ബ്രൂസിലി കോൺട്രാക്ടർ പതിവുപോലെ ചീട്ടുകളിയും അതിനിടയ്ക്ക് ജോർജ്‌കുട്ടിയുടേയും പരുന്തിൻകൂട് ശശിയുടേയും കവിതചൊല്ലലും കഴിഞ്ഞു ഉറങ്ങാൻ കിടക്കുമ്പോൾ രാത്രി രണ്ടുമണികഴിഞ്ഞിരുന്നു. യാതൊരുകാരണവശാലും ഞങ്ങളെ ഉച്ചവരെ ശല്യപ്പെടുത്താൻ പാടില്ല എന്ന് എല്ലാവരോടും കർശ്ശനമായി പറഞ്ഞിരുന്നു എന്നാൽ കാലത്തു് സുഖമായി ഉറങ്ങികിടക്കുമ്പോൾ ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് എഴുന്നേൽക്കേണ്ടിവന്നു.അരിശം സഹിക്കവയ്യാതെ ദേഷ്യപ്പെട്ട് വാതിൽ തുറക്കുമ്പോൾ ഒരു അപരിചിതൻ നിൽക്കുന്നു. “എന്താ?എന്തുവേണം?” അയാൾ എന്തോ പറഞ്ഞു. ആഗതന് ഞാൻ പറയുന്നത് ഒന്നും മനസ്സിലായില്ല എന്നുതോന്നുന്നു. “ഏന് ബേക്കൂ ?” അറിയാവുന്ന കന്നഡയിൽ […]
Cultural
ശ്രീമതി ഷിനി ബെഞ്ചമിൻ ഒരുക്കിയ ഡോക്കുമെന്ററി ഫിലിം “TRANSLATED LIVES ” മലയാളി നഴ്‌സുമാരുടെ ജർമൻ ഇതിഹാസം ശ്രീ ശശി തരൂർ എംപി റിലീസ് ചെയ്‌തു
ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടിയിരുന്ന ഒരു നിശബ്ദ വിപ്ലവത്തിന് 1960 കളിൽ കേരളം സാക്ഷിയായി .നിരവധി മലയാളി ഉദ്യോഗാർത്ഥികൾ നഴ്സിംഗ് പഠിക്കാൻ വേണ്ടി ജർമ്മനിയിലേക്ക് കുടിയേറിയത് ആ സമയത്താണ് .അവരുടെ കഥപറയുന്ന സംവിധായക ഷിനി ബെഞ്ചമിൻ ഒരുക്കിയ TRANSLATED LIVES ഇന്ന് റിലീസ് ചെയ്‌തു . രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളിൽ നിന്ന് കരകയറുന്ന സമയമായിരുന്നു ജർമ്മനിയുടേത് .1960 കാലം .ആ കാലത്തിലേക്കാണ് നഴ്സിംഗ് പഠിക്കാനും കന്യസ്ത്രീകളാകാനും വേണ്ടി പത്താം ക്ലാസ് പാസ്സായ മലയാളി പെൺകുട്ടികൾ കപ്പലിലൂടെയും വിമാനത്തിലൂടെയും ഇറങ്ങിച്ചെല്ലുന്നത് […]
കേളി കലാമേളയോടനുബന്ധിച്ചു ഇന്റർനാഷണൽ ഓപ്പൺ പെയിന്റിംഗ് മത്സരം.
