Entertainment

ഐ അവോയ്ഡ് ഇറ്റ്; കോടികളുടെ പാന്‍ മസാല പരസ്യ ഡീല്‍ ഉപേക്ഷിച്ച് യാഷ്

ബോക്‌സ് ഓഫിസിനെ തകര്‍ത്ത് കെജിഎഫ് ടു പാന്‍ ഇന്ത്യന്‍ സിനിമയെന്ന ലേബലില്‍ ജൈത്രയാത്ര തുടരുന്നതിനിടെ ജീവിതത്തിലും നിറഞ്ഞ കയ്യടി ഏറ്റുവാങ്ങി കന്നട താരം യാഷ്. പാന്‍ മസാല പരസ്യത്തില്‍ അഭിനയിക്കുന്നതിനായി കോടികള്‍ നല്‍കാമെന്ന് പറഞ്ഞ ഡീല്‍ യാഷ് വേണ്ടെന്ന് വച്ച സംഭവമാണ് കയ്യടി നേടുന്നത്. പാന്‍ മസാല പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് താരം അക്ഷയ് കുമാര്‍ ക്ഷമ ചോദിച്ചതിന് പിന്നാലെയാണ് പരസ്യ ഡീല്‍ യാഷ് നിരസിച്ചത്. പാന്‍ മസാല പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നത് വസ്തുതയാണ്. […]

Entertainment Technology

പണം തികയില്ല; ട്വിറ്റർ സ്വന്തമാക്കാൻ ഓഹരികൾ വിറ്റ് മസ്ക്….

ടെക് ലോകത്ത് ഏറെ ചർച്ചകൾക്ക് വഴിവെച്ച സംഭവമാണ് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കുന്നു എന്നത്. സോഷ്യൽ മീഡിയയും ഏറെ ആഘോഷമാക്കിയിരുന്നു ഈ വാർത്ത. ട്വിറ്റർ വാങ്ങാൻ പണം കണ്ടെത്താൻ ടെസ്‌ലയുടെ ഓഹരി വിറ്റിരിക്കുകയാണ് ഇലോൺ മസ്‌ക്. 4 ബില്യൻ ഡോളറിന്റെ ഓഹരികൾ ആണ് മസ്‌ക് വിറ്റത്. ഓഹരികൾ വിറ്റതിന് ശേഷം ടെസ്‌ലയുടെ ഓഹരി മൂല്യം ഇടിഞ്ഞിരിക്കുകയാണ്. ഇനി കൂടുതൽ വിൽക്കില്ലെന്നു മസ്ക് ട്വീറ്റ് ചെയ്തു. ധനസമാഹരണത്തിനായി വിവിധ മാർഗങ്ങൾ മസ്‌ക് തേടുന്നുണ്ട്. ട്വിറ്റർ സ്വന്തമാക്കാനായി വായ്പ സംഘടിപ്പിക്കാനും […]

Entertainment

കാന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന ജൂറിയിൽ ദീപിക പദുക്കോൺ

75-ാമത് കാന്‍സ് ചലച്ചിത്ര മേളയുടെ ജൂറിയായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളില്‍ ഒന്നാണ് കാന്‍സ് ഫിലിം ഫെസ്റ്റിവല്‍. സിനിമാ മേഖലയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവര്‍ക്കു മാത്രമാണ് ഇത്തരം ലോകോത്തര മേളകളില്‍ ജൂറിയാകാന്‍ അനുമതി ലഭിക്കുക. 2015-ല്‍ കാനില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് നടന്‍ വിന്‍സെന്റ് ലിന്‍ഡനാണ് ‘പാം ഡി ഓര്‍’ ബഹുമതികള്‍ പ്രഖ്യാപിക്കുന്ന മത്സര ജൂറികളുടെ പ്രഖ്യാപനത്തില്‍ അധ്യക്ഷനായത്. ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി, സ്വീഡിഷ് നടി […]

Entertainment

ബോളിവുഡിന്റെ മണിച്ചിത്രപ്പൂട്ട് പൊളിച്ച് നാഗവല്ലി വീണ്ടും ഇറങ്ങി; ഭൂല്‍ ഭുലയ്യ 2 ട്രെയിലര്‍ പുറത്ത്

