Entertainment

ഒരു കോടി കാഴ്ചക്കാർ; ഒടിയന്റെ ഹിന്ദി പതിപ്പിന് കയ്യടികൾ; ലാലേട്ടന്റെ പിറന്നാൾ ദിവസം സന്തോഷം പങ്കുവെച്ച് സംവിധായകൻ

മലയാളത്തിൽ ഏറെ ട്രോളുകൾ നേടിയ മലയാള ചിത്രമാണ് ഒടിയൻ. ഒടിയന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നതും വാർത്തകളിൽ ഏറെ ഇടം നേടിയിരുന്നു. എന്നാൽ കാഴ്ചക്കാരുടെ എണ്ണത്തിൽ യൂട്യൂബിൽ റെക്കോർഡിരിക്കുകയാണ് ഒടിയൻ. ഒടിയന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പിനാണ് യൂട്യൂബിൽ റെക്കോർഡ് കാഴ്ചക്കാർ ഉണ്ടായിരിക്കുന്നത്. മലയാളം പതിപ്പിലെ നായകൻ മോഹനലാലിന് പിറന്നാൾ ആശംസകൾ പങ്കുവെച്ച് കൊണ്ട് ചിത്രത്തിന്റെ സംവിധായകൻ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മൂന്ന് ആഴ്ചക്കുള്ളിൽ ഒരു കോടി പേരിലേക്കാണ് ഹിന്ദി പതിപ്പ് എത്തിയിരിക്കുന്നത്. കമന്റ് ബോക്സ് നിറയെ […]

Entertainment

‘അമ്മ’ അച്ചടക്ക സമിതിക്ക് മുന്‍പാകെ ഹാജരാകില്ലെന്ന് നടന്‍ ഷമ്മി തിലകന്‍

താരസംഘടനയായ ‘അമ്മ’ അച്ചടക്ക സമിതിക്ക് മുന്‍പാകെ നടന്‍ ഷമ്മി തിലകന്‍ ഹാജരാകില്ല. ഷൂട്ടിങ് തിരക്കുണ്ടെന്ന് വിശദീകരിച്ച് ഷമ്മി തിലകന്‍ സമിതിക്ക് കത്ത് നല്‍കി. അമ്മ എക്‌സിക്യുട്ടീവ് യോഗത്തിലെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതിലാണ് അമ്മ നേതൃത്വം ഷമ്മി തിലകനോട് അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടത്. നേരത്തെ ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് ഇന്നത്തേക്ക് മാറ്റിയത്. മീറ്റിങ് ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഷമ്മി തിലകനെതിരെ നടപടി ആവശ്യപ്പെട്ട് ‘അമ്മ’യിലെ അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. സംഘടനാ ജനറല്‍ സെക്രട്ടറി […]

Entertainment

നിക്കി ഗൽറാണിയും ആദി പിനിഷെട്ടിയും വിവാഹിതരായി

തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയും നടന്‍ ആദി പിനിഷെട്ടിയും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍.ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷച്ചടങ്ങുകള്‍ നടിയുടെ വീട്ടില്‍ നടന്നു.https://9afd069ddbc63f2c6a097ac208ff57a2.safeframe.googlesyndication.com/safeframe/1-0-38/html/container.html ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. മാര്‍ച്ച് 24-നായിരുന്നു വിവാഹനിശ്ചയം നടന്നത്. മാര്‍ച്ച് 28-ന് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ നിക്കി തങ്ങളുടെ വിവാഹനിശ്ചയ വിഡിയോ പങ്കുവെച്ചിരുന്നു. പോസ്റ്റുചെയ്ത് അധികം താമസിയാതെ തന്നെ വിഡിയോ വൈറലാവുകയും ചെയ്തു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ […]

Entertainment

‘ലാലിനെ പരിചയപ്പെട്ടത് 35 വർഷങ്ങൾക്ക് മുമ്പ്, അഭിമാനമാണ് ഈ സൗഹൃദം’; ജന്മദിനാശംസകൾ നേർന്ന് ഷിബു ബേബി ജോൺ