സ്വിറ്റ്‌സർലാൻഡിലെ പ്രമുഖ കലാ-സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കുന്ന പതിനേഴാമത് അന്താരാഷ്ട്ര കലാമേളയോടനുബന്ധിച്ച് ഓപ്പൺ പെയിന്റിംഗ് മത്സരം നടത്തുന്നു. 2022, ജൂൺ 4, 5 തീയതികളിൽ സൂറിച്ചിലാണ് കലാമേള അരങ്ങേറുന്നത്.പ്രായപരിധി ഇല്ലാതെ ആർക്കും പങ്കെടുക്കാവുന്ന മീഡിയ ഇവന്റിൽ ആണ് ഓപ്പൺ പെയിന്റിംഗ് മത്സരം ഉൾപ്പെടുത്തിയിരിക്കുന്നത്. നിബന്ധനകൾ: മൽസരാർത്ഥികൾ A3 വലിപ്പത്തിലുള്ള ആർട്ട് പേപ്പറിൽ വേണം ചിത്രങ്ങൾ വരച്ചു നൽകുവാൻ. ഒരു മൽസരാർത്ഥിക്ക് ഒരു ചിത്രം മാത്രമേ നൽകുവാൻ സാധിക്കുകയുള്ളു. സ്വന്തമായ ഭാവനയും ഭാവങ്ങളും ആയിരിക്കണം ചിത്രത്തിൽ പകർത്തുവാൻ. വരക്കുവാൻ […]
സ്വിസ്സ് സമൂഹത്തിൽ നിന്നും അഭ്രപാളിയിലേക്ക് നായകവേഷത്തിൽ യുവനടൻ ഫ്രിഡോൾ മേക്കുന്നേലിന്റെ താരോദയം .
പതിനെട്ട് വയസ്സുകാരിയായ അനീറ്റ അഗസ്റ്റിന്‍ സംവിധാനം ചെയ്യുന്ന മൂരി എന്ന മലയാളം ചിത്രത്തിലൂടെയാണ് സ്വിസ്സ് മലയാളികളും ,കോതമംഗലം നിവാസികളുമായ ആന്റണി ,സോളി മേക്കുന്നേൽ ദമ്പതികളുടെ മോൻ ഫ്രിഡോൾ മേക്കുന്നേൽ നായക വേഷത്തിലെത്തിയിരിക്കുന്നതു. തീയേറ്റര്‍ ആര്‍ട്‌സ്, സൈക്കോളജി, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബിരുദ വിദ്യാര്‍ത്ഥിനി കൂടിയായ അനിറ്റയുടെ ആദ്യ ചിത്രമാണ് മൂരി. ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയതും ഈ പതിനെട്ട് വയസ്സുകാരി തന്നെയാണ്. പാവപെട്ട ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന ബ്ലേഡ് മാഫിയ, കള്ള വാറ്റു സംഘങ്ങള്‍, കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം […]
സ്വിസ്സ് മലയാളി മ്യൂസിക്കിന്റെ കാൽവരി വഴിയോരം എന്ന ക്രിസ്ത്രീയഭക്തിഗാനം റിലീസ് ചെയ്‌തു
ഓർശ്ലേം തെരുവുകൾ ശബ്ദമുഖരിതമായി. അവർക്കു പരിചിതനായ ക്രിസ്തുവിനെ കൊലക്കളത്തിലേയ്ക്ക് വലിച്ചിഴക്കപ്പെടുകയാണ്. ആ വഴിയിൽ ആറാം സ്ഥലത്ത് വച്ചാണ് വേറോനിക്ക ഈശോയുടെ തിരുമുഖം തുടയ്ക്കുന്നത്. ആബേലച്ചന്റെ വാക്കുകൾ കടംകൊണ്ടാൽ അവൾക്ക് ഈശോയെ ആശ്വസിപ്പിക്കണം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ സ്നേഹം പ്രതിബന്ധം അറിയുന്നില്ല.യേശുവിന്റെ രക്തം ഒലിക്കുന്ന മുഖം വേറോനിക്ക തൂവാലകൊണ്ട് ഒപ്പി ആശ്വസിപ്പിക്കുമ്പോൾ അവൾ പറയാതെ പറയുന്നുണ്ട് ദേ ഞാനും നിന്നോടുകൂടെയുണ്ട് എന്ന്. ഇറ്റലിയിലെ മാനോപ്പെലോ എന്ന ഗ്രാമത്തിൽ ക്രിസ്തുവിന്റെ തിരുമുഖം പതിഞ്ഞ ഒരു പട്ടുതൂവാല അതിപൂജ്യമായി സൂക്ഷിച്ചിട്ടുണ്ട്. ആരാരും അധികം പാടാത്ത […]
സ്വർഗീയ നാദത്തിനുടമയായ ശ്രീ കെസ്റ്ററിന്റെ സ്വരമാധുരിയോടെ ശ്രീ കാക്കശേരി രചിച്ചു ശ്രീ ബാബു പുല്ലേലി സംഗീതം നൽകിയ അനുതാപം റിലീസ് ചെയ്‌തു .
