മനസ്സിൽ സന്തോഷം നിറഞ്ഞു കവിയുമ്പോൾ അത് പൂക്കളായും, നിറങ്ങളായും, വർണ്ണങ്ങളായും നാം ഓരോരുത്തരുടെയും മനസിന്റെ മുറ്റത്ത് വിരിയാറുണ്ട്. ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും മനോഹരങ്ങളാണ് പൂക്കൾ. ബഹുവർണത്തിലുള്ള പൂക്കളെയും പൂമ്പാറ്റകളെയും ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നമ്മുടെ കാർഷികസംസ്‌കൃതിയിലും ആഘോഷങ്ങളിലും ആചാരങ്ങളിലും എല്ലാം പൂക്കൾ ധാരാളം ഉപയോഗിക്കപ്പെടുന്നു.ഓണമെന്നു പറഞ്ഞാൽ അത്തപൂക്കളമാണ് പ്രധാനം. First prize -Amazing friends പുതു പുത്തൻ ആശയങ്ങളിലൂടെ സ്വിസ്സ് മലയാളികളുടെ മനസറിയുവാൻ എന്നും ശ്രമിച്ചിട്ടുള്ള സ്വിറ്റസർലണ്ടിലെ സാംസകാരിക സംഘടനായ ബി ഫ്രണ്ട്‌സ് തിരുവോണാഘോഷങ്ങളോട് ചേർന്ന് രണ്ടായിരത്തിപതിനഞ്ചിൽ തുടക്കമിട്ട […]
Cultural
വേൾഡ് മലയാളി കൗൺസിൽ (WMC) 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഓൺലൈൻ ഓണാഘോഷം നടത്തുന്നു.
അറുപന്തഞ്ചോളം ലോക രാജ്യങ്ങളിൽ പ്രാതിനിത്യമുള്ള വേൾഡ് മലയാളി കൗൺസിൽ (WMC) 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഓൺലൈൻ ഓണാഘോഷം നടത്തുന്നു. സെപ്റ്റംബർ നാലാം (Sep 4, Saturday) തിയതിയാണ് ഓൺലൈൻ പ്ലാറ്റുഫോമായ സൂം വഴി നിരവധി കലാപ്രകടനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഓണാഘോഷം നടത്തുന്നത്. വേൾഡ് മലയാളി കൗൺസിലിന്റെ ആറോളം റീജിയനുകൾ ഒത്തുചേർന്നാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നിന്നും നാലാം തിയതി ആരംഭിച്ച് എല്ലാ WMC റീജിയനുകളിൽ കൂടിയും കടന്ന് 24 മണിക്കൂറിനു ശേഷം അമേരിക്കയിലെ വാഷിംഗ്‌ടൺ DC യിലാണ് […]
സ്വിറ്റസർലണ്ടിൽ നിന്നും അണിയിച്ചൊരുക്കിയ ഓണക്കൊലുസ് എന്ന സംഗീതശില്പം യൂട്യൂബില്‍ 28 K വ്യൂവേഴ്‌സുമായി മുന്നേറുന്നു …
ഓണക്കൊലുസ്സ് എന്ന സംഗീത ആൽബം 28 k വ്യൂസ് പിന്നിട്ട് കൊണ്ട് യൂറ്റ്യൂബിൽ ജൈത്രയാത്ര തുടരുമ്പോൾ ഈ സംഗീത ശിൽപത്തെ ഏറ്റെടുത്ത മലയാളി മനസിന് ആൽഫിൻ ,ജൂബിൻ കൂട്ടുകെട്ടിന്റെ ഹൃദയംനിറഞ്ഞ നന്ദി. ഏതു പ്രതിസന്ധിക്കിടയിലും ഓണത്തിന്റെ സംഗീതം നിലയ്ക്കില്ല. അത് ഒരു പെരുമഴ പോലെ മലയാളത്തിന്റെ മണ്ണില്‍ പെയ്തിറങ്ങും. കാരണം ഓണമെന്ന് പറയുമ്പോള്‍ തന്നെ സഗീതമില്ലാതെ ആലോചിക്കാന്‍ മലയാളിക്ക് ആവില്ല….അതിലൊന്നാണ് സ്വിറ്റസർലണ്ടിലെ ജൂബിൻ ആൽഫിൻ സൗഹൃദത്തിൽ വിരിഞ്ഞ ഓണക്കോലുസെന്ന തങ്കക്കൊലുസ് .. കോവിഡ് പ്രതിസന്ധിക്കിടയിലും ഓണം ആഘോഷമാക്കാന്‍ […]
സ്വിറ്റ്സർലൻഡ് മലയാളികളുടെ ” ഓണക്കൊലുസ് ” എന്ന സംഗീത ശിൽപ്പം സോഷ്യൽ മീഡിയയിൽ “സ്വർണ്ണക്കൊലുസായി” ശ്രെദ്ധനേടുന്നു .
