Business

18ആം ദിവസവും ഡീസല്‍ വില കൂട്ടി, പെട്രോള്‍ വിലയില്‍ മാറ്റമില്ല

18 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 10 രൂപയിലധികമാണ്. 18ആം ദിവസവും ഡീസല്‍ വില കൂട്ടി.‌ ലിറ്ററിന് 45 പൈസയാണ് കൂട്ടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. 18 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 10 രൂപയിലധികമാണ്. രാജ്യത്തെ മിക്ക നഗരങ്ങളിലും പെട്രോള്‍ വിലയാകട്ടെ 80 കടന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ഓഹരി വില്‍പ്പന ആകര്‍ഷകമാക്കാനാണ് കേന്ദ്രം എണ്ണക്കമ്പനികളെ കയറൂരി വിട്ടിരിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. പൊതുമേഖലാ എണ്ണക്കമ്പനികളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന് മുന്നോടിയാണിതെന്നും അദ്ദേഹം ആരോപിച്ചു. ജൂൺ 7 […]

Business India

ചൈനീസ് ബഹിഷ്കരണ ആഹ്വാനത്തിനിടയിലും വൺ പ്ലസ് 8 പ്രോ വിറ്റു തിർന്നത് നിമിഷങ്ങൾക്കുള്ളിൽ

ഐഫോണിനെയും പിന്തള്ളിയാണ് ഫോണ്‍ ആമസോണ്‍ വില്‍പ്പനയില്‍ മുന്നിട്ടിരിക്കുന്നത്. ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തിനിടയിലും ചൈനീസ് സ്മാർട്ട് ‌ഫോൺ ബ്രാൻഡ് ആയ വൺ പ്ലസിന്‍റെ പുതിയ സ്മാർട്ട് ഫോണായ ‘വൺ പ്ലസ് 8പ്രോ’ വിറ്റുതീര്‍ന്നത് നിമിഷങ്ങള്‍ക്കുള്ളില്‍. ഐഫോണിനെയും പിന്തള്ളിയാണ് ഫോണ്‍ ആമസോണ്‍ വില്‍പ്പനയില്‍ മുന്നിട്ടിരിക്കുന്നത്. ഫോണ്‍ ബുക്ക് ചെയ്തിട്ടും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് ട്വിറ്ററില്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈനീസ് ഫോണിന്‍റെ വില്‍പ്പനയിലെ കുതിച്ചുചാട്ടം ചൈനീസ് ഉല്‍പ്പന്നങ്ങളോടുള്ള ഇന്ത്യക്കാരുടെ അഭിനിവേഷമാണ് കാണിക്കുന്നതെന്ന് […]

Business Kerala

തൊട്ടാല്‍ പൊള്ളും; സ്വര്‍ണവില സര്‍വകാല റെക്കോഡില്‍, പവന് 35,400 രൂപ

മെയ് രണ്ടാം വാരമാണ്‌ സ്വർണ വില 35,000 രൂപ കടന്നത്. അതിന് ശേഷം നേരിയ വ്യത്യാസത്തിൽ സ്വർണ വില കൂടുകയായിരുന്നു സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. ഇന്ന് ഗ്രാമിന് 20 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 4,425 രൂപയായി. ഒരു പവൻ സ്വർണത്തിന് 35,400 രൂപയാണ് ഇന്നത്തെ വില. മെയ് രണ്ടാം വാരമാണ്‌ സ്വർണ വില 35,000 രൂപ കടന്നത്. അതിന് ശേഷം നേരിയ വ്യത്യാസത്തിൽ സ്വർണ വില കൂടുകയായിരുന്നു. മെയ് 15ന് ഒരു […]

Business India

കൊക്കക്കോളയും തംപ്‌സപ്പും നിരോധിക്കണമെന്നാവശ്യം: അഞ്ച് ലക്ഷം പിഴയിട്ടു ഹര്‍ജി തള്ളി സുപ്രീംകോടതി

