Association Cultural Kerala Pravasi Switzerland

ബി ഫ്രണ്ട്‌സ് ഒരുക്കുന്ന  “ഓണമഹോത്സവം ” സെപ്റ്റംബർ രണ്ടിന് സൂറിച്ചിൽ – ആഘോഷഭാഗമായി  ആഗസ്റ്റ്‌ 27 നു “ഉത്സവ് 23 ” –  ഇന്റർനാഷണൽ മേജർ ,മിക്സ്ഡ് കാറ്റഗറി വടംവലി മത്സരവും ,ഇന്റർനാഷണൽ കാർഡ് മത്സരവും ,മറ്റിതര ഓണക്കളി മത്സരങ്ങളും

മലയാളികളുടെ ആഘോഷങ്ങളില്‍ മുന്‍പന്തിയിലുള്ള ഒന്നാണ് ഓണം. ജാതി-മത ഭേദമന്യേ, ഏതു നാട്ടിലായാലും മലയാളികള്‍ ഓണം ആഘോഷിക്കുന്നു … സ്വിസ്സ് മലയാളികൾക്ക് കഴിഞ്ഞ ഇരുപതുവര്ഷമായി പുതുമകൾ നിറഞ്ഞ ഓണവിഭവങ്ങൾ നൽകിയ ബി ഫ്രണ്ട്സസ് സ്വിറ്റ്സർലൻഡ് ഈ വർഷവും പ്രൗഢഗംഭീരമായ ” ഓണമഹോത്സവം ” ഒരുക്കുന്നു …സെപ്റ്റംബർ രണ്ടിന് സൂറിച്ചിൽ ഒരുക്കുന്ന ഓണമഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 27 ന് “ഉത്സവ് 23 ” കൊടിയേറും – ഇന്റർനാഷണൽ മേജർ ,മിക്സ്ഡ് കാറ്റഗറി വടംവലി മത്സരവും ,ഇന്റർനാഷണൽ കാർഡ് മത്സരവും ,മറ്റിതര […]

Association Pravasi Switzerland

കലയുടെ കേളികൊട്ടുണരുവാൻ ദിനങ്ങൾ ബാക്കി – 18-ാമത് കേളി ഇൻ്റർനാഷണൽ കലാമേള മെയ് 27 ,28 തീയതികളിൽ ഹോംബ്രെറ്റിക്കോണിൽ

ആയിരം ചന്ദ്രോദയങ്ങളുടെ ആത്മഹർഷം പോലെ 18-ാമത് കേളി ഇൻ്റർനാഷണൽ കലാമേള May 27, 28 തീയതികളിൽ Hombreticon-ൻ്റെ ഹരിത ഭൂമികയിൽ അരങ്ങുണരുന്നു. കേളി സ്വിറ്റ്സർലാൻ്റിൻ്റെ സിൽവർ ജൂബിലി വർഷത്തിൽ തിരിതെളിയുന്ന കലാ മാമാങ്കത്തിൻ്റെ തയ്യാറെടുപ്പകൾ പ്രസിഡൻ്റ് ടോമി വിരുത്തിയിലും ,സെക്രട്ടറി ബിനു വാളി പ്ളാക്കലും നേതൃത്വം നൽകുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോടൊപ്പം വിവിധ കലാമേള കമ്മിറ്റികളുടെ ഏകോപനത്തോടെ സുസജ്ജമായിരിക്കുന്നതായ് ജനറൽ കൺവീനർ ജൂബിൻ ജോസഫ് അറിയിച്ചു. മിഴികളിൽ അഴകിൻ്റെ തളിരാമ്പൽ വിരിയുന്ന 18-ാമത് ഇൻ്റർനാഷണൽ കലാമേളയുടെ പ്രേക്ഷക […]

Association Pravasi Switzerland

കുളിർമയുള്ള പ്രഭാതം മേഘാവൃതമായിരുന്നു.രാത്രിയിലെ ചെറു മഴയിൽ കുളിച്ചു ഈറനണിഞ്ഞ പ്രകൃതി നിശ്ചലയായി നിലകൊണ്ടു… ഒരു വൺ ഡേ ട്രിപ്പ് …യാത്രാവിവരണം ശ്രീമതി റീത്ത വിമലശേരി

കഴിഞ്ഞ മെയ് പതിമൂന്നാം തിയതി ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ച ഫാമിലി ടൂറിലെ യാത്രികയായിരുന്ന ശ്രീമതി റീത്ത വിമലശേരിയുടെ യാത്രാവിവരണക്കുറിപ്പ് . അമിതമായ സന്തോഷം, ചുറുചുറുപ്പ്, അതോടൊപ്പം സാധാരണയിൽ കവിഞ്ഞ ആകാംക്ഷ, പരിഭ്രമം തുടങ്ങിയ ലക്ഷണങ്ങൾ കഴിഞ്ഞ രണ്ടു ആഴ്ചകളിൽ നിങ്ങൾ കാണിച്ചിട്ടുണ്ടോ? ഉത്തരം ഉണ്ട് എന്നാണെങ്കിൽ നിങ്ങളെയും ഒരു വൈറൽ “അസുഖം” ബാധിച്ചിരുന്നു എന്ന് തീർച്ചയാണ്. ഇത് ഒരു തരം “പനി” എന്നാണു കരുതപ്പെടുന്നത് എങ്കിലും തെര്മോമീറ്ററിൽ നോർമൽ ആയ ടെമ്പറേച്ചർ തന്നെ കാണിക്കും, കിടക്കയിൽ […]

Association Kerala Pravasi UK

സ്നേഹത്തിന്റെ മൂവർണ്ണക്കട തുറന്ന കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ യുകെ യിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ സംഘടുപ്പിച്ച ആഘോഷങ്ങൾ ആവേശോജ്ജ്വലമായി

കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തിൽ യുകെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി സാധാരണമായി സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടുന്ന വിജയങ്ങൾ യുകെയിൽ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടൻ സന്ദർശനം യുകെയിലെ കോൺഗ്രസ്‌ പ്രവർത്തകരിൽ ആവേശം ഉയർത്തിയിരുന്നു. ദയനീയവും ഭീകരുമായ ജീർണ്ണതയിൽ നിന്നും രാജ്യം വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത ഉയർത്തിക്കാട്ടി രാഹുൽ നടത്തിയ പ്രസംഗങ്ങൾ യുകെയിലെ ജനാധിപത്യ മതേതര കാംക്ഷികളുടെ സ്നേഹവും ഐക്യവും ആർജ്ജിച്ചിരുന്നു. കൂടാതെ […]

Association Pravasi Switzerland

സ്വിറ്റസർലണ്ടിൽ നാളുകളായി അജപാലന ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്ന മാർട്ടിൻ പയ്യപ്പള്ളി അച്ചന്റെ പ്രിയ പിതാവ് കുഞ്ഞുവറീത് പയ്യപ്പിള്ളി (93) നിര്യാതനായി .

സ്വിറ്റസർലണ്ടിൽ അജപാലന ശുശ്രൂഷകൾ ചെയ്യുന്ന പ്രിയ മാർട്ടിൻ പയ്യപ്പള്ളി അച്ചന്റെ (ബ. ഫാ. മാർട്ടിൻ പയ്യപ്പിള്ളി, CMI, Pfarrer, St. Josef Kirche 7250 Klosters GR) വത്സല ലപിതാവ് ശ്രീ കുഞ്ഞുവറീത് പയ്യപ്പിള്ളി (93) ഇന്ന് 12.05.2023 വെള്ളിയാഴ്ച സായാഹ്നത്തിൽ (7.30 p.m.) കർത്താവിൽ നിദ്ര പ്രാപിച്ചു. വാർധക്യസഹജമായ അസുഖങ്ങളാൽ തീർത്തും ക്ഷീണിതനായിരുന്ന കുഞ്ഞുവറീത് ചേട്ടൻ കുടുംബാംഗങ്ങളുടെ നല്ല ശുശ്രൂഷയിൽ ആയിരുന്നു. പിതാവിനെ മാർട്ടിൻ അച്ചൻ അടുത്ത കാലത്ത് പോയി സന്ദർശിക്കുകയും തുടർന്ന് പിതാവിൻറെ വിവരങ്ങൾ […]

Association Europe Pravasi Switzerland

AIMNA ( An International Malayalee Nurses Assembly ) സ്വിറ്റസർലണ്ടിന്റെ ആദ്യ സംഗമവും, ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങളും മെയ് 12 നു സൂറിച്ചിൽ ..മീറ്റിങ്ങ് , ഡിസ്കഷൻസ്,ആൽബം പ്രകാശനം ..നഴ്‌സസ് ആദരണം …സ്വിറ്റസർലണ്ടിലെ എല്ലാ മലയാളി നഴ്‌സസിനും ചടങ്ങിലേക്ക് ഹാർദ്ദവമായ സ്വാഗതം

ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ എയിംന ( An International Malayalee Nurses Assembly ) ഒരു ദശാബ്ദത്തിനു മുന്പാണ് ഇന്ത്യയിൽ തുടക്കമിട്ടത് ഇതിനോടകം ഇരുപത്തിയെട്ടു രാജ്യങ്ങളിൽ ശാഖകളായി കഴിഞ്ഞിരിക്കുന്ന എയിംനയുടെ പ്രവർത്തനങ്ങൾ സ്വിറ്റസർലൻണ്ടിലും ആരംഭിച്ചു … ..സംഘടനയുടെ പ്രഥമ സമ്മേളനവും ഇന്റർനാഷണൽ നഴ്സിങ്ങ് ഡേയും സമുചിതമായി സൂറിച്ചിലെ ഗോസാവുവിൽ മെയ് 12 നു ആഘോഷിക്കുകയാണ് . നഴ്സുമാരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ജോലി സംബന്ധമായ അറിവുകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ആഗോള മലയാളി നഴ്സുമാരുടെ […]

Association Pravasi Switzerland

സൂറിച് നിവാസി ശ്രീ ജോഷി താഴത്തുകുന്നേലിന്റെ പ്രിയ പിതാവ് ശ്രീ എം സി ജോസഫ് നിര്യാതനായി

തെള്ളകം താഴത്തുകുന്നേൽ എം സി ജോസഫ് 88 (ബേബി സാർ) നിര്യാതനായി.സൂറിച് നിവാസി ജോഷി താഴത്തുകുന്നേലിന്റെ പിതാവാണ് പരേതൻ . പരേതന്റെ ഭൗതിക ശരീരം (5/5/23) വെള്ളിഴായ്ച വൈകിട്ട് 4 മണിക്ക് വസതിയിൽ കൊണ്ടു വരുന്നതും സംസ്കാരകർമ്മങ്ങൾ ശനിയാഴച (6/5/23) പത്തുമണിക്ക് മണിക്ക് പുഷ്പഗിരി സെന്റ് ജോസഫ് പള്ളിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ് പരേതന്റെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സാമൂഹിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി .

Association Pravasi Switzerland

മെയ് 27 ,28 തീയതികളിൽ സൂറിച്ചിൽ നടക്കുന്ന കേളി അന്തരാഷ്ട്ര കലാമേളയുടെ രജിസ്ട്രേഷൻ മെയ് 6 ന് അവസാനിക്കും

കേളി സിൽവർ ജൂബിലി വർഷത്തിൽ നടത്തപ്പെടുന്ന 18 മത് കേളി ഇന്റർനാഷണൽ കലാമേള രജിസ്ട്രേഷൻ മെയ് 6. 2023 ന് ക്ലോസ് ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇനിയും രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം ചെയ്യേണ്ടതാണ്. അയൽ രാജ്യങ്ങളിലെ സുഹൃത്തുക്കളുടെയും സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന ഈ കലോൽത്സവത്തിന് മെയ് 27, 28 തീയതികളിൽ Gemeinde Saal Hombrechtikon ൽ തിരശീല ഉയരും. ഡാൻസ്, സംഗീതം, പെൻസിൽ ഡ്രോയിംഗ്, ഷോർട്ട് ഫിലിം, ഫോട്ടോഗ്രാഫി, തുടങ്ങിയ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും […]

Association Europe Pravasi UK

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം. മാഞ്ചെസ്റ്റർ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചു IOC UK പ്രവർത്തകർ. രണ്ടാം ഘട്ട പ്രതിഷേധത്തിന് മാഞ്ചെസ്റ്ററിൽ തുടക്കം കുറിച്ച് IOC

രാഹുൽ ഗാന്ധിക്കെതിരായ സംഘപരിവാർ ഭരണകൂടo വിലകൊടുത്ത് വാങ്ങിയ ജനാധിപത്യ വിരുദ്ധ നടപടികളിൽ ശക്തമായി പ്രതിഷേധികൊണ്ട്, IOC പ്രവർത്തകർ മാഞ്ചെസ്റ്ററിൽ ഒത്തുകൂടി. മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചുകൊണ്ട് തുടക്കം കുറിച്ച രണ്ടാം ഘട്ട പ്രതിഷേധ സംഗമത്തിനു IOC ഭാരവാഹികളായ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ നടത്തിയ ഒന്നാം ഘട്ട പ്രതിഷേധ യോഗം വൻ ജനശ്രദ്ധ ആകർഷിച്ചിരുന്നു. കോൺഗ്രസ്‌ നേതാവ് എന്നതിലുപരി ദേശീയ മുഖവും സാധാരണ […]

Association Cultural Pravasi Switzerland

ജൂബിലി വർഷത്തിൻ്റെ നിറവോടെ 18-ാമത് കേളി കലാമേള മെയ് 27,28 തീയതികളിൽ സൂറിച്ചിലെ ഹോംബ്രെറ്റിക്കോണിൽ

സർഗ്ഗ സൗന്ദര്യത്തിൻ്റെ ഭാവ രാഗങ്ങൾ പീലി നീർത്തിയാടുന്ന 18-ാമത് കേളീ ഇൻ്റർനാഷണൽ കലാമേള ഈ വരുന്ന May 27, 28 തീയതികളിൽ Hombrechtikon-ൻ്റെ ഹരിത ഭൂമികയിൽ ജൂബിലി വർഷത്തിൻ്റെ നിറവോടെ അരങ്ങുണരാൻ അണിഞ്ഞൊരുങ്ങുകയായ്. യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ കലോൽസവമായ ഇൻ്റർനാഷണൽ കലാമേളയുടെ സുഗമമായ നടത്തിപ്പിനും വിജയത്തിനു മായ് കേളി എക്സിക്യൂട്ടീവ് കമ്മിറ്റിയും കലാമേള കമ്മിറ്റികളും ചേർന്ന് കൂട്ടായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.ഇക്കഴിഞ്ഞ ജനുവരി 14 ന് ആരംഭിച്ച ഓൺലൈൻ രജിസ്ട്രേഷൻ ഈ വരുന്ന മെയ് 6-ന് അവസാനിക്കുന്നതായിരിക്കും. […]