പതിനെട്ട് വയസ്സുകാരിയായ അനീറ്റ അഗസ്റ്റിന്‍ സംവിധാനം ചെയ്യുന്ന മൂരി എന്ന മലയാളം ചിത്രത്തിലൂടെയാണ് സ്വിസ്സ് മലയാളികളും ,കോതമംഗലം നിവാസികളുമായ ആന്റണി ,സോളി മേക്കുന്നേൽ ദമ്പതികളുടെ മോൻ ഫ്രിഡോൾ മേക്കുന്നേൽ നായക വേഷത്തിലെത്തിയിരിക്കുന്നതു. തീയേറ്റര്‍ ആര്‍ട്‌സ്, സൈക്കോളജി, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബിരുദ വിദ്യാര്‍ത്ഥിനി കൂടിയായ അനിറ്റയുടെ ആദ്യ ചിത്രമാണ് മൂരി. ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയതും ഈ പതിനെട്ട് വയസ്സുകാരി തന്നെയാണ്. പാവപെട്ട ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന ബ്ലേഡ് മാഫിയ, കള്ള വാറ്റു സംഘങ്ങള്‍, കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം […]
Cultural
സ്വിസ്സ് മലയാളി മ്യൂസിക്കിന്റെ കാൽവരി വഴിയോരം എന്ന ക്രിസ്ത്രീയഭക്തിഗാനം റിലീസ് ചെയ്‌തു
ഓർശ്ലേം തെരുവുകൾ ശബ്ദമുഖരിതമായി. അവർക്കു പരിചിതനായ ക്രിസ്തുവിനെ കൊലക്കളത്തിലേയ്ക്ക് വലിച്ചിഴക്കപ്പെടുകയാണ്. ആ വഴിയിൽ ആറാം സ്ഥലത്ത് വച്ചാണ് വേറോനിക്ക ഈശോയുടെ തിരുമുഖം തുടയ്ക്കുന്നത്. ആബേലച്ചന്റെ വാക്കുകൾ കടംകൊണ്ടാൽ അവൾക്ക് ഈശോയെ ആശ്വസിപ്പിക്കണം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ സ്നേഹം പ്രതിബന്ധം അറിയുന്നില്ല.യേശുവിന്റെ രക്തം ഒലിക്കുന്ന മുഖം വേറോനിക്ക തൂവാലകൊണ്ട് ഒപ്പി ആശ്വസിപ്പിക്കുമ്പോൾ അവൾ പറയാതെ പറയുന്നുണ്ട് ദേ ഞാനും നിന്നോടുകൂടെയുണ്ട് എന്ന്. ഇറ്റലിയിലെ മാനോപ്പെലോ എന്ന ഗ്രാമത്തിൽ ക്രിസ്തുവിന്റെ തിരുമുഖം പതിഞ്ഞ ഒരു പട്ടുതൂവാല അതിപൂജ്യമായി സൂക്ഷിച്ചിട്ടുണ്ട്. ആരാരും അധികം പാടാത്ത […]
സ്വർഗീയ നാദത്തിനുടമയായ ശ്രീ കെസ്റ്ററിന്റെ സ്വരമാധുരിയോടെ ശ്രീ കാക്കശേരി രചിച്ചു ശ്രീ ബാബു പുല്ലേലി സംഗീതം നൽകിയ അനുതാപം റിലീസ് ചെയ്‌തു .