കൂള്‍ഡ്രിങ്ക്‌സുകളായ കൊക്കക്കോളയും തംപ്‌സപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയയാള്‍ക്ക് അഞ്ചുലക്ഷം രൂപ പിഴചുമത്തി സുപ്രീംകോടതി. കൂള്‍ഡ്രിങ്ക്‌സുകളായ കോക്ക കോളയും തംപ്‌സപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയയാള്‍ക്ക് അഞ്ചു ലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി. ഉമേദ്‌സിന്‍ഹ പി ചാവ്ദ എന്ന പൊതുപ്രവര്‍ത്തകനാണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. വിഷയത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാതെയാണ് കോടതിയെ സമീപിച്ചതെന്നും എന്തുകൊണ്ടാണ് ഈ രണ്ടു ബ്രാന്‍ഡുകള്‍ മാത്രം ലക്ഷ്യമിട്ടു ഹര്‍ജി സമര്‍പ്പിച്ചതെന്ന് വിശദീകരിക്കാന്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകനു കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളാണ് […]

Business International

പരസ്യങ്ങളിലെ വിവേചനം ഒഴിവാക്കാന്‍ പുതിയ നയവുമായി ഗൂഗിള്‍

ഓണ്‍ലൈനില്‍ പരസ്യം നല്‍കുന്നവര്‍ക്ക് ആരായിരിക്കണം തങ്ങളുടെ പരസ്യം കാണുന്നതെന്ന് തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. ഇത് ദുരുപയോഗം ചെയ്യുന്ന ഗാര്‍ഹിക, തൊഴില്‍ പരസ്യങ്ങള്‍ ഒഴിവാക്കുന്നതിന് പുതുക്കിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിള്‍. സ്ഥലത്തെകുറിക്കുന്ന പോസ്റ്റല്‍ കോഡ്, ലിംഗം, പ്രായം, മാതാപിതാക്കളുടെ വിവരങ്ങള്‍, വിവാഹം കഴിഞ്ഞതാണോ എന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പരസ്യം കാണേണ്ടവരെ തെരഞ്ഞെടുക്കാനാവില്ലെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. അമേരിക്കയിലും കാനഡയിലും ഈ വര്‍ഷം അവസാനത്തോടെ തന്നെ പരസ്യങ്ങളില്‍ പുതിയ നയം ഏര്‍പ്പെടുത്താനാണ് ഗൂഗിളിന്റെ തീരുമാനം. അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിംഗ് […]

Business India

600 ജീവനക്കാരെ ഊബര്‍ പിരിച്ചുവിട്ടു

തങ്ങളുടെ ജീവനക്കാരില്‍ 25 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരിക്കയാണ് ഇപ്പോള്‍ ഊബര്‍ ഇന്ത്യ കോവിഡ് 19 രോഗവ്യാപനവും തുടര്‍ന്നുള്ള ലോക്ക്ഡൌണും ലോകവ്യാപകമായി തന്നെ കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുകയോ ജോലി തന്നെ നഷ്ടമാകുകയോ ചെയ്തു. തങ്ങളുടെ ജീവനക്കാരില്‍ 25 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരിക്കയാണ് ഇപ്പോള്‍ ഊബര്‍ ഇന്ത്യ. ഊബറിലെ 600 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. ഇന്‍റര്‍നെറ്റ് വഴി യാത്രാസൗകര്യം നല്‍കുന്ന ഒല ജീവനക്കാരുടെ മൂന്നിലൊന്ന് വെട്ടിക്കുറച്ചതിന് പിന്നാലെയാണ് തങ്ങളുടെ നാലിലൊന്ന് ജീവനക്കാരെ കുറയ്ക്കുന്നതായി ഊബറും സ്ഥിരീകരിച്ചത്. […]

Business International

ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ അമേരിക്കയിലും കാനഡയിലും വില്‍പന നിര്‍ത്തുന്നു