ആത്മാവിന്റെ തപോവനങ്ങൾക്കു നടുവിലെ തണുത്തുറഞ്ഞ ഹിമപ്പരപ്പുകളിൽ നിന്നുറവ പൊട്ടി മനസ്സുകളിൽ അന്നനാളത്തേക്കാൾ നനവുള്ളവർക്കായി തെറ്റിൽ നിന്ന് തെറ്റിലേക്ക് വഴുതി വീഴുമ്പോൾ നന്മയുടെ പാത തുറന്നുകാട്ടുന്ന അനുതാപ ഗീതം. തള്ളിപ്പറഞ്ഞവനെയും ഓടിപോയവനെയും ചേർത്തുനിർത്തുന്ന ദൈവസ്നേഹത്തിന്റെ മാസ്മരികതയിലേക്കു മനുഷ്യമനസ്സുകളെ ഉയർത്തുന്ന വിസ്മയഗീതം….നോമ്പിന്റെ വിശുദ്ധിയിലേക്ക് നടന്നു അടുക്കുന്നവർക്കായി പാപബോധത്താൽ കുനിഞ്ഞുപോയ മനസുകൾക്ക് സാന്ത്വനമായി……ഉരുകുന്ന മനസ്സുകൾക്ക് സ്‌നേഹവിരുന്നുമായി കാത്തിരിക്കുന്ന ദൈവസ്‌നേഹഗീതം ….പാപപങ്കിലമായ മനസ്സു കളിലേക്കു പശ്ചാത്തപത്തിന്റെ തെളിനീരൊഴുക്കുന്ന …., ഹൃദയത്തിനു സാന്ത്വനം പകരുന്ന …”അനുതാപം”സ്വിസ്സ് മലയാളി മ്യൂസിക്ക്സ് സ്വിറ്റ്സർലണ്ട് നിങ്ങൾക്കായി അണിയിച്ചൊരുക്കിയിരിക്കുന്നു . […]
മുസരിസ് ബോട്ട് യാത്രയും, പള്ളിപ്പുറത്തെ മഞ്ഞുമാതാവിന്റെ പള്ളിയും – TOM KULAGARA
സ്വാഗതപാനീയം, കുശാലായ ഉച്ചഭക്ഷണം, നാലുമണിക്കുള്ള കാപ്പി കടി, മ്യൂസിങ്ങളിലെ പ്രവേശന ഫീസ്, യാത്രയിൽ ഉടനീളം ഗൈഡ് എന്നിവ അടങ്ങിയ പാക്കേജാണ് ഞങ്ങൾ മുസരിസ് വിനോദയാത്രക്കായ് തെരഞ്ഞെടുത്തത്. ഈ യാത്രയുടെ ആരംഭവും അവസാനവും ഒന്നുകിൽ വടക്കൻ പറവൂർ ജെട്ടിയിൽ നിന്നോ അല്ലെങ്കിൽ കോട്ടപ്പുറം ജെട്ടിയിൽ നിന്നോ ആകാം. ഏത് ജെട്ടിയിൽ നിന്ന് യാത്ര ആരംഭിക്കണമെന്നത് സഞ്ചാരികളുടെ ഇഷ്ടം. ഈ യാത്രയിലെ രസകരമായ പല കാഴ്ചകളും ഇതിനു മുൻപേ പലഭാഗങ്ങളായി പങ്കുവച്ചിരുന്നു. പെരിയാറിന്റെ അഴിമുഖവും, കോട്ടപ്പുറംകോട്ടയും, സഹോദരൻ അയ്യപ്പൻ സ്മാരകവും […]
പെരിയാറിന്റെ ഓളപ്പരപ്പിലൂടെ മുനമ്പം അഴിമുഖത്തേയ്ക്ക് ഒരു ബോട്ട് യാത്ര – TOM KULANGARA
പ്രാചീന കേരളത്തെപ്പറ്റിയുള്ള ചരിത്രരേഖകള്‍ വളരെ കുറവായതുകൊണ്ട് പല പ്രധാന ചരിത്ര സംഭവങ്ങളും ഇന്നും ഇരുള്‍മൂടി കിടക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയിലും ഉപരിതല ഘടനയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ പ്രകൃതി