Cultural Entertainment Pravasi Switzerland

സ്വിസ്സ് മനോഹാരിതയിൽ സിമി കൈലാത്തിന്റെ ചിത്രീകരണത്തിൽ സ്വിസ്സിലെ റോജനും ,ഡോളിയും ചേർന്നഭിനയിച്ച പ്രേമാർദ്രമായ സംഗീത ശില്പം – മഴനൂലിനഴകായി ..

യൂറോപ്പിലെ യുവതലമുറയിലെ പ്രശസ്ത ക്യാമറാമാനും ,അഭിനേതാവുമായ സിമ്മി കൈലാത് തന്റെ ക്യാമറയിലൂടെ സ്വിറ്റസർലാൻഡിലെ അതി മനോഹരമായ പ്രകൃതി ഭംഗികൾ പകർത്തി, നിരവധി മ്യൂസിക് ആൽബങ്ങളിലും , ഷോർട്ഫിലിമിലും കൂടാതെ അനേകായിരം ഫോളോവെഴ്‌സ് ഉള്ള സ്വിസ്സ് അച്ചായൻ എന്ന യൂട്യൂബ് വ്‌ളോഗിലൂടെ ഏറെ സുപരിചിതനുമായ സ്വിറ്റ്സർലൻഡ് ,ബേണിലെ റോജനും ഭാര്യ ഡോളി പോളും ആണ് സംഗീത സാന്ദ്രമായ ഈ സംഗീതആൽബത്തിലെ നായികയും നായകനും.അഭിനയകലയിലും ഞങ്ങൾ ഒരുപിടി മുന്നിൽ തന്നെയെന്ന് ഈ ദമ്പതികൾ ഈ ആൽബത്തിലൂടെ തെളിയിച്ചിരിക്കുകയാണ് .. ഏകദേശം […]

Cultural Pravasi Switzerland

കേരള കലാമണ്ഡലത്തിൻ്റെ പാരമ്പര്യ ശൈലിയിൽ നൃത്തം അഭ്യസിച്ച ശ്രീമതി സുമി രഞ്ജിത്ത് നേതൃത്വം നൽകുന്ന ” നവരസ ” ഡാൻസ് സ്‌കൂളിന് ആഗസ്റ്റ് 1 നു സ്വിറ്റസർലണ്ടിലെ സുഗ്ഗിൽ തിരിതെളിയുന്നു ..

ഭാരതീയ കലാ സംസ്കൃതിയുടെ ചരിത്രത്തിൽ അനിഷേധ്യ സ്ഥാനം അലങ്കരിക്കുന്നു ഭാരതീയ നൃത്ത സങ്കല്പം! ചിന്തയേയും ഭാവനയേയും മധുരോദാരമായ അനുഭൂതിയാക്കി , നടന കലയുടെ ദൃശ്യ ചാരുതക്കും ചിലങ്കയുടെ അപൂർവ്വ നാദ വിസ്മയങ്ങൾക്കും മാന്ത്രിക സ്പർശം നൽകി സ്വരരാഗ താള ശ്രുതിയിൽ അധിഷ്ടിധമായ അംഗ ചലനങ്ങളാൽ , ആസ്വാദക ഹൃദയങ്ങളിൽ അനുഭൂതിയുടെ നൂതന ഭാവതലങ്ങൾ തീർക്കുന്ന ഭാരതീയ നൃത്ത കലയുടെ മഹത്തായ പാരമ്പര്യം സ്വിറ്റ്സർലൻഡിൻ്റെ സ്വർഗ്ഗ സുന്ദരമായ മണ്ണിൽ അവതരിപ്പിക്കുന്നു. കേരള കലാമണ്ഡലത്തിൻ്റെ പാരമ്പര്യ ശൈലിയിൽ നൃത്തം അഭ്യസിച്ച […]

Cultural Europe Movies Pravasi Switzerland

സാറാസ് – സമൂഹത്തിനു നൽകുന്ന സന്ദേശം …സിനിമാ നിരൂപണം – ബിന്ദു മഞ്ഞളി ,സ്വിറ്റ്സർലൻഡ്

