Association Cultural Kerala Pravasi Switzerland Technology UAE UK Volley Ball Weather

പ്രശസ്ത ഗാന രചയിതാവായ ശ്രീ ബേബി കാക്കശേരിയുടെ ക്രിസ്മസ് ഗാനമായ “കാത്തിരിപ്പിന്റെ രാത്രി “പ്രകാശനം ചെയ്‌തു ..

രക്ഷനുവേണ്ടിയുള്ള കാത്തിരിപ്പാണ് പലരുടേയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. കുറച്ച് നാളായി ലോക മലയാളികൾ കാത്തിരുന്ന ബേബി കാക്കശ്ശേരിയുടെ കാത്തിരിപ്പിന്റെ രാത്രിയെന്ന ക്രിസ്തുമസ്സ് ആൽബം കാത്തിരുന്നവരുടെ കാതിലേയ്ക്ക് എത്തിക്കുകയാണ് Aduppum Veppum Vlog. പ്രശസ്ത ഗായിക രഞ്ജിനി ജോസ് ആലപിച്ച ഈ മനോഹരഗാനത്തിന് ഈണമിട്ടിരിക്കുന്നത് വളരെക്കാലമായ് സംഗീതരംഗത്ത് പ്രവർത്തിക്കുന്ന ബിജു മൂക്കന്നൂരാണ്. കുരിയാക്കോസ് വർഗ്ഗീസിന്റേതാണ് ഓർക്കസ്ട്രേഷൻ.

Cultural Europe Pravasi Switzerland

കുഞ്ഞന്നാമ്മയുടെ സ്വാതന്ത്ര്യ സമരം – ജോൺ കുറിഞ്ഞിരപ്പള്ളി.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഏതാനും വർഷങ്ങൾ കഴിഞ്ഞിരുന്നു.അപ്പോഴാണ് കുഞ്ഞന്നാമ്മക്കും സ്വാതന്ത്ര്യംവേണം എന്ന ആഗ്രഹം ഉദിക്കുന്നത്. പാലായിൽ ഒരു നസ്രാണി കൂട്ടുകുടുംബത്തിലെ തിക്കിലും തിരക്കിലും വീർപ്പുമുട്ടുമ്പോഴാണ് കുഞ്ഞന്നാമ്മയുടെ കെട്ടിയവൻ ഔസേപ്പിന് വെളിപാട് ഉണ്ടാകുന്നത്.”മലബാറിന് പോയാൽ സുഖമായി ജീവിക്കാം “.എങ്ങനെ ഈ വെളിപാട് ഔസേപ്പിന് ഉണ്ടായി എന്നതിൻ്റെ പിന്നിലെ രഹസ്യം കുഞ്ഞന്നാമ്മക്ക് മാത്രം അറിയാവുന്ന രഹസ്യമായിഅവശേഷിച്ചു. കുഞ്ഞന്നാമ്മക്ക് ഇരുപത്തിരണ്ടുവയസ്സുണ്ട് ,മൂന്നു വയസ്സുള്ള ഒരു ആൺകുട്ടിയുടെ അമ്മയുമാണ് ..”നമ്മളെന്നാത്തിനാ ഇങ്ങനെ ഇവിടെക്കിടന്നു കഷ്ടപ്പെടുന്നത്?മലബാറിൽ പോയാൽ വല്ല കപ്പേം തിന്നു ജീവിക്കാം.ഇവിടെ ഇറ്റു […]

Association Cultural Pravasi Switzerland

അവിസ്‌മരണീയമായ നടന വിസ്‌മയ സംഗീത സന്ധ്യയൊരുക്കി വേൾഡ് മലയാളി സ്വിസ്സ് കൗൺസിലിന്റെ ആദരസന്ധ്യക്കു തിരശീല വീണു .