പ്രതിഭാസമാണ് 1341 ലെ പ്രളയം. ചരിത്രരേഖകളിൽ ഈ പ്രളയത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, പ്രളയകാലത്തെപറ്റിയുള്ള സ്പഷ്ടമായ നിരവധി സൂചനകൾ പലയിടങ്ങളിൽ നിന്നായി ചരിത്രകാരന്മാർ ശേഖരിച്ചിട്ടുണ്ട്. പ്രളയത്തിൽ കരകവിഞ്ഞ് ഗതി മാറി ഒഴുകിയ പെരിയാർ ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞതോടെ പുതിയൊരു കൈവഴികൂടി ഉണ്ടായി. കിഴക്കൻ മലകൾ ഇടിഞ്ഞ് […]
ആലപ്പുഴയുടെ അഴകായ പാതിരാമണൽ – TOM KULANGARA
ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ. അനന്ത പത്മനാഭൻ തോപ്പ് എന്ന പേരിലും ഈ ദ്വീപ് അറിയപ്പെടുന്നു. കൊച്ചിൻ ഭീംജി ദേവ്ജി ട്രസ്റ്റിൽ നിന്നും ഷെവലിയർ എസിഎം അന്ത്രാപ്പർ ദ്വീപ് സ്വന്തമാക്കി. എഴുപതുകളുടെ അവസാനം വരെ തൈമറ്റത്തിൽ കുടുംബത്തിന്റെ സ്വകാര്യ ഉടമസ്ഥതയിലായിരുന്നു പാതിരാമണൽ ദ്വീപ്. 1979-ൽ സംസ്ഥാനത്ത് ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയപ്പോൾ ദ്വീപ് സർക്കാർ ഏറ്റെടുത്തു. പിന്നീട് ടൂറിസം വകുപ്പിന് കൈമാറി. എഴുപതുകളുടെ അവസാനം വരെ 14 തൊഴിലാളി കുടുംബങ്ങൾ ഈ ദ്വീപിൽ […]
ക്രിസ്മസിനോടനുബന്ധിച് സ്വിറ്റസർലണ്ടിൽ വിവിധ ഭാഷകളിൽ അഡ്വൻറ് ഗാന ശുശ്രൂഷ സംഘടിപ്പിക്കപ്പെട്ടു.
സ്വിട്സര്ലണ്ടിലേ ആറാവ് പ്രവിശ്യയിലുള്ള സൂർ ഹോളിസ്പിരിറ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ, ഈ വർഷത്തെ ക്രിസ്തുമസ് ഒരുക്കങ്ങളുടെ ഭാഗമായി, അഡ്വൻറ് ഗാന ശുശ്രൂഷ സംഘടിപ്പിക്കപ്പെട്ടു. ഡിസംബർ 3 വെള്ളിയാഴ്ച, വൈകുന്നേരം 6.30 ആയിരുന്നു വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗായകസന്ഘങ്ങൾ വിത്യസ്ത ഭാഷകളിൽ ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചത്. അൽബേനിയൻ, ജർമ്മൻ, ഇറ്റാലിയൻ, മലയാളം, പോർച്ചുഗീസ്, സ്വിസ്-ജർമൻ, സ്പാനിഷ് എന്നീ ഭാഷകളിൽ ആലപിക്കപ്പെട്ട ഗാനങ്ങൾക്ക് ആസ്വാദകരുടെ വലിയ സ്വീകരണമാണ് ലഭിച്ചത്. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പരിപാടിയിൽ പള്ളിയിൽ എത്തിയവർക്ക് പുറമെ […]