ഇന്നലെ സാറാസ് കണ്ടു…………………………. സാമൂഹ്യ മാധ്യമങ്ങൾ ഒരു പാട് വികാരത്തോടെയും സാമൂഹിക പ്രതിബന്ധതയോടെയും ആവേശത്തോടെയും ഏറ്റെടുത്ത് കഴിഞ്ഞ ഒരു പടം. സിനിമയും,സിനിമയുടെ എല്ലാ അഭിപ്രായപ്രകടനങ്ങളും തന്നെ സ്വാഭാവികവും , മനോഹരമായിരിക്കുന്നു . ഒരു പൂ … അത് മുരിക്കിൻ പൂവാണേലും റോസാപ്പൂവാണേലും .. ഗുണവും ഉപയോഗവും രണ്ടാണേലും … അതിൻ്റെ സൗന്ദര്യം ആസ്വദിക്കാതെ വയ്യല്ലോ? സ്വീകരിക്കണോ വേണ്ടയോ എന്നത് രണ്ടാമത്തെ കാര്യം.എൻ്റെ മനസ്സിൽ തോന്നിയത് കൂടെ ഒന്ന് പറയട്ടെ? എല്ലാ സിനിമയും പോലെ തന്നെ സാറാസും – […]

Association Cultural Europe Pravasi Switzerland

സീറോ മലബാർ യൂത്ത് മൂവ്മെൻറ് യൂറോപ്പ് (SMYM) എഗ്ഗ് യൂണിറ്റ് യുവജനസംഗമവും ,ദുക്റാന തിരുന്നാളും ജൂലൈ പതിനൊന്നിന് എഗ്ഗിൽ .

സിറോ മലബാർ സഭയുടെ യുവജന പ്രസ്ഥാനമാണ് സിറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്.എം.വൈ.എം). ലോകമെമ്പാടും 1.6 ദശലക്ഷത്തിലധികം ചിതറിക്കിടക്കുന്ന കത്തോലിക്കാ  യുവജനങ്ങൾ മാതൃസഭയ്ക്കായി ഒരു യുവജന പ്രസ്ഥാനം രൂപീകരിക്കുന്നതിനായി വളരെ മുന്നേ  ശ്രെമിച്ചിരുന്നു.സഭയിലെ വ്യത്യസ്ത യുവജന പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്നതിനും യുവജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും 2011 ൽ സിറോ മലബാർ ചർച്ചിന്റെ ലെയ്റ്റി കമ്മീഷൻ മുൻകൈയെടുത്തു. അതിന്റെ ഫലമായി, ബിഷപ്പുമാരുടെ സിനഡിന്റെ അംഗീകാരത്തോടെ  സീറോ  മലബാർ യൂത്ത് മൂവ്മെന്റിനു  (SMYM) അംഗീകാരമായി  2014 ഓഗസ്റ്റ് 30 ന് സംഘടനയുടെ […]

Cultural Europe Pravasi Switzerland

ശ്രീ തോമസ് മുക്കോംതറയിൽ ആദ്യമായി സംഗീത സംവിധാനം ചെയ്‌ത “സെന്റ് മാർട്ടിൻ പ്രവാസി കൂട്ടായ്മയുടെ ” സ്വർഗീയ നാഥാ എന്ന മരിയൻ ഭക്തിഗാനം റിലീസ് ചെയ്‌തു .

പ്രവാസലോകത്തുനിന്നും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നാട്ടിലെ അശരണർക്കായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവാസി കൂട്ടായ്മയായ സെന്റ് മാർട്ടിൻ പ്രവാസി കൂട്ടായ്മ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ഈ ഗാനം സംഗീതാസ്വാദകർക്കായി യുട്യൂബ് വഴി റിലീസ് ചെയ്തിരിക്കുന്നത് .കേരളത്തിലുള്ള വയനാട് ജില്ലയിലെ അമ്പലവയൽ സെന്റ് മാർട്ടിൻ പള്ളി ഇടവകയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയിരിക്കുന്നവരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ . ഈ കൂട്ടായ്മയിൽ നിന്ന് ഉദയം ചെയ്ത അതി മനോഹരമായ മരിയൻ ഭക്തി ഗാനമാണ് ” സ്വർഗീയനാഥ” ഈ ഗാനത്തിന്റെ […]

Cultural Kerala Pravasi Switzerland

സ്വിറ്റസർലണ്ടിൽ നിന്നും മാളക്കാരൻ വർഗീസ് എടാട്ടുകാരൻ തൃശൂർ പൂരത്തിന്റെ അനുസ്മരണങ്ങളുമായി ..

