കഴിഞ്ഞ ദിവസം 34,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിൽ. ഗ്രാമിന് 4300 രൂപയായി. പവന്റെ വില 34400 രൂപയിലെത്തി. കഴിഞ്ഞ ദിവസം 34,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സാമ്പത്തിക വർഷം ആരംഭിച്ച് ആദ്യവാരം തന്നെ സ്വർണം പവന് 32,800 രൂപയായി ഉയർന്നിരുന്നു. പവന് 32,200 രൂപയായിരുന്നു മാർച്ച് മാസത്തെ കൂടിയ വില. ഏപ്രിൽ പകുതിയോടെ ഒരു പവൻ സ്വർണത്തിന് 33,600 രൂപയായി ഉയർന്നു. ഇടക്ക് നേരിയ വ്യത്യാസം […]
Business
ആപ്പിള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറുന്നു; ലക്ഷ്യം 4000 കോടി ഡോളറിന്‍റെ കയറ്റുമതി
കൊറോണ വൈറസ് പ്രതിസന്ധി കാരണം, നിരവധി കമ്പനികൾ ചൈനയില്‍ നിന്ന് ഘട്ടംഘട്ടമായി പുറത്തുകടക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് ലോകം മുഴുവന്‍ മരണംവിതക്കുമ്പോള്‍, നിരവധി ആഗോള കമ്പനികൾ ചൈനയിൽ നിന്ന് കളംമാറ്റി ചവിട്ടാന്‍ ഒരുങ്ങുന്നു. ടെക് ഭീമനായ ആപ്പിളാണ് ഇതില്‍ മുന്നില്‍. ഉത്പാദന ശേഷിയുടെ അഞ്ചിലൊന്ന് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്. ആപ്പിളിന്‍റെ മുതിർന്ന എക്സിക്യൂട്ടീവുകളും ഇന്ത്യൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ നീക്കം സംബന്ധിച്ച് […]
കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇടിവ്; പവന് 280 രൂപ കുറഞ്ഞു
സ്വര്‍ണത്തിന് വീണ്ടും വില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 30280 രൂപയായി. 3790 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഇന്നലെ 1200 രൂപയായിരുന്നു ഒരു പവന് കുറഞ്ഞത്. മാര്‍ച്ച് 9നാണ് എക്കാലത്തേയും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 32,320 രൂപയായിരുന്നു സ്വര്‍ണവില. കഴിഞ്ഞ ദിവസം ഇത് 1200 രൂപ കുറഞ്ഞ് 30,600 രൂപയിലെത്തിയിരുന്നു.
സ്വര്‍ണവില കേട്ടാല്‍ നക്ഷത്രമെണ്ണിപ്പോകും; പവന് 31,480 രൂപ
സ്വര്‍ണ വില റോക്കറ്റ് പോലെ കുതിച്ചുകൊണ്ടിരിക്കുകയാണ്. പവന് 200 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. 31,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയുടെ വര്‍ധന. ചരിത്രത്തില്‍ ആദ്യമായി 31,000 കടന്ന സ്വര്‍ണ വില ഇന്നലെ രണ്ടു തവണ ഉയര്‍ന്നിരുന്നു. രാവിലെ 240 രൂപ കൂടിയ വില ഉച്ചയ്ക്കു ശേഷം 160 രൂപയുടെ വര്‍ധന രേഖപ്പെടുത്തി. രണ്ടാഴ്ചക്കിടെ, പവന് രണ്ടായിരത്തോളം രൂപയാണ് കൂടിയത് കൊറോണ വൈറസ് ബാധയുടെ ഭീതി സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ആശങ്കയുണ്ട്. അമേരിക്ക […]