കേരളത്തിന്റെ അഭിമാനമായ ക്ലാസിക് സെക്കോളജിക്കല്‍ ത്രില്ലര്‍ ചലച്ചിത്രമാണ് മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴ് മലയാളക്കരയാകെ വിസ്മയം സൃഷ്ടിച്ചതിന് പിന്നാലെ ചിത്രത്തിന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റീമേക്കുണ്ടായി. എത്രയൊക്കെ പതിപ്പുകള്‍ ഇറങ്ങിയാലും മലയാള സിനിമയുടെ തട്ട് താണ് തന്നെയിരിക്കുമെന്നാണ് ഓരോ റീമേക്കുകള്‍ പുറത്തിറങ്ങുമ്പോഴും മലയാളികള്‍ ഒന്നടങ്കം പറയാറ്. എന്നാല്‍ മലയാളത്തിനേയും കടത്തിവെട്ടി രണ്ടാം വരവിനായി തയാറായി നില്‍ക്കുകയാണ് മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ഭൂല്‍ ഭുലയ്യ. ഇപ്പോഴിതാ ഭൂല്‍ ഭുലയ്യയുടെ ട്രെയിലറും പുറത്തിറങ്ങിയിരിക്കുകയാണ്. ഭൂല്‍ ഭുലയ്യ സംവിധാനം ചെയ്തിരുന്നത് പ്രിയദര്‍ശന്‍ […]

Entertainment

‘എൻ്റെ സിനിമകൾ ഞാൻ കാണാറില്ല’; കോടതിയിൽ പൊട്ടിച്ചിരി പടർത്തി ജോണി ഡെപ്പ്

മുൻഭാര്യ ആംബർ ഹേഡിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ കോടതിയിൽ തുറന്നു പറഞ്ഞ് ഹോളിവുഡ് നടൻ ജോണി ഡെപ്പ്. ഹേഡിനെതിരെയുള്ള മാനനഷ്ടക്കേസില്‍ വിചാരണക്കിടെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. കോടതിയിൽ ജോണി ഡെപ്പ് പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞുവെന്നും ഇത് പൊട്ടിച്ചിരിക്ക് ഇടയാക്കിയെന്നുമാണ് റിപ്പോർട്ട്. ​ഗാർഹിക പീഡനത്തിന്റെ ഇരയാണ് താനെന്ന് ഡെപ്പ് കോടതിയിൽ പറഞ്ഞു. ഭാര്യ ആംബര്‍ ഹേഡ് വലിച്ചെറിഞ്ഞ വോഡ്ക കുപ്പി കൊണ്ട് കൈയിലെ എല്ല് പൊട്ടി. വിരലിലെ ചോരകൊണ്ട് ഭാര്യയുടെ ഉപദ്രവങ്ങള്‍ ചുമരില്‍ എഴുതിയിട്ടുണ്ടെന്നും ജോണി ഡെപ്പ് […]

Entertainment Movies

‘സമ്മർ ഇൻ ബത്‌ലഹേം’ രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനവുമായി നിർമാതാവ്

സിബി മലയിലിൻ്റെ സംവിധാനത്തിൽ 1998ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ‘സമ്മർ ഇൻ ബത്‌ലഹേമി’ന് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിൻ്റെ നിർമാതാവ് സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിൽ വച്ചായിരുന്നു പ്രഖ്യാപനം. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്ന് സിയാദ് കോക്കർ പറഞ്ഞു. എങ്കിലും മഞ്ജുവിനോടൊപ്പം ഒരു സിനിമയേ ചെയ്യാൻ കഴിഞ്ഞുള്ളൂ. സമ്മർ ഇൻ ബത്‌ലഹേം രണ്ടാം ഭാഗത്തിൽ മഞ്ജുവും ഉണ്ടാവുമെന്നും അദ്ദേഹം […]

Entertainment World

സ്വവർഗരതി ഉൾപ്പെടുത്തി; ഡോക്ടർ സ്‌ട്രേഞ്ചിനെ നിരോധിച്ച് സൗദി

ഹോളിവുഡ് സൂപ്പർഹീറോ മൂവി ‘ഡോക്ടർ സ്‌ട്രേഞ്ചിന്റെ’ ഫോളോ-അപ്പിനായി മാർവൽ ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. ചിത്രത്തിൻ്റെ അടുത്ത ഭാഗം ‘ഡോക്ടർ സ്‌ട്രേഞ്ച് മൾട്ടിവേർസ് ഓഫ് മാഡ്‌നെസ്സ്’ മെയ് 6ന് റിലീസ് ചെയ്യാനിരിക്കെ സൗദി അറേബ്യയിൽ ചിത്രം നിരോധിച്ചതായി റിപ്പോർട്ടുകൾ. സ്വവർഗ്ഗാനുരാഗിയായ കഥാപാത്രത്തെ ഉൾപ്പെടുത്തി എന്നാരോപിച്ചാണ് സിനിമയ്ക്ക് സൗദി അറേബ്യയിൽ പ്രദർശനാനുമതി നിഷേധിച്ചത്. കുവൈറ്റും സിനിമ നിരോധിക്കാൻ ഒരുങ്ങുകയാണ്. കൂടുതൽ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ ചിത്രത്തിന് വിലക്കേർപ്പെടുത്തുമെന്നാണ് വിവരം. ഗൾഫിലുടനീളം സ്വവർഗരതി നിയമവിരുദ്ധമാണ്. അതിനാൽ LGBTQ+ കഥാപാത്രങ്ങൾ ഉള്ളതും, […]