പൂരം – എന്റെ പൂരം ! അമിട്ടാ പൊട്ടി – മേപ്പോട്ടാ പോയി … ന്ദൂട്ടാടാ ശവ്യ… താ – ങ്ങടെ തൃശൂര് – അറിയോടാ , പരക്കിഴി!!!20 ആം വയസ്സിൽ ഗൾഫിലേക്ക്കും പിന്നെ യൂറോപ്പിലേക്കും കൂട് മാറിയെങ്കിലും മനവും നിനവും നിറയെ സാംസ്‌കാരിക തലസ്ഥാനത്തിന്റെ ഓർമയുമായാണ് ജീവിച്ചത് ! കൂട്ടുകാരായ അക്ഷര നഗരി കോട്ടയം അച്ചായന്മാർ ദേശത്തിന്റെ വീമ്പു പറയുമ്പോൾ – ഒരൊറ്റ പേര് പറഞ്ഞാണ് ഞങ്ങൾ അതിനെ നിഷ്പ്രഭമാക്കിയത് … അത് മറ്റൊന്നുമല്ല – […]

Association Cultural Entertainment Pravasi Switzerland

സ്വിസ്സ് മലയാളീ മ്യൂസിക് ഒരുക്കിയ “കണിക്കൊന്ന പൊന്നും ചാർത്തി” എന്ന വിഷുപ്പാട്ടിലൂടെ മനം നിറഞ്ഞു മലയാളി മനസ്സ് ..

കൊറോണക്കാലമായതിനാൽ പുറത്തിറങ്ങാതെ ജനങ്ങൾ വീട്ടിലിരുന്ന് ഈ മഹാമാരിയെ പ്രതിരോധിക്കുകയാണ്. ഇതിനിടെ പ്രധാന ദിവസങ്ങളെല്ലാം ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ കടന്നു പോകുന്നു . സംഗീതത്തിലൂടെയും വാക്കുകളിലൂടെയും ഈസ്റ്റർ ,വിഷുദിന ആശംസകൾ നേരുവാനല്ലാതെ മലയാളിക്ക് എന്തുചെയ്യാൻ … ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ എല്ലാവർക്കും കഴിയട്ടെ എന്ന് എല്ലാവരും പരസ്‌പരം ആശംസിക്കുമ്പോഴാണ് മനസ്സിൽ കുളിർ മഴയായി ഈ വിഷു നാളിൽ സ്വിസ്സ് മലയാളീ മ്യൂസിക് “കണിക്കൊന്ന പൊന്നും ചാർത്തി” എന്ന വിഷുഗാനം മനസ്സുനിറയെ പൂക്കാലം നിറച്ചു സംഗീതാസ്വാദകർക്കായി എത്തിച്ചിരിക്കുന്നത് […]

Cultural Entertainment Kerala

ചലച്ചിത്ര അക്കാദമിയില്‍ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ വീണ്ടും തിരക്കിട്ട നീക്കം

ആറ് പേരെ സ്ഥിരപ്പെടുത്തണമെന്ന് അക്കാദമി സർക്കാരിനോട് ആവശ്യപ്പെട്ടു. ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരെ സ്ഥിരപ്പെടുത്തണമെന്നാണ് ആവശ്യം ചലച്ചിത്ര അക്കാദമിയില്‍ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ വീണ്ടും തിരക്കിട്ട നീക്കം. ആറ് പേരെ സ്ഥിരപ്പെടുത്തണമെന്ന് അക്കാദമി സർക്കാരിനോട് ആവശ്യപ്പെട്ടു. അക്കാദമി സെക്രട്ടറിയാണ് കത്ത് നല്‍കിയത്. ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന റെക്കോഡ് കീപ്പർ, റിസപ്ഷനിസ്റ്റ്, ഹൗസ് കീപ്പിങ്, അറ്റന്‍ഡന്റ്, പ്രൊജക്ഷനിസ്റ്റുകള്‍ എന്നിവരെ സ്ഥിരപ്പെടുത്തണമെന്നാണ് ആവശ്യം. പത്ത് വർഷം പൂർത്തിയായത് ചൂണ്ടികാണിച്ചാണ് നടപടി. അക്കാദമി ഭരണ സമിതിയുടെ ശുപാർശ […]