മധുര വൈവിധ്യങ്ങളും ,പലഹാരക്കൂട്ടുകളുമായി സ്വിറ്റസർലണ്ടിൽ നിന്നും ബിന്ദ്യാസ് സ്വീറ്റ്‌സ്
ഏതു സംരംഭ മേഖലയും തങ്ങള്‍ക്ക് അന്യമോ അപ്രാപ്യമോ അല്ലെന്ന് അംഗനമാര്‍ തെളിയിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഇക്കൂട്ടര്‍ എണ്ണത്തില്‍ തുലോം കുറവാണെങ്കിലും സ്വന്തമായൊരു സംരംഭം എന്നതു മനസില്‍ സ്വപ്നമായി സൂക്ഷിക്കുന്ന വനിതകള്‍ നിരവധിയാണ്. ഇത്തരത്തില്‍ സ്വിറ്റസർലണ്ടിൽ ആദ്യ ചുവടുവെപ്പുമായി സൂറിച്ചിൽ താമസിക്കുന്ന ബിന്ധ്യ രതീഷ് എന്ന വീട്ടമ്മ തൻ്റെ സ്വന്തം രുചിക്കൂട്ടുമായി സ്വിസ്സ് സമൂഹത്തിലേക്ക് … കോഴിക്കോട്ടു ചെല്ലുന്നവര്‍ ഹല്‍വയുടെ രുചി നോക്കാതെ തിരിച്ചുപോരാറില്ല. അതു പോലെ തലശേരിയില്‍ പോകുന്നവര്‍ കിണ്ണത്തപ്പത്തിന്‍റെയും ഒടവാഴയ്ക്കയുടെയും രുചിയാണ് തേടുന്നത്. കാസര്‍കോട്ടു ചെന്നാല്‍ കല്ലുമ്മക്കായും […]
കലാ വിജ്ഞാനത്തിന്റെ കലവറയൊരുക്കുവാൻ താണ്ഡവ് സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിനു സൂറിച്ചിൽ തുടക്കം
സ്വിറ്റസർലണ്ടിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാസര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിനും സംഗീത നൃത്ത രചനകൾ അഭ്യസിക്കുന്നതിനുമായി താണ്ഡവ് സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് എന്ന പേരിൽ സൂറിച്ചിൽ സ്‌കൂളിനു തുടക്കമിട്ടു .സ്വിറ്റസർലണ്ടിൽ ആദ്യമായാണ് ഒരു റൂഫിനു കീഴിൽ എല്ലാ കലകളും സ്വായത്തമാക്കുവാനായി ഒരു സ്‌കൂളിന് തുടക്കമിടുന്നത് . നവംബർ ഇരുപത്തിമൂന്നാം തിയതി സൂറിച്ചിലെ ഡാൻസ് ഹൌസ്സിൽ ഒരുക്കിയ ലളിതമായ ചടങ്ങിൽ സ്‌കൂളിന്റെ ഉടമയും നർത്തകിയും കൊറിയോഗ്രാഫറുമായ റോസ് മേരിയും കുട്ടികളും ചേർന്ന് നിലവിളക്കു കൊളുത്തി ഔപചാരികമായി സ്‌കൂളിന്റെ ഉത്‌ക്കാടനം നിർവഹിച്ചു.ശ്രീ ജോബിൻസൺ […]
ഡിസൈനർ കേക്ക് നിർമാണം – റ്റിൽജാസ് കേക്ക് വേൾഡ് സൂറിച്ചിൽ അവസരമൊരുക്കുന്നു .ആദ്യ കോഴ്‌സിന് മികച്ച പ്രതികരണം .
