കേളി സിൽവർ ജൂബിലി വർഷത്തിൽ നടത്തപ്പെടുന്ന 18 മത് കേളി ഇന്റർനാഷണൽ കലാമേള രജിസ്ട്രേഷൻ മെയ് 6. 2023 ന് ക്ലോസ് ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇനിയും രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം ചെയ്യേണ്ടതാണ്. അയൽ രാജ്യങ്ങളിലെ സുഹൃത്തുക്കളുടെയും സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന ഈ കലോൽത്സവത്തിന് മെയ് 27, 28 തീയതികളിൽ Gemeinde Saal Hombrechtikon ൽ തിരശീല ഉയരും. ഡാൻസ്, സംഗീതം, പെൻസിൽ ഡ്രോയിംഗ്, ഷോർട്ട് ഫിലിം, ഫോട്ടോഗ്രാഫി, തുടങ്ങിയ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും […]
Association
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം. മാഞ്ചെസ്റ്റർ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചു IOC UK പ്രവർത്തകർ. രണ്ടാം ഘട്ട പ്രതിഷേധത്തിന് മാഞ്ചെസ്റ്ററിൽ തുടക്കം കുറിച്ച് IOC
രാഹുൽ ഗാന്ധിക്കെതിരായ സംഘപരിവാർ ഭരണകൂടo വിലകൊടുത്ത് വാങ്ങിയ ജനാധിപത്യ വിരുദ്ധ നടപടികളിൽ ശക്തമായി പ്രതിഷേധികൊണ്ട്, IOC പ്രവർത്തകർ മാഞ്ചെസ്റ്ററിൽ ഒത്തുകൂടി. മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചുകൊണ്ട് തുടക്കം കുറിച്ച രണ്ടാം ഘട്ട പ്രതിഷേധ സംഗമത്തിനു IOC ഭാരവാഹികളായ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ നടത്തിയ ഒന്നാം ഘട്ട പ്രതിഷേധ യോഗം വൻ ജനശ്രദ്ധ ആകർഷിച്ചിരുന്നു. കോൺഗ്രസ് നേതാവ് എന്നതിലുപരി ദേശീയ മുഖവും സാധാരണ […]
ജൂബിലി വർഷത്തിൻ്റെ നിറവോടെ 18-ാമത് കേളി കലാമേള മെയ് 27,28 തീയതികളിൽ സൂറിച്ചിലെ ഹോംബ്രെറ്റിക്കോണിൽ
സർഗ്ഗ സൗന്ദര്യത്തിൻ്റെ ഭാവ രാഗങ്ങൾ പീലി നീർത്തിയാടുന്ന 18-ാമത് കേളീ ഇൻ്റർനാഷണൽ കലാമേള ഈ വരുന്ന May 27, 28 തീയതികളിൽ Hombrechtikon-ൻ്റെ ഹരിത ഭൂമികയിൽ ജൂബിലി വർഷത്തിൻ്റെ നിറവോടെ അരങ്ങുണരാൻ അണിഞ്ഞൊരുങ്ങുകയായ്. യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ കലോൽസവമായ ഇൻ്റർനാഷണൽ കലാമേളയുടെ സുഗമമായ നടത്തിപ്പിനും വിജയത്തിനു മായ് കേളി എക്സിക്യൂട്ടീവ് കമ്മിറ്റിയും കലാമേള കമ്മിറ്റികളും ചേർന്ന് കൂട്ടായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.ഇക്കഴിഞ്ഞ ജനുവരി 14 ന് ആരംഭിച്ച ഓൺലൈൻ രജിസ്ട്രേഷൻ ഈ വരുന്ന മെയ് 6-ന് അവസാനിക്കുന്നതായിരിക്കും. […]
കേളി ചാരിറ്റി പ്രോജക്ടായ “കിൻഡർ ഫോർ കിൻഡർ” സൂറിച്ചിൽ ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ നടത്തി.
