Entertainment Latest news

‘മമ്മൂക്ക അങ്ങനെ വിളിച്ചപ്പോള്‍ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറന്നു’; തന്റെ പേര് മാറ്റുന്നുവെന്ന് വിന്‍സി അലോഷ്യസ്

തന്റെ പേര് ‘വിൻ സി’ എന്നു മാറ്റുകയാണെന്ന് ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ നടി വിൻസി അലോഷ്യസ്. മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ തീരുമാനത്തെ സ്വാധീനിച്ചതെന്ന് വിൻസി പറയുന്നു. Vincy Aloshious എന്ന പേരില്‍ നിന്നും Win C എന്ന പേരാണ് നടി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലും താരം പേര് മാറ്റി കഴിഞ്ഞു.(Vincy Aloshious Change her name to Win C Aloshious) iam Win c എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയിരിക്കുന്ന […]

Entertainment

‘ഞാൻ ചെയ്തതൊന്നും ജനപ്രിയ സിനിമകളല്ലേ ?’; കേരളീയം പരിപാടിയിൽ തന്റെ സിനിമകളില്ലാത്തതിൽ ദുഃഖം രേഖപ്പെടുത്തി ബാലചന്ദ്ര മേനോൻ

സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയിൽ തന്റെ സിനിമകൾ ഉൾപ്പെടുത്താത്തതിൽ ദുഃഖം രേഖപ്പെടുത്തി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. നിരവധി ജനപ്രിയ ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചിട്ടും താൻ തഴയപ്പെട്ടതിൽ സർക്കാരിനോട് പരാതി പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. (Balachandra Menon criticism for not including his movies in Keraleeyam) ‘സർക്കാർ എന്റേയും സർക്കാരാണല്ലോ, പെറ്റമ്മയെ പോലെ നമുക്കുണ്ടായ എന്ത് ദുഃഖവും സർക്കാരിനോട് പറയാമല്ലോ. എനിക്കുണ്ടായ വിഷമം കേരളിപ്പിറവി ദിനമായ ഇന്ന് അറിയിക്കേണ്ടി […]

Entertainment HEAD LINES Kerala

സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളം; മമ്മൂട്ടി

സ്നേഹത്തിന്റെയും സൗഹാര്ദത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളമെന്ന് മമ്മൂട്ടി. ലോക സാഹോദര്യത്തിന്റെ വികാരമായി കേരളീയം മാറട്ടെ. ഞങ്ങളെ നോക്കി പഠിക്കൂ ഞങ്ങൾ ഒന്നാണ്, മതത്തിനും ജാതിക്കുമപ്പുറം ഞങ്ങളിൽ സ്നേഹം മാത്രം. നമ്മളെല്ലാവരും കേരളീയരാണ്, മലയാളികളാണ് കൂടുതൽ പേരും മുണ്ടുടുക്കുന്നവരാണ്. കേരളം ഒന്നായി സ്വപ്നം കണ്ടതാണ് ഇപ്പോൾ നാം കാണുന്ന കേരളം. ഞങ്ങളുടെ ആശയങ്ങളും സങ്കൽപങ്ങളും ഒന്നാണ്. ലോകത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി കേരളം മാറട്ടെയെന്നും മമ്മൂട്ടി പറഞ്ഞു . ആഗോള നിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യ രംഗത്തിലൂടെയും കേരളം മാതൃകയായി […]

Entertainment Kerala

സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്ന് ഫെഫ്കയുടെ നിർണായക യോഗം

സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട ഹർജിയിൽ ഫെഫ്കെ ഇന്ന് നിർണായക യോഗം ചേരും. രാവിലെ കൊച്ചിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിലാണ് യോഗം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സിനിമ സംഘടനകളും സംയുക്തമായി ചേർന്നുള്ള യോഗത്തിൽ സിനിമ റിവ്യൂവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക. നേരത്തെ സിനിമ റിവ്യൂമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെയും, സർക്കാരിന്റെയും ഇടപെടൽ ഫെഫ്ക സ്വാഗതം ചെയ്തിരുന്നു. (film review fefka meeting) തീയറ്ററുകളിലുള്ള സിനിമകളെ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ആദ്യ കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിർമാതാക്കൾ […]

Entertainment Latest news

’99 പ്രശ്നങ്ങളും, എന്റെ ഒരു പരിഹാരവും,ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്’ ; കുറിപ്പുമായി മാധവ് സുരേഷ്

സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇളയമകൻ മാധവ്. തന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റ പരിഹാരമെന്നും മാധവ് ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മാധവ് പോസ്റ്റ് പങ്കുവെച്ചത്. ’99 പ്രശ്ങ്ങൾക്കുള്ള എന്റെ ഒരു പരിഹാരം. ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്.’ എന്നാണ് മാധവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.(madhav suresh shares photo with suresh gopi) മാധ്യമ പ്രവർത്തകയുമായി ബന്ധപ്പെട്ട് ആരോപണങ്ങൽ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് മാധവ് ഇത്തരത്തിലൊരു കുറിപ്പുമായി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ​അതേസമയം ഗോകുൽ സുരേഷ് ഈ വിഷയത്തിൽ ഇതുവരെ […]

Entertainment Kerala Latest news

‘അടുത്ത ജന്മത്തിൽ ബ്രാഹ്മണനോ സ്ത്രീയോ ഏത് രീതിയിലും ജനിച്ചോളൂ, പക്ഷെ ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണ് സാറേ’; ഷുക്കൂർ വക്കീൽ

