Entertainment

സിനിമാ പ്രമോഷനിടെ യുവ നടിമാർക്ക് നേരെ ലൈംഗികാതിക്രമം

സിനിമാ പ്രമോഷനിടെ മലയാളത്തിലെ രണ്ട് യുവ നടിമാർക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് സംഭവം. ( malayalam actress abused during film promotion ) സിനിമാ പ്രമോഷനിടെയാണ് അജ്ഞാതൻ നടിമാർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ഉടൻ തന്നെ ഒരു നടി പ്രതികരിക്കുകയും മുഖത്തടിക്കുകയും ചെയ്തു. മറ്റൊരു നടി ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടിട്ടുണ്ട്. പോസ്റ്റിന്റെ പൂർണ രൂപം ‘ ഇന്ന് എന്റെ പുതിയ ചിത്രമായ സാറ്റർഡേ നൈറ്റിന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ച് […]

Entertainment

ലോകം വെർച്വലിലേക്ക് മാറുന്നു, സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യം; മമ്മൂട്ടി

ലോകം മുഴുവൻ സൈബർ കുറ്റകൃത്യങ്ങൾ കാരണം ബുദ്ധിമുട്ടുകയാണ്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യമാണെന്ന് നടൻ മമ്മൂട്ടി. കേരള പൊലീസിന്റെ നേതൃത്വത്തിൽ നടന്ന കൊക്കൂൺ രാജ്യാന്തര കോൺഫറൻസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ടെക്നോളജിയും, സൈബർ കുറ്റകൃത്യങ്ങളും സമാന്തരമായി വളരുകയാണ്. ഈ ഘട്ടത്തിൽ പൊലീസിന് വളരെയേറെ ഉത്തരവാദിത്തം ഉണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. സൈബർ ക്രിമിനലുകളെ കൈകാര്യം ചെയ്യേണ്ടതിനുള്ള പരിമിതികൾ മറികടക്കുന്നതിന് ഇത്തരത്തിലുള്ള കോൺഫറൻസുകൾ സഹായകരമാകും. ലോകം മുഴുവൻ സൈബർ കുറ്റകൃത്യങ്ങൾ കാരണം ബുദ്ധിമുട്ടുകയാണ്. സൈബർ […]

Entertainment

മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ തിലകന്റെ ഓർമകൾക്ക് ഇന്ന് പത്ത് വയസ്

മലയാളികളുടെ പ്രിയപ്പെട്ട നടൻ തിലകന്റെ ഓർമകൾക്ക് പത്ത് വയസ്. അസാധാരണമായ പ്രതിഭാവിലാസവും അഭിനയത്തിലെ വൈവിധ്യവും കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് തിലകൻ. ശബ്ദത്തിലെ ഗാംഭീര്യവും ശരീരഭാഷയും…കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുംപോലെ. അടിമുടി അഭിനയത്തിലലിഞ്ഞുനിന്നു തിലകൻ. അഭിനയത്തിലെ പൂർണതയായിരുന്നു തിലകൻ. അക്ഷരാർത്ഥത്തിൽ ലോകനിലവാരത്തിലുള്ള നടൻ. വിശേഷണങ്ങൾക്ക് അപ്പുറത്തായിരുന്നു ആ അഭിനയവൈവിധ്യം. ഏത് വേഷവും തിലകന് അനായാസം വഴങ്ങി. വില്ലൻ വേഷവും ഹാസ്യവേഷവും ഒരേസമയം തിലകൻ തകർത്താടി. മോഹൻലാലിനൊപ്പം തിലകൻ അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർ ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് കണ്ടത്. നാടകത്തിൽ […]

Entertainment

‘കശ്മീർ ജനത സ്നേഹത്തോടെയാണ് സ്വീകരിച്ചത്, കല്ലേറിൽ പരുക്കേറ്റുവെന്ന വാർത്ത തെറ്റ്’; ഇമ്രാൻ ഹാഷ്മി

കശ്മീരിൽ വച്ച് നടൻ ഇമ്രാൻ ഹാഷ്മിയ്ക്ക് നേരെ ആക്രമണം ഉണ്ടായി എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ വിഷയത്തിൽ പ്രതികരണവുമായി താരം തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്. തനിക്ക് നേരെ ആക്രമണമുണ്ടായെന്നത് തെറ്റായ വാർത്തയാണ്. കശ്മീർ ജനത തന്നെ ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത് എന്നാണ് നടൻ ട്വിറ്ററിൽ കുറിച്ചത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ വച്ച് കല്ലേറുണ്ടായെന്നും നടന് പരുക്കേറ്റെന്നുമാണ് വാർത്തകൾ വന്നത്. ‘കശ്മീർ ജനത ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. ഊഷ്‌മളമായ വരവേൽപ്പായിരുന്നു. ശ്രീനഗറിലും പഹൽഗാമിലും ചിത്രീകരണത്തിനെത്താൻ കഴിഞ്ഞു […]

Entertainment Kerala

മലയാള സീരിയൽ നടി രശ്മി ജയഗോപാൽ അന്തരിച്ചു

സിനിമാ സീരിയൽ നടി രശ്മി ജയഗോപാൽ അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെഇന്നലെ വൈകീട്ടോടെയാണ് അന്ത്യം. 51 വയസായിരുന്നു. ബംഗളൂരുവിൽ ജനിച്ച് വളർന്ന രശ്മി പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. നിരവധി സീരിയലുകളിലും ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. നടൻ കിഷോർ സത്യ, നടി ചന്ദ്ര ലക്ഷ്മൺ ഉൾപ്പെടെയുള്ള വിരവധി സീരിയൽ താരങ്ങൾ അനുശോചനം രേഖപ്പെടുത്തി പോസ്റ്റിട്ടിട്ടുണ്ട്. കിഷോർ സത്യയുടെ പോസ്റ്റ് : രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ലസ്വന്തം സുജാതയിലെ ‘സാറാമ്മ ‘ എന്ന് പറഞ്ഞാൽ നിങ്ങൾ […]

Entertainment

‘അന്നെനിക്ക് കരച്ചില്‍ നിര്‍ത്താന്‍ പറ്റിയില്ല, ഷൂട്ടിങ് മുടങ്ങി’;സിനിമ സെറ്റിലുണ്ടായ അപകടത്തെക്കുറിച്ച് ഭാവന

സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് ഭാവന. പിന്നീട് തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യയിലെ പ്രശസ്ത താരമായി. കമലിന്റെ സ്വപ്നക്കൂടിന്റെ ഷൂട്ടിങ്ങിനിടയില്‍ ഓസ്ട്രേലിയയില്‍ വച്ച് തനിക്കുണ്ടായ അപകടത്തെക്കുറിച്ച് പറയുകയാണ് ഭാവന. (bhavana about accident during shooting) കറുപ്പിനഴക് എന്ന പാട്ടെടുക്കുന്നതിനിടെയായിരുന്നു സംഭവം. സൈക്കിള്‍ നല്ല വേഗത്തില്‍ ചവുട്ടി ഞങ്ങള്‍ രണ്ടുപേര്‍ കാലൊക്കെ നീട്ടി പാട്ടുപാടി വരികയാണ്. എന്റെ വരവ് കണ്ട എല്ലാവരും ഇവള്‍ […]

Entertainment

ഐ.എഫ്.എഫ്.കെ: എന്‍ട്രി സമര്‍പ്പണത്തിനുള്ള അവസാന തീയതി സെപ്റ്റംബർ 11

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഡിസംബർ 09 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27-മത് രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 11 ന് അവസാനിക്കും. രാജ്യാന്തര മല്‍സരവിഭാഗം, വേൾഡ് സിനിമ, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ വിഭാഗങ്ങളിലേക്കുള്ള എൻട്രികൾ www.iffk.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. 2021 സെപ്റ്റംബർ ഒന്നിനും 2022 ആഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തിയായ ചിത്രങ്ങളാണ് മേളയിലേക്ക് തെരഞ്ഞെടുക്കുക.