Entertainment

‘കെ.ജി.എഫ്’ എന്ന് കേട്ടിട്ടുണ്ടോ? റോക്കിയുടെ മണ്ണല്ല, ഇത് യഥാർത്ഥ കോലാർ ​സ്വർണ്ണഖനി

പ്രശാന്ത് നീൽ കൊളുത്തിവിട്ട ‘കെജിഎഫ് ചാപ്റ്റര്‍ 2’ എന്ന തീപ്പൊരി തീയായി കാട്ടുതീയായി ബോക്സ് ഓഫീസിൽ കത്തിപ്പടരുകയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഴ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 700 കോടിയാണ് റോക്കി ഭായിയും കൂട്ടരും വാരിക്കൂട്ടിയത്. ബാഹുബലി ആദ്യഭാഗത്തിന്റെയും രജനികാന്തിന്റെ 2.0 യുടെയും റെക്കോഡ് തകര്‍ത്താണ് കുതിപ്പ് തുടരുന്നത്. റോക്കി ഭായിയുടെ വിഹാരകേന്ദ്രമായ, സ്വർണ്ണം ഒളിഞ്ഞുകിടക്കുന്ന കെജിഎഫ് യഥാർത്ഥത്തിൽ എവിടെയാണെന്ന് അറിയുമോ? കർണാടകയിലെ കോലാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോലാർ സ്വർണ്ണഖനി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഖനികളിൽ ഒന്നാണ്. […]

Entertainment Kerala

ശ്രീശാന്ത് ബോളിവുഡിലേക്ക്; ഹിന്ദി സിനിമയിൽ പാടി അഭിനയിക്കുന്നു

ക്രിക്കറ്റ് താരം ശ്രീശാന്ത് സിനമാപിന്നണി ഗായകനാവുകയാണ്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം സിനിമയിലും ടി.വി ഷോകളിലും കൂടുതൽ സജീവമാവുകയാണ് ശ്രീശാന്ത്. സഹോദരി ഭർത്താവ് മധുബാലകൃഷ്ണനെ പോലെ ശ്രീശാന്തും പാട്ടുകാരനായെത്തുകയാണ്. ആദ്യ ഗാനം ഹിന്ദി ഭാഷയിലാണ്. കളിക്കളം പോലെ അനായാസമല്ല ശ്രീശാന്തിന് പാട്ടുകൾ. പക്ഷെ പാട്ടും സിനിമയും ടി.വി ഷോകളും സജീവമാക്കാനാണ് തീരുമാനം. ‘ആദ്യമായി ഞാൻ അഭിനയിക്കുന്ന ഹിന്ദി ചിത്രത്തിൽ തന്നെയാണ് പാടുന്നത്. അളിയൻ സ്ഥിരമായി പാടുന്ന സ്റ്റുഡിയോയിലാണ് ആദ്യമായി പാടാനും എത്തിയത്.’-ശ്രീശാന്ത് പറയുന്നു. മലയാളിയായ സജി […]

Entertainment

രണ്ട് പെൺകുട്ടികൾ തമ്മിലുള്ള പ്രണയകഥ; ‘ന്യൂ നോർമൽ’ ചർച്ചയാകുന്നു

ആൺ-പെൺ പ്രണയകഥകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ പെൺകുട്ടികൾ തമ്മിലുള്ള പ്രണയം എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ ? രണ്ട് പെൺകുട്ടികൾ തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള ആവിഷ്‌കാരങ്ങൾ താരതമ്യേനെ കുറവായതുകൊണ്ട് തന്നെ ഈ പ്രമേയത്തിൽ ഒരുക്കിയ ‘ന്യൂ നോർമൽ’ എന്ന ഹ്രസ്വ ചിത്രം ചർച്ചയാവുകയാണ്. മോനിഷ മോഹൻ മേനോനാണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏതൊരു പ്രണയബന്ധത്തിലും കാണുന്ന എല്ലാ വികാരവിചാരങ്ങളും ഒരേ ലിംഗത്തിൽപ്പെട്ടവരുടെ പ്രണയത്തിലും ഉണ്ടാകുമെന്നും ഇത്തരം പ്രണയങ്ങൾ സാധാരണമാണെന്നും ചിത്രം പറയുന്നു. മനുഷ്യർ തമ്മിലാണ് സ്‌നേഹം സംഭവിക്കുന്നത്. അതിൽ […]