ഫേസ്ബുക്കിലൂടെ നടന്‍ മമ്മൂട്ടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവിന് ആരാധകരുടെ ചീത്തവിളി. മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി നൗഷാദ് അലിക്ക് നേരെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അസഭ്യവര്‍ഷം നടക്കുന്നത്. ഇത് സംബന്ധിച്ച് താന്‍ പോലീസില്‍ പരാതി നല്‍കിയെന്ന് നൗഷാദ് അലി പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു പറ്റം സാമൂഹിക വിരുദ്ധര്‍ മോശമായ ഭാഷയില്‍ തന്‍റെ കുടുംബത്തെപ്പോലും വിമര്‍ശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടിക്ക് രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്നും അത് മാധ്യമശ്രദ്ധ പിടിച്ചു പറ്റാന്‍ ഉപയോഗിക്കുന്നുവെന്നും […]
Entertainment
49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍:മികച്ച നടന്മാര്‍- ജയസൂര്യ, സൌബീന്‍ നടി-നിമിഷ സജയന്‍
49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ജയസൂര്യ (ചിത്രം-ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി) സൌബീന്‍ ഷാഹിര്‍(സുഡാനി ഫ്രം നൈജീരിയ)എന്നിവര്‍ക്ക് ലഭിച്ചു. മികച്ച നടിക്കുള്ള നിമിഷ സജയന്(ചോല, കുപ്രസിദ്ധ പയ്യന്‍) ലഭിച്ചു. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ജോജു ജോര്‍ജ്ജ്( ജോസഫ്,ചോല), സ്വഭാവ നടിക്കുള്ള പുരസ്കാരങ്ങള്‍ സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ക്ക് ലഭിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം ശ്യാമപ്രസാദിനാണ്.( ചിത്രം-ഒരു ഞായറാഴ്ച). വിജയ് യേശുദാസാണ് മികച്ച പിന്നണി ഗായകന്‍. ശ്രേയാ ഘോഷാലിന് മികച്ച ഗായികയ്ക്കുള്ള […]
49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും
49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്കാര പ്രഖ്യാപനം നടത്തുക. മോഹന്‍ലാല്‍, ജയസൂര്യ, ഫഹദ് ഫാസില്‍ എന്നിവരാണ് മികച്ച നടനുള്ള സാധ്യത പട്ടികയില്‍ മുന്നില്‍. അനു സിതാരയും ഐശ്വര്യ ലക്ഷ്മിയുമാണ് മികച്ച നടിക്കായുള്ള പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നത്. ഞാന്‍ പ്രകാശന്‍,വരത്തന്‍.കാര്‍ബണ്‍ എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍,ഞാന്‍ മേരിക്കുട്ടി,ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങളിലൂടെ ജയസൂര്യ,ജോസഫ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ജോജു ജോര്‍ജ്ജ് എന്നിവരാണ് മികച്ച നടന് […]
ഓസ്കര്‍ അവാര്‍ഡ് സദസ്സില്‍ യുവനടന്‍ ടോവിനോ തോമസ്!