Cultural Entertainment Our Talent Pravasi Switzerland

ശ്രവണസുന്ദരങ്ങളായ ഗാനങ്ങളാൽ സംഗീത മനസ്സിൽ തേൻമഴപെയ്യിക്കുന്ന നമ്മുടെ സ്വന്തം ഗായകൻ തോമസ് മുക്കോംതറയിൽ

സംഗീതം നമ്മിലുളവാക്കുന്ന പല തരത്തിലുള്ള വികാരങ്ങള്‍ എന്താണെന്ന് ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ആണ്…..ഓരോരുത്തര്‍ക്കും അതുണ്ടാക്കുന്ന അനുഭവത്തിന്റെ തോത് ഏറിയും കുറഞ്ഞും ഇരിക്കും.. ഒരു ഗാനം കേള്‍ക്കുമ്പോള്‍ നാം അനിര്‍വചനീയമായ ഒരു സുഖം അനുഭവിക്കുന്നു….നമ്മെ അത് മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു..സ്വപ്നങ്ങള്‍ കാണിക്കുന്നു…ഓര്‍മ്മകളെ ഓടിയെത്തിക്കുന്നു ….മാനസിക ഭാരം കുറയ്ക്കുന്നു…..എന്നാലോ ചില പാട്ട് കേള്‍ക്കുമ്പോള്‍ നേരെ തിരിച്ചാണ് അ നുഭവപ്പെടുക…..അത് ഒരു പക്ഷെ നമ്മെ അസ്വസ്തമാക്കിയേക്കാം….നൊമ്പരപ്പെടുത്തിയേക്കാം….. വേണ്ടപ്പെട്ടവരെയെല്ലാംഓര്‍ത്തു കരയാന്‍ ഇടയാക്കിയേക്കാം…..ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെഹൃദയത്തില്‍ തുളച്ച് കയറുന്ന സംഗീതത്തെ ആരാണ് സ്നേഹിക്കാത്തത്? […]

Cultural Entertainment Pravasi Switzerland

കേരളത്തിന്റെ സൗന്ദര്യ കിരീടം ചൂടുവാൻ സ്വിസ്സിൽ നിന്നും സ്റ്റീജാ ചിറക്കൽ മിസ്സ്‌ കേരളാ ഫൈനൽ റൗണ്ടിൽ .

തെക്കേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ശ്രദ്ധിക്കുന്ന മിസ് കേരള മത്സരത്തിന്റെ 2020 എഡിഷൻ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ. 1999ൽ ഇംപ്രസാരിയോയുടെ സിഗ്നേച്ചർ ഇവന്റോടെ ആരംഭിച്ച മിസ് കേരള മത്സരം ലോകമെമ്പാടുമുള്ള മലയാളി യുവതികൾക്ക് തങ്ങളുടെ കഴിവും ചിന്തയും അവതരിപ്പിക്കാനുള്ള വേദി കൂടിയാണ്. ഈ വർഷം കോവിഡ് നിയന്ത്രണങ്ങൾ കാരണം മിസ് കേരള മത്സരം പൂർണ്ണമായും വെർച്വൽ ആയിരിക്കുകയാണ്. അതുകൊണ്ടുതന്നെ കൂടുതൽ പേർക്ക് പങ്കെടുക്കാനും കഴിയും. ലോകത്ത് ആദ്യമായാണ് ഒരു സൗന്ദര്യ മത്സരം പൂർണ്ണമായും വെർച്വലായി നടക്കുന്നത്.ഓഡിഷന്‍ മുതല്‍ […]