Education

പൊലീസ് ട്രെയിനിംഗ് കോളജിലെ ഇഗ്നോ സ്റ്റഡി സെന്‍ററില്‍ പുതിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) നടത്തുന്ന കോഴ്സുകള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജിലെ പഠനകേന്ദ്രം തെരഞ്ഞെടുത്ത് അപേക്ഷിക്കാം. ക്രിമിനല്‍ ജസ്റ്റിസില്‍ പി.ജി ഡിപ്ലോമ, സൈബര്‍ ലോയില്‍ പി.ജി സര്‍ട്ടിഫിക്കറ്റ്, ഹ്യൂമന്‍ റൈറ്റ്സ്, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. നിശ്ചിത യോഗ്യതയുളളവര്‍ www.ignou.ac.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇഗ്നോ സ്റ്റഡി സെന്‍ററായി പൊലീസ് ട്രെയിനിംഗ് കോളജ് തെരഞ്ഞെടുക്കണം. റീജിയണല്‍ സെന്‍ററായി തിരുവനന്തപുരം […]

Education Kerala

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കില്ല: മുഖ്യമന്ത്രി

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. യൂണിഫോമിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വിവാദം ഒരു ഉദാഹരണമാണ്. ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് ഈ സര്‍ക്കാരിന്റെ നയമല്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ […]

Education Kerala

പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ഇന്ന് രാവിലെ 11 മുതൽ പ്രവേശനം നേടാം

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ഒൻപതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ ഫലം ലഭ്യമായി. ഇന്ന് രാവിലെ 11 മുതൽ പ്രവേശന നടപടികൾ ആരംഭിക്കും.വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചിരുന്നു. ഒന്നാം അലോട്ട്‌മെന്റിന്റെ പ്രവേശനം ആഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിന് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് 15ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തിയതികളിൽ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഈ […]

Association Education National Pravasi Switzerland

സീറോ മലബാർ യൂത്ത് സംഗമം – ARISE AND GRAND AWAKE – SYRO-MALABAR YOUTH

An international meeting of 75 Syro-Malabar youth leaders from outside of India took place in Rome from the 17th to 22nd of June. In that youth leaders’ meet called “Arise 2022” the selected youth leaders from the Syro-Malabar dioceses of Chicago in America, Mississauga in Canada, Melbourne in Australia, Great Britain in Europe, and other […]

Education Kerala National

CBSE Result 2022; സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷഫലം; പ്രഖ്യാപിക്കുന്ന തീയതി, സമയം, വെബ്സൈറ്റ് എന്നിവ അറിയാം

സിബിഎസ്ഇ പരീക്ഷാ ഫലം ജൂലായ് അവസാന വാരത്തോടെയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. സിബിഎസ്ഇ പരീക്ഷഫലം 10, 12 ക്ലാസ് ഫലം ജൂലൈ അവസാനത്തോടെ പ്രഖ്യാപിച്ചേക്കും. ഒന്ന്, രണ്ട് ടേമുകളുടെ ഫലം സംയുക്തമായിട്ടായിരിക്കും പ്രഖ്യാപിക്കുക. ഇതുവരെ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് CBSE X, XII ടേം-2 ഫലം 2022 ജൂലൈ അവസാന വാരത്തിൽ പ്രഖ്യാപിച്ചേക്കും. അതേസമയം ഇത് സംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. പ്രഖ്യാപിച്ചുകഴിഞ്ഞാൽ, ഫലം ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in-ൽ ലഭ്യമാകും. അതുവരെ ഏറ്റവും പുതിയ […]