നൃത്തസംഗീതവിസ്മയങ്ങൾ പൂത്തുലഞ്ഞ ആഘോഷരാവിൽ സ്വിറ്റ്സർലാൻഡിലെ കൊച്ചുകുട്ടികൾ മുതൽ മുതിർന്ന കലാകാരികളും കലാകാരന്മാരും വേദിയിൽ അണിനിരന്ന് ആനന്ദനിർവൃതിയുടെ ആകാശ ചക്രവാളത്തിലേക്കു പ്രേക്ഷകരേയും ആനയിച്ചു വേൾഡ് മലയാളി കൌൺസിൽ സ്വിസ്സ് പ്രൊവിൻസ് റാഫ്സിൽ സംഘടിപ്പിച്ച കേരളപിറവി ആഘോഷങ്ങൾക്ക് നവംബർ 13 ശനിയാഴ്ച തിരശീലവീണു . കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യമേഖലയിലുള്ള നമ്മുടെ സഹോദരങ്ങളെ ആദരിക്കുന്നതിനായി സല്യൂട്ട് ദ വാരിയേർസ് എന്ന ആശയം ഉയർത്തിയായിരുന്നു മേള സംഘടിപ്പിച്ചത്. ഇതോടൊപ്പം സ്വതന്ത്ര ഇൻഡ്യയുടെ എഴുപത്തഞ്ചാം വാർഷികവും ,കേരള പ്പിറവി ആഘോഷവും സമുചിതമായി കൊണ്ടാടി. […]

Cultural Europe Our Talent Pravasi Switzerland

സ്വിസ്സ് മലയാളികൾക്ക് അഭിമാനമായി സ്വിസ്സ് ബാബു എന്ന ബാബു പുല്ലേലി സിനിമാ സംഗീത മേഖലയിലേക്ക് ..സിനിമയുടെ ആദ്യ പോസ്റ്റർ പ്രകാശനം വിവിധ ഫേസ്‌ബുക്ക് പേജുകളിലൂടെ നാളെ നിർവഹിക്കുന്നു ..

ഫിലിം ഫോറസ്റ് പ്രോഡക്‌ഷനിന്റെ ബാനറിൽ സൂരജ് വാവ നിർമ്മിച്ച് അനീഷ് കൃഷ്ണ സംവിധാനം നിർവഹിക്കുന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നതിനുള്ള അപൂർവ്വ ഭാഗ്യമാണ് ശ്രീ സ്വിസ് ബാബു ഈ സിനിമയിലൂടെ നേടിയത് .. ഇതിനോടകം നിരവധി ഗാനങ്ങൾക്കും ആൽബങ്ങളും സംഗീത സംവിധാനം നിർവഹിച്ച അനുഗ്രഹീതനായ ഗായകനും കൂടിയാണ് സ്വിസ് മലയാളികൾക്കു ഏറ്റവും പ്രിയങ്കരനായ ശ്രീ ബാബു ..ശ്രീ പൂർണ്ണിമ രചിച്ച പ്യാരാ ബച്ച്പൻ എന്ന ഹിന്ദി സോങ്ങിന് സംഗീതം നൽകി ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡ് കരസ്ഥമാക്കുകയുണ്ടായി […]

Association Cultural Entertainment Pravasi Switzerland

വേൾഡ് മലയാളീ കൗൺസിൽ കേരളപ്പിറവി ദിനാഘോഷം നവംബർ പതിമൂന്ന് ശനിയാഴ്ച്ച സൂറിച്ചിലെ റാഫ്സിൽ …ആതുരസേവകർക്ക് ആദരവും ,സംഗീതനൃത്ത സായാഹ്നവിരുന്നും.

നാട്ടുരാജ്യങ്ങളെയും രാജവാഴ്ചയെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റികൊണ്ട് ഭാരതത്തിന്‍റെ തെക്കേ അറ്റത്ത് ഒരു കൊച്ചു സംസ്ഥാനം പിറവി എടുത്തതിന്റെ ,നമ്മുടെ മലയാളത്തിന്റ ജൻമദിനം, സംസ്കാരം കൊണ്ടും ..കലകള്‍ കൊണ്ടും സമ്പന്നമായ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്നേഹിക്കാനറിയുന്ന പ്രത്യേകിച്ച് നാടും വീടും മണ്ണും ഉപേക്ഷിച്ച് പ്രവാസ ജീവിതത്തിലേക്ക് പറിച്ചു നടപ്പെട്ട സ്വിസ്സ് മലയാളികൾക്കായി ഈ വർഷവും വളരെ സജീവമായ പ്രവർത്തനങ്ങളിലൂടെ സ്വിസ് മലയാളികളുടെ കലാ സാംസ്കാരിക കളിയരങ്ങായി മാറിയിരിക്കുന്ന വേൾഡ് മലയാളീ കൌൺസിൽ സ്വിസ് പ്രൊവിൻസ് വർണാഭമായ കേരള പിറവി […]