ആത്മാവിന്റെ തപോവനങ്ങൾക്കു നടുവിലെ തണുത്തുറഞ്ഞ ഹിമപ്പരപ്പുകളിൽ നിന്നുറവ പൊട്ടി മനസ്സുകളിൽ അന്നനാളത്തേക്കാൾ നനവുള്ളവർക്കായി തെറ്റിൽ നിന്ന് തെറ്റിലേക്ക് വഴുതി വീഴുമ്പോൾ നന്മയുടെ പാത തുറന്നുകാട്ടുന്ന അനുതാപ ഗീതം. തള്ളിപ്പറഞ്ഞവനെയും ഓടിപോയവനെയും ചേർത്തുനിർത്തുന്ന ദൈവസ്നേഹത്തിന്റെ മാസ്മരികതയിലേക്കു മനുഷ്യമനസ്സുകളെ ഉയർത്തുന്ന വിസ്മയഗീതം….നോമ്പിന്റെ വിശുദ്ധിയിലേക്ക് നടന്നു അടുക്കുന്നവർക്കായി പാപബോധത്താൽ കുനിഞ്ഞുപോയ മനസുകൾക്ക് സാന്ത്വനമായി……ഉരുകുന്ന മനസ്സുകൾക്ക് സ്‌നേഹവിരുന്നുമായി കാത്തിരിക്കുന്ന ദൈവസ്‌നേഹഗീതം ….പാപപങ്കിലമായ മനസ്സു കളിലേക്കു പശ്ചാത്തപത്തിന്റെ തെളിനീരൊഴുക്കുന്ന …., ഹൃദയത്തിനു സാന്ത്വനം പകരുന്ന …”അനുതാപം”സ്വിസ്സ് മലയാളി മ്യൂസിക്ക്സ് സ്വിറ്റ്സർലണ്ട് നിങ്ങൾക്കായി അണിയിച്ചൊരുക്കിയിരിക്കുന്നു . […]
മുസരിസ് ബോട്ട് യാത്രയും, പള്ളിപ്പുറത്തെ മഞ്ഞുമാതാവിന്റെ പള്ളിയും – TOM KULAGARA
സ്വാഗതപാനീയം, കുശാലായ ഉച്ചഭക്ഷണം, നാലുമണിക്കുള്ള കാപ്പി കടി, മ്യൂസിങ്ങളിലെ പ്രവേശന ഫീസ്, യാത്രയിൽ ഉടനീളം ഗൈഡ് എന്നിവ അടങ്ങിയ പാക്കേജാണ് ഞങ്ങൾ മുസരിസ് വിനോദയാത്രക്കായ് തെരഞ്ഞെടുത്തത്. ഈ യാത്രയുടെ ആരംഭവും അവസാനവും ഒന്നുകിൽ വടക്കൻ പറവൂർ ജെട്ടിയിൽ നിന്നോ അല്ലെങ്കിൽ കോട്ടപ്പുറം ജെട്ടിയിൽ നിന്നോ ആകാം. ഏത് ജെട്ടിയിൽ നിന്ന് യാത്ര ആരംഭിക്കണമെന്നത് സഞ്ചാരികളുടെ ഇഷ്ടം. ഈ യാത്രയിലെ രസകരമായ പല കാഴ്ചകളും ഇതിനു മുൻപേ പലഭാഗങ്ങളായി പങ്കുവച്ചിരുന്നു. പെരിയാറിന്റെ അഴിമുഖവും, കോട്ടപ്പുറംകോട്ടയും, സഹോദരൻ അയ്യപ്പൻ സ്മാരകവും […]
പെരിയാറിന്റെ ഓളപ്പരപ്പിലൂടെ മുനമ്പം അഴിമുഖത്തേയ്ക്ക് ഒരു ബോട്ട് യാത്ര – TOM KULANGARA
പ്രാചീന കേരളത്തെപ്പറ്റിയുള്ള ചരിത്രരേഖകള്‍ വളരെ കുറവായതുകൊണ്ട് പല പ്രധാന ചരിത്ര സംഭവങ്ങളും ഇന്നും ഇരുള്‍മൂടി കിടക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയിലും ഉപരിതല ഘടനയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ പ്രകൃതി പ്രതിഭാസമാണ് 1341 ലെ പ്രളയം. ചരിത്രരേഖകളിൽ ഈ പ്രളയത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, പ്രളയകാലത്തെപറ്റിയുള്ള സ്പഷ്ടമായ നിരവധി സൂചനകൾ പലയിടങ്ങളിൽ നിന്നായി ചരിത്രകാരന്മാർ ശേഖരിച്ചിട്ടുണ്ട്. പ്രളയത്തിൽ കരകവിഞ്ഞ് ഗതി മാറി ഒഴുകിയ പെരിയാർ ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞതോടെ പുതിയൊരു കൈവഴികൂടി ഉണ്ടായി. കിഴക്കൻ മലകൾ ഇടിഞ്ഞ് […]
ആലപ്പുഴയുടെ അഴകായ പാതിരാമണൽ – TOM KULANGARA
ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ. അനന്ത പത്മനാഭൻ തോപ്പ് എന്ന പേരിലും ഈ ദ്വീപ് അറിയപ്പെടുന്നു. കൊച്ചിൻ ഭീംജി ദേവ്ജി ട്രസ്റ്റിൽ നിന്നും ഷെവലിയർ എസിഎം അന്ത്രാപ്പർ ദ്വീപ് സ്വന്തമാക്കി. എഴുപതുകളുടെ അവസാനം വരെ തൈമറ്റത്തിൽ കുടുംബത്തിന്റെ സ്വകാര്യ ഉടമസ്ഥതയിലായിരുന്നു പാതിരാമണൽ ദ്വീപ്. 1979-ൽ സംസ്ഥാനത്ത് ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയപ്പോൾ ദ്വീപ് സർക്കാർ ഏറ്റെടുത്തു. പിന്നീട് ടൂറിസം വകുപ്പിന് കൈമാറി. എഴുപതുകളുടെ അവസാനം വരെ 14 തൊഴിലാളി കുടുംബങ്ങൾ ഈ ദ്വീപിൽ […]
ക്രിസ്മസിനോടനുബന്ധിച് സ്വിറ്റസർലണ്ടിൽ വിവിധ ഭാഷകളിൽ അഡ്വൻറ് ഗാന ശുശ്രൂഷ സംഘടിപ്പിക്കപ്പെട്ടു.
സ്വിട്സര്ലണ്ടിലേ ആറാവ് പ്രവിശ്യയിലുള്ള സൂർ ഹോളിസ്പിരിറ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ, ഈ വർഷത്തെ ക്രിസ്തുമസ് ഒരുക്കങ്ങളുടെ ഭാഗമായി, അഡ്വൻറ് ഗാന ശുശ്രൂഷ സംഘടിപ്പിക്കപ്പെട്ടു. ഡിസംബർ 3 വെള്ളിയാഴ്ച, വൈകുന്നേരം 6.30 ആയിരുന്നു വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗായകസന്ഘങ്ങൾ വിത്യസ്ത ഭാഷകളിൽ ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചത്. അൽബേനിയൻ, ജർമ്മൻ, ഇറ്റാലിയൻ, മലയാളം, പോർച്ചുഗീസ്, സ്വിസ്-ജർമൻ, സ്പാനിഷ് എന്നീ ഭാഷകളിൽ ആലപിക്കപ്പെട്ട ഗാനങ്ങൾക്ക് ആസ്വാദകരുടെ വലിയ സ്വീകരണമാണ് ലഭിച്ചത്. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പരിപാടിയിൽ പള്ളിയിൽ എത്തിയവർക്ക് പുറമെ […]
വിനോദസഞ്ചാരികൾക്ക് വഴികാട്ടിയായി സ്വിറ്റസർലണ്ടിലെ സെർമാറ്റ്, മാറ്റർഹോൺ എന്നിവിടങ്ങളെക്കുറിച്ചുള്ള അടുപ്പും വെപ്പും വ്‌ളോഗിന്റെ വിവരണവും വീഡിയോയും – ടോം കുളങ്ങര
സ്വിറ്റ്‌സർലൻഡിന്റെ ഐക്കണിക് ലാൻഡ്‌മാർക്കായ മാറ്റർഹോണും അതിന്റെ മടിത്തട്ടിൽ പ്രകൃതി അഴകോടെ ഒരുക്കിയ സെർമാറ്റ് ഗ്രാമഭംഗിയും സ്വിറ്റ്സർലാൻഡ് സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും ഒഴിവാക്കരുത്. എത്ര കണ്ടാലും മതി വരാത്ത മാറ്റർഹോണിന്റേയുംസെർമാറ്റ് താഴ്‌വരയുടേയും വിശേഷങ്ങളിലൂടെ നമുക്ക് ഒരു ചെറു യാത്ര പോകാം. സ്വിറ്റ്സർലാൻഡിലെ പർവ്വതനിരകളിലൂടെ പനോരമിക് കാഴ്ചകളിലൂടെ ഓടുന്ന Glacier Express ട്രെയിനിൽ ആറുമണിക്കൂർ നീളുന്ന വിശിഷ്ട യാത്ര. അതിനായി ഞങ്ങൾ തെരഞ്ഞെടുത്തത് Chur നിന്ന് Zermatt റൂട്ടാണ്. സെർമാറ്റിൽ നിന്നും ബാസലിലേയ്ക്കുള്ള മടക്കയാത്രയ്ക്ക് മുൻപായി കഷ്ടിച്ച് ഒന്നര മണിക്കൂർ […]
പ്രശസ്ത ഗാന രചയിതാവായ ശ്രീ ബേബി കാക്കശേരിയുടെ ക്രിസ്മസ് ഗാനമായ “കാത്തിരിപ്പിന്റെ രാത്രി “പ്രകാശനം ചെയ്‌തു ..