Education Kerala

പ്ലസ് ടു കെമസ്ട്രി പരീക്ഷ മൂല്യ നിർണയം ഇന്നും തടസപ്പെട്ടേക്കും

പ്ലസ് ടു കെമസ്ട്രി പരീക്ഷ മൂല്യ നിർണയം ഇന്നും തടസപ്പെട്ടേക്കും. ഉത്തര സൂചികയിലെ അപാകതകൾ പരിഹരിച്ച ശേഷം മാത്രം മൂല്യനിർണയ ക്യാമ്പിൽ എത്തിയാൽ മതിയെന്നാണ് അധ്യാപകരുടെ തീരുമാനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ക്യാമ്പിൽ എത്തിയ ശേഷമാണ് മൂല്യനിർണയം ബഹിഷ്‌കരിച്ചത്. അതേസമയം അധ്യാപകർ വിട്ടു നിൽക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്നലെ സർക്കുലർ ഇറക്കിയിരുന്നു. ചുമതലപ്പെട്ട അധ്യാപകർ ഉടൻ ക്യാംപുകളിൽ റിപ്പോർട്ട് ചെയ്യണമെന്നും ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ ഇക്കാര്യം ഉറപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. ഇതിനിടെ പുതിയൊരു ഉത്തര […]

Education Kerala

സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെയാക്കാൻ തീരുമാനം

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന 10,11,12 ക്ലാസുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെയാക്കാൻ ധാരണയായി. ഒന്നു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകളുടെ അധ്യായനം വൈകുന്നേരം വരെ നീട്ടുന്ന കാര്യവും വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുണ്ട്‌. കഴിഞ്ഞ ദിവസം നടന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

Education Kerala

സ്‌കൂളുകൾ തുറക്കുന്നു; ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ 14ന് തുറക്കും

സംസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും തുറക്കുന്നു. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ഈ മാസം 14ന് തുറക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജനുവരി 21ന് സ്‌കൂളുകൾ അടച്ചത്. കോളജുകളിൽ ക്ലാസുകൾ ഏഴിന് ആരംഭിക്കും. ഞായറാഴ്ചകളിലെ നിയന്ത്രണം തുടരും. ഞായറാഴ്ചകളിൽ ആരാധനാലയങ്ങളിൽ 20 പേർക്ക് പ്രവേശനം അനുവദിക്കും. ഇത്തവണ ആറ്റുകാൽ പൊങ്കാല നടത്തേണ്ടെന്നും കോവിഡ് അവലോകനയോഗത്തിൽ തീരുമാനമായി.

Education Kerala

കേരള, മഹാത്മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ തടഞ്ഞ് ഹൈക്കോടതി

കേരള, മഹാത്മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു. കൊവിഡ് ബാധ ചൂണ്ടിക്കാട്ടിയുള്ള എൻഎസ്എസിൻ്റെ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മതിയായ അധ്യാപകർ ഇല്ലെന്നും പരീക്ഷ മൂലം രോഗബാധ കൂടുന്നെന്നായിരുന്നു എൻ എസ് എസ് ഹർജി. കോടതി ഉത്തരവിന് പിന്നാലെ എം ജി സർവകലാശാല പരീക്ഷകൾ മാറ്റി. മഹാത്മാഗാന്ധി സർവ്വകലാശാല ഫെബ്രുവരി എട്ട് വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും. അതേസമയം, കൊവിഡ് തീവ്ര വ്യാപനത്തെ […]

Education Kerala

സ്കൂളുകൾ പൂർണമായി അടക്കില്ല; കോളജ് ക്ലാസുകളും ഓഫ്‌ലൈനായി തുടരും

സംസ്ഥാനത്ത് സ്കൂളുകൾ പൂർണമായി അടക്കില്ല. 10, 11, 12 ക്ലാസുകൾ ഓഫ്‌ലൈനായി തുടരും. കോളജ് ക്ലാസുകളും ഓഫ്‌ലൈനായിത്തന്നെ തുടരും. സ്കൂളുകൾ പൂർണമായി അടക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. ഇതാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ഇന്ന് 46,387 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. (schools colleges wont close) എല്ലാ ഞായറാഴ്ചകളിലും ലോക്ഡൗണിനുസമാനമായ അടച്ചിടലുണ്ടാകും. അതേസമയം രാത്രികാല നിയന്ത്രണം തത്ക്കാലം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. 23, 30 തീയതികളിൽ അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. വിവാഹം, മരണാനന്തര ചടങ്ങുകൾ […]