Education Kerala

സംസ്ഥാനത്ത് കോളജുകൾ അടച്ചേക്കും; തീരുമാനം മറ്റന്നാളത്തെ അവലോകന യോഗത്തിൽ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോളജുകൾ അടച്ചേക്കും. അന്തിമ തീരുമാനം മറ്റന്നാൾ ചേരുന്ന അവലോകന യോഗത്തിൽ എടുക്കും. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നൂറിലേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കൊവിഡ് അവലോകന യോഗം രാത്രി കാല കർഫ്യുവിലടക്കം തീരുമാനമെടുക്കും. വെള്ളിയാഴ്ച മുതൽ 10,11,12 ക്ലാസുകൾ മാത്രമാണ് ഓഫ്ലൈനായി നടക്കുന്നത്. സ്കുളുകൾ ക്ലസ്റ്ററുകളാകുമ്പോൾ അവലോകനയോഗത്തിൽ ഇതിലും എന്തെങ്കിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ആരോഗ്യപ്രവർത്തകർക്കും പൊലീസിനും വ്യാപക കൊവിഡാണ്. മെ‍ഡിക്കൽ കോളജ് ആശുപത്രികളിൽ ഡോക്ടർമാരടക്കം […]

Education Kerala

മുൻ നിശ്ചയിച്ച തീയതികളിൽ പരീക്ഷകൾ നടക്കും; എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മാറ്റമില്ല; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എസ് എസ് എൽ സി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചതായി മന്ത്രി അറിയിച്ചു. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് ഓൺലൈനായി നടത്തും. നിയന്ത്രണം അൺ എയ്ഡഡ് സ്കൂളുകൾക്കും സി ബി എസ് സി സ്കൂളുകൾക്കും ബാധകം. പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്നും 10,11,12 ക്ലാസുകൾ സ്കൂളുകളിൽ തന്നെ തുടരുന്ന […]

Education Kerala

സ്‌കൂളുകൾ അടയ്ക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ

കൊവിഡ് വ്യാപനം കൂടി വരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ അടയ്ക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സാങ്കേതിക വിദഗ്‌ധരുടെ ഉൾപ്പെടെ നിർദേശങ്ങൾ അനുസരിച്ച് തീരുമാനാമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനം നാളത്തെ അവലോകന യോഗത്തിൽ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളിൽ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കലാലയങ്ങളിലെ ക്ലസറ്ററുകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമുണ്ടാകും. […]

Education Kerala

സ്‌കൂളുകളിൽ നിയന്ത്രണം വന്നേക്കും; വിദ്യാർത്ഥികളുടെ ആരോഗ്യം പ്രധാനപ്പെട്ടതെന്ന് മന്ത്രി വി.ശിവൻകുട്ടി

സ്‌കൂളുകളുടെ കാര്യത്തിൽ നിയന്ത്രണം വന്നേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മന്ത്രി രാവിലെ 11.30ന് മുഖ്യമന്ത്രിയെ കാണും. കൂടിക്കാഴ്ചയിൽ നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിദ്യാർത്ഥികളിൽ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കലാലയങ്ങളിലെ ക്ലസറ്ററുകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമുണ്ടാകും. പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കും. കൊവിഡ് അവലോകന സമിതി സ്‌കൂളുകൾ സംബന്ധിച്ച നിർദേശം നൽകിയാൽ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

Association Education Europe Health Pravasi Switzerland

സ്വിറ്റസർലണ്ടിലെ ചാരിറ്റി സംഘടനയായ “ലൈറ്റ് ഇൻ ലൈഫ്” ഇലന്തൂരിൽ നിർമ്മിച്ച ഭവനം ഗുണഭോക്താവിന്‌ കൈമാറി.

ലൈറ്റ് ഇൻ ലൈഫിൻ്റെ സഹായത്തോടെ ഇലന്തൂരിൽ (പത്തനംതിട്ട) നിർമ്മാണം പൂർത്തിയാക്കിയ ഭവനം ജനുവരി 2 ന് നടന്ന ലളിതമായ ചടങ്ങിൽ കുടുംബത്തിന് കൈമാറി. പത്തനംതിട്ട രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയോസ്, ഭവനത്തിൻ്റെ കൂദാശ കർമ്മം നിർവഹിച്ചു. ഇടവകാംഗത്തിൽനിന്ന് സംഭാവനയായി ലഭിച്ച 5 സെൻറ് ഭൂമിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ് നൽകിയ സാമ്പത്തിക സഹായത്തിന്, കുടുംബാംഗങ്ങളും, ഈ പ്രോജക്ട് പ്രാവർത്തികമാക്കാൻ മുൻകൈയെടുത്ത ഫാ.പോൾ നിലക്കലും നന്ദി അറിയിച്ചു. കഴിഞ്ഞ മാസം ആദ്യവാരത്തിൽ; […]

Education Kerala

ക്രിസ്‌മസ്‌ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

ക്രിസ്‌മസ്‌ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ കർശനമാക്കിയാണ് സ്കൂളുകൾ പ്രവർത്തിക്കുക. ഒമിക്രോൺ രോഗികളുടെ എണ്ണമുയരുന്ന പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് വരുന്നവർ ക്വാറൻ്റീൻ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. 15നും 18നും മധ്യേ പ്രായമുള്ളവർ കൂടി കൊവിഡിനെതിെരെ പ്രതിരോധം നേടുന്നു. കുത്തിവയ്പ് രാവിലെ ഒൻപത് മുതൽ ആരംഭിക്കും. ഭക്ഷണം കഴിച്ച ശേഷം വേണം കുത്തിവയ്പെടുക്കാൻ. ആധാർ കാർഡോ സ്കൂൾ ഐ ഡി കാർഡോ നിർബന്ധമാണ്. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം തിരിച്ചറിയാൻ […]