Cultural Pravasi Switzerland

ആഗോള പൊതുജനാരോഗ്യ വിദഗ്ദ്ധനും , ഓൾ ഇൻഡ്യാ പ്രൊഫഷണൽ കോൺഗ്രസ് കേരളാ സംസ്‌ഥാന പ്രെസിഡന്റുമായ ഡോക്ടർ എസ് എസ് ലാലിന് സൂറിച്ചിൽ സ്വീകരണം

ആഗോള പൊതുജനാരോഗ്യ വിദഗ്ദ്ധനും , ജനീവ യു എന്നിലെ മുൻ ഉദ്യോഗസ്ഥനും ഓൾ ഇൻഡ്യാ പ്രൊഫഷണൽ കോൺഗ്രസ് കേരളാ സംസ്‌ഥാന പ്രെസിഡന്റുമായ ഡോക്ടർ എസ് എസ് ലാലിന് സ്വീകരണവും, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റസർലണ്ടിന്റെ പ്രഥമ മീറ്റിങ്ങും ഈ ശനിയാഴ്ച്ച മൂന്നുമണിക്ക് സൂറിച്ചിൽ. എല്ലാ ജനാധിപത്യ വിശ്വാസികൾക്കും സ്വാഗതം… DATE : SATURDAY,SEPTEMBER 25, 2021TIME : 15.00 PM VENUE : NAMASTE,POSTSTRASSE 7 ,8805 RICHTERSWIL,ZURICH ORGNAIZED BY INDIAN OVERSEAS CONGRESS SWITZERLAND […]

Cultural Kerala Our Talent Pravasi Switzerland

കുപ്പികളിൽ കരകൗശല വർണ്ണ വിസ്മയം തീർത്ത് സൂറിച്ചിൽ നിന്നും ജൂബിൻ ജോസഫ്

കൈകൾ കൊണ്ട് രൂപ കൽപനചെയ്ത് നിർമ്മിച്ചെടുക്കുന്ന വിദ്യക്കാണ് കരകൌശലം എന്ന് വിളിക്കുന്നത്. കൈ കൊണ്ട് ചെയ്യുന്ന കലാവിരുതുകളും കൈകൾ കൊണ്ട് ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങളും ഇതിലുൾപ്പെടുന്നതാണ്. ലളിതമായ ഉപകരണങ്ങളുടെ സഹായത്താൽ നിർമ്മിച്ചെടുക്കുന്ന അലങ്കാര വസ്തുക്കളും ഇതിലുൾപ്പെടുന്നു. കരവിരുതും നൈപുണ്യവും ഇതിൽ ഉൾചേർന്നിരിക്കും. പഴയ കുപ്പികൾ കളയുവാൻ ഉണ്ടേൽ വരട്ടെ, കുപ്പികളിൽ വർണ്ണ വിസ്മയം തീർക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് സൂറിച്ചിൽ താമസിക്കുന്ന ജൂബിൻ ജോസഫ് . പഴയ കുപ്പികളിൽ നൂലുകൊണ്ടും വർണ്ണം കൊണ്ടും പുതിയ രൂപം നൽകുകയാണ് ഇദ്ദേഹം. ചില്ല് […]

Association Cultural Pravasi Switzerland

ഗൃഹാതുരത്വത്തിന്റെ പൊന്നോണ ഓർമ്മകളുമായി ഭാരതീയ കലാലയത്തിന്റെ ഓണാഘോഷവും പുതിയ സാരഥികളുടെ തിരഞ്ഞെടുപ്പും സെപ്റ്റംബർ അഞ്ചിന് സൂറിച്ചിൽ നടത്തി .. ..

