സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്, സംഘടനയുടെ പത്താം വാർഷികത്തിൽ നടത്തുന്ന പദ്ധതികൾക്കായുള്ള ധനശേഖരണാർത്ഥം മെഗാ ഷോ സംഘടിപ്പിക്കുന്നു. ഇന്ത്യയിൽ, നിരാലംബകുടുംബങ്ങൾക്കായി 30 ഭവനങ്ങളുടെ ഒരു സമുച്ചയവും, ആഫ്രിക്കൻ ദ്വീപ് രാജ്യമായ മഡഗാസ്ക്കറിൽ നിർധന വിദ്യാർത്ഥികൾക്കായി ഒരു ഹൈസ്ക്കൂൾ കെട്ടിടവും നിർമ്മിച്ച് നൽകാനാണ് പദ്ധതി. കൂടാതെ, നിർധനരായ 300 കുട്ടികൾക്ക് അടുത്ത അഞ്ച് വർഷത്തേക്കുള്ള പഠന സഹായവും പദ്ധതിവഴി ലഭ്യമാക്കും. മ്യൂസിക്ക് ഓഫ് ലൈഫ് മെഗാ ഷോയിൽ രാജേഷ് ചേർത്തല(ഫ്ലൂട്ട് ), […]
Cultural
ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടി ഏഷ്യന്‍ പെയിന്റ്സും ഫ്ളവേഴ്സ് ടിവിയും ഒരുക്കിയ മെഗാ പൂക്കളം
ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ച് ഏഷ്യന്‍ പെയിന്റ്സും ഫ്ളവേഴ്സ് ടി വിയും സംയുക്തമായി ഒരുക്കിയ പൂക്കളം. മുന്നൂറോളം കലാകാരന്‍മാര്‍ ചേര്‍ന്നാണ് നാല്‍പതിനായിരം സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള ഭീമന്‍ പൂക്കളം തീര്‍ത്തത്. ആയിരക്കണക്കിന് ആളുകളാണ് മെഗാ പൂക്കളം കാണാനായി കോഴിക്കോട് ട്രേഡ് സെന്ററിലെത്തിയത്. 320 കലാകാരന്‍മാരുടെ മൂന്ന് മണിക്കൂര്‍ നേരത്തെ പരിശ്രമമായിരുന്നു പൂക്കളം. പതിനയ്യായിരം കിലോ പൂക്കളാണ് ഇതിനായി ഉപയോഗിച്ചത്. ജമന്തിയും റോസും വാടമല്ലിയുമെല്ലാം പൂക്കളത്തിന്റെ മാറ്റ് കൂട്ടി.കോഴിക്കോട് ട്രേഡ് സെന്ററില്‍ ഒരുക്കിയ മെഗാ പൂക്കളത്തിന്റെ ഭാഗമായി […]
കമ്പവലിയുടെ യോദ്ധാക്കൾ അരയും തലയും മുറുക്കി കുതിച്ചെത്തുന്ന വടംവലി മാമാങ്കത്തിനും ,കാർഡ് ,ചെസ്സ് ചമ്പ്യൻഷിപ്പിനും സ്വിറ്റസർലണ്ടിന്റെ മണ്ണിൽ പോർക്കളം ഒരുങ്ങുന്നു….ബി ഫ്രണ്ട്‌സ് – ഉത്സവ് 23 – ആഗസ്റ്റ് 27 നു സൂറിച്ചിൽ . പ്രവേശനം സന്ദർശകർക്ക് തികച്ചും സൗജന്യം.
ബി ഫ്രണ്ട്‌സ് സെപ്റ്റംബർ രണ്ടിനൊരുക്കുന്ന ഓണമഹോത്സവത്തിന്റെ ഭാഗമായി ഒന്നാംവാരമായ ആഗസ്റ്റ് 27 നു കലിപൂണ്ട തിരകളെ ചെറു പുഞ്ചിരിയോടെ കീറി മുറിച്ച് ആഴിയുടെ ആഴങ്ങളിൽ കൊമ്പന്മാരെ ചാട്ടുളികൊണ്ട് തളച്ച് കരയിലും കടലിലും വിസ്മയം തീർക്കുന്ന അരയനെ പോലെ …..മുൻപിൽ വരുന്ന കൊമ്പനെ കമ്പ കയറിൽ കുറുക്കുന്ന മനോഹരമായ വടം വലി മത്സരത്തിന് ബി ഫ്രണ്ട്‌സ് സ്വിറ്റസർലാൻഡ് ഉത്സവ് 23 ലൂടെ സാക്ഷ്യം വഹിക്കുകയാണ് ….. സൂര്യനസ്തമിക്കാത്തതെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തീ തുപ്പുന്ന വെടിയുണ്ടകൾക്ക് മുൻപിൽ വിരിമാർ കാട്ടി […]
ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ
ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ വിപുലമായ പരിപാടികളോടെ നടത്തും. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികള്‍ നടക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിതമായി പരിപാടികള്‍ ആസുത്രണം ചെയ്ത് ഓണാഘോഷം വിജയകരമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഓണാഘോഷം സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന് പുറത്തു നിന്നുള്ളവരെ ആകര്‍ഷിക്കുന്ന രീതിയില്‍ സംസ്ഥാനതല പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, തദ്ദേശസ്വയം […]
ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്-ഉംറ മന്ത്രാലയം
ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീർഥാടനത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൂടുതൽ ആളുകളെ രാജ്യത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇത്. വിസ ഓൺലൈനിൽ ആകുന്നതോടെ പ്രവേശന നടപടിക്രമങ്ങളും എളുപ്പമാകും. ‘നുസുക്’ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത് മുഹറം ഒന്ന് (ജൂലൈ 19) മുതൽ ഓൺലൈൻ വിസയിലുള്ള ഉംറ തീർഥാടകരുടെ വരവ് ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ലൈറ്റ് ഇൻ ലൈഫിന്റെ പത്താമത് വാർഷികവും, മ്യൂസിക് ഓഫ് ലൈഫ് സംഗീത സന്ധ്യയും – ഒക്ടോബർ 21ന് സൂറിച്ചിൽ.
സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ നിന്നും എത്തുന്ന പ്രശസ്തരും പ്രഗൽഭരുമായ 9 കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സംഗീതസന്ധ്യ അരങ്ങേറുന്നു. 2023 ഒക്ടോബർ 21നു ശനിയാഴ്ച വൈകിട്ട് 4:30 നു 8542 Wiesendangen / ZH ലെ Wisenthalle യിലാണ് മ്യൂസിക് ഓഫ് ലൈഫ് എന്ന പേരിൽ മെഗാഷോ അരങ്ങേറുക. മലയാള സിനിമാസംഗീതരംഗത്ത് 30 വർഷം ആഘോഷിക്കുന്ന അനുഗ്രഹീത ഗായകൻ ബിജു നാരായണൻ, സ്റ്റാർ സിംഗർ ഫെയിം […]
ബി ഫ്രണ്ട്‌സ് ഒരുക്കുന്ന “ഓണമഹോത്സവം ” സെപ്റ്റംബർ രണ്ടിന് സൂറിച്ചിൽ – ആഘോഷഭാഗമായി ആഗസ്റ്റ് 27 നു “ഉത്സവ് 23 ” – ഇന്റർനാഷണൽ മേജർ ,മിക്സ്ഡ് കാറ്റഗറി വടംവലി മത്സരവും ,ഇന്റർനാഷണൽ കാർഡ് മത്സരവും ,മറ്റിതര ഓണക്കളി മത്സരങ്ങളും