സൂറിക്ക് : സ്വിറ്റസർലാൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിയുടെ പ്രോജക്ട് ആയ കിൻഡർ ഫോർ കിൻഡറിന്റെ നേതൃത്വത്തിൽ സൂറിച്ചിൽ ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ നടത്തി. കിൻഡർ ഫോർ കിൻഡർ എല്ലാ വർഷവും നടത്തി വന്നിരുന്ന ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാം ആണ് ഫുഡ് ഫെസ്റ്റിവൽ. കൊറോണ എപ്പിഡമി കാരണം കഴിഞ്ഞ മൂന്ന് വർഷം ചാരിറ്റി പ്രോഗ്രാം നടത്തുവാൻ സാധിച്ചിരുന്നില്ല. സൂറിക്ക് ഹോർഗൻ ഹാളിൽ നടത്തിയ പരിപാടിയിൽ നിരവധി തദ്ദേശീയർ പങ്കെടുത്തു. കേരളത്തിന്റെ തനതു വിഭവങ്ങളായ അപ്പവും […]
Fribourg International film festival 2023 -Augustin Parani
Video of Prize giving ceremony The film Plan 75 by Japanese director Chie Hayawaka wins the Grand Prix, the Critics’ Choice Award and the Comundo Youth Jury Prize at the 37th FIFF, Fribourg International Film Festival. The event ended this Sunday with a historic attendance record of 45,000 entries will be largely exceeded. This success […]
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശാലോം ഫെസ്റ്റിവൽ ജൂൺ 16 ,17 ,18 തിയതികളിൽ സ്വിറ്റസർലണ്ടിൽ
വരുവിന്‍, കര്‍ത്താവിന്റെ പ്രവൃത്തികള്‍ കാണുവിന്‍ (സങ്കീർത്തനം 46:8) ശാലോം ശുശ്രൂഷകർ അണിയിച്ചൊരുക്കുന്ന ത്രിദിന ആത്മീയ ശുശ്രൂഷ “ശാലോം ഫെസ്റ്റിവൽ” ഒരിക്കൽ കൂടി സ്വിറ്റസർലണ്ടിൽ യാഥാർഥ്യമാകുന്നു . നീണ്ട ആറു വർഷത്തെ കാത്തിരിപ്പിനുശേഷം ആത്‌മീയ അരൂപിയിൽ ശാലോം ഫെസ്റ്റിവൽ ഈ വര്ഷം വീണ്ടും ഒരിക്കൽക്കൂടി യാഥാർഥ്യമാകുകയാണ് . ഇതിനു മുൻപ് 2016 ലായിരുന്നു ശാലോം ഫെസ്റ്റിവൽ സ്വിറ്റസർലണ്ടിൽ നടത്തപ്പെട്ടത് ..ഈ വർഷം ജൂൺ 16 ,17 ,18 തിയതികളിലാണ് ശാലോം ഫെസ്റ്റിവൽ 2023 നടത്തപ്പെടുന്നത് സോഫിങേൻ അടുത്തുള്ള Strengelbach […]
മുക്കാടൻ ക്രിയേഷൻസിന്റെ പുതിയ ക്രിസ്തീയ ഗാനം “ഉന്നതനെ മഹോന്നതനെ ” റിലീസിങ്ങിനായി ഒരുങ്ങുന്നു
മനസ്സലിയിക്കുന്ന, കേള്‍ക്കാന്‍ കൊതിക്കുന്ന ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഒരു ഗാനം കൂടി.. സംഗീത ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച സ്വിറ്റ്സർലൻഡിലെ അറിയപ്പെടുന്ന ഗായകൻ ആയ ശ്രീ. ബെന്നി മുക്കാടൻ രചനയും, ഈണവും നൽകി ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ഇടയില്‍ വ്യത്യസ്തമായ അനുഭൂതിയോടെ ” ഉന്നതനെ മഹോന്നതനെ ” എന്ന ക്രിസ്തീയ ഭക്തിഗാനം ഉടൻ തന്നെ പുറത്തിറങ്ങുന്നു. മനസ്സിന് കുളിര്‍മയേകുന്ന മനോഹരമായ ദൃശ്യാവിഷ്കാരവും സംഗീതവും കൊണ്ട് ഉന്നതനെ മഹോന്നതനെ എന്ന ഗാനം ശ്രദ്ധിക്കപ്പെടുമെന്ന് രചയിതാവ് അഭിപ്രായപ്പെട്ടു . […]
