സ്ഥലകാലങ്ങളെ ദൃശ്യങ്ങളിലൂടെ അടയാളപ്പെടുത്തി കാലാതീതമായ മാസ്റ്റര്‍പീസുകളെ ആഗോളവത്ക്കരിക്കുകയാണ് ഓരോ ചലച്ചിത്രോത്സവങ്ങളും ചെയ്യുന്നത്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ സുന്ദരഭൂമിയായ ഗോവ വീണ്ടും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി ഒരുങ്ങുമ്പോള്‍ ചലച്ചിത്രാസ്വാദകരെ കാത്തിരിക്കുന്നത് സിനിമാറ്റിക് അനുഭവങ്ങളുടെ വലിയ സര്‍പ്രൈസുകളാണ്. ഗോവയില്‍ ഈ മാസം 20 മുതല്‍ 28 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ഗോവയിലെ ഐഎഫ്എഫ്‌ഐ വേദികളേയും പ്രദര്‍ശിപ്പിക്കുന്ന പ്രധാന സിനിമകളെയും കുറിച്ച് അറിയാം… (IFFI 2023 Goa list of Venues and films) വേദികള്‍ ഓരോ സിനിമയും നല്ല വേദികളേയും മികച്ച പ്രേക്ഷകരേയും […]
Entertainment
ഒടുവിൽ പ്രണയസാഫല്യം; കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു. കാമുകിയും മോഡലുമായ തരിണി കലിംഗരായരാണ് വധു. 2021 ലെ മിസ് യൂണിവേഴ്സ് റണ്ണർ ആപ്പായിരുന്നു തരിണി. ഏറെ വർഷങ്ങളായി കാളിദാസും തരിണിയും പ്രണയത്തിലാണെങ്കിലും കഴിഞ്ഞ വർഷമാണ് കാളിദാസും താരിണിയും പ്രണയം പരസ്യമായി പ്രഖ്യാപിച്ചത്. ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ തിരക്കുള്ള താരമായി നിറഞ്ഞു നിൽക്കുന്ന യുവനായകന്മാരിൽ ഒരാളാണ് കാളിദാസ് ജയറാം. സത്യൻ അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്റെ വീട് അപ്പൂന്റേം […]
‘ഇംഗ്ലീഷ് മെച്ചപ്പെടുത്തൂ, വിവാഹം കഴിക്കാൻ തയ്യാർ’: ഷമിയോട് ബോളിവുഡ് നടി
ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടിയും രാഷ്ട്രീയ നേതാവുമായ പായൽ ഘോഷ്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പായൽ തന്റെ അഭിപ്രായം അറിയിച്ചത്. ഷമി ഇംഗ്ലീഷ് മെച്ചപ്പെടുത്തിയാൽ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് നടി കുറിച്ചു. 2023 ഐസിസി ഏകദിന ലോകകപ്പിൽ ഉഗ്രൻ ഫോമിലാണ് മുഹമ്മദ് ഷമി. വെറും 4 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളാണ് താരം നേടിയത്. രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ ആരാധകരിൽ നിന്നും […]
ചെയ്‌സിങ് സീനുകളിൽ പര്‍സ്യുട്ട് ക്യാമറ; മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിൽ ഇത് ആദ്യം
മലയാളത്തിൽ ആദ്യമായി ‘പർസ്യുട്ട് ക്യാമറ’ എത്തുകയാണ്. അതും മമ്മൂട്ടിയുടെ ചിത്രത്തിലൂടെ. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് പര്‍സ്യുട്ട് ക്യാമറ ഉപയോഗിക്കുന്നത്. ഹോളിവുഡ് സിനിമകളിലെ ചേസിംഗ് സീനുകളിൽ ഉപയോഗിക്കുന്ന, ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ഒരു മികച്ച ക്യാമറയാണ് പർസ്യുട്ട്. 200 kmph ചേസിംഗ് വരെ ഈ ക്യാമറയിൽ ചിത്രീകരിക്കാം. ഹോളിവുഡ് ചിത്രങ്ങളായ ഫോർഡ് vs ഫെറാറി, ട്രാൻഫോർമേഴ്‌സ്, ഫാസ്റ്റ് & ഫ്യൂരിയേഴ്സ് എന്നി ഹോളിവുഡ് ചിത്രങ്ങളിൽ വളരെ ഫലപ്രദമായി ഈ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി […]
‘ജനങ്ങൾക്ക് എന്നേക്കാളും ഇഷ്ടം കാർത്തിയെ’; പലപ്പോഴും അസൂയ തോന്നാറുണ്ട്: സൂര്യ
തമിഴകത്ത് തിളങ്ങി നില്‍ക്കുന്ന താരസഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. അനിയൻ കാര്‍ത്തിയെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആളുകള്‍ക്ക് തന്നേക്കാള്‍ ഇഷ്ടം കാര്‍ത്തിയെ ആണെന്ന് കേൾക്കുമ്പോൾ അസൂയ തോന്നാറുണ്ടെന്നും കാര്‍ത്തിയുടെ വളര്‍ച്ചയെ അഭിമാനത്തോടെയാണ് നോക്കി കാണുന്നതെന്നും സൂര്യ പറയുന്നു. “കാര്‍ത്തി അഭിനയിക്കാൻ തുടങ്ങിയതില്‍ പിന്നെ ആളുകള്‍ വന്ന് ഞാൻ നിങ്ങളുടെ ഫാനല്ല, തമ്പിയുടെയുടെ ഫാനാണ് എന്നു പറയും. നിങ്ങളേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം കാര്‍ത്തിയെ ആണെന്നു പറയും. അമ്പലങ്ങളിലും എയര്‍പോര്‍ട്ടുകളിലും എല്ലാം ആളുകള്‍ എന്റെ അടുത്ത് വന്ന് […]