മലയാളികളുടെ ആഘോഷങ്ങളില്‍ മുന്‍പന്തിയിലുള്ള ഒന്നാണ് ഓണം. ജാതി-മത ഭേദമന്യേ, ഏതു നാട്ടിലായാലും മലയാളികള്‍ ഓണം ആഘോഷിക്കുന്നു … സ്വിസ്സ് മലയാളികൾക്ക് കഴിഞ്ഞ ഇരുപതുവര്ഷമായി പുതുമകൾ നിറഞ്ഞ ഓണവിഭവങ്ങൾ നൽകിയ ബി ഫ്രണ്ട്സസ് സ്വിറ്റ്സർലൻഡ് ഈ വർഷവും പ്രൗഢഗംഭീരമായ ” ഓണമഹോത്സവം ” ഒരുക്കുന്നു …സെപ്റ്റംബർ രണ്ടിന് സൂറിച്ചിൽ ഒരുക്കുന്ന ഓണമഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 27 ന് “ഉത്സവ് 23 ” കൊടിയേറും – ഇന്റർനാഷണൽ മേജർ ,മിക്സ്ഡ് കാറ്റഗറി വടംവലി മത്സരവും ,ഇന്റർനാഷണൽ കാർഡ് മത്സരവും ,മറ്റിതര […]
മുക്കാടൻ ക്രിയേഷൻസിന്റെ പുതിയ ക്രിസ്തീയ ഗാനം “ഉന്നതനെ മഹോന്നതനെ ” റിലീസ് ചെയ്‌തു
ക്രിസ്ത്യൻ സംഗീത ലോകത്ത് അനുഗ്രഹ സാന്നിധ്യമായി നിരവധി ഗാനങ്ങൾ സമൂഹത്തിനർപ്പിച്ച മുക്കാടൻ ക്രിയേഷൻസിന്റെ ഏറ്റവും പുതിയ ഗാനമായ “ഉന്നതനെ മഹോന്നതനെ” ഇന്ന് സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു . ക്രിസ്തീയ സംഗീതം ലോകം മുഴുവനും സ്നേഹം കൊണ്ടു മൂടുന്നു .വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത വികാരങ്ങളുടെ ഹൃദയാഴങ്ങളുടെ പ്രതിഫലനമാണ് ക്രിസ്തീയ ഗാനങ്ങൾ …കർത്താവിന്റെ മഹത്വം അനുഭവിക്കാനും ആസ്വദിക്കനും കഴിയുന്ന ഒരു ഗാനമാണ് ഉന്നതനെ മഹോന്നതനെ എന്ന ഗാനം . ഗായകനും സംഗീത രചയിതാവുമായ ശ്രീ ബെന്നി മുക്കാടൻ രചനയും […]
ജൂബിലി വർഷത്തിൻ്റെ നിറവോടെ 18-ാമത് കേളി കലാമേള മെയ് 27,28 തീയതികളിൽ സൂറിച്ചിലെ ഹോംബ്രെറ്റിക്കോണിൽ
സർഗ്ഗ സൗന്ദര്യത്തിൻ്റെ ഭാവ രാഗങ്ങൾ പീലി നീർത്തിയാടുന്ന 18-ാമത് കേളീ ഇൻ്റർനാഷണൽ കലാമേള ഈ വരുന്ന May 27, 28 തീയതികളിൽ Hombrechtikon-ൻ്റെ ഹരിത ഭൂമികയിൽ ജൂബിലി വർഷത്തിൻ്റെ നിറവോടെ അരങ്ങുണരാൻ അണിഞ്ഞൊരുങ്ങുകയായ്. യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ കലോൽസവമായ ഇൻ്റർനാഷണൽ കലാമേളയുടെ സുഗമമായ നടത്തിപ്പിനും വിജയത്തിനു മായ് കേളി എക്സിക്യൂട്ടീവ് കമ്മിറ്റിയും കലാമേള കമ്മിറ്റികളും ചേർന്ന് കൂട്ടായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.ഇക്കഴിഞ്ഞ ജനുവരി 14 ന് ആരംഭിച്ച ഓൺലൈൻ രജിസ്ട്രേഷൻ ഈ വരുന്ന മെയ് 6-ന് അവസാനിക്കുന്നതായിരിക്കും. […]
Fribourg International film festival 2023 -Augustin Parani
Video of Prize giving ceremony The film Plan 75 by Japanese director Chie Hayawaka wins the Grand Prix, the Critics’ Choice Award and the Comundo Youth Jury Prize at the 37th FIFF, Fribourg International Film Festival. The event ended this Sunday with a historic attendance record of 45,000 entries will be largely exceeded. This success […]