മഹാമാരിയുടെ ദുരിതവും വിഹ്വലതകളും വിട്ടുമാറിയിട്ടില്ലെങ്കിൽ പോലും ഓണമെന്ന മലയാളിയുടെ മധുരോദാരമായവികാരം പൊന്നിൻ ചിങ്ങത്തിൻ്റെ വരവോടെ അവനെ ഇറുകെപുണർന്നു തുടങ്ങുകയാണ്.വർത്തമാനകാലം എത്ര കലുഷിതമായാലും അങ്ങു ദൂരെത്തെളിയുന്ന ഒരു പ്രകാശസ്പുരണമാണ് നമുക്ക് ഓണം.നിയന്ത്രണങ്ങളോടെയെങ്കിലും ഓണം ആഘോഷിക്കാൻ മലയാളികൾ ശ്രമിക്കുമ്പോൾ ‘ഓണക്കൊലുസ് ’ എന്ന പേരിൽ മനോഹരമായ വീഡിയോ ആൽബം സോങ്ങ് പുറത്തിറക്കി പുതുമകൾ തീർക്കുകയാണ് സൂറിച് നിവാസികളായ ആൽഫിനും ജൂബിനും . ’മ്യൂസിക് 247 ’ എന്ന യൂട്യൂബ് ചാനൽ വഴിയാണ് ആൽബം വീഡിയോ സോങ് ഇന്നലെ റിലീസ് ചെയ്തത് […]
കിറ്റ് ഓണം അഥവാ ക്വിറ്റ് ഓണം.”മാന്യ പ്രേക്ഷകർക്ക് നമസ്കാരം – John Kurinjirappalli
പൂക്കളവും ഓണക്കോടിയും പുലികളിയും ആട്ടവും പാട്ടുമായി പത്തുദിവസത്തോളം വരുന്ന ഓണാഘോഷം പ്രതീക്ഷയുടെയും സമത്വത്തിൻ്റെ യും ഐക്യത്തിൻ്റെയും വർണ ചിത്രങ്ങൾ മലയാളി മനസ്സുകളിൽ വരച്ചു ചേർത്തിരിക്കുന്നു.നാനാത്വത്തിലെ ഏകത്വം ശരിക്കും അന്വർത്ഥമാക്കുന്നു ഓണാഘോഷങ്ങൾ.അതുകൊണ്ടു തന്നെ ഓണവും ഓണാഘോഷങ്ങളും എന്നും നില നിൽക്കണം. 1961 ലാണ് കേരള ഗവൺമെന്റ് ഓണം ദേശീയോത്സവമെന്ന നിലയിൽ കൊണ്ടാടാൻ തീരുമാനിച്ചത്.കേരളജനത അത് ഹൃദയത്തിൽ ഏറ്റെടുത്തു, ഓണാഘോഷങ്ങൾ ജനകീയമായി. എങ്ങനെയാണ് ഈ കൊറോണകാലത്തു് നമ്മളുടെ ആളുകൾ ഓണം ആഘോഷിക്കുന്നത് എന്ന് നമുക്ക് കാണാം.എ എക്സ് ടീവിയിൽ നിന്നും […]
ചിങ്ങം പുലർന്നേ…ഓണം വന്നേ …മാനുഷ്യരെല്ലാരും ഒന്നുപോലെ…ഓണനിലാവ് … ബിന്ദു മഞ്ഞളി