91-ാമത് ഓസ്‌കര്‍ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ ഓസ്കര്‍ അവാര്‍ഡ് സദസ്സിലെ ടോവിനോ തോമസിന്റെ ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായത്. ശരിക്കും ടോവിനോ ഓസ്കര്‍ അവാര്‍ഡ് നടക്കുന്ന ലോസ് ആഞ്ചലീസിലെ ഡോള്‍ബി തിയ്യറ്ററിൽ പോയിരുന്നോ എന്ന് ചോദിക്കുന്നവര്‍ക്ക് മുന്നിലേക്ക് ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ എന്ന സിനിമയുടെ പോസ്റ്റര്‍ പങ്ക് വെച്ചിരിക്കുകയാണ് താരം. സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ സിനിമയുടെ രണ്ടാമത്തെ പോസ്റ്ററാണ് ഓസ്കര്‍ പ്രഖ്യാപന ദിവസമായ ഇന്ന് തന്നെ […]
ഓസ്കര്‍ വാരിക്കൂട്ടിയ ബൊഹീമിയന്‍ റാപ്സഡി; അനശ്വര നായകനായി ഫ്രെഡി മെര്‍ക്കുറി
റിലീസ് ചെയ്തത് മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ബ്രയാന്‍ സിംഗര്‍ സംവിധാനം ചെയ്ത ‘ബൊഹീമിയന്‍ റാപ്‌സഡി’. ജനപ്രിയ ബ്രിട്ടീഷ്ഗായകൻ ഫ്രെഡി മെർക്കുറിയുടെയും, അദ്ദേഹത്തിന്റെ ക്വീൻ ബാൻഡിന്റെയും കഥ പറഞ്ഞ റാപ്സഡി ആകെ നാല് ഓസ്കറുകളാണ് ഇത്തവണ വാരിക്കൂട്ടിയത്. ചിത്രത്തിൽ ഫ്രെഡി മെർക്കുറിയായി വേഷമിട്ട റാമി മാലെക്കിനാണ് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. ആന്റണി മക് കാര്‍ട്ടന്റെ തിരക്കഥയില്‍ ഒരുങ്ങിയ ബ്രയാൻ സിംഗർ ചിത്രത്തിൽ റാമി മാലെക്, ലൂക്കി ബോയ്ന്റണ്‍, ഗ്വലിയം ലീ, ബെന്‍ ഹാര്‍ഡി തുടങ്ങിയവരായിരുന്നു […]
‘അതിലെ ഓരോരുത്തരും വല്ലാത്തൊരു അനുഭവമായിരുന്നു’; കുമ്പളങ്ങിയിലെ കാമുകി
മികച്ച പ്രതികരണവുമായി കുമ്പളങ്ങി നെെറ്റ്സ് തീയറ്ററുകള്‍ നിറച്ചു കൊണ്ടിരിക്കെ, ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് കുമ്പളങ്ങി താരം ജാസ്മിൻ മെറ്റീവിയർ. ഭാവന സ്റ്റുഡിയോസ് പുറത്തിറക്കിയ ‘മെെ കുമ്പളങ്ങി നെെറ്റ്സി’ൽ തന്റെ ചിത്രീകരണ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു കുമ്പളങ്ങിയുടെ ഈ ‘കാമുകി’ താരം. മോഡലിംഗും മ്യൂസിക്കുമാണ് താൻ പ്രധാനമായും ചെയ്തിരുന്നതെങ്കിലും, ഷോർട്ട് മൂവികളിലും അഭിനയിച്ചിരുന്നു. എന്നാൽ കുമ്പളങ്ങി നെെറ്റ്സിന്റെ സെറ്റിൽ വെച്ചാണ് ഒരു യഥാർത്ഥ കൊമേഴ്സ്യൽ ചിത്രത്തിന്റെ കാര്യങ്ങൾ മനസ്സിലാക്കുന്നതെന്ന് ന്യൂയോർക്ക് ബ്രൂക്കലിൻ സ്വദേശിയായ മെറ്റീവിയർ പറയുന്നു. ചിത്രത്തിൽ അഭിനയിച്ച ഓരോരുത്തരെ […]
ലൂസിഫറിന് ചെക്ക് വിളിച്ച് രാജയുടെ കുട്ടിപ്പട
ലൂസിഫറിന്റെ പുതിയ പോസ്റ്ററിന് ചെക്ക് വിളിച്ച് രാജയുടെ ‘മധുര’ പ്രതികാരം. ഇരുപത് ദിവസത്തോളം നീണ്ട് നില്‍ക്കുന്ന ലൂസിഫറിന്റെ കാരക്ടര്‍ പോസ്റ്ററുകള്‍ ഇന്നലെ മുതലാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ആദ്യം പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ അമ്പരിപ്പിക്കുന്ന കാരക്ടര്‍ പോസ്റ്ററിന് ശേഷം ഇന്ന് പുതിയ മാസ്സ് പോസ്റ്റര്‍ കൂടി ഇറക്കി ലൂസിഫര്‍ ടീം ഞെട്ടിച്ചിരുന്നു. വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ചുള്ള മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിക്ക് പിന്നില്‍ അണിനിരക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് തന്നെ താരത്തിന്റെ ആരാധകര്‍ […]
കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കളുടെ വീട് പണികഴിപ്പിച്ചതിന് പിന്നിലെ അത്ഭുതം! കലാ സംവിധായകനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ
കുമ്പളങ്ങി നൈറ്റ്സ് കണ്ട ആരും മറക്കാത്തതാണ് സിനിമയിലെ നെപ്പോളിയന്റെ മക്കളുടെ വീട്. കുമ്പളങ്ങിയുടെ ആത്മാവും ജീവിതവും കോറിയിട്ട വീട്ടിലെ പൂപ്പല് വരെ കലാ സംവിധായകന്റെ മിടുക്ക് കൊണ്ട് നിര്‍മ്മിച്ചതാണെന്ന് കേട്ടാല്‍ അത്ഭുതം തോന്നും. സിമന്‍റ് പൂശാത്ത, ചുവന്നിഷ്ടിക ചുമരുകളും വാതില്‍പ്പാളികളികളുടെ അടച്ചുറപ്പിനു പകരം കാറ്റിലുയര്‍ന്നിപ്പൊങ്ങിപ്പോകുന്ന തുണികളുമുളള ആ വീട് സിനിമക്കായി ഉണ്ടാക്കിയത് കലാസംവിധായകനായ ജോതിഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഒരല്‍പ്പം പെയിന്‍റ് പോലും ഉപയോഗിക്കാതെയാണ് വര്‍ഷങ്ങള്‍ പഴക്കമുള്ളതാക്കി വീട് നിര്‍മ്മിച്ചതെന്ന് കലാസംവിധായകന്‍ ജോതിഷ് ശങ്കര്‍ പറയുന്നു. സിനിമയിലെ […]
‘തെറ്റ് പറ്റിപ്പോയി’; ദിവ്യ ഗോപിനാഥിനോട് പരസ്യമായി മാപ്പ് പറഞ്ഞ് അലന്‍സിയര്‍
മലയാള സിനിമ മേഖലയിൽ കോളിളക്കം സൃഷ്ടിച്ച മീ ടൂ ക്യാമ്പയിന്റെ ഭാഗമായി ഉയർന്നു വന്ന ലെെംഗിക ആരോപണത്തിൽ നടിയോട് മാപ്പ് പറഞ്ഞ് അലൻസിയർ. സിനിമാ ചിത്രീകരണത്തിനിടെ അലൻസിയർ മോശമായി പെരുമാറിയെന്ന് നടി ദിവ്യ ഗോപിനാഥ് രംഗത്തു വരികയും, വിഷയം വലിയ ചർച്ചക്ക് വഴിവെക്കുകയും ചെയ്തിരുന്നു. വെളിപ്പെചുത്തലിനെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് വിവിധ ഇടങ്ങളില്‍ നിന്നായി അലന്‍സിയര്‍ക്കെതിരെ ഉയര്‍ന്നത്. സിനിമാ ചിത്രീകരണത്തിനിടെ അലൻസിയർ തന്നെ ലൈംഗികച്ചുവയോടെ സമീപിച്ചെന്ന് തുറന്നു പറഞ്ഞ നടി അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പരാതി കൊടുത്തിരുന്നു. […]
ഓസ്കാറില്‍ മത്സരിക്കാനെത്തുന്ന ആ അഞ്ചു ആനിമേഷന്‍ ചിത്രങ്ങള്‍
മികച്ച ചിത്രം പോലെ തന്നെ ഓസ്കറിൽ പ്രധാനപ്പെട്ട വിഭാഗമാണ് ആനിമേഷൻ ചിത്രം. അഞ്ച് ചിത്രങ്ങളാണ് മികച്ച ആനിമേഷൻ ചിത്രമാകാൻ ഇത്തവണ മത്സരിക്കുന്നത്. ബ്രാഡ് ബേഡിന്റെ ‘ഇൻക്രെഡിബിൾസ്’, വെസ് ആൻഡേഴ്സണിന്റെ ‘ഐൽ ഓഫ് ഡോഗ്സ്’, മമോറു ഹൊസോഡയുടെ ‘മിറൈ’, റിച്ച് മൂറെ – ഫിൽ ജോൺസ്റ്റൺ ടീമിന്റെ ‘റാൽഫ് ബ്രേക്ക്സ് ദ ഇൻന്റർനെറ്റ്’, പീറ്റർ റാംസെയുടെ ‘സ്പൈഡർമാൻ ഇൻടു ദ സ്പൈഡർ വേഴ്സ്’ എന്നിവയാണ് മത്സരരംഗത്തുള്ളത്. പോയവർഷം ‘കോകോ’ ആയിരുന്നു മികച്ച ആനിമേഷൻ ചിത്രമായത്. എന്നാൽ കോകോയെ പോലെ […]