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മുൻമന്ത്രി ഷിബു ബേബി ജോൺ. തനിക്ക് സഹോദരതുല്ല്യനാണ് മോഹൻ ലാലെന്നും ലോകം ആരാധിക്കുന്ന നടനെ എൻ്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണെന്നും ഷിബു ബേബി ജോൺ ഫെയ്സ് ബുക്കിൽ കുറിച്ചു. മോഹൻലാലുമൊത്തുള്ള ഒരു ചിത്രവും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ”35 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരിചയപ്പെട്ടു. ആ പരിചയം സൗഹൃദമായി. സൗഹൃദം പിന്നെ സഹോദരനിർവിശേഷമായ സ്നേഹമായി. ഇന്ന് ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എൻ്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണ്. അഭിമാനമാണ് ഈ […]

Entertainment

കാനിൽ തിളങ്ങാൻ ആറ് ഇന്ത്യൻ ചിത്രങ്ങൾ

എഴുപത്തിയഞ്ചാം കാൻ ചലച്ചിത്രമേളയ്ക്ക് തിരി തെളിയുമ്പോൾ ഇന്ത്യൻ സിനിമയുടെ അഭിമാനമായ ആറ് ചിത്രങ്ങളാണ് പ്രദർശനത്തിന് തയാറെടുക്കുന്നത്. ഇക്കുറി മത്സരവിഭാഗത്തിൽ മാറ്റുരക്കുന്ന സിനിമകളുടെ കൂട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള ചലച്ചിത്രങ്ങൾ ഉണ്ടാകില്ലെന്നും സ്പെഷ്യൽ സ്ട്രീമിങ് വിഭാഗത്തിൽ അടക്കം ഇന്ത്യൻ ചിത്രങ്ങളാണ് മുന്നിൽ നിൽക്കുക. ക്ലാസിക് വിഭാഗത്തിൽ ഇന്ത്യൻസിനിമയുടെ രണ്ട് കാരണവൻമാരുടെ വിഖ്യാത ചിത്രങ്ങൾ കാണിക്കുന്നുണ്ട്. സ്പെഷ്യൽ സ്ക്രീനിങ് വിഭാഗത്തിൽ ഷൗനക് സെൻ സംവിധാനം ചെയ്ത ‘ഓള്‍ ദാറ്റ് ബ്രെത്‍സ്’ എന്ന ഹിന്ദി ഡോക്യുമെന്റ്റിയുമുണ്ട്. പോരാഞ്ഞ് പല ഭാഷകളിലുള്ള ആറ് സിനിമകളുടെ […]

Entertainment

മികച്ച പ്രതികരണവുമായി ‘ഉടല്‍’ പ്രീമിയര്‍ ഷോ; കാത്തിരുന്ന് പ്രേക്ഷകര്‍

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് രതീഷ് രഘുനന്ദന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഉടല്‍’ ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്ക് മികച്ച പ്രതികരണം. എറണാകുളത്ത് നടന്ന ഷോ സിനിമ രംഗത്തുള്ളവര്‍ക്കും തീയറ്റര്‍ ഉടമകള്‍ക്കും വേണ്ടിയാണ് നടത്തിയത്. റിലീസിന് മുന്നേ ഒരു ചിത്രം തീയ്യറ്റര്‍ ഉടമകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് ആദ്യമായിട്ടാണ്. ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ഒരാഴ്ച മുന്നേ തീയേറ്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രീമിയര്‍ ഷോയില്‍ മികച്ച […]

Entertainment

‘ഇവനെന്തെങ്കിലും പറ്റിയാല്‍ ഒരു നായ പോലും തിരിഞ്ഞുനോക്കില്ല….; 777 ചാര്‍ളി ട്രെയിലര്‍ പുറത്ത്