ഓണം …..🥀ഓണപ്പാട്ടും ഓണത്തപ്പനും പൂക്കളവും പൂവിളികളും കൈ കൊട്ടിക്കളിയും വള്ളം കളികളും എല്ലാം ഓണക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ചില പ്രത്യേക ആചാരങ്ങൾ ആയി മാറിക്കഴിഞ്ഞു.ഒരു പക്ഷെപ്രകൃതി പോലും ആ രൂപഭാവങ്ങൾ ഓർത്തെടുക്കാൻ ഇന്ന് ഇഷ്ടപ്പെടാതായി. പൂക്കളില്ല, കിളികളില്ല ,സമൃദ്ധിയില്ല ,സന്തോഷവുമില്ല. മാവേലി പോലും വരാറുണ്ടോ ആവോ? എന്നാലും ഓണം ഇന്നും കാലക്രമത്തിൽ വന്നു പോകുന്നു.ഒരു പക്ഷെ ഓർമ്മകളിൽ പോലും ഓണം ഇന്ന് ,അവിശ്വസനീയമായ ഒരവസ്ഥയായി മാറിക്കഴിഞ്ഞു.മാനുഷ്യരെല്ലാം ഒന്നുപോലെ…കള്ളവുമില്ല ചതിയുമില്ല… അങ്ങനെ പോകുന്നു ഓണക്കാലത്തിൻ്റെ വർണ്ണ ഭംഗികൾ … […]
ഓണ സൌരഭ്യവുമായി സ്വിസ്സിലെ ആൽഫിൻ ,ജൂബിൻ കൂട്ടുകെട്ടിൽ വിരിയുന്ന “ഓണാക്കൊലുസ്” ഓഗസ്റ്റ് ഇരുപതിന് ..
സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും പ്രതീകമായ ഓണം പാട്ടുകളാലും സമൃദ്ധമാണ് .കോവിഡ് മഹാമാരിയുടെ കാലത്ത് ദുരിതങ്ങളെയും വേദനകളെയും അതിജീവിക്കാനുള്ള കരുത്തിലാണ് ഇത്തവണ ഓണത്തെ മലയാളി വരവേല്‍ക്കുന്നത്. നല്ല നാളെയുടെ പ്രതീക്ഷയും ഒപ്പം അതിജീവനത്തിന്റെ സന്ദേവുമായി എത്തുന്ന ഓണ നാളിൽ ഗൃഹാതുരുത്വം നിറയുന്ന ഓണഓർമകൾ മലയാളിക്ക് സമ്മാനിക്കുകയാണ് ” ഓണാക്കൊലുസ് എന്ന സംഗീത ശിൽപ്പം . സ്വിസ്സ് മലയാളി സമൂഹം ബഹുമുഖ പ്രതിഭകളാൽ സമ്പന്നരാണ് … ഈ ഗാനോപഹാരത്തിനു പിന്നിലും സ്വിറ്റസർലണ്ടിലെ ഒരുപറ്റം പ്രതിഭകൾ അണിനിരക്കുന്നു .സാങ്കേതികമായും സൃഷ്ടിപരമായും കൂടുതല്‍ പുതുമകളോടെ […]
മുപ്പത്തിയഞ്ചാമത് Fribourg International Film Festival വേദിയിൽ നിന്നും പ്രത്യേക ലേഖകൻ ശ്രീ അഗസ്റ്റിൻ പാറാണികുളങ്ങര
The Ivorian fable La Nuit des Rois wins the FIFF 2021 Grand Prix For the second time in a row, the Fribourg International Film Festival (FIFF) has awarded its most prestigious prize, the Grand Prix, to a film from Africa. La Nuit des Rois by director Philippe Lacôte is an Ivorian political fable of Shakespearean beauty . The Special […]