Association Cultural Entertainment Pravasi

തിരുവോണപ്പുലരി – ഓണ സ്മരണകളും, ഓണത്തിന്റെ ആവേശവും നിറഞ്ഞു ദൃശ്യ-ശ്രവ്യാനുഭവും നൽകി തിരുവോണപ്പുലരി എന്ന മ്യൂസിക് ആൽബം ഇന്ത്യൻ ഫിലിം ആക്ടർ ജയസൂര്യ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്യുതു …

ഗോൾഡൻ ഡ്രീംസ് ഇവന്റസ്‌ കമ്പനിയും, എഫ്.എം സ്റ്റുഡിയോ പ്രൊഡക്ഷൻസും ചേർന്ന് അവതരിപ്പിക്കുന്ന ””തിരുവോണപ്പുലരി” എന്ന ഓണം മ്യൂസിക് ആൽബം മലയാളത്തിന്റെ പ്രിയ താരം ജയസൂര്യ പ്രകാശനം ചെയ്തു. പ്രശസ്ത ഗായകരായ അഫ്സൽ, രഞ്ജിനി ജോസ് , വൈഷ്ണവ് ഗിരീഷ് തുടങ്ങിയവർ ആലപിച്ച ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത വയലിനിസ്റ്റും, സംഗീത സംവിധായകനുമായ ഫായിസ് മുഹമ്മദാണ്. രചന നിർവ്വഹിച്ചിരിക്കുന്നത് ശ്രീ രാജ് എ എസ് ആണ്. കൂടാതെ മലയാളത്തിലെ പ്രശസ്ത നടിയും നർത്തകിയുമായ രചന നാരായണൻ കുട്ടിയും […]

Entertainment

‘ഇച്ചാക്ക എന്റെ വല്യേട്ടൻ, ജ്യേഷ്ഠനെപ്പോലെയല്ല ജ്യേഷ്ഠൻ തന്നെ’; മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ

മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയ്ക്ക് ഹൃദ്യമായ ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് മോഹൻലാൽ മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്നത്. ഇച്ചാക്ക തൻ്റെ വല്യേട്ടനാണെന്നും ജ്യേഷ്ഠനെപ്പോലെയല്ല, അദ്ദേഹം ജ്യേഷ്ഠൻ തന്നെയാണെന്നും മോഹൻലാൽ വിഡിയോയിൽ പറഞ്ഞു. ഇന്ന് 71ആം പിറന്നാളാണ് മമ്മൂട്ടി ആഘോഷിക്കുന്നത്. മോഹൻലാലിൻ്റെ വാക്കുകൾ: മനുഷ്യർ തമ്മിൽ ജന്മബന്ധവും കർമബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ ഫിലോസഫി. രക്തബന്ധത്തെക്കാൾ വലുതാണ് ചിലപ്പോൾ കർമബന്ധം. അത്യാവശ്യ സമയത്തെ കരുതൽ കൊണ്ടും അറിവുകൊണ്ടും ജീവിത മാതൃകയാക്കിക്കൊണ്ടുമൊക്കെ ഒരാൾക്ക് മറ്റൊരാളുമായി ദൃഢമായ കർമബന്ധമുണ്ടാക്കാം. […]

Entertainment

മലയാളത്തിന്റെ അഭിനയ വിസ്മയത്തിന് ഇന്ന് പിറന്നാള്‍; മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

ഉള്ളുതൊട്ട പകര്‍ന്നാട്ടങ്ങള്‍. പതിറ്റാണ്ടുകള്‍ പോയിമറയുന്നു. മലയാളിക്കിന്നും മമ്മൂട്ടി വിസ്മയമാണ്. അഭിനയത്തിന്റെ ആഴപ്പരപ്പുകളെ അളന്നെടുത്ത പ്രതിഭ. ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായ മനുഷ്യന്‍. മലയാള സിനിമയുടെ സൗഭാഗ്യമായ മമ്മൂട്ടി 71-ാം വയസിലേക്ക് കടക്കുകയാണ്. മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയമോഹവും പ്ലായത്തെ റിവേഴ്‌സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. മലയാളക്കരയുടെ തെക്കുമുതല്‍ വടക്കുവരെ ജീവിതം മൊഴിഞ്ഞ എത്ര എത്ര മമ്മൂട്ടിക്കഥാപാത്രങ്ങള്‍. ശബ്ദവിന്യാസത്തിന്റെ അസാമാന്യ മെയ്വഴക്കത്തില്‍ ആ കഥാപാത്രങ്ങള്‍ തലയെടുപ്പോടെ നില്‍ക്കുന്നു. വടക്കന്‍ പാട്ടുകഥകളിലെ ജീവിതവും […]