രക്ഷനുവേണ്ടിയുള്ള കാത്തിരിപ്പാണ് പലരുടേയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. കുറച്ച് നാളായി ലോക മലയാളികൾ കാത്തിരുന്ന ബേബി കാക്കശ്ശേരിയുടെ കാത്തിരിപ്പിന്റെ രാത്രിയെന്ന ക്രിസ്തുമസ്സ് ആൽബം കാത്തിരുന്നവരുടെ കാതിലേയ്ക്ക് എത്തിക്കുകയാണ് Aduppum Veppum Vlog. പ്രശസ്ത ഗായിക രഞ്ജിനി ജോസ് ആലപിച്ച ഈ മനോഹരഗാനത്തിന് ഈണമിട്ടിരിക്കുന്നത് വളരെക്കാലമായ് സംഗീതരംഗത്ത് പ്രവർത്തിക്കുന്ന ബിജു മൂക്കന്നൂരാണ്. കുരിയാക്കോസ് വർഗ്ഗീസിന്റേതാണ് ഓർക്കസ്ട്രേഷൻ.
കുഞ്ഞന്നാമ്മയുടെ സ്വാതന്ത്ര്യ സമരം – ജോൺ കുറിഞ്ഞിരപ്പള്ളി.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഏതാനും വർഷങ്ങൾ കഴിഞ്ഞിരുന്നു.അപ്പോഴാണ് കുഞ്ഞന്നാമ്മക്കും സ്വാതന്ത്ര്യംവേണം എന്ന ആഗ്രഹം ഉദിക്കുന്നത്. പാലായിൽ ഒരു നസ്രാണി കൂട്ടുകുടുംബത്തിലെ തിക്കിലും തിരക്കിലും വീർപ്പുമുട്ടുമ്പോഴാണ് കുഞ്ഞന്നാമ്മയുടെ കെട്ടിയവൻ ഔസേപ്പിന് വെളിപാട് ഉണ്ടാകുന്നത്.”മലബാറിന് പോയാൽ സുഖമായി ജീവിക്കാം “.എങ്ങനെ ഈ വെളിപാട് ഔസേപ്പിന് ഉണ്ടായി എന്നതിൻ്റെ പിന്നിലെ രഹസ്യം കുഞ്ഞന്നാമ്മക്ക് മാത്രം അറിയാവുന്ന രഹസ്യമായിഅവശേഷിച്ചു. കുഞ്ഞന്നാമ്മക്ക് ഇരുപത്തിരണ്ടുവയസ്സുണ്ട് ,മൂന്നു വയസ്സുള്ള ഒരു ആൺകുട്ടിയുടെ അമ്മയുമാണ് ..”നമ്മളെന്നാത്തിനാ ഇങ്ങനെ ഇവിടെക്കിടന്നു കഷ്ടപ്പെടുന്നത്?മലബാറിൽ പോയാൽ വല്ല കപ്പേം തിന്നു ജീവിക്കാം.ഇവിടെ ഇറ്റു […]












