Association Europe Pravasi Switzerland

സ്വിസ്സ് മലയാളികളുടെ മനസ്സിൽ കേരളപ്പിറവിയുടെ മധുരസ്മരണകൾ നിറച്ച് വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് നവംബർ അഞ്ചിന് റാഫ്‌സിൽ ഒരുക്കിയ “യുവം 2022” നു ആവേശകരമായ സമാപനം .

1956 നവംബര്‍ 1ന് സ്വതന്ത്ര സംസ്ഥാനമായി കേരളം പിറന്നതിന്‍റെ ഓര്‍മ്മയ്ക്കായി നവംബര്‍ 1 കേരളപ്പിറവി ദിനമായി ആഘോഷിക്കുമ്പോള്‍ ആഗോള പ്രവാസി സംഘടനയായ വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് വർഷങ്ങളായി നവംബറിലെ ആദ്യ ശനിയാഴ്ച സ്വിറ്റസർലണ്ടിൽ രണ്ടാം തലമുറയേയും ചേർത്തുനിർത്തി വൈവിധ്യങ്ങളോടെ കേരളാപ്പിറവി ആഘോഷിച്ചു വരുന്നു ..ഈ വർഷത്തെ ആഘോഷം പ്രകൃതിരമണീയമായ റാഫ്‌സിലെ വിശാലമായ ഹാളിൽ നവംബർ അഞ്ചിന് നടത്തപ്പെട്ടു . മനുഷ്യരാശിയുടെ എല്ലാ സാംസ്കാരിക മേഖലകളിലേക്കും മലയാളികളും കടന്നുവന്നു എന്നതാണ് നമ്മുടെ ഏറ്റവും വലിയ നേട്ടം. […]

Association Cultural Pravasi

സ്വിറ്റസർലണ്ടിൽ നടന വർണ്ണങ്ങൾ തീർത്ത നൃത്താധ്യാപിക നീനു കളത്തിലിന്റെ ശിക്ഷണത്തിലുള്ള ചിലങ്ക ഡാൻസ് സ്‌കൂളിലേക്ക് നവംബർ ഒന്നിന് പുതിയ ബാച്ചിന്റെ രെജിസ്ട്രേഷൻ ആരംഭിച്ചു .

അറബിക്കടലും സഹ്യസാനുക്കളും കാവൽ നിൽക്കുന്ന കേരളപ്പെരുമയുടെ താളം ലയം ഭാവം എന്നിവ പ്രവാസി മലയാളിയുടെ രണ്ടാം തലമുറയിലേക്ക് പകരാനായി 2014 ലെ കേരളപ്പിറവി ദിനത്തിൽ സൂറിച്ചിൽ ആരംഭിച്ച ചിലങ്ക നൃത്തവിദ്യാലയത്തിലൂടെ അനുവാചകഹൃദയങ്ങളിൽ അനുഭൂതിയുടെ നവ്യ പ്രപഞ്ച മൊരുക്കി നിരവധി കലാപ്രതിഭകൾ പൊൻചിലങ്കകളുടെ ജിൽജിലാരവത്തോടെ ചടുലപദചലനങ്ങളുമായി പിന്നിട്ടവർഷകളിൽ നിരവധി വേദിയിൽ അരങ്ങേറ്റം കുറിക്കുകയും പുരസ്കാരങ്ങൾ നേടുകയുമുണ്ടായി . കലാസാംസ്‌കാര പാരമ്പര്യത്തിന്റെ വേരറ്റിട്ടില്ലെന്ന് തെളിയിക്കുന്ന മുദ്രാംഗുലീയങ്ങളുമായി നടനകലയെ ഉപാസിക്കുന്ന കൊച്ചുകലാകാരികളുടെ കാൽച്ചിലമ്പൊലികൾ ഇനിയും വേദികളിൽ ഉയരുവാൻ ചിലങ്ക നൃത്ത വിദ്യാലയം […]

Association Europe Pravasi Switzerland

ബി ഫ്രണ്ട്‌സ് ഉത്സവ് 22 – കാണികളെ മുൾമുനയിൽ നിർത്തിയ ആവേശമേറിയ പോരാട്ടങ്ങളുടെ കായികമാമാങ്കത്തിനു പരിസമാപ്‌തി…വടം വലിയിൽ തനി നാടൻ ബോയ്‌സിനു ഒന്നാം സ്ഥാനവും ,കൂത്താട്ടം ടീമിന് രണ്ടാം സ്ഥാനവും .