“വെട്ടുകാരൻ ചാക്കോ ” മലയാളീസ്.CH എഡിറ്റോറിയൽ ബോർഡ് അംഗം ശ്രീ സാൻ്റി പള്ളിക്കമാലിന്റെ നർമ്മത്തിൽ ചാലിച്ച ചിന്താശകലങ്ങളാണ് ഈ കഥയുടെ ഉള്ളടക്കം
ഇത് ചുമ്മാ ഒരു കഥയാണ് . കഥാകൃത്തിന്റെ സംസ്കാരവും അഭിപ്രായങ്ങളുമാണ് ഇതെന്ന് ഒരിക്കലും കരുതരുത്. ചുറ്റുപാടും കാണുന്നതും കേൾക്കുന്നതുമായ പലതുമാണ് കഥകളായി രൂപാന്തരപ്പെടുന്നത്. ഇതിൽ അക്ഷരത്തെറ്റുകളും വ്യാകരണപിശകുകളും ഉണ്ടായേക്കാം ….ക്ഷമിക്കുക.. സ്നേഹപൂർവ്വം സാൻ്റി പളളിക്കമാലിൽ. ഭാഗം 1 മകരമാസകുളിരിൽ അവളുടെ നിറഞ്ഞ മാറിൻ ചൂടിൽ .. മയങ്ങുവാനൊരു മോഹം മാത്രം …… !!……. പൂവച്ചൽ ഖാദർ എഴുതി ഗാനഗന്ധർവൻ യേശുദാസ് പാടി അനശ്വരമാക്കിയ വരികൾ….. കറവക്കാരൻ ഗോപാലൻ ചലച്ചിത്രഗാനം ഉച്ചത്തിൽ കേട്ടുകൊണ്ട് പശുവിനെ കറക്കുന്നു. താൻ ജോലിക്ക് […]
സാറാസ് എന്ന സിനിമക്കെതിരെ സദാചാര വാദികൾ കല്ലെറിയുമ്പോൾ. നിരൂപണം – ബാബു വേതാനി
വിവാദങ്ങൾ വിടാതെ പിന്തുടരുന്ന സമീപകാല റിലീസ് ആയ സാറാസ് എന്ന മലയാള ചലച്ചിത്രം ഞാനും കണ്ടിരുന്നു. സ്ത്രീപക്ഷ സിനിമകളിലൂടെ സിനിമാപ്രേമികളുടെ കൈയ്യടികൾ ധാരാളമായി വാങ്ങിക്കൂട്ടിയ ജൂഡ് അന്തോണി എന്ന യുവ സംവിധായകന് ഇക്കുറി വിമർശനങ്ങളുടെ കൂരമ്പുകളാണ് പൊതുസമൂഹത്തിൽ നിന്നും ഏറ്റു കൊണ്ടിരിക്കുന്നത് .കല ജീവിതഗന്ധിയായിരിക്കണം എന്ന ക്ളീഷേ പ്രയോഗം നമ്മൾ കൂടെ കൂടെ എടുത്തുപയോഗിക്കാറുണ്ടെങ്കിലും, തനിക്കു നല്ലതല്ല എന്ന് തോന്നുന്നതൊന്നും ഇവിടെയാരും എഴുതുകയോ ചിത്രീകരിക്കുകയോ വേണ്ട എന്ന സങ്കുചിത ചിന്താഗതിയിലേക്കു മലയാളി ചുരുങ്ങുന്നു എന്നെ കരുതാൻ കഴിയൂ […]