കന്നഡ സൂപ്പര്‍താരം രക്ഷിത് ഷെട്ടി നായകനാകുന്ന ‘777 ചാര്‍ളി’യുടെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്ത്. കിരണ്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ഏറ്റെടുത്തിരിക്കുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി എസ് ഗുപ്തയും രക്ഷിത് ഷെട്ടിയുമാണ് നിര്‍മാതാക്കള്‍. ജൂണ്‍ 10ന് മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. ധര്‍മ എന്ന യുവാവും ചാര്‍ളി എന്ന നായ്ക്കുട്ടിയുമായുള്ള ബന്ധവും ചാര്‍ളി ധര്‍മന്റെ ജീവിതത്തിലേക്ക് കടന്നുവരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ട്രെയിലര്‍ കാണാനാകുക. ആരുമായി അധികം […]

Entertainment

ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ

ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ. ഇന്ന് രാവിലെയാണ് മോഹൻലാൽ ശ്രീധരന്‍പിള്ളയുടെ മുഖ്യാതിഥിയായി രാജ്ഭവനില്‍ എത്തിയത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സജിവ് സോമനും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. മടക്കയാത്രയ്ക്ക് മുമ്പായി പി.എസ്. ശ്രീധരന്‍പിള്ള മോഹന്‍ലാലിന് ഒരു പെയിന്റിംഗ് സമ്മാനിച്ചു. ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ടിം​ഗ് ​ഗോവയിൽ പുരോ​ഗമിക്കുകയാണ്. “ഇന്ത്യൻ സിനിമയിലെ അഭിനയ സാമ്രാട്ടെന്ന് വിശേഷിപ്പിക്കാവുന്ന, മലയാളത്തിന്റെ പ്രിയപ്പെട്ട താരം ശ്രീ മോഹൻലാൽ രാജ്ഭവനിൽ അതിഥിയായി […]

Entertainment

നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരാകുന്നു; തിയതി പുറത്ത്

തെന്നിന്ത്യ കാത്തിരുന്ന വിവാഹത്തിന്റെ തീയതി പുറത്ത്. തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരാവുകയാണ്. ജൂൺ 9 നാണ് വിവാഹം. ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലായിരിക്കും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാകും ഇരുവരും വിവാഹിതരാവുക. പിന്നീട് മാലിദ്വീപിൽ സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിരുന്നൊരുക്കും. ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2022 ൽ ഇരുവരും നേരത്തെ രഹസ്യമായി വിവാഹിതരായെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചെന്നൈ കലികമ്പാൾ ക്ഷേത്രത്തിൽ ഇരുവരും […]

Entertainment

എ.ആർ. റഹ്മാന്റെ മകൾ ഖദീജ വിവാഹിതയായി

പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മൂത്ത മകളും സംഗീത സംവിധായികയുമായ ഖദീജ റഹ്മാൻ ചെന്നൈയിൽ വിവാഹിതയായി.സൗണ്ട് എഞ്ചിനീയറും ബിസിനസുകാരനുമായ റിയാസുദ്ദീൻ ഷെയ്ക്ക് മുഹമ്മദാണ് വരൻ. ചടങ്ങിൽ നിന്നുള്ള കുടുംബചിത്രം എ.ആർ. റഹ്മാനും ഖദീജയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. എല്ലാവരുടെയും പ്രാർഥനയ്ക്കും ആശംസയ്ക്കും നന്ദി പറയുകയാണെന്ന് വധൂവരന്മാർക്കൊപ്പമുള്ള കുടുംബ ചിത്രം പങ്കുവെച്ചുകൊണ്ട് എആർ റഹ്മാൻ പ്രതികരിച്ചു. ‘ജീവിതത്തിൽ ഏറ്റവുമധികം കാത്തിരുന്ന ദിവസം’ എന്ന കുറിപ്പോടെയാണ് ഖദീജ വരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. […]