അമേരിക്കയിലും കാനഡയിലും ബേബി പൗഡർ വിൽക്കുന്നത് നിർത്തുകയാണെന്ന് ജോൺസൺ ആന്‍റ് ജോൺസൺ. നോര്‍ത്ത് അമേരിക്കയില്‍ ബേബി പൌഡര്‍ ആവശ്യമുള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും അതുകൊണ്ടാണ് വില്‍പന നിര്‍ത്തുന്നതെന്നുമാണ് കമ്പനിയുടെ വിശദീകരണം. പൌഡറിന്‍റെ സുരക്ഷയെ കുറിച്ച് തെറ്റായ വിവരങ്ങളാണ് സമൂഹത്തില്‍ പരക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ജോണ്‍സണ്‍ ആന്‍റ് ജോൺസൺ ബേബി പൗഡറില്‍ കാന്‍സറിന് കാരണമാവുന്ന രാസവസ്തുക്കളുണ്ടെന്ന് ആരോപണമുണ്ട്. പല കോടതികളിലായി 16000 കേസുകളാണുള്ളത്. കാന്‍സറിന് കാരണാവുന്ന മാരകമായ ആസ്ബസ്‌റ്റോസുണ്ടെന്നാണ് പരാതി. കോടിക്കണക്കിന് രൂപ ഇതിനകം കമ്പനിക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടിയും വന്നിട്ടുണ്ട്. […]

Business India

സ്വര്‍ണവില കുതിച്ചുയരുന്നു; എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. പവന് ആദ്യമായി 35000 കടന്നു. ഗ്രാമിന് 30 രൂപ കൂടി 4380 ആയി. ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ സുരക്ഷിത നിക്ഷേപമായി സ്വർണം തെരഞ്ഞെടുക്കുന്നതാണ് പ്രധാന കാരണം. ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം വന്‍ വര്‍ധനയാണ് സ്വര്‍ണത്തിനു ഉണ്ടായിരിക്കുന്നത്. ലോക്ക് ഡൗണിനിടെ സംസ്ഥാനത്ത് ഗ്രാമിന് 3800 രൂപയിൽ നിന്നാണ് നിരക്ക് 4380ൽ എത്തിയത്. സംസ്ഥാന സർക്കാർ മാർഗനിർദ്ദേശം പുറത്ത് വന്നാൽ മാത്രമെ സംസ്ഥാനത്ത് സ്വർണ കടകൾ തുറക്കാന്‍ […]

Business India International

ലാവ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക്, ചൈനയിലേക്ക് ഫോണ്‍ കയറ്റുമതി സ്വപ്നം

അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയില്‍ 800 കോടി നിക്ഷേപിക്കുമെന്നും ചൈനയിലേക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ കയറ്റി അക്കുകയാണ് സ്വപ്‌നമെന്നും ലാവ എം.ഡി അറിയിച്ചു… സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍മ്മാണം ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റുമെന്ന് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ലാവ ഇന്റര്‍നാഷണല്‍. അഞ്ചുവര്‍ഷം കൊണ്ട് 800 കോടിരൂപ ഇന്ത്യയില്‍ നിക്ഷേപിക്കാനാണ് ലാവയുടെ തീരുമാനം. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ലാവയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാനാണ് തീരുമാനമെന്ന് ലാവയുടെ മാനേജിംഗ് ഡയറക്ടര്‍ ഹരി ഓം റായ് പി.ടി.ഐയോട് പറഞ്ഞു. ചൈനയില്‍ 600-650 ജീവനക്കാരാണ് ലാവക്ക് ഉള്ളത്. […]

Business India

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 34,400 രൂപ

കഴിഞ്ഞ ദിവസം 34,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിൽ. ഗ്രാമിന് 4300 രൂപയായി. പവന്റെ വില 34400 രൂപയിലെത്തി. കഴിഞ്ഞ ദിവസം 34,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സാമ്പത്തിക വർഷം ആരംഭിച്ച് ആദ്യവാരം തന്നെ സ്വർണം പവന് 32,800 രൂപയായി ഉയർന്നിരുന്നു. പവന് 32,200 രൂപയായിരുന്നു മാർച്ച് മാസത്തെ കൂടിയ വില. ഏപ്രിൽ പകുതിയോടെ ഒരു പവൻ സ്വർണത്തിന് 33,600 രൂപയായി ഉയർന്നു. ഇടക്ക് നേരിയ വ്യത്യാസം […]