ഓണാഘോഷത്തിന്റെയും ,ഇരുപതാം വാര്ഷികത്തിന്റെയും ഭാഗമായി ബി ഫ്രണ്ട്‌സ് സെപ്തംബര് 24 നു കായികപ്രേമികൾക്കായി ഒരുക്കിയ വടംവലി മത്സരത്തിനും ,ചീട്ടുകളി മത്സരത്തിനും സൂറിച്ചിൽ ഗ്രുണിങ്ങനിലെ മനോഹരമായ ഹാളിൽ ആവേശോജ്വലമായ സമാപനം. സംഘടനാ സെക്രെട്ടറി ശ്രീ ബോബ് തടത്തിലിന്റെ ആമുഖ പ്രസംഗത്തിനുശേഷം പ്രസിഡന്റ് ടോമി തൊണ്ടാംകുഴി മത്സരത്തിൽ പങ്കെടുക്കുവാനെത്തിയവർക്കും ,അവരെ പ്രോത്സാഹിപ്പിക്കുവാൻ എത്തിയ കാണികൾക്കും കൂടാതെ അതിഥികൾക്കും ഉത്സവ് 22 വിന്റെ ഉൽഘാടനത്തിനായി റോമിൽ നിന്നുമെത്തിയ ഫാദർ മാത്യുവിനും സ്വാഗതമേകി ..തൻെറ ഉൽഘാടനപ്രസംഗത്തിൽ സംഘടനയുടെ ഇരുപതു വർഷത്തെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും […]

Association Cultural Entertainment Pravasi

തിരുവോണപ്പുലരി – ഓണ സ്മരണകളും, ഓണത്തിന്റെ ആവേശവും നിറഞ്ഞു ദൃശ്യ-ശ്രവ്യാനുഭവും നൽകി തിരുവോണപ്പുലരി എന്ന മ്യൂസിക് ആൽബം ഇന്ത്യൻ ഫിലിം ആക്ടർ ജയസൂര്യ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്യുതു …

ഗോൾഡൻ ഡ്രീംസ് ഇവന്റസ്‌ കമ്പനിയും, എഫ്.എം സ്റ്റുഡിയോ പ്രൊഡക്ഷൻസും ചേർന്ന് അവതരിപ്പിക്കുന്ന ””തിരുവോണപ്പുലരി” എന്ന ഓണം മ്യൂസിക് ആൽബം മലയാളത്തിന്റെ പ്രിയ താരം ജയസൂര്യ പ്രകാശനം ചെയ്തു. പ്രശസ്ത ഗായകരായ അഫ്സൽ, രഞ്ജിനി ജോസ് , വൈഷ്ണവ് ഗിരീഷ് തുടങ്ങിയവർ ആലപിച്ച ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത വയലിനിസ്റ്റും, സംഗീത സംവിധായകനുമായ ഫായിസ് മുഹമ്മദാണ്. രചന നിർവ്വഹിച്ചിരിക്കുന്നത് ശ്രീ രാജ് എ എസ് ആണ്. കൂടാതെ മലയാളത്തിലെ പ്രശസ്ത നടിയും നർത്തകിയുമായ രചന നാരായണൻ കുട്ടിയും […]

Association Cultural Pravasi Switzerland

ബി ഫ്രണ്ട്‌സ് ഒരുക്കുന്ന വടംവലി മത്സരവും ,ചീട്ടുകളി മത്സരവും സെപ്തംബര് 24 നു സൂറിച്ചിൽ

വീറും വാശിയും അണമുറിയാതെ വാനോളമുയരുന്ന അങ്കത്തട്ടിൽ, ചങ്കായ കാണികളുടെ ആർപ്പുവിളികളുടെയും ആരവങ്ങളുടെയും നടുവിൽ കോട്ടകാക്കുന്ന പ്രതിരോധവും ഒപ്പം മിന്നലാക്രമണവുമായി പോർമുഖത്തു പടക്കുതിരകളെപ്പോലെ മുഖാമുഖംനിന്നു ഒരിഞ്ചുമാറാതെ കൈക്കരുത്തിന്റെയും മസിൽബലത്തിന്റെയും ഒപ്പം മനക്കരുത്തിന്റെയും ബലത്തിൽ കളിത്തട്ടിൽ ഇടിനാദമായി ഒപ്പം നാടും നഗരവും പ്രകമ്പനം കൊള്ളിച്ചു ഏറ്റുമുട്ടുന്ന തീപാറും പോരാട്ടം. അതെ, മലയാളക്കരയിലെ ആവേശമേറിയ കായികമാമാങ്കമായ വടംവലി മത്സരത്തിലൂടെ രാജകീയപോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന സ്വിസ്സിന്റെ മണ്ണിലെ കരുത്തന്മാരാരെന്നറിയാൻ ഗ്രൂണിങ്ങനിലെ വിശാലമായ സിന്തറ്റിക് ട്രാക്കിൽ കളമൊരുങ്ങുന്നു. സ്വിറ്റസർലണ്ടിലെ പ്രമുഖ അസ്സോസിയേഷനുകളിൽ ഒന്നായ ബി ഫ്രണ്ട്‌സ് […]

Association Europe Pravasi Switzerland

ജീവകാരുണ്യവീഥിയിൽ വെളിച്ചം വിതറി സ്വിറ്റ്‌സർലൻറ്ലെ ലൈറ്റ് ഇൻ ലൈഫ്. Annual-Report -2021

അശരണർക്കും ആലംബഹീനർക്കും കരുത്തും കരുതലുമായി, കാരുണ്യവീഥിയിൽ പ്രകാശമായി, പത്താം വർഷത്തിലേക്ക് പ്രവേശിക്കുകയാണ് സ്വിറ്റ്സർലന്റിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്.2013 ൽ എളിയ രീതിയിൽ പ്രവർത്തനം ആരംഭിച്ച സംഘടന, ഒൻപതു വർഷങ്ങൾ പിന്നിടുമ്പോൾ തികച്ചും അഭിമാനകരമായ നാഴികക്കല്ലുകൾ പിന്നിട്ടിരിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികൾ പ്രാദേശിക പരിധികളോ ജാതി മത വിത്യാസങ്ങളോ നോക്കാതെ ഏറ്റെടുക്കുകയും, സമയ ബന്ധിതമായി നടപ്പാക്കുകയാണ് LIGHT in LIFE ചെയ്യുന്നത്. അടിസ്ഥാന – ഉപരി വിദ്യാഭ്യാസ മേഖലകളിൽ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി, കേരളത്തിലെ വിവിധ […]

Association Cultural Pravasi Switzerland

ശാലോം മിനിസ്ട്രിയുടെ ഫാ. റോയ് പാലാട്ടി CMI നയിക്കുന്ന ‘ശാലോം ടുഗെതർ ‘ ധ്യാനം 2022 ഒക്ടോബർ 15 , 16 തിയതികളിൽ സ്വിറ്റ്‌സർലണ്ടിൽ നടക്കും.

ആഗോളസഭയ്ക്ക് കരുത്തും കരുതലുമായി ദൈവമുയർത്തികൊണ്ടിരിയ്ക്കുന്ന, യൂറോപ്പിൽ സുവിശേഷത്തിന്റെ പുതുവസന്തം വിരിയിക്കുന്ന ശാലോം ശുശ്രൂഷകളുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനോടനുബന്ധിച്ചു് സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ ഓസ്ട്രിയ, ജർമ്മനി, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിൽ വാരാന്ത്യ ധ്യാനശുശൂഷകൾ ക്രമീകരിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ടു ദിവസത്തെ റെസിഡെൻഷ്യൽ ധ്യാനം ‘ശാലോം ടുഗെതർ ‘ 2022 ഒക്ടോബർ 15 , 16 തിയതികളിൽ സ്വിറ്റ്‌സർലണ്ടിലെ ഒബ്‌വാൾഡൻ പ്രവിശ്യയിലുള്ള ബെതാനിയെൻ ക്ളോസ്റ്ററിൽ വച്ച് നടക്കും. സ്വിറ്റ്സർലൻഡിൻ്റെ വിശുദ്ധൻ – സെൻ്റ് നിക്കോളാസിന്റെ ജന്മസ്ഥലവും പ്രമുഖ തീർത്ഥാടന കേന്രവുമായ […]