ഇന്ന് മലയാളിയുടെ ആഘോഷങ്ങൾക്ക് പിന്നിൽ ഒരു കേക്കിന്റെ മധുരം കൂടിയുണ്ടാകും. കേക്ക് മുറിക്കാതെ മലയാളിക്കെന്ത് ആഘോഷം? പിറന്നാൾ, വെഡ്ഡിംഗ് ആനിവേഴ്‌സറി, ജീവിതത്തിലെ പലവിധ വിജയ മുഹൂർത്തങ്ങൾ അങ്ങനെ പലതിലും കേക്കിന്റെ മധുരം ഒളിഞ്ഞിരിക്കും… ഈ കേക്ക് നിർമ്മാണം സ്വായത്തമാക്കുവാൻ റ്റിൽജാസ് വേൾഡ് കേക്ക് സൂറിച്ചിൽ അവസരമൊരുക്കുന്നു . റ്റിൽജാസ് കേക്ക് വേൾഡിന്റെ ബാനറിൽ സ്വിസ്സിൽ ആദ്യമായി മലയാളത്തിൽ കേക്ക് കോഴ്‌സ് ഒരുക്കിക്കൊണ്ട് റ്റിൽജ പാറപ്പുറത്ത് തന്റെ ബേക്കിങ് കരിയറിൽ പുതിയൊരു നാഴികക്കല്ലിട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച (23.03.19) സൂറിച്ചിലെ […]
ഏഷ്യവോയ്‌സ് “ഇന്റർനാഷണൽ ട്രാവൽ ഏജന്റ് ഓഫ് ദ ഇയർ” അവാർഡ് ‘ഗോൾഡൻ റൂട്ടിസിന്റെ സി.ഇ.ഒ നിതിൻ കൊഴുപ്പകളത്തിന് .
2019 മാർച്ച് 7 ന് ബ്രിട്ടിഷ് ഹൌസ് ഓഫ് കോമൺസിൽ നടന്ന വാർഷിക അവാർഡ് ചടങ്ങിൽ അന്താരാഷ്ട്ര ടൂറിസം അവാർഡിന് അർഹമായ ഗോൾഡൻ റൂട്സ് ട്രാവൽ ഇന്റർനാഷണൽനെ “ഇന്റർനാഷണൽ ട്രാവൽ ഏജന്റ് ഓഫ് ദ ഇയർ” പുരസ്‌കാരം നൽകി ആദരിച്ചു. ടൊയോട്ട UK യുടെ ചെയർമാനും സി.ഇ.ഒയുമായ മിസ്റ്റർ ഹിറോയിക്കി നിവാ ‘ഗോൾഡൻ റൂട്ടിസിന്റെ സി.ഇ.ഒ നിതിൻ കൊഴുപ്പകളത്തിന് അവാർഡ് സമ്മാനിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികളെ ഉൾപ്പെടുത്തിയ ഈ വർഷത്തെ പുരസ്‌കാരങ്ങൾക്ക്, മിസ്റ്റർ സാദിഖ് ഖാൻ […]
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണ്ണം : റെക്കോര്‍ഡ് വര്‍ദ്ധനവ്
റെക്കോര്‍ഡ് വര്‍ദ്ധനവുമായി സ്വര്‍ണ്ണം. ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപയായി. പവന് 24,400 രൂപയായി. ഇന്നെലെ പവന് 24,000 രൂപയായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ദ്ധനവിലാണ് സ്വര്‍ണ്ണമിപ്പോള്‍. ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് ഗ്രാമിന് 3030 രൂപയായിരുന്നു. രാജ്യാന്തരവിപണിയില്‍ ഔണ്‍സിന് 54 ഡോളര്‍ കൂടി 1304 ഡോളറായി.അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതും,വിവാഹസീസണ്‍ അടുത്തതുമാണ് നിരക്ക് ഉയരാന്‍ കാരണം. അന്താരാഷ്ട്രവിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ നിരക്ക് 1302 ഡോളറാണ്. 2012ല്‍ ഗ്രാമിന് 3030 രൂപ എന്നതായിരുന്നു ഇത് വരെയുള്ള റെക്കോര്‍ഡ്. […]
പലിശ നിരക്കിൽ മാറ്റമില്ല
പലിശ നിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായും റിവേഴ്സ് റിപ്പോ 6.25 ശതമാനമായും നിലനിർത്തിയിട്ടുണ്ട്. റിസർവ് ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റിയുടേതാണ് തീരുമാനം. 2019-20 സാമ്പത്തിക വർഷം രാജ്യത്തിന്റെ ജിഡിപി വളർച്ച 7.4 ശതമാനം ആയിരിക്കുമെന്ന് കമ്മിറ്റി വിലയിരുത്തി.