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിയെ വിമർശിച്ച് നടനും വകീലുമായ അഡ്വ ഷുക്കൂർ. ഒരു സ്ത്രീ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണെന്ന് ഷുക്കൂർ വക്കീൽ ഫേസ്ബുക്കിൽ കുറിച്ചു.(actor shukoor vakeel against suresh gopi) പത്രക്കാരോട് സംസാരിക്കുമ്പോൾ സ്ത്രീ പത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ മുൻ എംപി സുരേഷ് ഗോപി ചെയ്തത് ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 354 പ്രകാരമാണ് കുറ്റമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ജന്മത്തിൽ ബ്രാഹ്മണനോ സ്ത്രീയോ ഏത് രീതിയിലും ജനിച്ചോളൂ, […]

Entertainment Latest news

ലൈവ് പാടവെ ദേഹത്തേക്ക് പണം വലിച്ചെറിഞ്ഞ് ആരാധകൻ, പാട്ട് നിർത്തി മറുപടി നൽകി ഗായകൻ ആതിഫ് അസ്‌ലം

വേദിയിൽ പാട്ട് പാടുന്നതിനിടെ പാകിസ്താൻ ഗായകൻ ആതിഫ് അസ്‌ലമിന്റെ ദേഹത്തേക്ക് പണം വലിച്ചെറിഞ്ഞ് ആരാധകൻ. യുഎസിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. പാട്ട് കേട്ട് ആവേശഭരിതനായ ആരാധകർ ഗായകന് നേരെ നോട്ടുകള്‍ വലിച്ചെറിഞ്ഞു.(Atif Aslam Pauses Concert Mid-Way) ഉടന്‍ തന്നെ പാട്ട് നിർത്തിയ നിർത്തിയ ആതിഫ്, ആ പണം അർഹതപ്പെട്ട ഏതെങ്കിലും പാവപ്പെട്ടവർക്കു കൊടുക്കണമെന്നും ഇങ്ങനെ വലിച്ചെറിയുന്നത് പണത്തോടുള്ള അനാദരവാണെന്നും പറഞ്ഞു. പിന്നാലെ പാട്ട് തുടരുകയും ചെയ്തു.‘സുഹൃത്തേ’ എന്ന് അഭിസംബോധന ചെയ്താണ് ആതിഫ് ആരാധകനു സ്നേഹോപദേശം […]

Entertainment Kerala Latest news

നെഗറ്റിവ് റിവ്യൂ ബോംബിങ്; അശ്വന്ത് കോക്ക് ഉൾപ്പെടെ അഞ്ച് യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ്

നെഗറ്റിവ് റിവ്യൂ നൽകി സിനിമകളെക്കുറിച്ച് മോശം അഭിപ്രായമുണ്ടാക്കിയെന്ന കേസിൽ അശ്വന്ത് കോക്ക് ഉൾപ്പെടെ അഞ്ച് യൂട്യൂബ് ചാനൽ അക്കൗണ്ടുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. സൈബർ സെൽ സഹായത്തോടെ ഉള്ളടക്ക പരിശോധന നടത്തനാണ് തീരുമാനം. സ്‌നേക്ക് പ്ലാന്റ്, അശ്വന്ത് കോക്ക്, അരുൺ തരംഗ, ട്രാവലിങ് സോൾ മേറ്റ്‌സ് എന്നിവർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കൊച്ചി സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.(Cinema Negative Review Bombing case) സിനിമ റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങൾ നിർമ്മാതാക്കളുടെ ഭാഗത്ത് […]

Entertainment Latest news

അമല പോള്‍ വിവാഹിതയാവുന്നു; പ്രപ്പോസല്‍ വിഡിയോയുമായി കാമുകന്‍

തെന്നിന്ത്യന്‍ താരം അമല പോള്‍ വിവാഹിതയാവുന്നു. സുഹൃത്ത് ജഗദ് ദേശായിയെയാണ് വരന്‍. അമലാ പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ജഗദ് ആണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ഇൻസ്റ്റാഗ്രാമിൽ വിഡിയോ ഷെയർ ചെയ്തട്ടുണ്ട്. മൈ ജിപ്സി ക്വീന്‍ ‘യെസ്’ പറഞ്ഞു എന്നെഴുതിയായിരുന്നു ജഗദ് വിഡിയോയാണ് പങ്കുവെച്ചത്.(jagat propose amala paul) ജഗത്തിന്‍റെ പ്രപ്പോസല്‍ സ്വീകരിച്ച അമല അദ്ദേഹത്തിന് സ്നേഹ ചുംബനം നല്‍കുന്നതും വിഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് ആശംസയുമായി എത്തുന്നത്. നേരത്തെ ജഗത് ദേശായി അമല […]

Entertainment Latest news

സിനിമയല്ല, ജീവിതം ;വിനായകൻ തെറ്റോ ശരിയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ; ഉമാ തോമസ്

വിനായകൻ തെറ്റോ ശരിയോ എന്ന് പൊലീസുകാരുടെ അധിപനായ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കട്ടെയെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ്. സിനിമയിലേതുപോലല്ല ജീവിതത്തിൽ പെരുമാറേണ്ടത്.(uma thomas against vinayakan) സ്റ്റേഷനിൽ വന്ന് ബഹളം വെക്കുന്നവർക്ക് സ്റ്റേഷൻ ജാമ്യം കിട്ടിപോകാമെന്നുള്ളത് ശരിയല്ല.പൊലീസ് വാഹനത്തിൽ പോയ ഉദ്യോഗസ്ഥരോട് പൊലിസുകാർ ആണോ എന്ന തിരക്കേണ്ട ആവശ്യമില്ല. അദ്ദേഹം ഒരു സെലിബ്രിറ്റി അല്ലെ ഒരുപാട് പേർ അദ്ദേഹത്തെ വീക്ഷിക്കുന്നുവെന്നും ഉമാ തോമസ് പറഞ്ഞു. വിനായകന് സ്റ്റേഷന്‍ ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് ഇന്നലെ […]