Association Education National Pravasi Switzerland

സീറോ മലബാർ യൂത്ത് സംഗമം – ARISE AND GRAND AWAKE – SYRO-MALABAR YOUTH

An international meeting of 75 Syro-Malabar youth leaders from outside of India took place in Rome from the 17th to 22nd of June. In that youth leaders’ meet called “Arise 2022” the selected youth leaders from the Syro-Malabar dioceses of Chicago in America, Mississauga in Canada, Melbourne in Australia, Great Britain in Europe, and other […]

Association Cultural Europe Pravasi Switzerland

കൂട്ടായ്മയുടെ 20 വസന്ത വർഷങ്ങൾ പൂർത്തിയാക്കിയ ബി ഫ്രണ്ട്സിന്റെ തിരുവോണാഘോഷത്തിനു നിറ പ്പകിട്ടേകാൻ പ്രശസ്‌ത കലാപ്രതിഭകളുടെ അപൂർവ സംഗമം ആഗസ്റ്റ് 27 നു സൂറിച്ചിൽ …

സ്വിറ്റസർലണ്ടിലെ പ്രമുഖ കലാസാംസാസ്‌കാരിക സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ലോകമെങ്ങുമുള്ള മലയാളിയുടെ ഗൃഹാതുരമായ ഓര്‍മ്മകളുടെ വീണ്ടെടുപ്പും സ്നേഹത്തിന്‍റെയും കൂട്ടംചേരലിന്‍റെയും ഒരുമയുടെയും നന്മയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സമത്വത്തിന്റെയും അടിസ്ഥാന സന്ദേശമായ ഓണാഘോഷവും പ്രവർത്തനമികവിന്റെ രണ്ടു പതിറ്റാണ്ടുകൾ പൂർത്തിയാക്കിയതിന്റെ ജൂബിലി ആഘോഷവും ഡ്രീംസ് “തിരുവോണം 22 ” എന്ന പേരിൽ ആഗസ്റ്റ് 27 നു സൂറിച്ചിൽ ആഘോഷിക്കുന്നു . പ്രകൃതി സൗന്തര്യത്തിന്റെയും കേരള സംസ്ക്കരത്തിന്റെയും കാര്ഷികോല്‍ത്സവത്തിന്റെയും തനിമയും പാരബര്യവും വിളിച്ചോതിക്കൊണ്ടു പ്രവാസി സമൂഹം ഓണം ആഘോഷിക്കുമ്പോൾ ഇവിടെ ബി ഫ്രണ്ട്‌സ് […]

Association Pravasi Switzerland

ഇൻഡോ സ്വിസ്സ് സ്‌പോർട്സ് ക്ലബിന് പുതിയ സാരഥികൾ -ടൈറ്റസ് പുത്തൻവീട്ടിൽ പ്രസിഡന്റ് ,ടൈറ്റസ് നടുവത്തുമുറിയിൽ സെക്രെട്ടറി ,ബോബി ജോൺ ട്രെഷറർ ..

സൂറിക്ക്∙ സ്വിറ്റ്സർലൻഡിലെ പ്രശസ്ത സ്പോർട്സ് ക്ലബായ ഇൻഡോ സ്വിസ്സ് സ്പോർട്സ് ക്ലബ് 2022 -24 വർഷത്തിലേക്ക് ക്ലബിനെ നയിക്കാൻ പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്തു …ജൂലൈ പത്താം തിയതി റൂട്ടിയിൽ വെച്ച് നടന്ന കുടുംബ സംഗമവും ഗ്രിൽ ഫെസ്റ്റിനോടുമൊപ്പം കൂടിയ പൊതുയോഗത്തിൽവെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത് .. കായിക പ്രവര്‍ത്തനങ്ങളിലൂടെ അംഗങ്ങളുടെ സാമുഹ്യ ജീവിതത്തിനും, കൂട്ടായ്മയ്ക്കും പുതിയ മാനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ഇരുപതുവര്ഷങ്ങൾക്ക് മുൻപ് രൂപീകൃതമായ ഇന്‍ഡോ സ്വിസ് സ്‌പോര്‍ട്‌സ് ക്ലബിനെ ജൂബിലി വർഷത്തിൽ നയിക്കുവാൻ പ്രെസിഡന്റായി ശ്രീ […]