാടിയ പി.കെ.കുഞ്ഞാലു എന്ന ബഹദൂര്‍ ഒരുകാലത്ത് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു. അനായാസവും ലളിതവുമായിരുന്നു ആ അഭിനയശൈലി… കോമഡി വേഷങ്ങളും ഗൗരവം നിറഞ്ഞ കഥാപാത്രങ്ങളും ഒരുപോലെ മികച്ചതാക്കി ബഹദൂര്‍. വേഷം ചെറുതായാലും വലുതായാലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബഹദൂര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. […]
മുംബൈയിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ; വിഡിയോ
മുംബൈയിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ. ഭാര്യ സുചിത്രയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു ആഘോഷം. അടുത്ത സുഹൃത്ത് സമീർ ഹംസയാണ് പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ( ഇന്നലെയായിരുന്നു മോഹൻലാലിന്റെ 62-ാം പിറന്നാൾ. മലയാള സിനിമയ്ക്ക് എക്കാലത്തും ഓർത്തുവയ്ക്കാവുന്ന കഥാപാത്രങ്ങൾ സമ്മാനിച്ച മലയാളികളുടെ പ്രിയ ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ നിരവധി താരങ്ങളാണ് ആശംസ അറിയിച്ചത്. പ്രിയപ്പെട്ട ലാലിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽമീഡിയയിൽ പങ്കുവച്ച ആശംസ. ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഉണ്ണിമുകുന്ദൻ, പൃഥ്വിരാജ് തുടങ്ങി വലിയ താരനിരയാണ് […]