‘കേരളീയം’ ലോഗോ തയാറാക്കിയത് ഒറ്റരാത്രികൊണ്ട് ; പ്രതിഫലം വാങ്ങിയിട്ടില്ല ; ബോസ്കൃഷ്ണമാചാരി
‘കേരളീയം’ പരിപാടിയുടെ ലോഗോ തയാറാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി ബോസ് കൃഷ്ണമാചാരി. പ്രതിഫലം കൈപറ്റാതെയാണ് ലോഗോ തയ്യാറാക്കിയതെന്ന് ബോസ് കൃഷ്ണമാചാരി പറയുന്നു. ലോഗോ തയ്യാറാക്കാന്‍ തനിക്ക് ഏഴു കോടി രൂപ ലഭിച്ചു എന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ സര്‍ക്കാര്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം ലഭിച്ച ലോഗോകളില്‍ പ്രതിഫലിക്കാത്തതിനാല്‍ ലോഗോ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത്. […]
‘സോണിയാ ഗാന്ധി’, അമ്പരപ്പിക്കുന്ന രൂപസാദൃശ്യം; മമ്മൂട്ടി മുഖ്യമന്ത്രിയാകുന്ന ചിത്രത്തിലെ നടിയെ തിരക്കി സോഷ്യൽ മീഡിയ
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ‘യാത്ര 2’ വിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ സോണിയാ ഗാന്ധിയുടെ കഥാപാത്രത്തിന്റെ ലുക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സോണിയാ ഗാന്ധി രൂപ സാദൃശ്യമുള്ള ക്യാരക്ടര്‍ ലുക്ക് വൻ ഹിറ്റായിരിക്കുകയാണ്. സോണിയാ ഗാന്ധിയോട് രൂപസാദൃശ്യമുള്ള ക്യാരക്ടര്‍ ലുക്ക് ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ നടി ആരാണെന്നായി പ്രേക്ഷകരുടെ അന്വേഷണം. ജര്‍മൻ നടി സൂസെയ്ൻ ബെര്‍ണെര്‍ട്ടാണ് ചിത്രത്തില്‍ സോണിയാ ഗാന്ധിയായി വേഷമിട്ടിരിക്കുന്നത്. നിരവധി ഇന്ത്യൻ സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. ‘ദി ആക്സിഡന്റല്‍ […]
‘കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം’; വ്യാജ വാർത്തകൾ ഏറെ വേദന ഉളവാക്കുന്നുവെന്ന് ഷാജി കൈലാസ്
സുരേഷ് ഗോപിയെക്കുറിച്ച് താന്‍ പറഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന കാര്യത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകന്‍ ഷാജി കൈലാസ്. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ. ഞങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം. അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. […]
‘കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയിൽ അഭിമാനം കൊള്ളുന്നു’; പിണറായി വിജയൻ
നടൻ കമലഹാസന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാമേഖലയിലെ സംഭാവനകൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകിയെന്നും ഭാവുകങ്ങളും ആയുരാരോഗ്യ സൗഖ്യവും നേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രി നടന് ആശംസകൾ നേർന്നത്.(Pinarayi Vijayan Birthday wish Kamal Haasan) മതനിരപേക്ഷ, പുരോഗമനാശയങ്ങൾ മുറുകെപ്പിടിക്കുന്ന പൊതുപ്രവർത്തകൻ കൂടിയാണദ്ദേഹം. കലാമേഖലയിലെ സംഭാവനകൾക്കൊപ്പം ഈ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകി. കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ നാം […]
രജനികാന്തിന് തമിഴ്‌നാട്ടിൽ ക്ഷേത്രം: 250 കിലോ ഭാരമുള്ള പ്രതിഷ്ഠ; ഇതാണോ തലൈവരെന്ന് ആരാധകർ
തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് രജനികാന്ത്. എല്ലാ കാലഘട്ടത്തിലെ ജനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ്. രജനികാന്തിന് തമിഴ്‌നാട്ടില്‍ ആരാധകര്‍ പണിത ക്ഷേത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.(Fan Builds Temple for Rajinikanth in Madurai) മധുരയിലെ അദ്ദേഹത്തിന്‍റെ വസതിക്ക് സമീപമാണ് ക്ഷേത്രം പണി പുരോഗമിക്കുന്നത്. രജനികാന്തിന്റെ ഒരു പ്രതിമയും ക്ഷേത്രത്തിന് വേണ്ടി പണിതിട്ടുണ്ട്. എന്നാല്‍ ഈ പ്രതിമയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയായിരിക്കുന്നത്. 250 കിലോഗ്രാം ഭാരമുള്ള ഈ പ്രതിമയ്ക്ക് രജനിയുടെ രൂപമുണ്ടോ എന്ന സംശയമാണ് […]