Education Kerala

എസ്എസ്എൽസി , ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

എസ്എസ്എൽസി , ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ്. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയാണ്. ( sslc hse exam dates declared ) രാവിലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കാസർഗോഡ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾക്കായി ഫോക്കസ് ഏരിയ ഉൾപ്പെടെ നിശ്ചയിച്ച് നൽകും. പാഠഭാഗങ്ങളിൽ ഏതെല്ലാം ഫോക്കസ് കാര്യങ്ങൾ […]

Education Kerala

എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികൾ ഇന്ന് പ്രഖ്യാപിക്കും

എസ്എസ്എൽസി , ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ തീയതികൾ ഇന്ന് പ്രഖ്യാപിക്കും. രാവിലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കാസർകോട് വാർത്താ സമ്മേളനത്തിൽ പരീക്ഷാ തീയതി പ്രഖ്യാപിക്കും. പരീക്ഷകൾക്കായി ഫോക്കസ് ഏരിയ ഉൾപ്പെടെ നിശ്ചയിച്ച് നൽകും. പാഠഭാഗങ്ങളിൽ ഏതെല്ലാം ഫോക്കസ് കാര്യങ്ങൾ എസ് എസ് എൽ സി പരീക്ഷയിൽ ഉൾപ്പെടുത്തണമെന്നതിലും തീരുമാനമെടുക്കും. ഇത്തവണ 60 ശതമാനം പാഠഭാഗം ഉൾക്കൊള്ളിക്കണമെന്ന നിർദേശം വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുണ്ട് . കഴിഞ്ഞ തവണ 40 ശതമാനം പാഠഭാഗങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.

Business Economy Education Europe India Pravasi Switzerland

ആതുര സേവന രംഗത്തും ,ഐ ടി മേഖലയിലും പുതിയ തൊഴിൽ സാദ്ധ്യതകൾ നൽകുവാൻ “ഡ്രീംസ് ഗ്രൂപ്പ് ” ( DREAMZ GROUP ) എന്ന രജിസ്റ്റേർഡ് കമ്പനിയുമായി സ്വിറ്റസർലണ്ടിൽ നിന്നും മലയാളി സംരംഭക..

ആത്മവിശ്വാസവും ഊര്ജ്ജസ്വലതയും കൈമുതലായുള്ള സ്വയം പ്രചോദിതർക്ക് ഒരു തൊഴിലിനായി തൊഴിൽദായകരെ അന്വേഷിച്ചു നടക്കേണ്ടതില്ല. കഴിവും സ്ഥിരോത്സാഹവുമുള്ളവർക്ക് സ്വന്തമായി സംരംഭങ്ങൾ തുടങ്ങാം. അതുവഴി സ്വയംതൊഴിൽ നേടുകയും മറ്റുള്ളവർക്ക് തൊഴിൽ നല്കുകയും ചെയ്യാം. കഴിവിനും അഭിരുചിക്കും യോഗ്യതയ്ക്കും അനുയോജ്യമായ മേഖലയിൽ പരിചയസമ്പന്നരായവർ സ്വിറ്റസർലണ്ടിൽ തുടക്കമിടുന്ന പുതിയ സംരംഭമാണ് ഡ്രീംസ് ഗ്രൂപ്പ് . സ്ത്രീകൾ ആതുര സേവനരംഗത്ത് ജോലി ചെയ്യാൻ വളരെ തൽപ്പരരും പ്രഗത്ഭരുമാണ്. എന്നാൽ ആതുരസേവന രംഗത്ത് സംരംഭകത്വത്തിന് തുടക്കം കുറിക്കുന്നതിന് ഇന്നും അധികം സ്ത്രീകൾ ധൈര്യപ്പെട്ടിട്ടില്ല. എന്നാൽ ഡ്രീംസ് […]

Education

വിവാദ ഭാഗം ഒഴിവാക്കി; ചോദ്യത്തിന് മുഴുവന്‍ മാർക്കും നല്‍കുമെന്ന് സിബിഎസ്ഇ

പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ വിവാദ ചോദ്യം ഒഴിവാക്കി സിബിഎസ്ഇ. വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കും. ചോദ്യപേപ്പറില്‍ നല്‍കിയിരുന്ന ഖണ്ഡിക മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചല്ലെന്നും ഇതിനോട് അനുബന്ധിച്ചുള്ള ചോദ്യങ്ങളും ഒഴിവാക്കുകയാണെന്നും സിബിഎസ്ഇ പ്രസ്താവനയില്‍ അറിയിച്ചു. സ്ത്രീ-പുരുഷ തുല്യത കുടുംബങ്ങളില്‍ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സ്ത്രീ ശാക്തീകരണമാണ് സമൂഹത്തിലും കുടുംബങ്ങളിലും പ്രശ്നങ്ങള്‍ക്ക് കാരണം എന്ന തരത്തില്‍ കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.