സ്വിറ്റസർലണ്ടിലെ പ്രമുഖ സാംസകാരിക സംഘടനയായ ഭാരതീയ കലാലയം സ്വിറ്റ്സർലൻഡ് സൂറിച്ചിലെ ഊസ്റ്റർ , ഗുട്ടൻസ് വില്ലിൽ സെപ്റ്റംബർ അഞ്ചാം തിയതി അംഗങ്ങൾക്കായി ഓണത്തിന്റെ നിറവാർന്ന ഓർമ്മകളുമായി ഓണസദ്യയും പൂക്കളവുമായി കേരളീയ വേഷവും ധരിച്ച് ഓണമാഘോഷിക്കുകയും അടുത്ത രണ്ടുവർഷക്കാലം സംഘടനയെ നയിക്കുവാൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു . നീണ്ട പ്രഭാഷണങ്ങളോ സ്റ്റേജ് പരിപാടികളോ ഇല്ലാതെ ഓണത്തിന്റെ തനിമയും ചാരുതയും ഉള്ക്കൊണ്ട് എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടു ഒരു തറവാട്ടില് കുടുംബാംഗങ്ങള് ഒത്തുകൂടുന്നത് പോലെ ഓണത്തിന്റെ സ്മരണകൾ പുതുക്കി അനൗപചാരികമായി […]

Association Cultural Pravasi Switzerland

ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഒരുക്കിയ പൂക്കളമത്സരത്തിൽ ഒന്നാം സമ്മാനം അമേസിങ്ങ് ഫ്രണ്ട്സ് ടീം കരസ്ഥമാക്കി.

മനസ്സിൽ സന്തോഷം നിറഞ്ഞു കവിയുമ്പോൾ അത് പൂക്കളായും, നിറങ്ങളായും, വർണ്ണങ്ങളായും നാം ഓരോരുത്തരുടെയും മനസിന്റെ മുറ്റത്ത്‌ വിരിയാറുണ്ട്. ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും മനോഹരങ്ങളാണ് പൂക്കൾ. ബഹുവർണത്തിലുള്ള പൂക്കളെയും പൂമ്പാറ്റകളെയും ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നമ്മുടെ കാർഷികസംസ്‌കൃതിയിലും ആഘോഷങ്ങളിലും ആചാരങ്ങളിലും എല്ലാം പൂക്കൾ ധാരാളം ഉപയോഗിക്കപ്പെടുന്നു.ഓണമെന്നു പറഞ്ഞാൽ അത്തപൂക്കളമാണ് പ്രധാനം. First prize -Amazing friends പുതു പുത്തൻ ആശയങ്ങളിലൂടെ സ്വിസ്സ് മലയാളികളുടെ മനസറിയുവാൻ എന്നും ശ്രമിച്ചിട്ടുള്ള സ്വിറ്റസർലണ്ടിലെ സാംസകാരിക സംഘടനായ ബി ഫ്രണ്ട്‌സ് തിരുവോണാഘോഷങ്ങളോട് ചേർന്ന് രണ്ടായിരത്തിപതിനഞ്ചിൽ തുടക്കമിട്ട […]

Association Cultural Pravasi

വേൾഡ് മലയാളി കൗൺസിൽ (WMC) 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഓൺലൈൻ ഓണാഘോഷം നടത്തുന്നു.

അറുപന്തഞ്ചോളം ലോക രാജ്യങ്ങളിൽ പ്രാതിനിത്യമുള്ള വേൾഡ് മലയാളി കൗൺസിൽ (WMC) 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഓൺലൈൻ ഓണാഘോഷം നടത്തുന്നു. സെപ്റ്റംബർ നാലാം (Sep 4, Saturday) തിയതിയാണ് ഓൺലൈൻ പ്ലാറ്റുഫോമായ സൂം വഴി നിരവധി കലാപ്രകടനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഓണാഘോഷം നടത്തുന്നത്. വേൾഡ് മലയാളി കൗൺസിലിന്റെ ആറോളം റീജിയനുകൾ ഒത്തുചേർന്നാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നിന്നും നാലാം തിയതി ആരംഭിച്ച് എല്ലാ WMC റീജിയനുകളിൽ കൂടിയും കടന്ന് 24 മണിക്കൂറിനു ശേഷം അമേരിക്കയിലെ വാഷിംഗ്‌ടൺ DC യിലാണ് […]