കേളി – കിൻഡർ ഫോർ കിൻഡർ – സഹായധനം വിതരണം ചെയ്തു.ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ മാർച്ച് 25 ന് ഹോർഗനിൽ
സോഷ്യൽ സർവീസ് രംഗത്ത് കേളിയുടെ അഭിമാന പ്രോജക്ടായ കിൻഡർ ഫോർ കിൻഡർ എല്ലാ വർഷവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൊടുക്കുന്ന സഹായധനം ഈ വർഷവും വിതരണം ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 250 സ്കൂൾകുട്ടികൾക്കുള്ള ചൈൽഡ് സ്പോൺസർഷിപ്പ് ചെക്കുകൾ രാജഗിരി ഔട്ട് റീച്ച് കോ ഓർഡിനേറ്റർ ശ്രീ. രഞ്ജിത് എടവനക്കാട് ഗവ.യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ കൈമാറി. 2022-2023 സ്കൂൾ വർഷത്തിലെ തുകയായ 8.75000 രൂപക്കുള്ള ചെക്കാണ് നൽകിയത്. അതോടൊപ്പം തന്നെ ഹയർ എഡ്യുക്കേഷൻ […]
ഫിനിക്സിയ 2023 : കാഞ്ഞിരപ്പള്ളി തെക്കേമുറിയിൽ ഭവനത്തിൽ വെച്ച് നടത്തിയ നേഴ്സുമാരുടെ വ്യത്യസ്‌തയാർന്ന സ്നേഹസംഗമം.
പലതരം കുടിചേരലുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളവരാണ് നാം കേരളീയർ . നിരവധി പൂർവ്വവിദ്യാർത്ഥി സംഗമങ്ങൾ കലാലയങ്ങളിൽ നടക്കാറുണ്ട് . അതിൽ നിന്നെല്ലാം വ്യത്യസ്തമായി സംഘടനാ മികവുകൊണ്ടും പ്രഗൽഭരായ വ്യക്തികളുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു ഇന്ന് കാഞ്ഞിരപ്പള്ളിയിൽ തെക്കേമുറിയിൽ ഭവനത്തിൽ വെച്ച് നടത്തിയ ഈ നേഴ്സുമാരുടെ സ്നേഹസംഗമം ഫിനിക്സിയ 2023. 1993-96 -ൽ ഹൈദരാബാദിലെ നിർമ്മല നേഴ്സിംഗ് സ്കൂളിൽ നേഴ്സിംഗ് പഠനം പൂർത്തിയാക്കി അമ്മേരിക്ക,ഇംഗ്ലണ്ട് ,ജർമ്മനി , സ്വിറ്റ്സർലണ്ട് ,ഓസ്ട്രേലിയ, കുവൈറ്റ്,സൗദിഅറേബ്യ ,ഡൽഹി ,കേരളം തുടങ്ങി ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ […]
സൂറിച് നിവാസി ജൂബി ആലാനിക്കലിന്റെ വത്സലപിതാവ് സാമുവേൽ കുഞ്ഞുമോൻ ജൂലിശേരിൽ കായംകുളം നിര്യാതനായി
ശ്രീ സാമുവേൽ കുഞ്ഞുമോൻ ജൂലിശേരിൽ ,കായംകുളം നിര്യാതനായി ഇന്ന് രാവിലെ ഹൃദ്രോഗസംബന്ധമായ കാരണങ്ങളായിരുന്നു മരണകാരണം ..എഴുപത്തിയഞ്ചു വയസായിരുന്നു പരേതന് .സൂറിച്ചിൽ താമസിക്കുന്ന ബിനോയ് ആലാനിക്കലിന്റെ ഭാര്യാപിതാവാണ് പരേതൻ . സംസ്‌കാരകർമ്മകൾ നാളെ ,ബുധനാഴ്ച്ച പതിനൊന്നുമണിക്ക് കായംകുളം ,തട്ടാരമ്പലം ഐപിസി ഫെയ്ത്ത് സെന്ററിൽ നടത്തപ്പെടുന്നതാണ് .. വേർപാടിന്റെ വേദന നൽകി വേർപിരിഞ്ഞ പിതാവിന് ആദരാഞ്ജലികളും ,കുടുംബാഗങ്ങളുടെ പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്യുന്നു .സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ പരേതന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി .